Friday, May 6, 2011

വിചിത്രം സര്‍വ്വത്ര വിചിത്രം!

പണ്ട്, പണ്ട്, കമ്പ്യൂട്ടറില് മലയാളം ഫോണ്ട് വരുന്നേനും മുന്പ്,
ഞാന് എന്റേതായ ഒരു ശൈലിയില് എന്തൊക്കെയോ എഴുതി ഡയറിയില് സൂക്ഷിച്ചു വച്ചിരുന്നു..
പിന്നീട് കമ്പ്യൂട്ടറില് ഇംഗ്ലീഷ് ഫോണ്‍ട് മാത്രം ഉള്ളായിരുന്നപ്പോള്,മിനക്കെട്ട് ഇരുന്ന് ഇംഗ്ലീഷില് എഴുതി, തിരുത്തി, തിരുത്തി, ഞാനങ്ങ് ഇമ്പ്രൂവ് ചെയ്തോണ്ടിരുന്നപ്പോള്..
കമ്പ്യൂട്ടറില് ‘മലയാളം‘ ഫോണ്ട് കണ്ടു!
പിന്നെ അന്തം വിട്ട എഴുത്തായിരുന്നു..
എന്തെഴുതണം, എങ്ങിനെ എഴുതണം എന്നൊന്നും ഒരെത്തും പിടിയുമില്ല..
ആകപ്പാടെ ഒരാക്രാന്തം!!
പിന്നെ ഒന്നടങ്ങാന് തുടങ്ങിയപ്പോഴാണ് ബ്ലോഗ് മഹാവീരനെ കാണുന്നത്!!
അത് എന്റ് സമനില തെറ്റിച്ചു!
ഞാന് വിഭാവന ചെയ്ത ഒരു ലോകം എന്റെ കന്മുന്നില്..
എനിക്കകത്തു കയറണോ, വെളിയില് നിന്ന് ആരാധിച്ചാല് മതിയോ ആകെ ഒരു വെറി..
അങ്ങിനെ ഒടുവില് ഒടുവില് സംഭവിക്കേണ്ടത് സംഭവിച്ചു..
ഞാനും ബ്ലോഗുലകത്തില് എത്തിപ്പെട്ടു.
അവിടത്തെ ഡയലോഗുകളൊക്കെ പഠിച്ചു, ഒഴുക്കിനൊപ്പം എഴുതിക്കൊണ്ടിരിക്കേ..
അതാ വരുന്നൂ ‘ബസ്സ്!‘
അത് മലയാളത്തെ അതിലും വലിയ ഒരു വഴിത്തിരിവിലെത്തിച്ചിരിക്കയാണ്!
ചാറ്റ് റൂമിലിരുന്ന് ചാറ്റി ചാറ്റി ഒരു പരുവമായ ചില അതിബുദ്ധിജീവികളെല്ലാവരും കൂടി കുറെ കോഡ് ഭാഷകളും, കോഡ് പേരുകളും..! ആകെപ്പാടെ സമനില തെറ്റുന്ന ഒരു ലോകം!!
ആത്മ വണ്ടറടിച്ചു നടന്നു!
ഓ! അത് നമുക്ക് പറ്റില്ല!
പക്ഷെ, വീണ്ടും പോയി എത്തി നോക്കും..
എന്തൊക്കെയോ മനസ്സിലാവും,
പരിചയമുള്ള ചില മുഖങ്ങളെക്കൂടി കണ്ടുതുടങ്ങിയപ്പോള് വീണ്ടും എന്റെ സമനില തെറ്റീ..
ഞാനും ബസ്സില് കയറി.
അവിടത്തെ ഡയലോഗ് അതിവിചിത്രമാണ്..!
സാഹിത്യമാണോ എന്നറിയില്ല.
എങ്കിലും ആത്മപ്രകാശമാണ്..
ആത്മാവിന്റെ പ്രകാശം!

എഴുതാന് വന്നതെങ്ങിനെ/എന്ത് എന്നാല്..

