Tuesday, March 1, 2011

ഞാന്‍ ഞാന്‍ മാത്രം...

ഞാന്‍ എഴുതുന്നത് കവിതയോ കഥയോ ഒന്നും അല്ല. ആത്മഗദങ്ങളാണ്, പൊട്ടന്‍ ചിന്തകളാണ്.. അതിനു മനസ്സ് തുറക്കണം!
മൂടിക്കെട്ടിയപോലെ കിടക്കുന്ന മനസ്സിനെ എങ്ങിനെ നിര്‍ബ്ബന്ധിച്ചു തുറപ്പിക്കാന്‍!
എങ്കിലും ശ്രമിച്ചു നോക്കട്ടെ, അല്ലെങ്കില്‍ ലോകം കരുതും ഞാന്‍ മനപൂര്‍വ്വം കല്പിച്ചുകൂട്ടി മൌനം പൂണ്ടിരിക്കയാണെന്ന്..
കല്പിച്ചുകൂട്ടിയല്ല എന്ന് നൂറുവട്ടം പറയാം..
ശക്തിയില്ലായിരുന്നു.. മനസ്സിനും ശരീരത്തിനും.
ഒരു ലാഘവത്വം.. വെറുതെ പ്രകൃതിയില്‍ അദൃശ്യയെപ്പോലെ കാറ്റിനൊപ്പം മഴയ്ക്കൊപ്പം നിസ്സംഗയായി വെറുതെ ജീവിക്കാന്‍..
ഞാന്‍ ഒന്നുമല്ല, ഒരു വ്യക്തിയേ അല്ല,
ഈ ലോകത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന എന്നെ എനിക്കു തിരിച്ചറിയാന്‍ വയ്യാതായി, വേര്‍തിരിച്ചെടുക്കാനാവാതായി..

ഇങ്ങിനെയൊക്കെ എഴുതിയാല്‍..?!
എഴുതിയാല്‍?
ഇങ്ങിനെയൊക്കെയല്ലെ ഇത്രയും നാള്‍ എഴുതിയത്!
പിന്നെ ഇപ്പം എന്തു വ്യത്യാസം?!

പക്ഷെ, ഒന്നു ഞാന്‍ വ്യക്തമായി പറയാം.. എനിക്ക് ബസ്സ് ഓടിക്കാന്‍ അറിയില്ല,
ബസ്സെന്നല്ല, മൂവ് ചെയ്യുന്ന ഒന്നും തന്നെ ഓടിക്കാനും അറിയില്ല, സഞ്ചരിക്കാന്‍ ധൈര്യവും ഇല്ല..
എനിക്ക് ഉറപ്പുള്ള ഇടങ്ങളില്‍ ഇരുന്ന പ്രകൃതിയോടിണങ്ങി ജീവിക്കാനാണിഷ്ടം!

ബസ്സിലെ വിവിധ മുഖങ്ങള്‍ എന്നെ അമ്പരപ്പിക്കുന്നു.. അവരുടെ സംസാര ഭാക്ഷ എന്നെ ഒന്നുമല്ലാതാക്കുന്നു..
ഗസ്സ് ചെയ്യുന്നതിനും ഒരു പരിധിയൊക്കെയില്ലെ?!
അല്ലെങ്കിലിപ്പം ഈ പ്രായത്തില്‍ ഞാനിപ്പം അധികം ഗസ്സ് ചെയ്യാന്‍ പോകുന്നതെന്തിനാ?!
അതൊക്കെ കൊച്ചു പിള്ളാര്‍ ചെയ്യട്ടെ?!

തിരിച്ച് നമുക്ക് ചിന്തകളിലേക്ക് വരാം..

ഞാന്‍ എന്നെപ്പറ്റി കണ്ടുപിടിക്കലല്ലെ ഈ താളുകളിലൂടെ ചെയ്യുന്നത്..
അത് തുടരാം..

ഞാന്‍ മറ്റ് ഓരോരുത്തരെയും പോലെ ദൈവത്തിന്റെ വ്യത്യസ്തമായ ഒരു സൃഷ്ടി!
എന്നെ എന്തിനു സൃഷ്ടിച്ചു എന്ന് അദ്ദേഹത്തോട് ചോദിക്കാന്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടില്ല..

പക്ഷെ, ഞാന്‍ ആരെപ്പോലെയും അല്ല..(ആരും ആരെയും പോലെയല്ല)

വെളിയില്‍ ഞാന്‍ ഒരു കാമൊഫ്ലേജ്(camouflage) ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നു
എന്നാല്‍ എന്റെ ഉള്ള്(മനസ്സ്) വളരെ വ്യത്യസ്ഥമായി ചിന്തിക്കയും ചെയ്യുന്നു..
ഈ വൌരുദ്ധ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത്..

