Sunday, April 24, 2011

അന്തര്‍മുഖത്വം

സായിബാബ മരിച്ചതിനെ പറ്റി ഓരോരുത്തര്‍ ഓരോന്നെഴുതേയ്ക്കുന്നത് കണ്ടു..
എന്തെങ്കിലും എഴുതണം എന്നു തോന്നി ചെന്നപ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ടതും അതിനപ്പുറവും മറ്റുള്ളവര്‍ നേരത്തെ തന്നെ എഴുതിക്കഴിഞ്ഞിരിക്കുന്നു.
ഞാനില്ലെങ്കിലും എല്ലാം നടക്കും എന്ന മറ്റൊരു സത്യം!
ഒഴിഞ്ഞുമാറി പോന്നു..

എന്‍ഡോസല്‍ഫാനെപ്പറ്റി പലരും ബ്ലോഗിലും ബസ്സിലും ഒക്കെ ഓരോന്നെഴുതുന്നു..
അത് വല്ല പ്രയോജനവും ചെയ്യുമോ എന്നെനിക്കറിയില്ല. ഞാനൊരുത്തികൂടി അതില്‍ ചേര്‍ന്നാല്‍ എന്തെങ്കിലും പ്രത്യേകം പ്രയോജനം വരുത്തും എന്ന് ഒരു ആത്മവിശ്വാസവും ഇല്ല. പലതുള്ളി പെരുവെള്ളം എന്നൊക്കെ അറിയാം .. എന്നാലും ഒരുതുള്ളി കുറഞ്ഞുപോയാലും പെരുവെള്ളത്തിനു വലിയ ക്ഷീണം ഒന്നും സംഭവിക്കില്ല എന്ന ആശ്വാസം!

അങ്ങിനെ പല നല്ല കാര്യങ്ങളുടെ ഒത്തൊരുമയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു പ്രകൃതം.. ഇതായിരിക്കുമോ ആന്റിസോഷ്യല്‍ എന്നൊക്കെ പറയുന്നത്!
അതോ അന്തര്‍മുഖത്വം?

ഓ! ഇതിനായി ഇപ്പോള്‍ ഒരു ബ്ലോഗ് പോസ്റ്റ് ചെയ്യണോ?!
ബസ്സില്‍ കൊണ്ടുപോയി ഇടാം അല്ലെ,
അല്ലെങ്കില്‍ ലിങ്ക് കൊടുക്കാം അപ്പോള്‍ രണ്ടിടത്തും എഴുതിയല്ലൊ!

ദൈവത്തിനു സ്തോത്രം!
ഇനീം വല്ലതും എഴുതാനുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം..

6 comments:

Manoraj said...

എഴുതാവുന്നത് എഴുതൂ.. പ്രയോജനം ഉണ്ടായാല്‍ ഉണ്ടാവട്ടെ..

chithrakaran:ചിത്രകാരന്‍ said...

ഇങ്ങനെ പൊറത്തുവരട്ടെ.... അല്ലാതെ, തന്നെപ്പോലെ വേറേയും ആളുകളുണ്ടെന്നതിനാല്‍ ഗര്‍ഭപാത്രത്തിലേക്കു മടങ്ങല്ലേ :)

ചെറുവാടി said...

:)

ആത്മ said...

നന്ദി!

നന്ദി!

നന്ദി!

:)

Jazmikkutty said...

അയ്യോ ആത്മയ്ക്ക് അന്തര്മുഖത്വമോ?? ഇല്ലേ ഇല്ലാ, പിന്നെ ഈയിടെ ഒരു പ്രശസ്ത ബ്ലോഗ്ഗര്‍ പറഞ്ഞു ഏറ്റവും ഇഷ്ട്ടമുള്ള ബ്ലോഗ്ഗിണി ഏതെന്നു ചോദിച്ചാല്‍ അത് ആത്മയാണെന്ന് ...:)

ആത്മ said...

അയ്യോ!
ഇനി ജീവിച്ചാലും വേണ്ടില്ല!
ദൈവമേ! ഈശ്വരാ! എന്നെ കത്തോളണേ.. :)

ഞാന്‍ ഒന്നു ഷോപ്പിംഗിനൊക്കെ പോയിട്ടു വരാം ട്ടൊ,

ആത്മയ്ക്ക് ആത്മവിശ്വാസം ഉണ്ടാക്കാനായി ഈ വരികള്‍ എഴുതിയ ജാസ്മിക്കുട്ടിക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍..!