Wednesday, February 23, 2011

സമ്പാദ്യം!

പാപി ചെല്ലുന്നിടം പാതാളം!

അങ്ങിനെ എല്ലാം ഗമ്പ്ലീറ്റായി!
ഇതിനായായിരുന്നു ഞാന്‍ കാത്തിരുന്നത്!

ഇത്രയും നാള്‍ പടുത്തുയര്‍ത്തിയ എന്റ് ജീവരക്തം ചാലിച്ചെഴുതിയ ബ്ലോഗ് പോസ്റ്റുകള്‍ മുഴുവനും ഏതോ മിടുക്കന്‍ ആണ്‍ കൈക്കലാക്കി ലേബലും ഒക്കെ ചാര്‍ത്തി വിലസുന്നു..

അതിന്റെ ആഫ്റ്റര്‍ ഷോക്ക് പോലെ ഇന്നലെ എന്റെ 20 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ ഒറ്റ ഒപ്പില്‍ ഇല്ലാതാക്കി തന്നു എന്റെ രക്ഷകന്‍!

ചുരുക്കത്തില്‍ ഞാനിപ്പോള്‍ ഒരു കമ്പ്ലീറ്റ് ദരിദ്രവാസിയായി..

ദിവസവും ഓരോന്ന് എഴുതി ആദ്യമേ നിറയ്ക്കണം ബ്ലോഗില്‍..
വല്ല ഗ്യാരന്റിയും ഉണ്ടോ അത് എന്റേതായി ത്ന്നെ എന്നും നിലനില്‍ക്കുമെന്ന്?
ങ്ഹേ!(പരിതാപകരം)

പിന്നെ,മാസാമാസം യജമാനന്‍ വല്ലതും തന്നാല്‍ നിത്യചിലവ് നടത്താം..(ലജ്ജാവഹം!)

അതിലും രസകരമായ/ദയനീയമായ വസ്തുത എന്തെന്നാല്‍,
എന്റെ ഭൂലോക സമ്പാദ്യം പോകാന്‍ മുന്‍‌കൈ എടുത്തത് ഈ ഞാന്‍ തന്നെ ആയിരുന്നു എന്നതാണ്!

ഒരു സുപ്രഭാതത്തില്‍ മാന്യമായി നടന്ന അദ്ദേഹത്തോട് ഒരു അഭിപ്രായം പറഞ്ഞു, ‘ഞാന്‍ എന്റെ ഇന്ത്യയിലെ സമ്പാദ്യം തരാം..(അദ്ദേഹം അവിടെ എന്തോ വാങ്ങാന്‍ ഉദ്ദേശിക്കുന്നതിലേക്ക്, അതിനു പകരമായി ഇവിടത്തെ ഡോളര്‍ എനിക്ക് തന്നാല്‍ മതി’ എന്ന്..

അദ്ദേഹം സമ്മതിച്ചു. രണ്ടുപേര്‍ക്കും ലാഭം. ‘ഇപ്പോഴെങ്കിലും നിനക്ക് നല്ല ബുദ്ധി തോന്നിയല്ലൊ’ എന്ന് അഭിനന്ദിക്കയും ചെയ്തു..

ഇന്നലെ ത്ധിടീന്ന് വളരെ ഗൌരവത്തോടെ വരികയും ‘നമുക്ക് ബാങ്കില്‍ പോകണം’ എന്നുപറഞ്ഞ് വന്നപ്പോള്‍ അല്പം ഭയം തോന്നാതിരുന്നില്ല.
‘യജമാനനേ, അപ്പോള്‍ അവിടത്തെ രൂപാ ഇവിടത്തെ എത്ര ആകും?!’

പെട്ടെന്ന് ആളാകെ മാറി..
‘അതിപ്പോള്‍ എന്തിനാ അറിയുന്നത്? അല്പം കുറഞ്ഞാലെന്താ കൂടിയാലെന്താ?’ (“അല്ലിക്കാഭരണം..” എന്ന സ്റ്റൈലിന്റെ തുടക്കമെന്ന് കണ്ട് മിണ്ടാതിരുന്നു..)

