Thursday, April 28, 2011

വിശ്വാസങ്ങള്‍ തകരുമ്പോള്‍...

ഒടുവില്‍ ഞാന്‍ വീണ്ടും വന്നു ബ്ലോഗൂ...
കുറച്ചുനാളായി ഈ ലോകത്തില്‍ ഒന്നിനോടും വിശ്വാസമില്ലാതായിരിക്കുന്നു ബ്ലോഗൂ

ഈ ലോകം മുഴുവന്‍ മായയാണെന്ന് വളരെ മുമ്പ അറിഞ്ഞുപോയ വേദന!
കാണുന്നതും അനുഭവിക്കുന്നതും എല്ലാം മായയാണെന്നറിഞ്ഞുകൊണ്ട് ഓരോ അനുഭവങ്ങളിലൂടെയും കടന്നുപോകുമ്പോഴുണ്ടാകുന്ന നിരര്‍ത്ഥകത..

അതിനിടയില്‍, ജീവിക്കാന്‍ മാത്രമായി നേടിയെടുത്ത വിശ്വാസങ്ങള്‍ കൂടി ഉലയ്ക്കപ്പെടുകയും, അപ്പോള്‍ മറ്റൊരറ്റത്തു നിന്ന് വീണ്ടും അരോ വീണ്ടും ഉറപ്പിക്കുകയും..

സായിബാബക്ക് ദൈവീക ശക്തി ഉണ്ടെന്നു വിശ്വസിച്ചിരുന്നു. അദ്ദേഹം കാണിച്ചതൊക്കെ മാജിക്ക് ആയിരുന്നു എന്നറിയുമ്പോള്‍ വലിയ വേദന തോന്നി..
അദ്ദേഹം മരിക്കുമ്പോഴും എന്റെ വിരലില്‍ അദ്ദേഹത്തിന്റെ ചിത്രമുള്ള ഒരു മോതിരം കിടന്നിരുന്നു. മരിച്ചു കഴിഞ്ഞപ്പോള്‍ ഊരി ബാഗില്‍ ഇട്ടു. (പണ്ട് വല്ലാതെ വിഷമിച്ച ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ വിളിച്ച് കരഞ്ഞപ്പോള്‍ അനുഗ്രഹം കിട്ടിയതിന്റെ നന്ദിക്കായി ആയിരുന്നു ആ മോതിരം വിരലില്‍ ഇട്ടിരുന്നത്)

എന്റെ അമ്മ ഞാന്‍ കാണിക്കുന്നതൊക്കെ സഹിച്ച്,തീരെ വയസ്സാകുമ്പോള്‍, എന്റെ അടുത്ത് സ്നേഹം പ്രതീക്ഷിച്ച് വന്നണയും എന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..ഒരു മായപോലെ അതും അപ്രത്യക്ഷമായി. ഏറ്റവും അടുത്തു നിന്നിരുന്ന ഒരു സത്യം...

അമൃതാനന്ദമയീദേവി..! വിശ്വാസമാണ്..! അമ്മയ്ക്കു പകരമെന്നോണം ആദ്യമേ വിശ്വസിച്ചിരുന്നു.. ദൈവമായല്ല, ദൈവീകതയുള്ള, സത്‌കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരമ്മയായി..

അതെ, ഒരു കണക്കിനു രാഷ്ട്രീയക്കാരെപ്പോലെ ദൈവീക ചൈതന്യമുള്ളവര്‍ക്കും അംഗീകാരവും ഒപ്പം സമ്പത്തും ആള്‍ബലവും വര്‍ദ്ധിക്കുന്നുണ്ട്.. പക്ഷെ,
രാഷ്ട്രീയക്കാരെക്കാള്‍ ആത്മീയഗുരുക്കന്മാര്‍ അവരുടെ പക്കല്‍ വന്നുചേരുന്ന സമ്പത്തുകൊണ്ട് പാവങ്ങളെ സഹായിക്കാനും മറ്റു സമൂഹത്തിനു ഉതകുന്ന രീതിയിലും ഓരോന്നു ചെയ്യുന്നു എന്നുപോലും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു..

