Thursday, February 17, 2011

ഇവിടം സ്വര്‍ഗ്ഗമാണ്!!

ഇവിടെ ഇങ്ങിനെയൊക്കെയാണ്..!
ഇതൊക്കെ സഹിച്ച് വേണമെങ്കില്‍ ബ് ളോഗെഴുതാം.. വേണ്ടെങ്കില്‍ എഴുതണ്ട..
ശരി! ഞാന്‍ ഇനിമുതല്‍ ബ്ളോഗെഴുതണ്ട എന്നങ്ങ് തീരുമാനിച്ചു.. തീര്‍ന്നല്ലൊ പ്രശ്നം?!
തീര്‍ന്നില്ലാ..
ഏറ്റവും അധികം നഷ്ടം വരുന്നത് എന്റെ ബ്ലോഗ് പാടുപെട്ട് കോപ്പിയടിക്കാനായി അവിടെ ഇരിക്കുന്ന ആ മാന്യ സുഹൃത്തിനായിരിക്കും!
അല്ലേ, അയ്യള്‍ക്ക് ഒരുപാട് ബുദ്ധിയും സാമര്‍ത്ഥ്യവും ഒക്കെ ഉള്ള സ്ഥിതിക്ക് ഈ പാവം വീട്ടമ്മയുടെ അന്നം പൊന്നല്‍ ബ് ളോഗേ കിട്ടിയുള്ളോ കോപ്പിയടിക്കാന്‍!!!
എത്രയോ നല്ല കഥ ബ് ളോഗുകള്‍ കവിതാ ബ് ളോഗുകള്‍ സഞ്ചാര ബ് ളോഗുകള്‍, വിജ്ഞാന ബ്ളോഗുകള്‍ ഒക്കെയുള്ളപ്പോള്‍.. ഹും! ഞാനൊന്നും പറയുന്നില്ല..

ഞാന്‍ എന്റെ കാര്യം പറയാം..
ഞാന്‍ അങ്ങിനെ ബ് ളോഗ് എഴുതണ്ട എന്നു കരുതി തളര്‍ന്നിരിക്കയായിരുന്നു. ഡിപ്രഷന്‍ ചിതല്‍ പുറ്റു പോലെ വന്ന് പണ്ട് വാല്‍മീകി മഹര്‍ഷിയെ പൊതിഞ്ഞതിലും  കഷ്ടമായി മൂടി..
എനിക്ക് ശ്വാസം കിട്ടാതായി!

എനിക്ക് അല്പം സ്നേഹം വേണം! വെളിച്ചം വേണം!
സ്നേഹമില്ലാതെ, വെളിച്ചമില്ലാതെ ജീവിക്കാനാവില്ലാ..
എനിക്കാകെ സ്നേഹിക്കാനായുള്ളത് എന്റെ ബ് ളോഗായിരുന്നു..
അവളെ/അവനെ ആരോ കിഡ്നാപ്പ് ചെയ്തു കൊണ്ടു പോയിരിക്കുന്നു..
എങ്കിലും എനിക്കെന്റെ ബ് ളോഗില്ലാതെ ജീവിക്കാനാവില്ലാതായിരിക്കുന്നു...
അതുകൊണ്ടു മാത്രം ഞാന്‍ വീണ്ടും എഴുതുന്നു എന്നു പറഞ്ഞുകൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു..

ഞാന്‍ കണ്ണിമാങ്ങയുടെ ഒരു ശിഷ്യയായിരിക്കുന്നു എന്നുകൂടി അറിയിച്ചുകൊള്ളട്ടെ,

17 comments:

കണ്ണിമാങ്ങ said...

