Monday, May 16, 2011

എന്റെ ബ് ളോഗും, എന്റെ ബസ്സും, ഞാനും..

ബ്ലോഗില്‍ വന്നിരുന്ന് എഴുതി എഴുതി ഇപ്പോള്‍ ഫോണ്ട് ശരിയായില്ലെങ്കില്‍ എഴുത്ത് വരുന്നില്ല. ഇന്ന് ശരിയായിരിക്കുന്നു..!എന്തെങ്കിലും എഴുതിയിട്ടു തന്നെ ബാക്കി കാര്യം!

ഒരുപാടു കാര്യങ്ങള്‍ ഉണ്ട് ബ്ലോഗു പങ്കുവയ്ക്കാന്‍.. നിന്നോട് എന്റെ ജീവിതം പങ്കുവയ്ക്കാനാവാതെ വരുമ്പോള്‍ ആകെ ശ്വാസം മുട്ടല്‍, അപൂര്‍ണ്ണത..
എങ്കിലും എഴുതാന്‍ തുടങ്ങുമ്പോള്‍ എന്തോ ഒരു വിഘാതം..!

അമ്മയുടെ അഭാവം, ബസ്സുകളുടെ ഗതികള്‍, എന്തൊക്കെയോ ആത്മയെ മാറിമറിക്കുന്നു എന്നതും ഒരു സത്യം.. ഇതിനിടയില്‍ ബ്ലോഗു, നീയൊന്നാണ് എന്റെ ആത്മവിശ്വാസം ..

ഞാന്‍ ഈയ്യിടെ രണ്ടുമൂന്നു സിനിമകള്‍ കണ്ടു.. എല്ലാം മനസ്സിനെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സ്വാധീനിക്കുന്നവ.അവയെപ്പറ്റി എഴുതാന്‍‌ ശ്രമിക്കാം..

ബിഫോറ് ദി റെയിന്‍സ്
പ്രാഞ്ചിയേട്ടന്‍
ഈറ്റ് പ്രെ ആന്റ് ലവ്
സീക്രട്ട് ലൈഫ് ഓഫ് ദി ബീസ്
അന്‍‌വര്‍

(മകള്‍ക്ക് അവധിയായതുകൊണ്ട് ഒപ്പം ഇരുന്ന് കാണാനാണ് പടങ്ങള്‍ എടുത്തത് ട്ടൊ,തനിച്ചാണെങ്കില്‍ പടം കാണലൊന്നും ഇല്ല.അവള്‍ ഇതു കൂടാതെ യംഗര്‍ ജനറേഷന്‍ പടങ്ങള്‍ വേറെയും കാണുന്നുണ്ട്..)

ആദ്യം ‘ബിഫോര്‍ ദി റെയിന്‍സി‘ നെ പറ്റി എഴുതാന്‍ ശ്രമിക്കാം..

ബിഫോര്‍ ദി റെയിന്‍സ്
സന്തോഷ് ശിവന്‍ സംവിധാനവും ഫോട്ടോഗ്രാഫിയും ഒക്കെ നിര്വ്വഹിച്ചിരിക്കുന്ന; മലബാറിലെ ഏതോ കാട്ടുജാതിക്കാരുടെ ഗ്രാമത്തില്‍ വച്ചെടുത്ത; ഈ മനോഹരമായ സിനിമ കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ശേഷിപ്പിക്കുന്നത് വേദന മാത്രം!

ചുരുക്കം ചില മനുഷ്യര്‍ കാടിന്റെ മറവില്‍ ഇരുളില്‍, സത്യസന്ധരും നിഷ്കളങ്കരും ആയ ഗ്രാമീണരുടെ ഇടയില്‍, ആരുമറിയാതെ നടത്തുന്ന എല്ലാ പാഴ്സ്വപ്നങ്ങളും, അഴിമതികളും, കൊള് ളരുതായ്മകളും, പകല്‍ വെളിച്ചത്തില്‍ അയഥാര്‍ത്ഥ്യമാകുന്ന നടുക്കുന്ന ഒരു കഥ!