ബാങ്കില്‍ അദ്ദേഹത്തിന്റെ ഒരു സ്നേഹിതന്‍ എം. സി. പി (ബസ്സില്‍ നിന്നു കിട്ടിയത്) ആയിരുന്നു..
അവര്‍ രണ്ടുപേരും കൂടി സംസാരിച്ചും പറഞ്ഞും ഏതിനും എന്റെ കൈയ്യൊപ്പ് വാങ്ങി എന്റെ ഗമ്പ്ലീറ്റ് മണിയും അടിച്ചുമാറ്റി!!.
പകരം ഇടാം എന്നു പറഞ്ഞത് 'അവിടെയിട്ടാല്‍ നഷ്ടം.. ഇവിടെയിട്ടാല്‍ നഷ്ടം', എന്നൊക്കെ പറഞ്ഞ് രണ്ടുപേരും കൂടി തങ്ങളുടെ കൂട്ട്കെട്ട് ദൃഢമാക്കുന്ന തിരക്കിനിടയില്‍, ഒഴുകാന്‍ തുടങ്ങിയ കണ്ണീര്‍ തടുത്തു നിര്‍ത്താനാകാതെ വന്നതിനാല്‍ ഈ ഞാന്‍ എസ്ക്യൂസ് പറഞ്ഞ് വെളിയില്‍ വരികയും..
പിന്നീട് എന്റെ കണ്ണീര്‍ മാന്യദേഹത്തിന് അരോചകമാകണ്ട എന്നു കരുതി സ്റ്റ്രീറ്റിലൂടെ സിനിമേലെ അബല നായികമാരെയൊക്കെ പോലെ നടക്കുമ്പോള്‍ എന്റെ കണ്ണീരും മഴവെള്ളവും കൂടി ഒന്നു ചേരുമ്പോഴുള്ള‍ ഒരു പ്രത്യേക നിര്‍വൃതിയുമായി ഒരു ബസ്റ്റോപ്പില്‍ ചെന്നു പെടുകയും. അപ്പോള്‍ ദൈവം കൂടെയുള്ളതുപോലെ വീടിനടുത്തുകൂടി പോകുന്ന ബസ്സിന്റെ നമ്പര്‍ കാണുകയും ബസ്സ് വന്നപ്പോള്‍ അതില്‍ കയറിയിരുന്ന് ആവോളം കരയുകയും, (എനിക്ക് സങ്കടം മുഴുവന്‍ വാക്കു തെറ്റിക്കുമ്പോഴും, വാക്കിനും മന്‍ഷ്യനും വിലയില്ലാതാകയും ചെയ്യുമ്പോഴാണ്‍്.

ഹും! എന്തെല്ലാം ആത്മവിശ്വാസമായിരുന്നു ആ കാശ് നല്‍കിയിരുന്നത്!
എന്റെ വീട്ടമ്മ ജോലിയൊക്കെ ഒതുങ്ങുമ്പോള്‍ വല്ല ആശ്രമത്തിലോ മറ്റോ പോയി അന്ത്യദിനങ്ങള്‍ ആരെയും ആശ്രയിക്കാതെ ജീവിക്കാം.. ബാക്കി പ്രയോജനകരമായി എന്തെങ്കിലും ചെയ്യാം.. (ഇതൊക്കെ അദ്ദേഹവും മനസ്സില്‍ കണ്ടുകാണും!! ഇവള്‍ ബ്ലോഗും ഒക്കെ എഴുതി ഇന്‍ഡിപ്പെന്റഡ് ആയി വിലസുന്നത് ഇതോടെ നിര്‍ത്താം എന്ന വ്യാമോഹമായിരിക്കും അദ്ദേഹത്തെ ഈ കൊടും കൈകള്‍ ചെയ്യിക്കുന്നത്)

പിന്നീട് അദ്ദേഹം ഫോണ്‍ ചെയ്ത്, ‘നീ എവിടെയാണ്‌ നിന്റെ കാശ് ചെക്കായി അവിടെ കൊണ്ടു തരാം..’ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും പ്രതീക്ഷിച്ചു..
എങ്കിലും എന്നെ കണ്ടപ്പോള്‍, വീണ്ടും അദ്ദേഹം അടവുമാറ്റി ‘അപ്പോള്‍ നിനക്ക് കാശാണ് വലുത് അല്ലെ?!’
ഞാന്‍ ചോദിച്ചു ‘ഇത് ഞാന്‍ ആദ്യം ചോദിച്ചില്ലല്ലൊ!, എന്റെ കയ്യില്‍ നിന്നും എല്ലാം മാറ്റിയ ശേഷമല്ലെ ഈ ചോദ്യം ഉയര്‍ന്നുള്ളൂ!’