ഞാന്‍ കവിതയെഴുതി പ്രസിദ്ധയായിട്ടില്ല,
സാഹിത്യലോകത്തില്‍ നിന്നും ആമ ഉള്‍വലിയുമ്പോലെ ഉള്‍വലിഞ്ഞു..
കാരണം എനിക്ക് കോമ്പറ്റീഷന്റെ ഒരു നേരിയ തരംഗം പോലും ഉള്‍ക്കൊള്ളാനാവില്ല. അതില്ലാത്ത ഒരു ലോകം ഇല്ല എന്ന് എനിക്ക് നന്നായറിയുകുയും ചെയ്യാം..അതുകൊണ്ട് എന്നെ മറ്റുള്ളവരെ വച്ച് അളന്ന് നോക്കാനും അധികം ആയിട്ടില്ല.. ഒക്കെയും ലൌകീകജീവിതത്തിലെ പോരായ്മകളാണെന്ന് എനിക്ക് നന്നായറിയുകയും ചെയ്യാം..
അത് ആര്‍ക്കും പ്രത്യേകിച്ച് ദുഃഖമോ നഷ്ടമോ എന്നും വരുത്തില്ലല്ലൊ എന്ന ആശ്വാസമാണ് എന്നെ സമാധാനിപ്പിക്കുന്നത്.. മറിച്ച് ഞാന്‍ മുന്നിട്ടിറങ്ങി വല്ലതും ആശപ്പെട്ടാലായിരിക്കും ക്രമസമാധാനം ഒക്കെ അവതാളത്തിലാകുന്നത്..!


ഇവിടെ ഈ ബ്ലോഗു ലോകത്ത് വ്യത്യസ്തമായ ഒരു ഐഡന്റിറ്റിയുമായി ഒന്നിനുമല്ലാതെ ഇങ്ങിനെ മനസ്സില്‍ തോന്നുന്നതൊക്കെ എഴുതി ജീവിക്കാന്‍ ഒരു സുഖം! അത്രയേ ഉള്ളൂ..

എനിക്ക് ആരും പ്രതീക്ഷിക്കുന്ന ഒരു ഗുണവും കാണില്ല എന്ന് ഞാന്‍ പ്രത്യേകം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ,
ഞാന്‍ ഞാന്‍ മാത്രം!
എന്നെ തിരഞ്ഞുകൊണ്ട് നടക്കുന്ന ഞാന്‍
എന്നെ എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്ക് കാണാം..
എന്നാല്‍ ഞാന്‍ ഒന്നുമല്ല എന്നതാണ് സത്യം!
മാറിക്കൊണ്ടിരിക്കുന്ന ഈ പ്രകൃതിപോലെ മാറി മാറി ‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഞാന്‍ എന്ന ജീവി.

[ഇപ്പോള്‍ സമാധാനമായല്ലൊ അല്ലെ ബ്ലോഗൂ നിനക്ക്!]

4 comments:

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഒരു കടലെന്റെ കൈകളില്‍
നിറയുമാത്മ തന്‍ നെഞ്ചിലെ
തീയതു കെടുത്തുവാന്‍
ഒരു കാറ്റെന്‍ കൈകളി-
ലൊതുങ്ങുമാത്മ തന്നുളിലെ
താപം ,വീശിയകറ്റാന്‍

ആത്മ said...

അയ്യോ!
എന്റെ പോസ്റ്റ് കണ്ട് കവിതയും വന്നോ?!

ഞാന്‍ കൃതാര്‍ത്ഥയായി..:)

faisu madeena said...

എനിക്കും കവിത വരുന്നുണ്ട് ..പക്ഷെ പ്രാസം അങ്ങ് ഒക്കുന്നില്ല ..{ഞാന്‍ വീണ്ടും ഓടി..ഓടാനായി മാത്രമാണ് ഞാന്‍ ഈ ബ്ലോഗില്‍ വരുന്നത് ..ഹിഹിഹി}

ആത്മ said...

ഓടുന്നത് ആരോഗ്യത്തിനു നല്ലതല്ലെ?!
അപ്പോള്‍ ഫൈസുവിനെ ഓടിക്കാനായി ഞാന്‍ ഇനീം പോസ്റ്റുകള്‍ എഴുതാം ട്ടൊ, :)