ഒരു പാവം കാട്ടുയുവതി, ജാതിയില് താഴ്ന്ന ഒരുവള്‍, അവളുടെ സ്വപ്നങ്ങള് വരുത്തിവച്ച വിന!
റോഡു നിര്മ്മിഷച്ച്, അതില്‍ നിന്നുണ്ടാകുന്ന ലക്ഷക്കണക്കിനു ലാഭം കൊണ്ട് സ്വന്തമായി ഒരു വീടുവച്ച് ഭാര്യയോടും പുത്രനോടുമൊപ്പം ജീവിക്കാനുള്‍ള ഹെന്‍‌റിയുടെ സ്വപ്നം..
റോഡു നിര്മ്മാഷണം തന്റെ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റം വരുത്തുമെന്ന ടി. കെ യുടെ സ്വപ്നം(?‍)

സ്വപ്നങ്ങള്‍ യാഥാര്ത്ഥ്യങ്ങളാകാനെടുക്കുന്ന കാലതാമസം, അതിന്റെ അസ്വസ്ഥതകള്‍, അതിനിടയിലൂടെ വിധിയുടെ വിളയാട്ടങ്ങള്‍!
സ്വാര്‍ത്ഥസ്വപ്നങ്ങളെ പ്രകൃതി തന്നെ നിര്മ്മാര്ജ്ജനം ചെയ്യുകയും നിസ്വാര്ത്ഥമാ‍യവയെ പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന കാഴ്ച.
ചതിയിലൂടെ നേടുന്ന സ്വാര്ദ്ധസുഖം വരുത്തിവയ്ക്കുന്ന വിഹ്വലതകള്‍
അതിന്റെ ഭീകരതകള്‍..
ഇങ്ങിനെ പറയുവാനേറെയുണ്ട്...

ഗ്രാമത്തില്‍ നിന്നു സുഗന്ധദ്രവ്യങ്ങള്‍ അനായാസമായി കള്ളക്കടത്തുനടത്താനായി ഒരു റോഡു നിര്മ്മിക്കുന്ന സംരംഭവുമായാണ് ഹെന്‍‌റി മൂര്‍സ് എന്ന സായ്‌വ് മലബാറിലെ കുഗ്രാമത്തില്‍ കാട്ടുജാതിക്കാരുടെ ഇടയില്‍ താമസമുറപ്പിക്കുന്നത്. അവിടെ വീട്ടുജോലിക്കായി വരുന്ന വിവാഹിതയായ് പെണ്കുട്ടി, സജനി (നന്ദിതാദാസ്)യുമായി അയാള്‍ അടുക്കുന്നു. അയാളുടെ വലംകയ്യായി നില്ക്കുന്ന നിഷ്കളങ്കനും ആദര്‍ശവാദിയുമായ ഒരു യുവാവും ടി. കെ(രാഹുല്‍ ബോസ്) ഉണ്ട്. സായ്‌വ് രണ്ടുപേരുടെയും നിഷ്കളങ്കതയെ മുതലെടുക്കുകയായിരുന്നു എന്നുവേണം കരുതാന്‍..

സജനി ഹെന്റി സായ്വിനോടടുക്കുന്നത് പരസ്പരം ശാരീരികാകര്ഷണം തോന്നീട്ടു തന്നെയാണ്. ഒരു ഗാഢപ്രണയത്തിനു വേണ്ട എല്ലാ ഗുണങ്ങളും രണ്ടുപേര്ക്കും അന്യോന്യം തോന്നീ താനും, പരസ്പരാകര്ഷണം, ഗാഢാനുരാഗം, സ്നേഹം.. രണ്ടുപേരും വിവാഹിതരായിരുന്നു. തങ്ങള്ക്ക് അന്യോന്യം തോന്നുന്ന ശാരീരികാകര്ഷണം ശുദ്ധമായ അഡല്ടറി ആണെന്ന് അറിയാമായിരുന്നു താനും!
എങ്കിലും അവര്ക്ക് പരസ്പരം തോന്നുന്ന അടുപ്പം ആകര്ഷണം ഒക്കെ തികച്ചും വ്യക്തിപരവും പ്രകൃതിദത്തവും ആണെന്നു സമ്മതിക്കാതെ നിര്വ്വാഹവുമില്ല.
തങ്ങള് അഡല്ടറി ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകള് ഇരുകൂട്ടര്ക്കും അറിയാമായിരുന്നെങ്കിലും രണ്ടുപേര്ക്കും തമ്മിലടുക്കാതിരിക്കാനാകാത്തവിധം ഒരു ആകര്ഷണം തോന്നിയിരുന്നു താനും,
ഒടുവില് അവര് ഇരുളില് കാട്ടിന്റ് മറവില് ചെയ്ത ചെ
റിയ തെറ്റുകള് വന് വൃക്ഷമായി വലര്ന്ന് അവരുടെ സ്വപ്നങ്ങളുടെ മേല് വീണു സര്വ്വം തകര്ന്ന് തരിപ്പണമാകുമ്പോള്
ക്രൂശിക്കപ്പെടുന്നത് നിരപരാധികളായ നിരവധിപേരാണ്..