ഇന്നലെയും മെനിങ്ങാനും ഏഷ്യാനെറ്റില്‍,‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പരിപാടിയില്‍ രണ്ട് ദൈവ മാതാക്കളെ കാട്ടി. അവര്‍ തങ്ങള്‍ ദൈവമാണെന്ന് അവകാശപ്പെട്ടില്ല.. സാധാരണ സ്ത്രീകളുടെ കുശുമ്പിലും കുന്നായ്മയില്‍ നിന്നുമൊക്കെ ഉയര്‍ന്ന് ശാന്തത തേടി ദൈവത്തെ അന്വേക്ഷിച്ചു. ആത്മീയശക്തി കൈവന്നു.. അപ്പോള്‍ അരാധകരും അനേകമുണ്ടായി.. പിന്നീടുള്ളതൊക്കെ ഒഴുക്കിനൊപ്പം എന്നപോലെ സംഭവിക്കുന്നു..

പക്ഷെ, എനിക്ക് ഉദിത് ചൈതന്യയതിയും ഭൂമാനന്ദജിയും (ഏഷ്യാനെറ്റില്‍)സംസാരിക്കുന്നത് എല്ലാം സത്യസന്ധമായി തോന്നുന്നു
രണ്ടുപേരും ദൈവമാണെന്ന് അവകാശപ്പെടുന്നില്ല. സാധാരണ മനുഷ്യര്‍. വേദങ്ങളിലേയും ഉപനിഷ്ത്തുകളിലേയും പുരാണങ്ങളിലേയും ആശയങ്ങള്‍ സാധാരണ മനുഷ്യര്‍ക്ക് (സംസ്കൃതം അറിയില്ലാത്തവര്‍ക്ക്) വിശദീകരിച്ചു കൊടുക്കുന്ന കര്‍ത്തവ്യം ഏറ്റെടുത്തു എന്നേ ഉള്ളൂ. മനുഷ്യരെ അവരുടെ അസ്വസ്ഥതകളില്‍ നിന്നും അമ്പരപ്പില്‍ നിന്നുമൊക്കെ രക്ഷിച്ച് ശരിയായ പാത, സത്യത്തിന്റെ പാത,കാട്ടിക്കൊടുക്കുന്നു എന്നേ ഉള്ളൂ.

ഇനി മുതല്‍ ഞാന്‍ സ്വാമി ഉദിത് ചൈതന്യജിയുടെ ആരാധികയാകാന്‍ പോകുന്നു.. അദ്ദേഹം പ്രപഞ്ചസത്യങ്ങള്‍ പറഞ്ഞുകൊണ്ടെ ഇരിക്കുന്നു..!!
ജീവിതത്തിന്റെ ക്ഷണികതയും, നിരര്‍ത്ഥകതയുംചൂണ്ടിക്കാട്ടി, എന്നാല്‍ സമാധാനത്തോടെ എങ്ങിനെ ജവിച്ചുപോകാം എന്നുമൊക്കെ നിരന്തരം പറഞ്ഞുകൊണ്ടെ ഇരിക്കുന്നു. അദ്ദേഹത്തിനു സ്വയം സുഖിക്കാനോ, അദ്ദേഹത്തിന്റെ കുടുംബത്തെ പോറ്റാനോ അല്ല തീര്‍ച്ച..
ലൌകീകസുഖങ്ങളില്‍ തല്പരനായ ഒരാള്‍ക്ക് പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് മെഡിറ്റേഷന്‍ ചെയ്യാനും പൂജാദികര്‍മ്മങ്ങള്‍ ചെയ്യാനോ, വേദപാരായണം ചെയ്ത് അറിവ് വര്‍ദ്ധിപ്പിക്കാനോ ആവില്ലല്ലൊ,
അദ്ദേഹം ജ്ഞാനയോഗത്തിന്റെ പ്രവാചകന്‍ ആണെന്ന് ഞാന്‍ കരുതുന്നു. (ഭൂമാനന്ദജിയും)

10 comments:

ചെറുവാടി said...

പക്ഷെ ഈ കുറിപ്പില്‍ ആത്മവിശ്വാസത്തിന്റെ കുറവുണ്ട് ആത്മക്ക്. എന്തോ എനിക്കങ്ങിനെ തോന്നി. ചിലപ്പോള്‍ തെറ്റാവാം .

"ആരെയെങ്കിലും വിശ്വസിക്കാതെ ജീവിക്കാനാവില്ലല്ലൊ"

അങ്ങിനെയാവട്ടെ . അതായത് വിശ്വാസം രക്ഷിക്കട്ടെ എന്ന്.

Diya Kannan said...

അത്മേച്ചി..

തിരിച്ചു വന്നതില്‍ ഒത്തിരി സന്തോഷം....

