Wednesday, April 20, 2011

അനാഥത്വം

മനസ്സ് ആകെ അസ്വസ്ഥമാണു‌‍‌. നങ്കൂരമില്ലാത്ത കപ്പൽ‍ പോലെ..

അമ്മ ഈ ഭൂമിയില്‍ ഉണ്ടാ‍യിരുന്നപ്പോള്‍ ഇതുപോലെ അനാധത്വം തോന്നുമ്പോള്‍ പലപ്പോഴും അമ്മയെ വിളിക്കല്‍ മാറ്റിവച്ച് നാട്ടിലെ തന്നെ കൂട്ടുകാരെ ആരെയെങ്കിലും വിളിക്കുമായിരുന്നു.. വെറുതെ, അമ്മയല്ലാതെയും എനിക്ക് വേറേ ഉറ്റവർ ഉണ്ടെന്ന് അഹങ്കരിക്കാനെന്നോണം!

ഇപ്പോള്‍ അറിയുന്നു ആ വേര്പിയരിവ്! ഒരിക്കലും തിരിച്ചുവരാനാകാ‍ത്ത ദൂരങ്ങളിലേക്ക് മറഞ്ഞുകൊണ്ടിരിക്കുന്ന ഒരാത്മാവിന്റെ ഗദ്ഗദം! ഈ വിധം ഇനി ഒരിക്കലും കാണാനാകാതെ അമ്മയെ ഞാൻ വേര്പിതരിഞ്ഞിട്ടില്ല!!

പണ്ട് ഹോസ്റ്റലില്‍ അദ്യമായി പിരിഞ്ഞുനിന്നപ്പോള്‍ മനസ്സില്‍ തോന്നിയ അത്യഗാധമായ വിരഹം അത് അച്ഛനെക്കുറിച്ചും അനിയനെയുമാണെന്ന് വൃഥാ വ്യാഖ്യാനിച്ചു ഹൃദയം! എങ്കിലും അമ്മ മുറയ്ക്ക് കത്തുകളെഴുതുമായിരുന്നു. അതുകൊണ്ടോ, അമ്മയെപ്പറ്റി ഉത്ക്കണ്‍ഠയില്ലായിരുന്നു. അമിതമായി വാരിക്കോരി നിറച്ചു തരികയായിരുന്നു വാത്സല്യവും സ്നേഹവും ഒക്കെ. ശ്വാസം മുട്ടിക്കുന്ന വിധത്തില്‍. അതുകൊണ്ടുതന്നെ മനപൂര്വ്വം അകന്നുനില്‍ക്കാം ശ്രമിച്ചിരുന്നു. ഒരു ധിക്കാരത്തോടെയോ അഹംഭാവത്തോടെയോ..

ഹോസ്റ്റലില്‍ നിന്ന് തിരിച്ചു അച്ഛനോടൊപ്പം വീട്ടില്‍ ചെന്നു കയറുമ്പോള്‍ അമ്മ നിറയെ സ്നേഹവുമായി നിന്നിരുന്നു.അറിയാതെ ചെന്ന് മാറില്‍ ചേർന്ന് നിന്നു ഒരുനിമിഷം. പിന്നീട് ലജ്ജ തോന്നി. തനിക്ക് തോന്നിയ വിരഹം അമ്മയെക്കുറിച്ചല്ല എന്നു വിചാരിക്കാനായിരുന്നു ആഗ്രഹം.. പൊതുവേ എല്ലാരെയും പിരിഞ്ഞ വിരഹം!

താന്‍ വീട്ടിലെത്തുമ്പോള്‍ പുതു ഉത്സാഹത്തോടെ അടുക്കളയില്‍ പലവിധം പലഹാരങ്ങള്‍ ഉണ്ടാക്കി അവധിക്കു മുന്പ്ന തന്നെ തടിപ്പിച്ചു വിട്ടിരുന്നു.