സുഖദുഃഖങ്ങള്‍ , ലാഭനഷ്ടങ്ങള്‍ , ജയപരാജയങ്ങള്‍ എന്നിവ നമ്മുടെ കര്‍മ്മത്തിന് നിദാനമാകരുത്. കേവലം ഒരുപകരണമായി വേണം കര്‍മ്മങ്ങളിലേര്‍പ്പെടാന്‍. അപ്പോള്‍ അതിന്റെ ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠ നമ്മിലുണ്ടാകില്ല.(സ്വാമി സന്ദീപാനന്ദഗിരി). വീട്ടില്‍ കള്ളന്‍ കയറാതെ സൂക്ഷിക്കേണ്ടത് ഉടമ ആണ് . എന്നിട്ടും കയറുകയാണെങ്കില്‍ പിന്നെ മഹത് വചനം ഒക്കെ ഓര്‍ത്തു സമാധാനിക്കുക അല്ലെ?after all ഇതൊക്കെ ഒരു മന: സംതൃപ്തി ക്ക് വേണ്ടി അല്ലെ ?ഇതൊക്കെ ആത്മക്ക് അറിയാം എന്നെനിക്ക് അറിയാം .പക്ഷെ ഇതൊന്നും വിഷമിച്ചിരിക്കുമ്പോള്‍ മനസ്സിലേക്ക് വരില്ല . അപ്പോള്‍ ആരെങ്കിലും ഓര്‍പിച്ചാല്‍ കുറച്ചു സമാധാനം കിട്ടും .അത്രയേ ഞാനും ചെയ്യുന്നുള്ളൂ.

Jazmikkutty said...

ഇപ്പോളും വിഷമിചിരിക്കുവാണോ ആത്മേ..?മോഷ്ട്ടിച്ചത് കൊണ്ട് ആ എഴുതിയതൊന്നും ആത്മയുടെതല്ലാതെ ആവില്ലല്ലോ...വിഷമിക്കരുത്.ആ സൈറ്റില്‍ പോയ ഏതൊരാള്‍ക്കും (ആത്മയെ അറിയുന്ന)മനസ്സിലാക്കാം അത് ആത്മയുടെതാണെന്ന്..കാരണം ലേബലില്‍ 'ജീവിതം നിര്‍വചനമില്ല' എന്നത് ആത്മ മാത്രമാണ് എഴുതി കണ്ടത്... അതടക്കം ആ 'ശുംഭന്‍' മോഷ്ട്ടിച്ച സ്ഥിതിക്ക് അതൊരു മോഷണം മാത്രമായി കണ്ടു ഒക്കെ മറന്നു പൊറുത്ത് ആത്മ വീണ്ടും ബ്ലോഗില്‍ തുടരണം..സ്നേഹത്തോടെ....

faisu madeena said...

ചേച്ചി എഴുതൂ ...ഇതൊന്നും ഇല്ലെങ്കില്‍ എന്ത് രസം ...ഇനി ഇതിന്‍റെ ടെന്‍ഷന്‍ കാരണം എഴുതാതിരിക്കണ്ടാ ...!

കണ്ണിമാങ്ങയെ മനസില്‍ ധ്യാനിച്ച്‌ എഴുതൂ ..{ഞാന്‍ ഓടി ..!}

Diya Kannan said...

ente athmechi.... ithokke silly silly matter alle? ithokke vishamichu irikkuvano ippozhum...forget it...

ആത്മ said...

കണ്ണിമാങ്ങ,

കള്ളന്‍ കൊണ്ടു പോകാവുന്ന തരത്തിലുള്ള പൊരുളുകളിലൊന്നും ആശ വയ്ക്കാതിരുന്നാല്‍ അതൊന്നും നമ്മള്‍ വീട്ടില്‍ വയ്ക്കില്ലാ താനും അല്ലെ,

നന്ദി! :)

ആത്മ said...

Jazmikkutty,

ഇപ്പോള്‍ ജാസ്മിക്കുട്ടിയുടെ ഈ കമന്റ് വായിക്കുമ്പോള്‍ ഒരു സമാധാനം തോന്നും.. പിന്നെ ഒറ്റക്കാവുമ്പോള്‍ വല്ലാത്ത ഒരുതരം എരിച്ചില്‍ പിടികൂടും

വലിയ വിലയോ നിലയോ ഒന്നും ഇല്ലെങ്കിലും നമ്മളുടെ മക്കളെ ഊരും പേരും അറിയാതെ ഒരിടത്ത് എന്തിനന്നറിയാതെ ആരോ കൊണ്ടുപോയ ഒരു മാനസികാവസ്ഥ!

