Monday, January 31, 2011

അപ്പോയിന്റ്മെന്റ്!

അപ്പോള്‍ ന്യൂ ഇയറ് റെസല്യൂഷനില്‍ ഒന്ന് ഇന്നലെ തെറ്റിച്ചു!! അതിന്റെ ഒരു വൈഷമ്യം!
ആത്മ കഴിയുമെങ്കില്‍ ആരെയും കുറ്റം പറയുകയില്ലെന്നല്ലെ ഈ വര്‍ഷം ശപഥം എടുത്തത്?, എന്നിട്ട് കുറച്ചു കൊച്ചു പെബിള്‍സ് കിട്ടിയില്ല എന്നും പറഞ്ഞ് വലിയ വലിയ കുറ്റങ്ങള്‍ പറയുന്നു എന്നു വായിക്കുന്നവര്‍ക്ക് തോന്നും..

തെറ്റ് കൊച്ചായിരുന്നു, കുറ്റം പൊതുവായി എല്ലാ പെണ്ണുങ്ങളുടെയും വലിയ വലിയ പ്രതീക്ഷകളെ അവഗണിക്കുന്ന പുരുഷന്മാരെ ഉദ്ദേശിച്ചുമായിരുന്നു.. അല്ലാതെ പെര്‍സണല്‍ ആയുള്ളതല്ലായിരുന്നു..

ഈ പെബിള്‍സ് വാങ്ങാന്‍ തോന്നിയതു തന്നെ ഒരു വാസ്തു വിദ്വാന്‍ വന്ന് ഭീക്ഷണിപ്പെടുത്തിയതുകൊണ്ടാണ് ട്ടൊ, പടിഞ്ഞാറുവശം താഴ്ന്നു കിടക്കുന്നത് മക്കള്‍ക്ക് നല്ലതല്ല എന്നായിരുന്നു അദ്ദേഹം ഭീക്ഷണിപ്പെടുത്തിയത്. പെബിളുകളല്ല, വലിയ റോക്കുകള്‍ ആണു കൊണ്ടുവയ്ക്കാന്‍ പറഞ്ഞത്.. റോക്ക് വാങ്ങാം എന്നൊക്കെ പറഞ്ഞുവെങ്കിലും അതു നടക്കാത്തതുകൊണ്ട് എങ്കില്‍ കുറച്ചു പെബിള്‍സ് വാങ്ങിയിടാം എന്നു കരുതി.. അപ്പോള്‍ വിലകുറച്ചുകിട്ടുന്ന ഒരിടം കാട്ടിത്തരാമെന്നായി അതങ്ങു വിശ്വസിച്ചു.. അങ്ങിനെയായിരുന്നു കാര്യങ്ങള്‍..
ആത്മക്ക് വാക്കുപാലിക്കാതിരിക്കുന്നത്, വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ ഒഴിഞ്ഞുമാറുന്നത്-അത് എത്ര ചെറുതായാലും- വലിയ വിഷമമുണ്ടാക്കുന്ന ഒന്നാണ്.

അതിനിടയില്‍ ഇന്നലെ മകാള്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവളോട് വലിയ സ്നേഹം തോന്നി.. അടുത്തുകൂടി ചോദിച്ചു, ‘നമ്മള്‍ ഒന്നു സ്നേഹിച്ചിട്ട് കുറേ നാളായി അല്ലെ?’,

‘എന്താ അമ്മെ?’

‘അല്ല, നീ പഠിത്തവും ഹോം വര്‍ക്കും ടി.വി. കാണലുമൊക്കെയായി ബിസിയായി നടക്കുന്നതുകൊണ്ട് എനിക്ക് നിന്നെ കിട്ടുന്നതേ ഇല്ല!’

‘ശരി എങ്കില്‍ എന്റെ അപ്പോയിന്റ്മെന്റ് വാങ്ങിക്കൂ.’

എനിക്ക് സന്തോഷമായി!
അപ്പോയിന്റ്മെന്റെങ്കില്‍ അപ്പോയിന്റ്മെന്റ്.

‘ഓ. കെ, എന്നാണ് നീ എനിക്കായി ഒരു ദിവസം തരിക?’

‘ഈ വരുന്ന മാര്‍ച്ച് ഹോളിഡെ ഒരു ദിവസം അമ്മയക്കായി മാറ്റിവയ്ക്കാം.’

‘പ്രോമിസ്?!’

‘പ്രോമിസ്.’

‘ശരി,അന്ന് നമ്മള്‍ രണ്ടുപേരും ഒരുമിച്ച് വെളിയിലൊക്കെ പോയി ചുറ്റിക്കറങ്ങി സന്തോഷിക്കുന്നു.നമ്മള്‍ രണ്ടാളും മാത്രം!’