പ്രകൃതിയുടെ അദൃശ്യകരങ്ങള് നമ്മുടെ നന്മതിന്മകളെ വിലയിരുത്തുന്നുണ്ട്. നമ്മുടെ ഓരോ കണക്കുകൂട്ടലുകളുടെയും ജയപരാജയങ്ങള് പ്രകൃതിയുടെ ഈ സത്യമാണ് നിശ്ചയിക്കുക എന്നറിയാതെ നാം കള്ളക്കണക്കുകള് കൂട്ടുന്നു. ഇവിടെയും ഒടുവില് പ്രകൃതി ജയിക്കുന്നു. ഒപ്പം പ്രകൃതിയോടൊപ്പം, സത്യത്തോടൊപ്പം നിന്ന മനുഷ്യരും ജയിക്കുന്നു.


സജനി ഹെന്‍‌റിയോട് അടുക്കുന്നത്, നല്ല ഒരു ഭാവി സ്വപ്നം കണ്ടുകൊണ്ടാണ്.. പരുക്കനായ തന്റെ ഭര്ത്താവില്‍ നിന്നുള്ളണ മോചനം, കുറച്ചുകൂടി ഉയര്ന്നാ ജീവിതം..

ഒടുവില്‍ സജനിയുടെ ഭര്ത്താവ് അവിവിഹിത ബന്ധം അറിഞ്ഞ് അവളെ ഉപദ്രവിച്ച് തുടങ്ങുമ്പോ‍ള്‍ നിവര്ത്തിയില്ലാതെ അവള്‍ സായ്‌വിന്റെ അരികില്‍ ഓടിയെത്തുന്നു. ആരുമറിയാതെ അവളെ ആ നാട്ടില്‍ നിന്നുതന്നെ കടത്താന്‍ ശ്രമിക്കുന്ന സായ്‌വ്.
എങ്ങും ആലംബമില്ലാതെ തിരിച്ച് സായ്‌വിന്റെ അരികില്‍ എത്തുന്ന സജനി, താന്‍ കനവില്‍ കണ്ട സ്നേഹവും സ്വപ്നങ്ങളും ഒക്കെ പൊള്ളയായിരുന്നെന്നറിഞ്ഞ് സ്വയം വെടിവച്ച് ആത്മഹത്യചെയ്യുന്നു.
അവളുടെ മൃതദേഹം ഹെന്‍‌റിയും ടി,കെയും കൂടി കായലില്‍ കെട്ടിത്താഴ്ത്തുന്നു.

‌കുറ്റം ചെയ്ത ഹെന്‍‌റിസായ്‌വിന്റെ മനസ്സ് കുറ്റബോധത്താല്‍ ദിനം ദിനം തളര്ന്നു വരുന്നു..അയാളുടെ ഭാര്യക്ക് സംശയം ഉദിക്കുന്നു
ദൈവം ഭൂമിയിലേക്കയച്ച ഓര്ഓ ആത്മാക്കള്ക്കും കണക്കുകളും നിയമങ്ങളും വിലകളും ഒക്കെയുണ്ട്.. !
പെണ്കുങട്ടിയുടെ മരണത്തെപ്പറ്റി അന്വേക്ഷിച്ച് ഭര്ത്താവും സഹോദരനും നാട്ടുകാരെ കൂട്ടി തിരച്ചില്‍ നടത്തുന്നു..