ആത്മ said...

faisu madeena,

ഫൈസൂ..,

ദയവായി ഓടരുത്..:)
അവിടെ നില്‍ക്കൂ.. ഞാനൊന്നു പറയട്ടെ,:)

അതെ, എനിക്ക് ടെന്‍ഷന്‍ കൂടുമ്പോള്‍ ഇനീം എന്തെങ്കിലും ഒക്കെ എഴുതുമായിരിക്കും അല്ലെ,

എല്ലായിടത്തും നഷ്ടങ്ങള്‍ തന്നെ.. പിന്നെ ബ്ലോഗായി കുറയ്ക്കുന്നതെന്തിനാ അല്ലെ?

ആത്മ said...

ദിയ,

ദിയക്ക് സില്ലി ആയിരിക്കാം..
നല്ല ജോലീം വിലയും ഒക്കെ വേറേ കിട്ടുമല്ലൊ,

പക്ഷെ, ഞാന്‍ എന്റെ ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ പോലുമറിയാതെ, ഈ ബ്ലോഗിനേം കൊണ്ട് എന്തെല്ലാം സ്വപ്നങ്ങള്‍ നെയ്തിരുന്നെന്നോ!

എല്ലാം അക്കരെ പച്ചകള്‍ തന്നെ അല്ലെ ദിയാ?!

അടുത്തെത്തുമ്പോള്‍ അമ്പരന്നുപോകും.. (നെടുവീര്‍പ്പ്..)

ഇനി അവസാനകാലത്തെ ഏതു മരുപ്പച്ചയാകുമോ അഭയം തരുന്നത്..!

എന്റെ വിഷമങ്ങളുടെ ഭണ്ഡാരം അഴിക്കുന്നത് കണ്ട് വിഷമിക്കല്ലേ,
സ്നേഹം ഉണ്ടെന്നു തോന്നുന്നവരോട് അറിയാതെ പറഞ്ഞുപോകുന്നതാണ് ട്ടൊ, :)

ഈ വിഷമം അല്ലെങ്കില്‍ വേറൊന്ന്‍ ആത്മചേച്ചി തലയില്‍ കയറ്റി വച്ചുകൊണ്ട് നടക്കും..

വെളിയില്‍ ഇതിലും വലിയ പ്രഷര്‍ ഉണ്ടാകുമ്പോള്‍ കരഞ്ഞും വിളിച്ചും വീണ്ടും ബ്ലോഗിനെ തന്നെ അഭയം പ്രാപിക്കുമായിരിക്കും..

Rare Rose said...

ആത്മേച്ചീ.,വിഷമം ഇനീം മാറീല്ലേ.:(
ഈ ബൂലോകത്തെത്ര പേരുടെ ബ്ലോഗ് കോപ്പിയടിക്കപ്പെട്ടു.എന്നിട്ടവരൊക്കെ വിഷമിച്ചു നടക്കുവാണോ ചെയ്തത്?ബ്ലോഗുപേക്ഷിച്ച് പോവ്വാണോ ചെയ്തത്? അല്ലല്ലോ.കോപ്പിയടിച്ചവരോട് പോനാല്‍ പോകട്ടും പോടാന്നും പറഞ്ഞ് അവരൊക്കെ ഡീസന്റായി എഴുത്ത് തുടര്‍ന്നില്ലേ?

ഇങ്ങനെയും കോപ്പിയടിച്ച് സംതൃപ്തിയടയുന്ന കുറേപ്പേരു കാണും ആത്മേച്ചീ.അതവരുടെ കഴിവുകേടും,തെറ്റുമാണ്.പറ്റാവുന്ന രീതിയില്‍ ആത്മേച്ചി പ്രതികരിച്ചിട്ടുണ്ട്.മറ്റുള്ളവരുടെ ദൃഷ്ടിയില്‍ പെടുത്തുകയും ചെയ്തു.ഈ ചിപ്പിക്കുള്ളിലെ ഓരോ കുഞ്ഞുമണിയും ആത്മേച്ചീടെ മാത്രം സ്വന്താണെന്ന് ഇവിടാര്‍ക്കാ അറിയാത്തത്.അതോണ്ട് ആത്മേച്ചി സന്തോഷമായി വേഗം അടുത്ത പോസ്റ്റിട്ടേ.:)

ആത്മ said...