അങ്ങിനെ എല്ലാം പരിസമാപ്തിയായി. ഇനിയിപ്പം ആദ്യമേ കൊട്ടന്‍ തറയില്‍ മുക്കളയിടണം!!

ബ്ലോഗെഴുതിയാലും നോ ബനഫിറ്റ്.
കുറച്ച് കാശ് വീണ്ടും കരുതിക്കൂട്ടി വച്ചാലും നോ ബനഫിറ്റ്.
ജീവിക്കാനറിഞ്ഞുകൂടാത്ത ഗ്ബ്ലീറ്റ് തറയായ ഒരു ജന്മം!!!
ഇപ്പോഴാണ് ശരിക്കും ഞാന്‍ കണ്ണിമാങ്ങയുടെ ശിഷ്യയാകാന്‍ യോഗ്യയായത്!!!

അല്ലെങ്കിലും ഈ സമ്പാദ്യങ്ങളൊന്നും നല്ലതല്ല!

ചിലതൊക്കെ നമുക്ക് നിര്‍ലോഭമായുണ്ടെങ്കിലും ചിലവാക്കാനോ, അനുഭവിക്കാനോ സ്വാതന്ത്ര്യമില്ല!

മറ്റു ചിലത്, ബുദ്ധിയുള്ള മനുഷ്യര്‍ അടിച്ചു മാറ്റും!

പിന്നെ ഒടുവില്‍ എല്ലാം കാലാവധി തീരാറായെന്നും പറഞ്ഞ് ദൈവവും തിരിച്ചെടുക്കാന്‍ തുടങ്ങും..!!
*
അങ്ങിനെ എന്റെ ബ്ലോഗ് നഷ്ടപ്പെട്ടതിന്റെ ദുഃഖം ഗമ്പ്ലീറ്റ് തീര്‍ത്തു തന്നത് എന്റെ രക്ഷകന്‍ തന്നെ! പണ്ടും അദ്ദേഹം ഇങ്ങിനെയായിരുന്നു..!
നമ്മള്‍ ഒരു കൊച്ചു വിഷമത്തിനു ദുഃഖിച്ചിരിക്കുന്നത് കണ്ടാല്‍ അദ്ദേഹം കര്‍മ്മോന്മുഖനാവും!! പിന്നെ നമ്മള്‍ അപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖം തുലോം തുച്ഛമാണെന്ന് നമുക്ക് തന്നെ ബോധ്യപ്പെടുത്തുന്ന അളവില്‍ അതിലും ഇരട്ടിക്കും ഇരട്ടിയായി മാനസിക പീഢനമായിരിക്കും ഫലം! ഒടുവില്‍ നാം ‘അയ്യോ സ്വാമീ..ഇതിലും ഭേദം ആദ്യത്തേതു തന്നെ’ എന്ന നിലയില്‍ എത്തും..
അദ്ദേഹം സാറ്റിസ്ഫാക്ഷനോടു കൂടി അടുത്തയാളിന്റെ ദുഃഖം പരിസമാപ്തിയിലെത്തിക്കാനായി പാഞ്ഞോടും!!

15 comments:

Jazmikkutty said...

അല്ലെങ്കിലും ഈ സമ്പാദ്യങ്ങളൊന്നും നല്ലതല്ല!
ചിലതൊക്കെ നമുക്ക് നിര്‍ലോഭമായുണ്ടെങ്കിലും ചിലവാക്കാനോ, അനുഭവിക്കാനോ സ്വാതന്ത്ര്യമില്ല!
മറ്റു ചിലത്, ബുദ്ധിയുള്ള മനുഷ്യര്‍ അടിച്ചു മാറ്റും!

enteyum oppu...

ആത്മ said...

:)

ജാസ്മിക്കുട്ടി കണ്ടതില്‍ സന്തോഷം!!

faisu madeena said...

