Wednesday, May 11, 2011

സ്വാര്‍ത്ഥ

ബസ്സിലൊക്കെ ഭയങ്കര‍ പൂരോം കളിയും ബ്ലോഗൂ..
ഞാനിങ്ങു പോന്നു..

എന്റെ ഇന്നത്തെ ദിവസത്തെപ്പറ്റി ഒരു ചെറു വിവരണം തന്നിട്ട് ഞാന്‍ പൊയ്ക്കോളാം ട്ടൊ ബ്ലോഗൂ

ഞാന്‍ രാവിലെ എഴുന്നേറ്റത് വലിയ ശരീര വേദനയുമായിട്ടായിരുന്നു.
(ഒരാഴ്ചയായി കുടുംബത്തിലെ മൂത്ത മരുമകളുടെ ഭാഗം അഭിനയിച്ചു അടപ്പിളകിയ വേദന!).

എങ്കിപ്പിന്നെ ഇന്നുമുഴുവനും അങ്ങ് റെസ്റ്റ് എടുത്താലോന്നായി ചിന്ത
ബോഡിക്ക് റെസ്റ്റ് എടുക്കണമെങ്കില്‍ നമ്മള്‍ ആദ്യം മൈന്റിനെ റെസ്റ്റ് ആക്കണ്ടെ?!
അത്(മനസ്സ്)ആക്രാന്തത്തോടെ റെസ്റ്റ് എടുക്കണം എന്ന് കേട്ട പാതി കേള്‍ക്കാത്ത പാതി, പല പല ഓപ്ഷനുസുമായി തൊന്തരവു തരാന്‍ തുടങ്ങി.
ആദ്യം തോന്നിയ അത്യാഗ്രഹം ഇന്നുമുഴുവന്‍ ബസ്സുകളുടെ ഓട്ടം ആസ്വദിച്ച് ഒരു മൂലക്ക് ഇരിക്കാം എന്ന്.. പിന്നെ കടിഞ്ഞാണീട്ടു..ഹും!
പിന്നെ കരുതി, ‘ഈറ്റ് പ്രേ ആന്‍ഡ്‍ ലവ്’ എന്ന പടം ഒരിക്കല്‍ക്കൂടി ആസ്വദിച്ചിരുന്ന് കാണാം എന്ന്.
അപ്പോള്‍ പിന്നെ അടുത്ത ഓപ്ഷന്‍ വരവായി..മൈന്റിനും സോളിനും ഒക്കെ റെസ്റ്റ് കിട്ടണമെങ്കില്‍ ഒരു നല്ല ബുക്ക് എടുത്ത് വായിക്കുകയാണ്‌ നന്ന് എന്നായി.
ലേറ്റസ്റ്റായി എന്റെ അടുത്ത് വായിക്കാന്‍ പരുവത്തിനു വച്ചിരിക്കുന്ന ബുക്കുകള്‍ എസ്. കെ പൊറ്റക്കാടിന്റെ യാത്രാവിവരണവും പിന്നെ ഒരു ഇംഗ്ലീഷ് നോവലും(ലോങ് സോങ്)ആണ്..
അത് ഏതില്‍ കയറി റെസ്റ്റ് എടുക്കണം എന്ന കണ്‍ഫ്യൂഷനായി.
അപ്പോള്‍ അടുത്ത ഓപ്ഷന്‍, മകാള്‍ ഒരു കൂട്ടുകാരിയോടൊപ്പം ഷോപ്പിംഗിനു പോകുന്നു.. വേണമെങ്കില്‍ കൂടെ പോകാം..!
പക്ഷെ, കാലിലെ വേദന?!

വേണ്ടാ.. മകാള്‍ പൊയ്ക്കഴിഞ്ഞ് നിറയെ ആഹാരം കഴിച്ച് ‘ഈറ്റ്, പ്രേ ആന്റ് ലവ്‘(ഈ പടത്തിനു ‘ഈറ്റ്,പ്രേ ആന്റ് സ്ലീപ്പ്‘ എന്നിട്ടുകൂടായിരുന്നോ പേര്?!)സി. ഡിയും ഇട്ട് സുഖമായി കിടന്നു ഉറങ്ങി!