പിന്നീട് അന്യനാട്ടില്‍ നിന്ന് തിരിച്ചെത്തുമ്പോഴും എയര്പ്പോപര്‍ട്ടില്‍ വിങ്ങുന്ന ഹൃദയവുമായി നിന്നിരുന്നു.. അപ്പോഴും ഓടിച്ചെന്നു കെട്ടിപ്പിടിക്കാന്‍ നാണക്കേടു തോന്നി. അമ്മ കാണിക്കുന്ന സെന്റിമെന്റ്സ് അലപം കടന്നു പോകുന്നു എന്ന പോലെ അവഗണിക്കാന്‍ ശ്രമിച്ചിരുന്നു.

കണ്ണില്‍ നിന്ന് അടര്ന്നുവീഴുന്ന കണ്ണീരുമായി അമ്മ ഉറ്റുനോക്കും! ഞാന്‍ കരയുന്നില്ല എന്നറിയുമ്പോള്‍ ആശ്വാസത്തോടെ കണ്ണീര്‍ തുടച്ചുമാറ്റും. എല്ലവരുടെയും ശ്രദ്ധൻ തങ്ങളിൽ നിന്ന് മാറുമ്പോൾ പിന്നെ അടുത്ത് ചെന്ന് പതിയെ ചേർന്ന് നില്ക്കും..

കഴിഞ്ഞ മാസങ്ങളിലൊന്നില്‍ അമ്മ ഈ സമയം ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു, 'ബാക്കി എല്ലാം സഹിക്കാം.. നീ ഒന്നുരണ്ടു ദിവസംകൂടുമ്പോള്‍ വിളിച്ചില്ലെങ്കില്‍ ഭ്രാന്തുപിടിക്കും' എന്ന്. അത് ഒരു ബലഹീനതയായി തോന്നി. ആ രീതി നന്നല്ല എന്നും അമ്മയെ താന്‍ വെറുതെ വഷളാക്കി തീര്‍ത്തു എന്നും തോന്നി. പക്ഷെ, അമ്മ അത്ര നിസ്സഹായയായിരുന്നിരിക്കണം.

അച്ഛനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തപ്പോഴും അമ്മയെ അധികം ആശ്വസിപ്പിക്കാനുരുമ്പെട്ടില്ല. ഞാനില്ലാതെ ധൈര്യം ആര്ജ്ജിിക്കട്ടെ എന്ന ഒരു പ്രതീക്ഷയിലായിരുന്നു അതൊക്കെ ചെയ്തത്..

ഇപ്പോള്‍ ഈ മൂകമായ രാത്രിയില്‍.. ഒന്നു വിളിക്കാന്‍ ആരുമില്ല. എനിക്കായി.. അമ്മയെപ്പോലെ പ്രിയപ്പെട്ടതായി, ഉറ്റതായി..

ഞാൻ ഒരു പാപിയായ മകളാണോ അമ്മെ? ഞാൻ ചെയ്തതൊക്കെയും തെറ്റുകളായിരുന്നോ?