പാവം ചേച്ചി ..എല്ലാവരും ചേച്ചിയെ വഞ്ചിക്കുന്നു ...!

കണ്ണിമാങ്ങ said...

ഒന്നും യഥാര്‍ത്ഥത്തില്‍ നമ്മുടേതല്ലെന്ന അറിവില്‍ എല്ലാ അനുഭവങ്ങളേയും (അനുകൂലമോ പ്രതികൂലമോ ആവട്ടെ) സ്വീകരിക്കുക.
എപ്പോഴും തത്വ ചിന്ത കൊണ്ട് സമാധാനിക്കാന്‍ കഴിയാറില്ല . ശരിയാണ്. പക്ഷെ വേറെ എന്ത് ആശ്രയമാണ് നമുക്കുള്ളത് ഈ മനുഷ്യ ജീവിതത്തില്‍ ?പിന്നെ പോയതൊക്കെ നിങ്ങളുടെ മക്കള്‍ക്കും കുടംബത്തിനും ഉപകാരപ്പെടട്ടെ .ചില മനുഷ്യര്‍ ഇങ്ങനെ ആണ് . സ്വാര്‍ത്ഥത കൊണ്ട് പലതും ചെയ്യും .അത് അവരുടെ വിവരക്കേട്. അഹങ്കാരമാകുന്ന രോഗത്തെ ജയിക്കുവാനുള്ള ഒരേയൊരൗഷധം സ്നേഹമാണ് .രണ്ടു കണ്ണുണ്ടെങ്കിലും നമുക്ക് കാഴ്ച ഒന്നാണ്. രണ്ടു ചുണ്ടുകള്‍ ചേരുമ്പോള്‍ പുറത്തുവരുന്ന ശ്ബ്ദം ഒന്നാണ്. രണ്ടു വിളക്കുകള്‍ കത്തിച്ചുവച്ചാല്‍ രണ്ടില്‍നിന്നും വരുന്നത് പ്രകാശം തന്നെയാണ്. അതുപോലെ ഭാര്യയും ഭര്‍ത്താവും രണ്ട് ശരീരമാണെങ്കിലും ഒരാത്മാവിന്‍റെ ഭിന്നമുഖങ്ങളാണ്. ശിവനും ശക്തിയും പുരാണത്തില്‍ രണ്ടാണെങ്കിലും ശാസ്ത്ര ദൃഷ്ടിയില്‍ ഒന്നാണ്. ഹൃദയത്തിന്‍റെ ചേര്‍ച്ചയാണ് കുടുംബത്തിന്‍റെ സൗന്ദര്യവും ഭദ്രതയും. (അമൃതാനന്ദമയി അമ്മ)

ആത്മ said...

faisu madeena,:)

അതെ! എന്തുചെയ്യാന്‍ പറ്റും?!
സഹിക്കാം..അല്ലെ,

ആത്മ said...

കണ്ണിമാങ്ങ,

രാവിലെ എന്തൊക്കെയോ പറയാന്‍ കരുതിയിരുന്നു..
പക്ഷെ, ഇപ്പോള്‍ എല്ലാം മറന്നുപോയി!!

ഞാന്‍ ശരിക്കും ശിഷ്യയാകാന്‍ പോകുന്നു എന്നോ മറ്റോ ആയിരുന്നു..

Diya Kannan said...

:( :( :(

ആത്മ said...

അത്ര ഒരുപാടൊന്നും വിഷമിക്കണ്ട ട്ടൊ, :)
കാശിനെക്കാളും ബ്ളോഗിനെക്കാളും ലൌകീക സുഖത്തെക്കാളും ഒക്കെ വലുതായി പലതും ഇല്ലെ ദിയാ..

സസ്നേഹം
അത്മചേച്ചി

ജയിംസ് സണ്ണി പാറ്റൂര്‍ said...

എന്റെ സമ്പാദ്യമീ സൌഹൃദം മാത്രം

ആത്മ said...

അതൊക്കെ ചുമ്മാ!
എല്ലാവർക്കും സമ്പാദ്യം ഒക്കെ കാണും!
ഞാൻ എന്റെ സമ്പാദ്യം ഒക്കെ തിരിച്ചുവാങ്ങിയിട്ടു തന്നെ മേ കാര്യം.. ഇനി ഇങ്ങിനെ പറ്റാതിരിക്കാനും നോക്കും..