എണീറ്റപ്പോള്‍ വേദന കുറവുണ്ട്..
പക്ഷെ ആകെ ഒരു മൂഡൌട്ട്.. അതുകൊണ്ട് നിന്നോട് ഒരല്പം വിശേഷം പങ്കുവയ്ച്ച് നോക്കാം എന്നു കരുതി..

ഒരു രഹസ്യം കൂടി..

ഞാന് ആരെയെങ്കിലും/എന്തിനെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കില് അത് തികച്ചു സ്വാര്ത്ഥപരമാണ് എന്ന് വിനീതയായി അറിയിച്ചുകൊള്ളുന്നു.. വെറുതെ, മനസ്സിന്റെ ഒരു സന്തോഷത്തിന്..

ആരും എന്റെ ഹൃദയത്തിന്റെ ഈ സ്വാര്ത്ഥതയാല് വിഷമിക്കുന്നതോ നഷ്ടങ്ങള് ഉണ്ടാക്കുകയോ ചെയ്യുന്നു എന്ന തോന്നല് എന്നെ വിഷമിപ്പിക്കും..

ബ്ലോഗൂ നിനക്ക് ഇത് ഏതെങ്കിലു രീതിയില് ദോഷം ചെയ്യുന്നെകില് മനസ്സിന്റെ ഒരു ഭാവം എന്നു മാത്രം വിചാരിച്ച് ലാഘവപ്പെടുക..


പിന്നെ കാണാം ബ്ലോഗൂ..

8 comments:

ചെറുവാടി said...

ബ്ലോഗ്ഗിനോട് സംസാരിക്കുക. ബ്ലോഗ്ഗിലൂടെ സംസാരിക്കുക. ആത്മയുടെ ഈ രീതി രസകരമാണ്. (എപ്പോഴും അല്ലെങ്കിലും പലപ്പോഴും ആണ് )
ബ്ലോഗ്ഗിനെ ഒരു സുഹൃത്തായി കണ്ട്‌ പോസ്റ്റിലൂടെ സംവേദിക്കുമ്പോള്‍ അതില്‍ ഒരു വിത്യസ്തത ഉണ്ടാവാറുണ്ട്.
ആശംസകള്‍

ആത്മ said...

നന്ദി!

Jazmikkutty said...

ആത്മ പഴയ പടി ആവുന്നുണ്ട്...ആവട്ടെ ആവട്ടെ..ബുക്ക്‌ വായിച്ചു ഉറങ്ങി അല്ലേ ഹഹഹ എന്തെല്ലാം പ്ലാനുകള്‍ ..ഒന്നും ഒട്ടു നടക്കുകയുമില്ല....എന്‍റെ കാര്യമാണേ....

ആത്മ said...

Jazmikkutty,
കണ്ടതില്‍ സന്തോഷം!
പ്ലാനുകളൊക്കെ ഉണ്ടെങ്കില്‍ നടത്താന്‍ പറ്റുന്നവയാണെങ്കില്‍ പിന്നെ നീട്ടിവയ്ക്കാതിരിക്കുന്നതാവും നന്ന്.
അല്ലെങ്കില്‍ തുരുമ്പു പിടിച്ച് നശിച്ചുപോയേക്കും..
പറഞ്ഞില്ലെന്നു വേണ്ട..:)

Manoraj said...

ഹി..ഹി..

ആത്മ said...

ഉം! എന്താ ഇപ്പൊ ഇത്ര ചിരിക്കാന്‍?!!!

(ഇന്നസെന്റ് സ്റ്റൈല്‍)

Vayady said...

അമ്മയുടെ വേര്‍പാടിനു ശേഷം മനസ്സ് ശാന്തമായോ എന്നറിയാന്‍ വന്നതാണ്‌. ബ്ലോഗിനോട് സംസാരിക്കുന്ന ആത്മ എന്നില്‍ കൗതുകമുണര്‍ത്തുന്നു. ഇനിയും വരാം.

ആത്മ said...

അമ്മയുടെ വേര്‍പാട് എന്നെ എങ്ങിനെ ബാധിച്ചു എന്ന് എനിക്കുതന്നെ അറിയില്ല..:(

പിന്നെ, ബ്ലോഗിനോട് സംസാരിക്കുന്ന ആത്മയെ ഇഷ്ടമാണെന്നെഴുതിയപ്പോള്‍ ഒരാശ്വാസം..

ഇനിയും സംസാരിക്കാന്‍ പോണു..:)

നന്ദി!