റോസൂ,
ഇതെ പറ്റിയുള്ള വിഷമം ഞാന്‍ തല്‍ക്കാലം മാറ്റിവയ്ക്കുന്നു ട്ടൊ, :)

എന്തെങ്കിലും വിഷമമൊ ആപത്തോ ഒക്കെ ഉണ്ടെങ്കില്‍ ചോദിക്കാനും പറയാനും ഒക്കെ ആള്‍ക്കാരുണ്ടല്ലൊ!! ബ് ളോഗ് പോസ്റ്റ് പോയതിലും വലുതല്ലെ ആ കണ്ടുപിടിത്തം!
ഞാന്‍ ഇത്രയും പരിഗണന ഒന്നും അര്‍ഹിക്കുന്നില്ല എന്ന ഒരു വിഷമമാണ്‌ റോസൂന്റെയും മറ്റും അമിത സ്നേഹം കാണുമ്പോള്‍ തോന്നുക.. നന്ദി പറഞ്ഞാല്‍ പോലും തീരില്ല. ഹൃദയം നിറഞ്ഞു...

ഇനിയും അന്നം പൊന്നിയാല്‍ അത് അത്യാഗ്രഹമാവില്ലേ...:)

(ഇതു തന്നെ ബസ്സിലും എഴുതിയിട്ടുണ്ട് ട്ടൊ,)

Diya Kannan said...

Athmechi.... Change your passwords ok? Don't know how he copied including your labels also...make the passwords difficult...it should contain letters, numbers and special characters like ! ? , etc. Ok?

SONY.M.M. said...
This comment has been removed by the author.
SONY.M.M. said...

ഒരു പഴങ്കഥ ഓര്‍മവരുന്നു
ഭടന്‍ : തമ്പ്രാ നമ്മുടെ കുരുമുളകും ഏലവുമെല്ലാം പറങ്കികള്‍ കട്ടോണ്ടു പോവാണ്‌
സമുതിരി : സാരമില്ല നമ്മുടെ തിരുവാതിരേം ഞാറ്റുവേലെമൊന്നും അവര്‍ക്ക് കൊണ്ടുപോകാനാവില്ലാലോ :)
മോഷണത്തെ പറ്റിയുള്ള ചിന്തകളകറ്റി പുതിയ പോസ്റ്റുകളെ പറ്റി ചിന്തിക്കൂ

ആത്മ said...

Diya Kannan

പാസ്സ് വേഡ് ഉടന്‍ തന്നെ മാറ്റാം..

ആത്മ said...

SONY.M.M,

എന്നാലും അയ്യാള്‍ എല്ലാം കൊണ്ടു പൊയ്ക്കളഞ്ഞില്ലേ സോണീ..

അതുവച്ച് ഇനി കൂടുതല്‍ ഒന്നും ചെയ്യാതിരുന്നാലും മതിയായിരുന്നു..

ജയിംസ് സണ്ണി പാറ്റൂര്‍ said...

ടാഗോറിന്റെ കഥയിലെ കപ്പല്‍ യാത്ര
അതേ പടി മലയാളത്തിലെ പ്രമുഖ
നോവലിസ്റ്റ് അടിച്ചു മാറ്റി സ്വന്തം
നോവലില്‍ തിരുകി കയറ്റി. ആ നോവലിന്
അവതാരിക എഴുതിയത് എല്ലാവരുടെയും
മോഷണം കണ്ടു പിടിക്കുമായിരുന്ന
നിരൂപക ശ്രേഷ്ഠന്‍. എഴുത്തിന്റെ ലോകത്ത്
ഇങ്ങനെയും ചില വൃത്തികേടുകളുണ്ട്.

ആത്മ said...

അറിയപ്പെടുന്നവരുടേയും സ്വാധീനമുള്ളവരുടേയും ഒക്കെ രചനകള്‍ കോപ്പിയടിച്ചാല്‍ അത് എന്നായാലും വെളിയില്‍ വരും..

അതുപോലാകില്ലല്ലൊ,
ഈ ബ്ലോഗു ലോകത്തു മാത്രം ഒതുങ്ങിക്കഴിയുന്ന ഞാന്‍!! :(