ആത്മാവിന് മരണമില്ല എന്നല്ലേ നമ്മുടെ വിശ്വാസം...കഴിഞ്ഞ വര്‍ഷം മുത്തശ്ശി മരിച്ചു
എന്നറിഞ്ഞപ്പോള്‍ അങ്ങോട്ട്‌ ഒന്ന് പോവാന്‍ പോലും പറ്റിയില്ലല്ലോ എന്നായിരുന്നു വിഷമം..പിന്നെ കുറച്ചു
കഴിഞ്ഞപ്പോള്‍ നിര്‍ജ്ജീവമായ ആ ശരീരമല്ലല്ലോ പ്രധാനം..അത് അത്മാവല്ലേ എന്ന് ചിന്തിക്കാനും സ്വയം വിശ്വസിപ്പിക്കാനും തുടങ്ങി...എന്നിട്ട് മുത്തശ്ശിയെ ഓര്‍ത്തു നടന്നപ്പോള്‍ വന്ന കാറ്റിന് മുത്തശ്ശിയുടെ ഭസ്മത്തിന്റെ മണം.. എന്റെ വെറും തോന്നല്‍ മാത്രമായിരിക്കാം.. എന്തായാലും മുത്തശ്ശിയുടെ ആത്മാവ് എന്റെ വളരെ അടുത്ത് തന്നെയുണ്ട്‌ എന്ന് ചിന്തിക്കാന്‍ തുടങ്ങി അപ്പോള്‍ മുതല്‍.. ജീവിച്ചിരുന്നപ്പോള്‍ വളരെ വളരെ അകലെ ആയിരുന്ന ആള്‍ തൊട്ടടുത്ത്‌ തന്നെയുണ്ട്‌ എന്ത് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ വളരെ ബെറ്റര്‍ ആയി ഫീല്‍ ചെയ്തു...പിന്നെ കുറച്ചു ദിവസം മുത്തശ്ശി ഉണ്ടെങ്കില്‍ ഇതിനെ കുറിച്ച് ഇങ്ങനെ പറയുമായിരുന്നു അങ്ങനെ പറയുമായിരുന്നു എന്ന് ഓരോ നിമിഷവും എന്ത് ചെയ്യുമ്പോഴും ചിന്തിച്ചിരുന്നു ഞാന്‍ ...


അത്മെചിയുടെ അമ്മ അത്മേച്ചിയെ സ്നേഹിച്ചു കൊണ്ട് കൂടെ തന്നെയുണ്ട്‌ എന്ന് വിചാരിച്ചോളൂ..

SHANAVAS said...

തിരിച്ചു വരവിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ആരും ഒന്നും അനശ്വരമല്ല.ഇക്കാണുന്നതെല്ലാം മായയാണ്.നാമും.എല്ലാം നിമിഷം കൊണ്ട് മാഞ്ഞു പോകും.ശാശ്വതം ആയതു ഈശ്വരന്‍ മാത്രം.മനസ്സില്‍ ഈശ്വരന്‍ ഉണ്ടെങ്കില്‍ എല്ലാം വളരെ എളുപ്പം.എല്ലാ ആശംസകളും.

ആത്മ said...

ചെറുവാടി,

അതെ! :)

ആത്മവിശ്വാസമെന്നല്ല, ഈ ലോകത്തിലെ ഒന്നിലും വിശ്വാസമില്ലാതാകും ചിലപ്പോള്‍..
സത്യവും സ്ഥിരവും ആയി എന്തെങ്കിലും ഉണ്ടോ എന്നുപോലും ഒരു സംശയം തോന്നും!!

ആത്മ said...

Diya,

അതെ അമ്മ കൂടെയുള്‍ളപോലെ തന്നെ! ഇപ്പോഴും എന്റെ ഉള്‍ളിലുള്‍ള അമ്മയെ ഞാന്‍ ശാസിക്കുന്നുമുണ്ട് സ്നേഹിക്കുന്നുമുണ്ട്, പിന്നെ ആത്മാവിന്റേ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുമുണ്ട്...

nandhi!

ആത്മ said...

SHANAVAS,

അങ്ങിനെയൊക്കെ ചിന്തിക്കുമെങ്കിലും അടുത്തനിമിഷം പിന്നെയും എന്തെങ്കിലും ഒന്നില്‍ പോയി കുരുങ്ങും..

