Thursday, April 14, 2011

കൊച്ചുലോകത്തിലെ വലിയ കാര്യങ്ങള്‍...

പതിവുപോലെ ഉച്ചസമയത്ത് അവൾ ഫോണ്‍വിളിച്ചു,
അമ്മേ, ‘ഐ ലവ് യു’
ഞാനും തിരിച്ചു പറഞ്ഞു, താങ്കുയു മോളൂ..
പിന്നെ അടുത്ത് ആരുമില്ലാതിരുന്നതുകോണ്ട് ധൈര്യമായി തിരിച്ചും ‘ഐ ലവ് യു’ പറഞ്ഞു.
(എന്റെ അമ്മ ഈയ്യിടെ മരിച്ചതിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ലാത്തതുകൊണ്ട് അവൾ വിളിക്കുമ്പോൾ അതൊരു നിധികിട്ടിയപോലെ തോന്നും.. എങ്കിലും തുറന്നു പ്രകടിപ്പിക്കില്ല. അവളെ ഞാൻ സ്നേഹത്തിനായി അത്രത്തോളം ആശ്രയിക്കുന്നു എന്നു അവളറിഞ്ഞാൽ അതവൾക്ക് ടെൻഷൻ വരുത്തും എന്നുഭയന്ന്)

അവൾ, "അമ്മേ ഹൌ ആർ യു?" എന്നു വീണ്ടും ചോദിച്ചു.

അമ്മുമ്മയുടെ വേർപിരിവ് സഹിക്കാവുന്നവിധം ആണോ എന്നറിയാനാണ്‌ അവൾ ചോദിക്കുന്നത്.
‘ഐ ആം. ഓ.കെ’ ന്നു പറഞ്ഞു, പിന്നെ കൂളായി അവളുടെ വിശേഷങ്ങളൊക്കെ ചോദിച്ചു,
ഇന്നാളിൽ ഹരാസ്സ് ചെയ്ത് ഫ്രണ്ട് ഇപ്പോഴെങ്ങിനെ?
(ഇന്നാളൊരിക്കൽ ഇതുപൊലെ വിളിച്ച് അവൾ, ഒരുമിച്ച് കമ്പയിൻ സ്റ്റഡി ചെയ്തുകൊണ്ടിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗ്രൂപ്പിലെ ആൺകുട്ടിയോട് പൊസ്സസ്സീവ്നസ്സ് തോന്നുന്നെന്നും, അത് ഡിസ്റ്റർബൻസ് ആകുന്നെന്നും ഒക്കെ പറഞ്ഞിരുന്നു. അതൊരു ടീനേജ് ലവ് ന്റെ തുടക്കമാണോന്നും സംശയമുണ്ടെന്ന് പറഞ്ഞിരുന്നു.)

‘ഓ! അതു ശരിയായി.. എനിക്ക് വേറേ ഫ്രൺസ് ഉണ്ട്’.അവള്‍ സന്തോഷത്തോടെ പറഞ്ഞു.

ഇപ്രാവശ്യം മറ്റൊരു പ്രോബ്ളമാണമ്മെ,
ഇന്നലെ എനിക്ക് സി.സി.എ യ്ക്ക് എ കിട്ടിയില്ലെ,
അതെ
എന്റെ ഫ്രണ്ടിനു ബി യായിരുന്നു
ഉം
അവളുടെ പേരന്‍സ് അവളെ ഒരുപാടു വഴക്കുപറയുകയും ഇനസൾട്ട് ചെയ്യുകയും ഒക്കെ ചെയ്തു.. അവൾ വളരെ ഡിപ്രസ്സ്ഡ് ആണ്.. എന്തു ചെയ്യാൻ?!
‘ചില പേരന്റ്സ് അങ്ങിനെയാണ്‌..ചിലപ്പോൾ അവർക്ക് ഒഫീസിൽ നിന്നും ബോസിന്റെ സമീപനമൊക്കെ കണ്ട് കലികയറി വരുമ്പോൾ അറിയാതെ പറഞ്ഞുപോകുന്നതാവും’- ഞാന്‍
‘എതിനും അവൾക്ക് സഹിക്കാൻ പറ്റുന്നില്ല’- അവള്‍
‘ഒരു കാര്യം ചെയ്യ് നിന്റെ ജീവിതം നിന്റെതാണ്‌ നിനക്ക് കഴിയുന്ന രീതിയിൽ പരിശ്രമിക്കുക, മാതാപിതാക്കളുടെ സ്വപ്നം മക്കളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്നൊക്കെ പറഞ്ഞുനോക്കൂ..’
‘അതെ അതുതന്നെയാണ്‌ ഞാനും പറഞ്ഞത്..പക്ഷെ, അവൾക്ക് കോൺസ്ൻട്റേറ്റ് ചെയ്യാൻ പറ്റുന്നില്ല’
‘കൂട്ടുകാരെ സ്നേഹിക്കാൻ പറയൂ.. പിന്നെ മനസ്സിനു സന്തോഷമുള്ള വല്ല എന്റർടെയുന്മെന്റും..? ഏതിനും തളരാതെ മുന്നോട്ടു പോകാന്‍ ശമിക്കാന്‍ പറയൂ..’
‘അതെ അതും പറഞ്ഞു..’