എനിക്ക് പണ്ട് പണ്ട് ഒരു ലൈന് ഉണ്ടായിരുന്നു..
പെണ്ണുങ്ങള് ലൈന് എന്നു പറഞ്ഞാല് കൊല്ലത്തു നിന്നും കൊട്ടാരക്കരേക്ക് പോകുന്ന ലൈന് നമ്മുടെ വീട്ടുമുറ്റത്തൂടെ പോയാലും പറയും നമ്മുടെ ലൈനായിരിക്കും എന്ന്. അത്രയ്ക്കേ ഉള്ളൂ ട്ടൊ.
(ഇപ്പോള്‍ ലൈന്‍ അതിലും വിചിത്രമാണ്. ചന്ദ്രനീന്ന് ബുധനിലേക്കൊക്കെയുള്ള ലൈനുകളെയാണ്-അതും പതിനെട്ടാം നൂറ്റാണ്ടീന്നു തുടങ്ങി പത്തൊന്‍പതാം നൂറ്റാണ്ടില്‍ അവസാനിക്കുന്ന ലൈനുകള്‍!-നമ്മുടെ സ്വന്തം ലൈന്‍ ആയി സങ്കല്പിക്കപ്പെടുന്നത്!)

അങ്ങിനെയുള്ള പഴയ തുരുമ്പിച്ച ഒരു ലൈന് (നമ്മുടെ ലൈന്) കാലാകാലങ്ങളില് പ്രത്യക്ഷപ്പെടും.
ആത്മ കരുതും ഇപ്പോള് ബള്ബുകളെല്ലാം കത്തിക്കും എന്ന്!
ഒന്നും സംഭവിക്കില്ല..
വന്നപോലെ തിരിച്ചുപോകും..
ഇപ്പോള് വീണ്ടും വന്നിട്ടുണ്ട്.. കറങ്ങി തിരിഞ്ഞ്.. ഏത് റൂട്ടില് പോകാനുള്ള പോക്കാണോ! അറിയില്ല..
എങ്കിലും അടുത്തു കാണുമ്പോള് വെറുതെ വിചാരിക്കാം നമ്മക്ക് ഇലക്ടിര്സിറ്റിയും കൊണ്ടായിരിക്കും വന്നേക്കുന്നത്
സമയവും സൌകര്യവും ഇല്ലാത്തതു കൊണ്ട് പകരാത്തതാവും..
അല്ലെങ്കില് അങ്ങ് കത്തിച്ചു പ്രഭാപൂരിതമാക്കിയേനെ എന്ന്.
അപ്പോള് അതിനടുത്ത് മറ്റൊരു ലൈന് (വല്ലവരുടെയും പുരയിടത്തിലൂടെയേ ഓടൂ എന്ന നിലപാടിലുള്ളത്)
ഞാന് പ്രഭാപൂരിതമാക്കി വച്ചേക്കുന്ന ലൈന് ആണ് എന്ന മട്ടില് ആക്ട് ചെയ്തുകൊണ്ട് അടുത്ത്!

നടക്കട്ടെ നടക്കട്ടെ!
ഹും! ഇതൊക്കെ തന്നെ ജീവിതം!
നോം ഇപ്പോള് ലൈന് എങ്ങോട്ട് ഓടുന്നു എന്നു വിചാരിച്ച് മിനക്കെടാറേ ഇല്ല.
നോം പോയി നല്ല ഒന്നാംതരം (എനിക്കും കഴിച്ച ലൈന്മാന്മാര്ക്കും തോന്നി) കറികള്‍ വച്ചു എന്റെ ഭാഗം ക്ലിയറാക്കി,
ദാ.. ബ്ലോഗേ ബസ്സേ.. നിന്റെയടുത്തെത്തി..
ഇനി ബാക്കിയുള്ള ജന്മം കൂടി നീ എന്നെ കാത്തോളണമേ!!
എന്റെ ഹൃദയം ഇപ്പോള് തുടിച്ചുകൊണ്ടിരിക്കുന്നത് നിനക്കായി മാത്രമാകുന്നു..
ആത്മാര്ത്ഥതയില്ലാത്ത ഈ ലോകത്തിന് പന്തുകളിക്കാനായി എന്റെ ഹൃദയം ഇട്ടുകൊടുക്കരുതേ…