എല്ലാറ്റിൽ നിന്നും ഒളിച്ചോടി ഒരു മുഖം മൂടിയോടെ ജീവിച്ചിരുന്ന എന്നെ മുഖം മൂടിയെല്ലാം പിച്ചിച്ചീന്തിയെറിഞ്ഞായിരുന്നു ഒരോ കൂടിക്കാഴ്ച കഴിയുമ്പോഴ്ഹും അമ്മ് തിരിച്ചയക്കുക. എന്നിലെ അഹംഭാവം,ഞാൻ ഒളിച്ചു വച്ചിരിക്കുന്ന പല ഈഗോകളും അമ്മ പുറത്തെടുത്തിടുമായിരുന്നു.. അങ്ങിനെ പച്ചയായ എന്നെ നോക്കി അമ്മ സംതൃപ്തിപ്പെടുമ്പോൾ ഞാൻ ഞെളിപിരി കൊള്ളുകയാവും.
സ്വയം തിരഞ്ഞെടുത്ത പാത തെറ്റായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും അമ്മയെ സ്നേഹിക്കണമെങ്കിൽ..എന്റെ ജീവിതം ഞാൻ സ്വപ്നം കണ്ട ജീവിതമായിരുന്നില്ല എന്നു സമ്മതിക്കേണ്ടി വരും. എനിക്ക് സ്വപ്നങ്ങളില്ല എന്നും, വിരസമായിരുന്നു എന്റെ ജീവിതം എന്നും, ഒരു പാഴ്കൊട്ടാരം ഉള്ളിൽ കെട്ടി ഞാൻ സ്വയം തൃപ്തിപ്പെടുകയായിരുന്നു എന്നുമൊക്കെ അമ്മയോട് പറയേണ്ടി വരും.
ജീവിതത്തിൽ തോറ്റ ഒരു മകളെ അമ്മ കാണണ്ട എന്നുകരുതി, അതു മറച്ചുവയ്ക്കാനായിരുന്നു അഹങ്കാരം കാട്ടിയതും അകന്നു നിന്നതും..
വെറുതെ നഷ്ടപ്പെട്ടതിന്റെ നേർക്ക് വിലപിക്കാത്ത അഹങ്കാരിയായ ഒരു വിദേശിയായി അഭിനയിക്കാൻ പഠിച്ചുകഴിഞ്ഞപ്പോൾ, സ്വന്തം മകൾ തന്നിൽ നിന്നകന്നു പോകുന്നു എന്നെ വേദനയോടെ എന്നെ ചുഴിഞ്ഞു നോക്കുന്ന കണ്ണുകൾ..

അപ്പോഴും എല്ലാം വലിച്ചെറിഞ്ഞ് പഴയപോലെ അമ്മയുടേ സംരക്ഷണയിൽ സുരക്ഷിതത്വത്തോടെ ജീവിക്കാനാശിക്കുന്ന ഒരാത്മാവ് ഉള്ളിൽ കിടന്ന് പിടയും.
അതു മറച്ചുവച്ചാൺ‌ ഒരോ തവണയും വിടചൊല്ലി പിരിയുന്നത്..
എത്ര അകന്നു നിന്നിട്ടും എന്തിൽ നിന്നോ അടർത്തിമാറ്റിയപോലെ നീറുമായിരുന്നു ഹൃദയം..

ഒടുവിൽ ഒടുവിൽ.. ഇല്ല അമ്മയെ പിരിഞ്ഞതല്ല ഈ വിരഹം.. പെറ്റനാടിനെ പിരിഞ്ഞതാൺ‌ എന്നു പറയാൻ ശ്രമിച്ചു..

പക്ഷെ, ഇപ്പോൾ അറിയുന്നു.. വേർപിരിഞ്ഞതൊക്കെയും അമ്മയിൽ നിന്നുമാത്രമായിരുന്നു എന്ന്!

ഇനി തിരുത്താനോ ക്ഷമിക്കാനോ മാപ്പപേക്ഷിക്കാനോ കഴിയാത്തത്ര ദൂരത്തു നില്ക്കുന്ന അമ്മയക്കായി അശ്രുപുഷ്പാഞ്ജലി...

13 comments:

Jazmikkutty said...

ചെറുപ്പം മുതലേ ഞാന്‍ പേടിക്കുന്ന കാര്യമാണ് ആത്മയ്ക്ക് ഇപ്പോള്‍ സംഭവിച്ചത്...എനിക്ക് വിചാരിക്കാനേ കഴിയുന്നില്ല..അമ്മയിലാത്ത ലോകത്ത് ഞാനൊരിക്കലും കഴിയില്ല എന്നൊക്കെയാണ് കരുതിയിരുന്നത്..ഇപ്പോള്‍ കുറച്ച് ധൈര്യം ഉണ്ട്..അവസരത്തിനൊത് മാറാതെ വയ്യല്ലോ ആത്മേ...ഇനിയും വിഷമിക്കാതിരിക്കൂ...