എല്ലാറ്റിനും സ്വന്തമായി ഒരു പോംവഴി കണ്ടെത്തിയാലേ പറ്റുകയുള്ളൂ. എന്തെങ്കിലും ഒന്നില്‍ വിശ്വസിച്ച് തളരാതെ ജീവിക്കാന്‍ പറയൂ..

അതെ, അവരവര്‍ സ്വയം വഴി കണ്ടെത്തിയാലേ പറ്റൂ. നമ്മുടെ അഭിപ്രായം പറയാമെന്നല്ലാതെ..

(ഇതൊക്കെ പറയുമ്പോൾ എന്റെ ഉള്ളിൽ ഭയം കലർന്ന ഒരത്ഭ്തമായിരുന്നു- ദൈവമേ! എന്റെ മക്കൾക്ക് ഇങ്ങിനെ വല്ല പ്രോബ്ളംസും വന്നിരുന്നെങ്കിൽ ഞാൻ എന്തുചെയ്യുമായിരുന്നു!! ഞാൻ ചൈൽഡ് കെയർ ബുക്ക് ഒന്നും മനപൂരവ്വം വായിച്ചിട്ടില്ല. സ്നേഹം മാത്രം നല്കി വളർത്തിയ മക്കളാണ്.‌ ഇതുവരെ പ്രോബ്ളംസ് ഒന്നും കൊണ്ടു വന്നിട്ടില്ല. ഇനിയും അങ്ങിനെ ആകേണമേ!)

അവൾ വീണ്ടും പറഞ്ഞു "അമ്മേ ഐ ലവ് യു"
സേയിം ടു യു മക്കളേ...
ക്ലാസ്സ് തുടങ്ങാറായില്ലേ?
അതെ?
അമ്മ എങ്ങിനെ?
എനിക്ക് കുഴപ്പമൊന്നും ഇല്ല. ഇവിടെ ചിലപ്പോള്‍ ആരെങ്കിലും ഒക്കെ വരുന്നുണ്ട് അമ്മുമ്മയുടെ കാര്യം അറിഞ്ഞൊക്കെ..അതുകൊണ്ട് സമയം പോകുന്നുണ്ട്..
ശരി അമ്മെ..
ബൈ
ബൈ..
[ഇന്നലെ എഴുതി വച്ചിരുന്നതാണ് പോസ്റ്റ് ചെയ്യാന്‍ ഇന്‍സ്പിറേഷന്‍ കിട്ടിയത് ഇന്നാണെന്നു മാത്രം]

8 comments:

ചെറുവാടി said...

ഈ അമ്മയുടെം മകളുടെയും സംസാരം നന്നായി ട്ടോ.
വെറുതെ വായിച്ചു പോയതല്ല .
സംഭാഷണത്തിലൂടെ കുറെ കാര്യങ്ങളും പറഞ്ഞു.
പിന്നെ വരികള്‍ക്കിടയില്‍ അറിയാതെ വന്നൊരു സ്നേഹത്തിന്റെ ഭാഷയുണ്ട്. അതാണ്‌ കൂടുതല്‍ ഹൃദ്യം.

ആത്മ said...

ഈ അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും ഒക്കെ പ്രത്യേകം പ്രത്യേകം നന്ദി!

Rare Rose said...

വരികള്‍ക്കിടയിലെ കരുതലും,സ്നേഹവും..അതെനിക്കുമിഷ്ടായി..

കുഞ്ഞൂസ് (Kunjuss) said...

സ്നേഹത്തിന്റെ , വാത്സല്യത്തിന്റെ ഹൃദ്യമായ ഭാഷ, നന്നായിരിക്കുന്നു ആത്മാ....

ആത്മ said...

റോസൂ,

കൊച്ചുലോകത്തിലെ വലിയ വിശേഷങ്ങള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം!

ആത്മ said...

നന്ദി കുഞ്ഞൂസ്!

സ്നേഹത്തോടെ
ആത്മ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ലളിതമായ വരികള്‍
സ്നേഹം,വാത്സല്യം നിറഞ്ഞ ഒരമ്മയുടെ മനസ്..
നന്നായി അവതരിപ്പിച്ചു

ആത്മ said...

വന്നു വായിച്ചതിനും അഭിപ്രായം അറിയിച്ചതിലും വളരെ വളരെ നന്ദി!