[ഈ പോസ്റ്റിന്റെ അര്ത്ഥം മനസ്സിലായവര്ക്കോ, മനസ്സിലാക്കാന് ശ്രമിച്ചവര്ക്കോ പ്രത്യേക പാരിതോഷികം പിറകേ…]

ഒരു ചെറിയ ക്ലൂ തരാം...
ഈയ്യിടെ ഒരു സിനിമ കണ്ടു 'ഇന്‍സെപ്ഷന്‍', അതില്‍ നിന്നു മനസ്സിലായിടത്തോളം, നമ്മള്‍ കാണുന്നതും അനുഭവിക്കുന്നതും എല്ലാം മനസ്സിന്റെ ഓരോ സങ്കല്പങ്ങള്‍/സ്വപ്നങ്ങള്‍ എന്നൊക്കെ പറയാം..
സ്വപ്നങ്ങള്‍ക്ക് പല തലങ്ങളുണ്ട്..
(ആ സിനിമ കുറെ നേരം കണ്ടാല്‍ വട്ടുപിടിക്കും!അതു വേറേ കാര്യം!)
അതുപോലെയൊക്കെതന്നെയാണ് നമ്മുടെയൊക്കെ ജീവിതവും.
‘മോഹങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സും ഓര്‍ക്ക നീ’എന്നൊക്കെ എവിടെയോ കേട്ടിട്ടുള്ളത് ഓര്‍മ്മ വരുന്നു..

അപ്പോള്‍ പറഞ്ഞു വന്നത്,

എല്ലാം സാങ്കല്പികങ്ങള്‍ ആണ് എന്ന്‌!!

ബ്ലോഗും, ബസ്സും, അതിനുള്ളിലെ മനുഷ്യരും സ്നേഹബന്ധങ്ങളും(?) ഒക്കെയും
ജീവിതമെന്ന സ്വപ്നത്തിലുള്ള അതിലും വിചിത്രമായ സ്വപ്നങ്ങള്‍?!
ആയിരിക്കാം.. അല്ലായിരിക്കാം..
ഈ ലോകത്തിന്‍ നിജഗതി ആര്‍ക്കറിവൂ...
വിചിത്രം സര്‍വ്വത്ര വിചിത്രമെന്നേ എനിക്കറിയൂ..!!!

ഇത്രയും എഴുതി എന്നും കരുതി ബ്ലോഗൂ നീ എന്നെ ഡെസര്‍ട്ട് ചെയ്യല്ലേ.(ഉപേക്ഷിക്കല്ലേ എന്ന്!)
ഞാന്‍ തിരിച്ചു വരും..

സസ്നേഹം
ആത്മ

10 comments:

സ്വപ്നാടകന്‍ said...

[ഈ ലൈന് (നമ്മുടെ ലൈന്) കാലാകാലങ്ങളില് പ്രത്യക്ഷപ്പെടും.
ആത്മ കരുതും ഇപ്പോള് ബള്ബുകളെല്ലാം കത്തിക്കും എന്ന്!
ഒന്നും സംഭവിക്കില്ല..
വന്നപോലെ തിരിച്ചുപോകും..
ഇപ്പോള് വീണ്ടും വന്നിട്ടുണ്ട്.
കറങ്ങി തിരിഞ്ഞ്.. ഏത് റൂട്ടില് പോകാനുള്ള പോക്കാണോ! അറിയില്ല
എങ്കിലും അടുത്തു കാണുമ്പോള് വെറുതെ വിചാരിക്കാം നമ്മക്ക് ഇലക്ടിര്സിറ്റിയും കൊണ്ടായിരിക്കും വന്നേക്കുന്നത്
സമയവും സൌകര്യവും ഇല്ലാത്തതു കൊണ്ട് പകരാത്തതാവും..]


