Wednesday, March 9, 2011

വനിതാ ദിനവും മലയാള സിനിമയും...

ലോകവനിതാദിനം പ്രമാണിച്ച് ഇന്നലെ ഒരു മലയാള സിനിമ കണ്ടു!
‘നോവല്‍’.
നല്ല ഒരു പ്രേമകഥ!
പക്ഷെ, നായകന്‍ (ജയറാം) ഒന്നു കെട്ടിയവനായിരുന്നു..
നായിക ഒരു കിളുന്ത് പെണ്ണും!

നായിക നായകനു ചേര്‍ന്ന രീതിയില്‍ അല്പം കൂടി മെച്യുര്‍ ആയ ഒരു നടിയായിരുന്നെങ്കില്‍ ഈ സിനിമ പ്രേക്ഷക ഹൃദയങ്ങളില്‍ കുറച്ചുകൂടി സ്വാധീനിക്കാനാകുമായിരുന്നു എന്ന് തോന്നി.

കൂട്ടത്തില്‍ മലയാള സിനിമയ്ക്ക് ഇന്ന് കാണുന്ന പ്രധാന പോരായ്മയും ഇതുതന്നല്ലെ എന്നൊരു ആശയക്കുഴപ്പവും!

പണ്ടൊക്കെ ഒരു സത്യന്‍- ഷീല, നസീര്‍ - ജയഭാരതി എന്നിങ്ങനെ മനസ്സിനിണങ്ങുന്ന താരജോടികള്‍ ഉണ്ടായിരുന്നു. അവര്‍ ഒരുമിച്ച് അഭിനയിപ്പിച്ച് ഫലിപ്പിക്കുന്ന കഥകള്‍ക്ക് തീവ്രതയും തോന്നിയിരുന്നു
പിന്നീടും താരജോഡികള്‍ ഉണ്ടായിരുന്നു
മമ്മൂട്ടി- സുഹാസിനി
മോഹന്‍ലാല്‍- ശോഭന- മമ്മൂട്ടി
ജയറാം- പാര്‍വ്വതി
ബിജുമേനോന്‍- സംയുക്താവര്‍മ്മ-
മഞ്ജുവാര്യര്‍- മോഹന്‍ലാല്‍- ജയറാം..
തുടങ്ങി നായികമാര്‍ക്കുകൂടി പ്രാധാന്യം കൊടുക്കുന്ന കാലത്തിലെ കഥകള്‍പോലെ ഇപ്പോഴത്തെ കഥകളൊന്നും ഹൃദയത്തില്‍ തട്ടാത്തതിനു ഒരു കാരണം ഈ നായികാ നായക കോമ്പിനേഷന്‍ ഇല്ലാത്തതുകൊണ്ടുകൂടിയാവില്ലേ..!!

മിക്ക നല്ല സിനിമകളും അഭിനയിപ്പിക്കുന്നത് പ്രായം വളരെ കുറഞ്ഞ അന്യഭാക്ഷാ നടികളെക്കൊണ്ടാണ് (അതും ഒരു ഷേപ്പ്ലസ്സ് ആയ മുഖമുള്ള ഓരോന്നിനെ. നമ്മുടെ പ്രിയ മലയാള നടികള്‍ കൂട്ടത്തോടെ അന്യനാട്ടിലേക്കും!

ഇതെന്താ, മലയാളം വീട്ടില്‍ ആണ്മക്കളെ അനന്തരാവകാശികളായി പ്രതിഷ്ടിച്ച് പെണ്‍കുട്ടികളെ അന്യവീട്ടില്‍ തള്ളിവിടുന്നപോലെ!
എല്ലായിടത്തും ആണ്‍മേധാവിത്വം! ചുമ്മാതല്ല മലയാള സിനിമയും നന്നാകാത്തത്
മലയാള നാടും‍ നന്നാകാത്തത്!

ബാക്കി നാളെ...

ഒരല്‍പ്പം കൂടി..