അതെ, ഈശ്വരവിശ്വാസം പോലെ ശാന്തതകിട്ടുന്ന മറ്റൊന്നും ഇല്ല അല്ലെ,

സസ്‌നേഹം ശ്രീക്കുട്ടന്‍... said...

നല്ല വാക്കുകള്‍ കൊണ്ട് മനുഷ്യമനസ്സിനെ സാന്ത്വനിപ്പിക്കാനും നേര്‍വഴിക്ക് നയിക്കാനും ഒരാള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അത് അയാളുടെ മറ്റ് കുറവുകളേക്കാള്‍ എത്രയോ മഹത്തരമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ഇത്തരം ആളുകളെ ഒരു ഗുരുവായി കാണാതെ ദൈവമായി കാണുന്നിടത്താണ് കുഴപ്പം. അന്ധമായി വിശ്വസിച്ചുപോവുന്നവരില്‍ സ്ത്രീകളാണ് മുന്‍പന്തിയില്‍ എന്നുംതോന്നുന്നു. ഉദിത്‌ചൈതന്യ, സന്ദീപ് ചൈതന്യ എന്നിവരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. തിരക്കുപിടിച്ച, ആദ്ധ്യാത്മികത വിട്ടകലുന്ന, ആധുനിക ജീവിതത്തില്‍ ഇത്തരം പ്രഭാഷണങ്ങള്‍ വളരെ വളരെ സഹായകമാണെന്നും തോന്നുന്നു. പിന്നെ, വിശ്വാസം.. മനുഷ്യമനസ്സിനെ നന്മയിലേക്ക് നയിക്കുവാന്‍ അത് അത്യന്താപേക്ഷിതമാണ്. നിത്യജീവിതത്തിലെ ഏത് കാര്യത്തിനായാലും ഒരു കടിഞ്ഞാണ്‍ പോലെ മനസ്സിനെ നിയന്ത്രിക്കാന്‍ അത സഹായിക്കുന്നു.

Anonymous said...

ദൈഅവത്തെ കണ്ടെത്തൂ ദൈവം സൃഷ്ട്ടിച്ച അനേകായിരം പേരിൽ ഒരാളെ അവന്റെ സ്ഥാനത്ത് കാണുന്നതിൽ എന്തർഥമാണുള്ളത് .. ഈ ലോകം അതിന്റെ ഒഴുക്ക് അതിലെ ആകാശവും ഭൂമിയും വായുവും വെള്ളവും വെളിച്ചവും എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയില്ലെ എന്തിനു നമ്മുടെ ശ്വാസോച്ച്വാസം പോലും ഒരുവൻ വിചാരിച്ചാൽ നിൽക്കില്ലെ അവനീ കണ്ടെത്താൻ ശ്രമിക്കൂ .. സന്തോഷവും സങ്കടവുമെല്ലാം അവനിൽ നിന്നാണു അവനെ മനസ്സിലാക്കൂ അവൻ ഏകനാണ്.. അവന് ആരേയും ആശ്രയിക്കുന്നില്ല അവനോട് എല്ലാവരും ആശ്രയം തേടുന്നു..അവനു സന്തതിയേതുമില്ല ,അവൻ ആരുടേയും സന്താനവുമല്ല, അവനു തുല്യനായി ആരുമില്ല അങ്ങിനെയുള്ള അവനെ കണ്ടെത്താൻ ശ്രമിക്കൂ അവനിൽ എല്ലാം അർപ്പിച്ചു ആത്മ സംതൃപ്തിയോടെ ജീവിക്കൂ ദൈവം രക്ഷിക്കട്ടെ...

ആത്മ said...

സസ്‌നേഹം ശ്രീക്കുട്ടന്‍, :)

‘പിന്നെ ഇത്തരം ആളുകളെ ഒരു ഗുരുവായി കാണാതെ ദൈവമായി കാണുന്നിടത്താണ് കുഴപ്പം.’

അതെ, ദൈവമായല്ല കാണുന്നത്, ഗുരുവായി തന്നെ.. ദൈവത്തെ ആരും കണ്ടിട്ടില്ലല്ലോ...

നന്ദി!

ആത്മ said...

ഉമ്മു അമ്മാര്‍ , :)

ഉമ്മു അമ്മാര്‍ ദൈവത്തെ പറ്റി എഴുതിയത് എനിക്ക് വളരെ ഇഷ്ടം തോന്നി!

ഇനി അങ്ങിനെ പ്രാര്‍ത്ഥിക്കാം...
നന്ദി!