ഹ്മ്..ഗൂഗിൾ ചാറ്റിൽ ആരോ പച്ച ബൾബ് കത്തിക്കുന്നതും കാത്ത് ലൈനടിക്കാനിരിക്കുവാണല്ലേ:)))))

ആത്മ said...

അയ്യേ! ആ പ്രായമൊക്കെ കഴിഞ്ഞില്ല്യോ?!
ഇതൊക്കെ സാങ്കല്പികം.. വെറും സാങ്കല്പികം!
ഹാന്‍ലലാലത്ത് പറയുമ്പോലെ വട്ടെന്നും പറയാം...:)

SHANAVAS said...

സ്വപ്നാടനം കൊള്ളാം,പക്ഷെ വട്ടാകുമോ?പോസ്റ്റ്‌ എന്തായാലും ഇഷ്ട്ടപ്പെട്ടു.

Manoraj said...

ആത്മേ,

ഇത് കൊലച്ചതി. എനിക്കൊന്നും മനസ്സിലായില്ല.. :(

ഹാപ്പി ബാച്ചിലേഴ്സ് said...

ആത്മേച്ചി, ബ്ലോഗിലും ബസ്സിലുമൊക്കെ വെവ്വേറെ ലോകങ്ങൾ അല്ലേ? അവിടെ ഇവിടെയൊക്കെ എത്തിപ്പെടാനും പിടിച്ചു നിക്കാനും ബുദ്ധിമുട്ടും. എന്താ ആ ലൈൻ? അത് മനസ്സിലായില്ല. :)

ചെറുവാടി said...

[ഈ പോസ്റ്റിന്റെ അര്ത്ഥം മനസ്സിലായവര്ക്കോ, മനസ്സിലാക്കാന് ശ്രമിച്ചവര്ക്കോ പ്രത്യേക പാരിതോഷികം പിറകേ…]


ശ്രമിച്ചിട്ടും മനസ്സിലാവാത്തവര്‍ക്ക് വല്ല പ്രോത്സാഹന സമ്മാനവും ...? :-)

ആത്മ said...

SHANAVAS:
:)

പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം!

ആത്മ said...

ഹാപ്പി:

:)

അന്ത കാലത്ത് ലൈന്‍ ഒന്നുമേ ഇല്ലൈ..
എല്ലാം ഇമാജിനേഷന്‍ താന്‍..

മേല്‍ പറഞ്ഞ സിനിമേലു കാട്ടും പോലെ

ആത്മ said...

Manoraj,

സത്യം പറഞ്ഞാല്‍ എനിക്കും ഒന്നും മനസ്സിലായില്ല.:)

ആത്മയുടെ പ്രത്യേക ചില വിചാരങ്ങള്‍ മാത്രമാണ് ട്ടൊ,

വെറുതെ ഒരു രസത്തിനു ഓരോ സങ്കലപങ്ങള്‍ നെയുതു കൂട്ടും..
പ്രാക്റ്റിക്കല്‍ ആയ മനുഷ്യര്‍ക്ക് വിഡ്ഡിത്തമായി തോന്നാവുന്നവ..
പക്ഷെ, ആത്മയ്ക്ക് ജീവിക്കാന്‍ അതൊക്കെ മതി!

ആത്മ said...

ചെറുവാടി :

:)

‘ശ്രമിച്ചിട്ടും മനസ്സിലാകാത്തവര്‍ക്ക്’ആണ്
ഏറ്റവും നല്ല ഒരു പ്രത്യേക സമ്മാനം..
ശരിക്കും അതാണതിന്റെ ശരിയായ ഉത്തരം എന്നും തോന്നുന്നുണ്ട്!!

ഹൃദയം നിറഞ്ഞ നന്ദി!