കുഞ്ഞൂസ് (Kunjuss) said...

enteyum hrudayathiloru neettal... ellaa verpadukalum vedanajanakamanu, ennalum ammayude verpadu, ee bhoomiyil namme anadharaakki mattunnu.
ellam sahikkanulla karuthu eeshwaran tharatte...!

ആത്മ said...

എത്ര മറച്ചുവച്ചാലും മറനീക്കി ദുഃഖം ചിലപ്പോൾ നമ്മെ കണ്ടെത്തും..
സാരമില്ല..
എന്നും വൈകിട്ടാവുമ്പോൾ ഒരു വല്ലായ്ക..
ആ സമയത്തായിരുന്നു അമ്മയെ നാട്ടിൽ വിളിക്കാറ്‌

SONY.M.M. said...

അമ്മ എന്ന രണ്ടക്ഷരത്തെപ്പറ്റി എത്ര എഴുതിയാലും മതിയാവില്ല.
ദൈവത്തിനു എല്ലായിടത്തും ഓടി എത്താന്‍ കഴിയാത്തതിനാല്‍
അവന്‍ അമ്മമാരെ സൃഷ്ടിച്ചു
എന്ന് ഒരു ചിന്തകന്‍ പറഞ്ഞിരിക്കുന്നു
ആത്മയുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു

SHANAVAS said...

അമ്മയെപോലെ സ്നേഹിക്കാന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ.അത് മനസ്സിലാക്കാനുള്ള വലിപ്പം നമുക്ക് ഉണ്ടാവണമെന്ന് മാത്രം.കണ്ണുള്ള പ്പോള്‍ കണ്ണിന്റെ കാഴ്ചക്ക് എന്ത് മഹത്വം?അമ്മയുടെ വേര്‍പാടിന്റെ ദുഖം പിന്തുടരുന്നുണ്ടല്ലോ? അത് തന്നെ അമ്മയ്ക്കുള്ള ആദരാഞ്ജലി.ദുഖത്തില്‍ പങ്കു ചേരുന്നു.ആത്മക്ക് നല്ലത് വരട്ടെ.

Anonymous said...

എല്ലാ സുഖങ്ങളും എന്നും നമ്മോടൊപ്പം ഉണ്ടായാൽ ജീവിതത്തിനെന്തർത്ഥമാണുള്ളത്? എല്ലാം ഉൾക്കൊള്ളാൻ നമുക്കു കഴിയേണ്ടെ .. നാം നമ്മേക്കാൾ താഴ്ന്നവരിലേക്ക് നോക്കുക എന്ന നബി വചനം ഉൾക്കൊള്ളുക .പരീക്ഷണം വരിമ്പോൾ അതിനെ ക്ഷമയോടെ നേരിടുകയും സന്തോഷം വരുമ്പോൾ അമിതാഹ്ലാദം കാണിക്കാതിരിക്കുകയും ചെയ്യുക എന്നതല്ലെ നല്ല ഒരു മനുഷ്യന്റെ ഗുണം എല്ലാം ക്ഷമയോടെ സമാധാനത്തോടെ നേരിടുക .ദൈവം അനുഗ്രഹിക്കട്ടെ .. (അനാധത്വം എന്നത് അനാഥത്വം എന്നാക്കിയാലല്ലെ ശരിയാവുക) വിഷമിപ്പിക്കാൻ പറഞ്ഞതല്ല കേട്ടോ...

ആത്മ said...

നന്ദി!

പിന്നീട് വിശദമായി എഴുതാം...

ആത്മ said...

എന്നെ സമാധാനിപ്പിക്കാന്‍ എത്തിയ എല്ലാപേര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കോട്ടെ,

ഓരൊ കമന്റായി വീണ്ടും വായിക്കുമ്പോള്‍ ഞാന്‍ ഇനിയും പഴയ മൂഡില്‍ ആയിപ്പോകുമോ എന്നൊരു ഭയം വരുന്നതുകൊണ്ടാണ് വിശദമായി മറുപടി എഴുതാന്‍ കഴിയാത്തത്..