ഉം!

രണ്ടുപേരും ചിരിക്കുന്നു.. പിരിയുന്നു.
അവള്‍ പഠിക്കാനും ഞാന്‍ അടുക്കളയിലേക്കും.

7 comments:

Rare Rose said...

അമ്മേം,മോളും നല്ല രസമുള്ള ആത്മാക്കള്‍ തന്നെ.:)

പിന്നെ ആത്മേച്ചി കെ.ആര്‍ മീരയുടെയും,ഇന്ദു മേനോന്റെയും മാഗസിനില്‍ വരുന്ന കഥകളേ ഞാന്‍ വായിച്ചിരുന്നുള്ളൂ.കഴിഞ്ഞ ദിവസമാണ് മീരയുടെ കഥകള്‍ പുസ്തകായി കൈയ്യില്‍ കിട്ടിയത്.ആത്മേച്ചി പറഞ്ഞ പോലെ മീരയൊക്കെ എത്ര ധൈര്യത്തോടെയാണ് എഴുതുന്നത്..ഭാവനയും,യാഥാര്‍ഥ്യവും കൂട്ടിയിണക്കി എത്ര മനോഹരായിട്ടാണല്ലേ ഓരോ കഥയും നെയ്തെടുക്കുന്നത് .ഇടക്കിടക്കേ നര്‍മ്മത്തിന്റെ നുറുങ്ങും..നന്നായി ഇഷ്ടപ്പെട്ടു..

Manoraj said...

ആത്മേ,

ഇത് വായിച്ചപ്പോള്‍ സത്യത്തില്‍ കുറ്റബോധം. സത്യത്തില്‍ മോനെ ഒന്ന് കളിപ്പിക്കാന്‍ കൂടെ നില്‍ക്കാറില്ല.

@Rare Rose : എനിക്ക് കമന്റ് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. അത് കൊണ്ട് തന്നെ വീണ്ടും ഒരിക്കല്‍ കൂടെ പോസ്റ്റ് വായിച്ചു. കമന്റ് ഓഫ് ടോപ്പിക്കണോ?

Rare Rose said...

@ Manoraj :
അയ്യോ!അത് പോസ്റ്റുമായി ബന്ധപ്പെട്ടതല്ല. കഴിഞ്ഞ പോസ്റ്റിലെ കമന്റ് പെട്ടിയിലെ കെ.ആര്‍.മീരക്കഥകളെ പറ്റിയുള്ള സംസാരത്തിന്റെ തുടര്‍ച്ചയാരുന്നു.:)
തെറ്റിദ്ധരിപ്പിച്ചു കണ്‍ഫ്യൂഷനാക്കിയെങ്കില്‍ സോറി..

ആത്മ said...

റെയര്‍ റോസ്,

:)

തിരക്കിനിടയിലും ഓടിയെത്തിയതിനു നന്ദി!

ആത്മ said...

Manoj Raj,

മക്കളോടൊപ്പം സമയം ചിലവഴിച്ചില്ലെങ്കില്‍ ഒരു കാലത്ത് നഷ്ടം തോന്നും എന്നു തോന്നുന്നു..

Diya Kannan said...

ഒരു മലയാളം ബുക്ക്‌ വായിച്ചിട്ട് വര്‍ഷങ്ങള്‍ ആയി..ഇപ്പോള്‍ മലയാളം വായന ബ്ളോഗില്‍ മാത്രം ആയി കൊണ്ടിരിക്കുകയാ.
ഇപ്പോള്‍ എന്റെ അടുത്ത അവധിക്കാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.. അപ്പോള്‍ ഈ ബുക്സ് ഒക്കെ എന്തായാലും വാങ്ങണം..


ഈപോസ്റ്റ് വായിച്ചപ്പോള്‍ എന്റെ ഹോം സിക്ക്നെസ്സ് ഇത്തിരി കൂടി. അമ്മയെ മിസ്സ്‌ ചെയ്യുന്നു.. :( :(

ആത്മ said...

സ്നേഹമുള്ള അമ്മമാരെ മിസ്സ് ചെയ്യുന്നത് നല്ലതാണ്‌.. രണ്ടുപേരും ഭാഗ്യം ചെയ്തവര്‍!

ഇപ്പോള്‍ അമ്മമാര്‍ക്കുപോലും സ്നേഹിക്കാന്‍ സമയമില്ലാത്ത കാലമാണ്. അതുകൊണ്ട് അമ്മയെ ഇടയ്ക്കൊക്കെ വിളിക്കുകയോ പോയി കാണുകയോ ഒക്കെ ചെയ്യൂ..:)