Monday, January 31, 2011

ഞാനിങ്ങു പോന്നു.. അല്ല പിന്നെ!

ഞാനിങ്ങു പോന്നു ബ്ലോഗൂ.. അല്ല ബ്ലോഗേ..
നിന്നോട് കുറച്ച് സംവദിക്കാനുണ്ട്
ബസ്സില്‍ ഇരുന്ന് പബ്ലിക്കായി പറയാനുള്ള തന്റേടവും ഇല്ലെന്നു വച്ചോളൂ..
ഇന്ന് മുഴുവന്‍ ഞാന്‍ എന്നെ തിരയുകയായിരുന്നു ബ്ലോഗേ
കാരണം രണ്ടുദിവസമായി മറ്റൊരു മനുഷ്യജീവിയുമായി മാക്സിമം അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ടു ബ്ലോഗേ ദയനീയമാം വിധം,പരിഹാസ്യമാം വിധം വീണ്ടും പരാജയപ്പെട്ടു
എനിക്ക് തണുപ്പ് പിടിക്കില്ല, മറ്റേ മനുഷ്യന് തണുപ്പേ പിടിക്കൂ
എനിക്ക് രാവിലേ കയ്യും മെയ്യും ഓടല കാലും ഓടല..
ആ മനുഷ്യജീവി രാവിലേയാണ് ഏറ്റവും എനര്‍ജറ്റിക്ക് ആയി ഇരിക്കുക

അതൊക്കെ പോകട്ടെ ബ്ലോഗേ എനിക്ക് കല്ല് വാങ്ങിത്തരാമെന്നു പറഞ്ഞു യ്യൊ!
മറന്നുപോയി നീയും വലിയ സ്റ്റൈലുകാരിയല്ല്യോ
പെബിള്‍ പെബിള്‍..
എനിക്ക് തനിയേ വാങ്ങി തൂക്കിക്കൊണ്ട് വരാനുള്ള മടിയും ആയിരുന്നു എന്നാല്‍ പിന്നെ മാന്യദേഹത്തോട് ഒരുമിച്ച് പെബിള്‍ വാങ്ങി വരാം എന്നു കരുതി
അദ്ദേഹം തന്റെ കാറില്‍ അങ്ങിനെ പെബിള്‍ വാങ്ങാന്‍ പോകുമ്പോള്‍ അദ്ദേഹത്തിനു പതിവില്ലാതെ റൂട്ട് തെറ്റുന്നു..
പിന്നെ ചന്നം പിന്നം മഴപെയ്യുന്നു..
എനിക്ക് ദേഷ്യം അരിച്ചരിച്ച് വരുന്നു..
മി. അദ്ദേഹമേ വഴി തീരെയറിയില്ലെങ്കില്‍ നേരെ വീട്ടിലേക്ക് വിട്ടോളൂ എന്ന്

ഒരു ആണിനെ വിവാഹം കഴിച്ചതില്‍ വീണ്ടും വല്ലാത്ത നിരാശതോന്നി ബ്ലോഗേ
ഒരു വെറും പെബിള്‍.. അതുപോലും നമുക്ക് മാനം മര്യാദക്ക് വാങ്ങി സന്തോഷിക്കാന്‍ പറ്റില്ലെന്നു വന്നാല്‍ എന്തുചെയ്യാന്‍!
നമ്മള്‍ വിവാഹം കഴിക്കുന്നത് സന്തോഷിക്കാനുള്ള നമ്മുടെ എല്ലാ സെന്‍സസും
എടുത്തു കളയാനാണൊ?! നമുക്ക് സന്തോഷിക്കാനേ പാടില്ലേ ബ്ലോഗൂ?!

അങ്ങിനെ ഞാന്‍ വീണ്ടും തനി മനിതയാകാമെന്നു കരുതി.. അറ്റ്ലീസ്റ്റ് നമ്മുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെങ്കിലും നിറവേറ്റാമല്ലൊ,
രാവിലെ ഇറങ്ങി ബ്ലോഗൂ,
കല്ലും, മണ്ണും, ചെടിയും, എന്റ് ഈ രണ്ടു കയ്യില്‍ പൊക്കിയെടുത്തുകൊണ്ടു വരാന്‍ പറ്റുന്ന സകലതും വാങ്ങി എന്നെ സന്തോഷിപ്പിച്ച് തിരിച്ചെത്തി.
ഒരു കൊച്ചു കലാവിരുത് ഗാര്‍ഡണില്‍ ഒപ്പിച്ചു വയ്ക്കയും ചെയ്തു!

ഇപ്പോള്‍ സമാധാനമായി ബ്ലോഗൂ..മറ്റേ മനിതനും സന്തോഷമായി. മിനിസ്റ്ററോടും എം.പിമാരോടും ഒക്കെ മീറ്റിംഗും ഒക്കെയായി സന്തോഷത്തില്‍ മതിമറന്ന് ആര്‍മാദിക്കുന്നു!! പാവം ആത്മക്ക് ഒരു കെട്ട് പെബിള്‍ വാങ്ങിത്തന്നാല്‍ ആരറിയാന്‍ അല്ലെ?!