എനിക്ക് കരഞ്ഞും പരിതപിച്ചും ഒക്കെ മടുത്തു:)

സൌഹ്ർ^ദം സമ്പാദ്യം തന്നെയാൺ‌ മനസ്സിന്റെ, ഹ്റ്^ദയത്തിന്റെ ഒക്കെ
പക്ഷെ, സാമ്പത്തിക ഭദ്രതയില്ലെൻകിൽ പിന്നെ ഒന്നും ശരിയാവില്ലെന്നേ..

ആത്മ said...

ഈ കമ്പ്യൂട്ടറിൽ മലയാളം ഫോണ്ട് നന്നായി വരുന്നില്ല, അതാൺ‌ ചില അക്ഷരങ്ങൾ ശരിയാകാതിരിക്കുന്നത് , ക്ഷമിക്കുമല്ലൊ,

Manoraj said...

അത്മേ.. കുറച്ചുപോസ്റ്റുകള്‍ മിസ്സായത് കൊണ്ടാണൊ എന്നറിയില്ല. എനിക്കൊന്നും മനസ്സിലായില്ല.

ആത്മ said...

എന്റെ ബ്ലോഗ് ആരോ കോപ്പിയടിച്ചു കൊണ്ടുപോയി,
പിന്നെ കൂനിന്മേല്‍ കുരു എന്നപോലെ എന്റെ സമ്പാദ്യമെല്ലാം പോയപോലെയായി..

ആകെപ്പാടെ ഒരു വല്ലാത്ത സിറ്റ്വേഷന്‍ ആയിരുന്നു.. ഇപ്പോള്‍ റിക്കവര്‍ ചെയ്ത് വരുന്നു..:)

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ക്കൊക്കെ ബ്ലോഗിനോടല്ലെ അന്നം പൊന്നാന്‍(പരാതി പറഞ്ഞ് വിലപിക്കാന്‍) പറ്റൂ..

അത്രയേ ഉള്ളൂ..:)

കണ്ടതില്‍ സന്തോഷം!

Rare Rose said...

ഞാനിപ്പോള്‍ എന്റെ കൊച്ചു വായില്‍ എന്തു വല്യ വര്‍ത്തമാനം പറഞ്ഞാ ആത്മേച്ചിയെ ഉഷാറാക്കുക?
എന്തു വന്നാലും ആത്മേച്ചിക്കതില്‍ നിന്നൊക്കെ മാറി നിന്ന് ശക്തി കിട്ടാന്‍ ഓരോന്ന് ബ്ലോഗായും,കണ്ണിമാങ്ങയായും കൊച്ചു,കൊച്ചു സന്തോഷങ്ങളായും ഒക്കെ ദൈവം അയച്ചു തരും..എനിക്കുറപ്പാണ്..അതോണ്ട് ഹാപ്പിക്കുട്ടിയായിരിക്കൂട്ടോ..

ആത്മ said...

എനിക്ക് പ്രത്യേകിച്ച് വിഷമം ഒന്നും ഇല്ല റോസൂ..

എന്റെ മനസ്സ് എനിക്കു തന്നെ പിടിതരാതെ എവിടെയൊക്കെയോ അലഞ്ഞു തിരിയുന്നു..

കഴിവും സാമര്‍ത്ഥ്യവും ഒന്നും ഇല്ലെങ്കിലും അത് വെറുതെ, ഈ ഭൂമിയിലെ ദുഃഖങ്ങളും അനീതികളും അക്രമങ്ങളും മാത്രം ഓര്‍ത്ത് മരവിച്ചപോലെ നടക്കുന്നു ..

എന്തുചെയ്യാന്‍! വലിയ കവിയോ സാഹിത്യകാരിയോ മറ്റോ ആയിരുന്നെങ്കില്‍ ദുഃഖങ്ങള്‍ എല്ലാം കടലാസ്സില്‍ പകര്‍ത്തി ആശ്വസിക്കാമായിരുന്നു..

ഒന്നിനും ആകുന്നില്ലല്ലൊ എന്ന ഒരു നിരാശ!!

എന്നെ സഹിക്കുന്നതിന് പ്രത്യേക നന്ദി! :)