ഒരിക്കല്‍ക്കൂടി നന്ദി.

ഈശ്വരന്‍ നല്ലതു വരുത്തട്ടെ!

വല്യമ്മായി said...

മരണം മരണത്തിന്റെ മാത്രം മരണമാണ് ആത്മേച്ചി.അടുത്ത വീട്ടില്‍ മരണം നടന്നാല്‍ പോലും പേടിച്ച് അവിടെ പോകാതിരിന്നിരുന്ന എനിക്ക് മരണം എന്നാല്‍ പേടികേണ്ട ഒന്നല്ല എന്ന് മനസ്സിലായത് ഉമ്മ മരിച്ചതില്‍ പിന്നെയാണ്,പത്തൊമ്പത് കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴുമുണ്ട് ആള്‍ക്കുട്ടത്തില്‍ അമ്മയെ പിരിഞ്ഞ ഒരു കൊച്ചുകുട്ടിയുടെ പകപ്പ് ഉള്ളില്‍ :(

ആത്മ said...

“മരണം എന്നാല്‍ പേടികേണ്ട ഒന്നല്ല എന്ന് മനസ്സിലായത് ഉമ്മ മരിച്ചതില്‍ പിന്നെയാണ്“

അതെ വലിയമ്മായി!
അമ്മ മരിച്ചപ്പോള്‍ എനിക്കാദ്യം തോന്നിയത്, അമ്മ അജ്ഞാതമായ ഒരു ലോകത്ത് പെട്ടെന്ന് പൊയ്ക്കളഞ്ഞല്ലോ എന്ന അത്ഭുതമായിരുന്നു.. ഒരു പുഞ്ചിരി കൂടി ചുണ്ടില്‍ വിരിഞ്ഞു..
അപ്രാപ്യമല്ലാത്ത ആ ലോകത്ത് അമ്മ ആദ്യം എത്തിപ്പെട്ട്ലലോ എന്ന സന്തോഷമോ, അധികം വിഷമിക്കാതെ എത്തിയല്ലൊ, എന്തൊക്കെയോ സമ്മിശ്രമായ വികാരങ്ങള്‍..
ഈ ഭൂമിയിലെ സ്നേഹശൂന്യത, സ്വാര്‍ദ്ധത, ഇവയില്‍ നൊന്നൊക്കെ രക്ഷപ്പെടാനായല്ലൊ,

അമ്മ പെട്ടെന്ന് മരിച്ചുപോയതിലുള്ള ഒരു ആഘാതം അതായിരുന്നു പിന്നെട്..
പിന്നെ പലപ്പോഴായി ഉയര്‍ന്നു വരുന്ന ഒരു പ്രത്യേക വിരഹം..
ആത്മാവിന്റെ വിരഹം..

Diya Kannan said...

Athmechi..

ithavana nattil ninnnu madangiyappol ellavarkkum bhayankara vishamamayirunnu...ellavarudeyum kannukal niranju...aa vishamaththil ninnu purathu varum munpe athmechiyude blogum kandu...ithu kandappol kurachu koode vishamam aayi...

ennalum vishamikkathirikkoo ennu mathrame athmechiyodu paryan pattunnulloo...

ആത്മ said...

nandi diya

ippOL bLOg ezhuthaanum pattunnilla.
diyayude comment kaaNaanum vaiki

diyakk sukhamaaNennu viSwasikkunnu...
Athmechi

yahya melattur said...

ജീവിതം അങ്ങനെയൊക്കെയാണ്. ക്ഷമിക്കുക തന്നെ. മരണത്തിന് ശേഷം ഇനിയൊരു ലോകമുന്ടെന്കില്‍ അത് അമ്മയോടപ്പമായിരിക്കാന്‍ പ്രാര്‍ഥിക്കുക.