സായ്‌വ് കൊലക്കുറ്റം നിഷ്കളങ്കനായ സ്നേഹിതന്‍ ടി. കെ യില്‍ ആരോപിക്കാന്‍ സന്നദ്ധനാകുമ്പോള്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് ടി. കെ യെക്കൊണ്ടു തന്നെ സായ്‌വിനെ ശിക്ഷിക്കുവാന്‍ ശ്രമിക്കുന്നു..

ഒടുവില്‍ സായ്‌വിന്റെ റോഡ് മഴപെയ്തുതുടങ്ങും മുന്‍പ് പൂര്ത്തിയാകുന്നു എങ്കിലും ആ സന്തോഷം അനുഭവിക്കാനാകാതെ പരസ്പരം നശിപ്പിക്കാനൊരുങ്ങിയ സായ്‌വും കൂട്ടുകാരനും പശ്ചാപത്തോടെ വിധിക്കുമുന്നില്‍ തോറ്റുകൊടുക്കുന്നു..

സന്തോഷ് ശിവന് സംവിധാനം ചെയ്ത പടം, കേരളത്തില് വച്ചെടുത്ത പടം, എന്നൊക്കെ കണ്ട് കാണാനെടുത്തതാണ്..
പടം ഇഷ്ടപ്പെട്ടു ബ്ലോഗൂ..
പക്ഷെ, കഥ വല്ലാതെ വിഷമിപ്പിക്കയും ചെയ്തു!

6 comments:

Rare Rose said...

ആത്മേച്ചീ.,സിനിമയെ പറ്റി ബ്ലോഗില്‍ എഴുതിയിരുന്നുവല്ലേ.ഞാനിപ്പോഴാണ് കണ്ടത്..നന്നായെഴുതി അത്മേച്ചി.മഴയ്ക്കു മുന്‍പെന്ന പേരുമിപ്പോള്‍ കൂടുതലിഷ്ടമാവുന്നു..

സന്തോഷ് ശിവന്റെ സിനിമയാവുമ്പോള്‍ വിഷ്വത്സിനും ഒരു പ്രത്യേക ഭംഗി കാണും.അതോണ്ട് കാണണമെന്ന് തന്നെ തോന്നുന്നു..

ആത്മ said...

താങ്ക്സ് റോസൂ,:)

ഇപ്പോള്‍ കുറച്ചുകൂടി എഴുതി ചെര്‍ത്തു. ഇതും ബുക്കില്‍ എഴുതി വച്ചിരുന്നതാണ്‌ ട്ടൊ,

Anonymous said...

വായിച്ചു ഏതു പ്രതിസന്ധികൾക്കും ദൈവം മറ്റൊരു വഴി തുറന്നു തരും... പ്രാഞ്ചിയേട്ടനിലെ മോൻ ട്യൂഷനെടുക്കാൻ വന്ന സാറിനെ വട്ടം കറക്കിയ ആ രംഗം മനസ്സിൽ നിന്നും പോകുന്നില്ല അതേറ്റു പിടിച്ച മറ്റു കഥാപത്രങ്ങളും കൂട്ടത്തിൽ കർത്താവായ മിശിഹായും .. എല്ലാം നല്ലതിനാവട്ടെ ചേച്ചി ഇടക്ക് അങ്ങോട്ടൊക്കെ ഒന്നിറങ്ങ്.. ആശംസകൾ..

ഹാപ്പി ബാച്ചിലേഴ്സ് said...

മഴയെത്തും മുൻപെ യുടെ റിവ്യൂ ആത്മേച്ചിയുടെ വക വായിച്ചു, കൊള്ളാം. പടം കണ്ടിട്ടില്ല, കാണാം.

ആത്മ said...

ഉമ്മു അമ്മാര്‍,

പുതിയ പോസ്റ്റ് ഇടുന്നത് ഞാന്‍ അറിയാത്തതും ഒരു കാരണമാണ്,
ഇപ്പോള്‍ ഫോളോവറായി ചേര്‍ന്നു..
ഇടയ്ക്കൊക്കെ വരാം..:)

പ്രാഞ്ചിയേട്ടനെ എനിക്കും ഒരുപാട് ഇഷ്ടമായി , :)

ആത്മ said...

ഹാപ്പി ബാച്ചിലേഴ്സ്, :)

കണ്ടതില്‍ സന്തോഷം!
പടം കാണാനൊക്കെ കൊള്ളാം.. മുഷിയില്ല.