Saturday, March 5, 2011

പടിഞ്ഞാറു വിരിയുന്ന പൂക്കള്‍

സൂര്യന്‍ കിഴക്കുദിക്കുമ്പോള്‍
അവ വിരിയാന്‍ തുടങ്ങുന്നു,
പടിഞ്ഞാറ്‌ വിരിയുന്ന പൂവുകള്‍!
ദൂരെ സൂര്യന്‍ ജ്വലിച്ചുയരുന്നതു നോക്കി
അവ ആരാധനയോടെ നില്‍ക്കും!

ഉച്ചവെയിലില്‍,അവ തന്റെ ശക്തിയെല്ലാം
എടുത്ത് സൂര്യപ്രഭ എറ്റുവാങ്ങും.

പിന്നീട് സൂര്യന്‍‌ പടിഞ്ഞാറ്റെത്തുമ്പോഴേക്കും
അവ വാടി വീണിട്ടുണ്ടാകും!

വാടി വീണു തറയില്‍ ചിതറിക്കിടക്കുന്ന പൂക്കളെ നോക്കി
കണ്ണില്‍ നിറയെ ചുവപ്പുരേണുക്കളോടെ
സൂര്യന്‍ പതിയെ വിടപറയും,
ഒന്നിനുമല്ലാതെ പൂവിട്ട
ഒരു പ്രേമകഥ ഉള്ളിലൊതുക്കി.

അപ്പോള്‍ അതിലും പരിതാപകരമായ ഒരു കഥയും
ഉള്ളിലൊതുക്കി
നിശാഗന്ധി പൂക്കള്‍ പതിയെ ഇതള്‍ വിടര്‍ത്തുകയാവും!

[വെറുതെ മനസ്സില്‍ തോന്നിയത്.. നാളെ വേറേ ചിന്തകള്‍ വരും മുന്‍പ് അങ്ങ് പോസ്റ്റിയേക്കാം എന്നു കരുതി..]

14 comments:

SHANAVAS said...

Hello,
Even if you have posted it casually,it is a good poem.
congrats,
regards,
shanavas.

Jazmikkutty said...

nice poem...

ആത്മ said...

SHANAVAS

Welcome to my Blog!
Thank you very much for the compliment.

ആത്മ said...

Jazmikkutty

Thank you jazmikkutty!

കുഞ്ഞൂസ് (Kunjuss) said...

കവിത കൊള്ളാം ട്ടോ ആത്മാ...

ആത്മ said...

നന്ദി കുഞ്ഞൂസ്!
കണ്ടതില്‍ സന്തോഷം!

കുഞ്ഞൂസ് (Kunjuss) said...

ബസ്സിൽ ഫോളോ ചെയ്യുന്നതിൽ സന്തോഷം ട്ടോ...

ആത്മ said...

കുഞ്ഞൂസിന്റെ ബസ്സ് കണ്ടതില്‍ എനിക്കും ഭയങ്കര സന്തോഷം! :)

ജയിംസ് സണ്ണി പാറ്റൂര്‍ said...

വായിച്ചു.ഇഷ്ടമായി.

ആത്മ said...

ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം!

ചെറുവാടി said...

Good One.

ആത്മ said...

thanks!

ശ്രീ said...

ആ തലക്കെട്ട് കൂടുതലിഷ്ടമായി

ആത്മ said...

തലക്കെട്ട് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം!

ശ്രീയെ കണ്ടതിലും വളരെ വളരെ സന്തോഷം!