ഏതിനും എല്ലാം ശുഭപര്യവസാനിയായെന്നു പറയാം..

പിന്നെ അവിടെ ആ ബസ്സിന്റെ കാര്യം ഓ! അതൊക്കെ വലിയ പാടാ ബ്ലോഗൂ
പിന്നെ എനിക്കും അവിടെ ഒരു ബസ്സുണ്ട് എന്നൊക്കെ പറഞ്ഞ് ഇരിക്കാം അത്രയൊക്കെയേ പറ്റൂ..ഹും!

നമ്മള്‍ വല്ലതും പറഞ്ഞാ ഒരുപാട് അതിര്‍വര്‍മ്പുകള്‍ ഉണ്ട്
ഒന്നാമത് സ്ത്രീകള് വല്ലതും ഒക്കെ പറഞ്ഞാല്‍ അത് വിവരക്കേടാവും
പിന്നെ പ്രായം.. അവിടെയുള്ളവര്‍ എത്ര പ്രായം വരെയുള്ളവരെയാണ് പീഡിപ്പിക്കുന്നതെന്ന് നമുക്ക് അറിയാന്‍ പറ്റില്ലല്ലൊ!
കഥയറിയാതെ ആട്ടം കാണല്‍ തന്നെ ബ്ലോഗൂ എനിക്ക് ജീവിതത്തിലും ബ്ലോഗിലും ബസ്സിലും ഒക്കെ. എങ്കിപ്പിന്നെ നമുക്ക് നാളെ കാണാം ബ്ലോഗൂ

ഈ തിരക്കുപിടിച്ച് ബസ്സു റൂട്ട് വന്നതുകാരണം വല്ലപ്പോഴും വന്നു വായിച്ചിരുന്നവരും വരുമെന്നൊന്നും തോന്നുന്നില്ല ബ്ലൊഗൂ
എല്ലാവരും ഭയങ്കര ബിസിയാണ്..അവിടെ.. ബസ്സില്‍..

3 comments:

Rare Rose said...

ഞാന്‍ വന്നല്ലോ ഇവിടേം.:)
പിന്നെ കെ.ആര്‍ മീരയുടെ ഒരു കഥയില്‍ ആത്മാവെന്നു ഇടയ്ക്കിടക്ക് പറയുന്നുന്നുണ്ട്.ഓരോ മനുഷ്യന്റേം ആത്മാവ് രാത്രിയാവുമ്പോ ശരീരത്തില്‍ നിന്നിറങ്ങി നടക്കുന്നൊരു കഥ.എന്നിട്ടൊരാത്മാവ് സ്വയം വിലയിരുത്തി തമാശ പോലെ സ്വന്തം കാര്യമെഴുതിയിരിക്കുന്നു.ഈ ആത്മാവ് എന്നിടക്കിടക്ക് വരുന്നൂ..പൊടിക്ക് തമാശേം.എനിക്കതോണ്ടെല്ലാം ആത്മേച്ചിയെ ഓര്‍മ്മ വന്നു അപ്പോ..:)

ആത്മ said...

കെ. ആര്‍ മീര എന്നെ അനുകരിച്ചതാവും റോസൂ..;)

പിന്നേ റോസൂ,,
ഇന്ന് ഞാന്‍ തനി മനിതനാകാന്‍ ഇറങ്ങി നടന്നില്ലേ, ഇപ്പോള്‍ എല്ലാം പെര്‍ഫക്റ്റ് ആയി..എന്റ് ബ്ലോഗിലും എഴുതാന്‍ പറ്റി.. അവിടെ റോസൂം ഒക്കെ വന്നല്ലൊ..

ഇതൊക്കെ മതി റോസൂ ജീവിച്ചു പോകാന്‍..

ആത്മ said...

റോസ് കെ. ആര്‍ മീരയെ പറ്റി പറഞ്ഞില്ലേ,
ഞാന്‍ അധികമൊന്നും വായിച്ചിട്ടില്ല.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ രണ്ടു ബുക്കുകള്‍ വാങ്ങി.
കെ. ആര്‍. മീരയുടെതും ഇന്ദുമേനോന്റെയും ഒന്നു രണ്ട് കഥകള്‍ വായിച്ചു.
എന്തൊരു എഴുത്ത്!
ഭാവനയും യാധാര്‍ത്ഥവും ഒക്കെ ചേര്‍ത്ത് മാജിക്ക് ഉണ്ടാക്കും രണ്ടുപേരും!
മാധവിക്കുട്ടിയൊക്കെ പോയതിന്റെ പതിന്മടങ്ങ് പച്ചയായിട്ടാണ് ഓരോന്നും എഴുതുന്നത്..
മാധവിക്കുട്ടി കവിതയെഴുതിയതുകൊണ്ടാകുമോ തെറ്റിധരിക്കപ്പെട്ടത്!
കഥയിലൂടെയാകുമ്പോള്‍ എന്തുമാകാമെന്നായിരിക്കുമോ?!
അതോ, കാലം ഒരുപാട് മാറിക്കാണും അല്ലെ,
റോസ് അവരുടെ ബുക്കുകള്‍ വായിച്ചുനോക്കിയോ?