ഇപ്പോള്‍ തന്നെ മീരാജാസ്മിന്‍ അല്ലെങ്കില്‍ കാവ്യാമാധവന്‍ തുടങ്ങി(ഇതിനിടയില്‍ഭാവാഭിനയം കാഴ്ചവയ്ക്കാനറിയാവുന്ന എത്രയോ നല്ല നടിമാര്‍ വന്നുപോയി..)അഭിനയിക്കാന്അറിയാവുന്ന‍ മലയാളി യുവനായികമാരോടൊപ്പം നല്ല കഥകളും ചേര്‍ത്ത് അഭിനയിച്ചാല്‍ മോഹന്‍ലാലിനുപോലും ഇപ്പോള്‍ കാണുന്ന ക്ഷീണം വരില്ലായിരുന്നു.. അതിനുപകരം എടുത്താല്‍ പൊങ്ങാത്ത വിദേശ വനിതകളെ കൊണ്ടുവന്ന്... ഹും! ഞാനൊന്നും പറയുന്നില്ല..അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ തന്നെ വീഴും എന്നതിന്റെ ഒരു ഉദാഹരണവും ഇത് എടുത്തുകാട്ടുന്നു..

8 comments:

കുഞ്ഞൂസ് (Kunjuss) said...

സത്യം ആത്മാ... :)

Diya Kannan said...

:) :)

ആത്മ said...

കുഞ്ഞൂസ്!
:)

ആത്മ said...

Diya Kannan,

ഉം! എന്താ ഒന്നും മിണ്ടാത്തത്!

കണ്‍ഫ്യൂഷന്‍ ഒക്കെ തീര്‍ന്നോ?! പുതിയ വഴികള്‍ ഒക്കെ കണ്ടുപിടിച്ചോ?!
സമയവും സൌകര്യവും ആള്‍ബലവും ആത്മവിശ്വാസവും ഒക്കെ ഉള്ളവര്‍ക്ക് ഏതു പുതിയ പാതകളും പരീക്ഷിക്കാം.. ഏത്ര ഉയരങ്ങളിലും എത്തിച്ചേരാനും ആകും ട്ടൊ, :)

ഞാന്‍ അന്ന് ഏതെങ്കിലും ഒന്നു മതി എന്നു പറഞ്ഞ് തളര്‍ത്തിയോ എന്നൊരു സംശയം! സോറി ട്ടൊ,

Sranj said...

ആത്മേച്ചി... സത്യം... ഞാനും കണ്ടു നോവല്‍റ്റി ഇല്ലാത്ത ആ നോവല്‍...
അണ്ടങ്കാക്കാ കൊണ്ടക്കാരീന്നൊക്കെ പാടി നടക്കാന്‍ മാത്രം സ്റ്റഫ് ഉള്ള നടി...
മലയാള കവിതയോടുള്ള ഇഷ്ടം ഡയലോഗില്‍ മാത്രം... ഭാവത്തിലോ ബോഡി ലാംഗ്വേജിലോ കണ്ടില്ല... ഒട്ടും മലയാളിത്തം തോന്നിയില്ല തന്നെ...
പിന്നെ കവിതയെഴുത്തുകാരനെക്കൊണ്ട് നോവല്‍ എഴുതിച്ചതും...

Diya Kannan said...

അത്മേച്ചി..

പിന്നെയും തിരക്കുകള്‍ കൂടി കന്ഫ്യൂസ് ആവാനൊന്നും സമയമില്ലാതിരിക്കുകയാ ഇപ്പോള്‍...അതാ പോസ്റ്റ്‌ കണ്ടപ്പോള്‍ സ്മൈലി മാത്രം ഇട്ടു പോയത്..

അത്മേച്ചി പറഞ്ഞത് ആക്ച്വലി വളരെ സത്യമാ..അത് കേട്ട് തളര്ന്നിട്ടൊന്നും ഇല്ലാട്ടോ. . അതും വളരെ സത്യമാ.. എല്ലാം depends on our priorities of life,
അല്ലെ? For me, along with my interests, my priorities also change often.. :) still in search of my real passion..

he he..

പിന്നെ ഇടക്കിടയ്ക്കീ കന്ഫ്യൂഷന്‍സ് ...

ആത്മ said...

Sranj,
അതെ! പറഞ്ഞതെല്ലാം ശരിയാണ്!
കവി പ്രേമം നോവലാക്കിയതാവും..,:)

ആത്മ said...

Diya,

വിഷമം ഒന്നും ഇല്ലെന്നറിഞ്ഞപ്പോള്‍ സന്തോഷമായി!

:)