Monday, January 24, 2011

ഞാനും എന്റെ ബസ്സും പിന്നെ എല്ലാരും...

എനിക്കിതെന്തുപറ്റി ബ് ളോഗൂ!!
നിന്നോട് എത്ര സംസാരിച്ചാലും മതിയാവാത്ത ഞാന്‍ ഇപ്പോള്‍ നിന്നെക്കാണുമ്പോള്‍ ഒഴിഞ്ഞുമാറി നടക്കുന്നു. ഒന്നും പറയാനില്ലാത്തപോലെ.. എന്റെ മൌനം കണ്ട് നിര്‍വ്വികാരയായി നീയും!

ഇവിടെ അടുത്ത് ഒരു ബസ്സ് റൂട്ടുണ്ട് ബ് ളോഗൂ, അതിലേ വളരെ സ്പീടില്‍ ആളുകളേം ഒക്കെ വച്ചും കൊണ്ട്, കന്യാകുമാരി മുതല്‍ കാസര്‍ഗോട് വരെ ഒരു ഓട്ടം ഓടണമെന്ന അത്യാഗ്രഹവുമായി രണ്ടുദിവസം പോയി ബസ്സിന്റെ ക് ളച്ചും ബ്രേക്കും ഒക്കെ ശരിയാണൊ എന്നൊക്കെ നോക്കും,
പിന്നെ രണ്ടുമൂന്ന് സഹ ബസ്സോണര്‍മാരോട് അല്പം കുശലം പറയും..
പിന്നെ പാഞ്ഞുപോകുന്ന ബസ്സുകളുടെ ഓട്ടം കണ്ട് എന്റെ ബെസ്സില്‍ ഇരിക്കും.. ഇതിനിടക്ക് ബോറഡി പോകാന്‍ രണ്ടു പാട്ടും പാടി നോക്കി!
ഇതൊക്കെയായിരുന്നു ഈ രണ്ടുദിവസത്തെ പരിപാടി!!

ഇതില്‍ കൂടുതല്‍ ഒന്നും എന്നെക്കൊണ്ടാകില്ല ബ് ളോഗൂ..
ഒന്നാമത് റൂട്ട് തീരെ അറിയില്ല, പിന്നെ, പേരില്ലാത്ത മനുഷ്യര്, അവര്‍ക്ക് പോകേണ്ടത് പലയിടങ്ങളില്‍,
അവര്‍ തരുന്ന അല്ലറ ചില്ലറ കാശിനായി ഞാന്‍ എത്ര നേരം ഇരിക്കാന്‍!
അവര്‍ക്കും ആ കാശുകൊടുത്താല്‍ നല്ല ഒന്നം തരം ബസ്സുകളില്‍ പോയി യാത്രചെയ്യാനും പറ്റും!
ഞാന്‍ മതിയാക്കി ബ് ളോഗൂ.. (മതിയാക്കീന്നൊന്നും പറയാന്‍ പറ്റുകേല.. ബസ്സ് ഒരല്പം കൂടി കാറ്റും വെളിച്ചവും ഒക്കെ കിട്ടുന്ന ഇടമല്ല്യോ!, എങ്കിലും നിന്നെ ഉപേക്ഷിച്ചു പോകില്ല ട്ടൊ, എനിക്കതിനാവില്ല ബ് ളോഗൂ..)

പോരാത്തതിനു ഇന്ന് ‘റൂള്‍സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തിന്റെ ഒരു റൂള്‍ വായിച്ചപ്പോള്‍ അതില്‍ എഴുതിയിരിക്കുന്നു.., ‘ഈ ബസ്സ് ഓടിക്കണം, അല്ലെങ്കില്‍ ആരെയെങ്കിലും ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് വഴിയോരക്കാഴ്ച്ചകള്‍ കാണണം, അല്ലെങ്കില്‍ മറ്റു ബസ്സുകളുടെ കാറ്റഴിച്ചുവിടുകയോ കല്ലെറിയുകയോ ഒക്കെ ചെയ്യണം എന്നൊക്കെ തോന്നുന്നതൊക്കെ വെറുതെ എനര്‍ജി വേസ്റ്റാണ്’ എന്നും, പുറത്തുപോയി ആ ഫീലിംഗ്സ് ഒക്കെ തേടുന്ന സമയം കൊണ്ട് നമ്മുടെ ഉള്ള് വൃത്തിയാക്കി, കണ്ണുമടച്ചിരുന്ന് ആത്മസംയമനം ചെയ്താല്‍ ഉള്ളില്‍ കിട്ടാത്ത ഒരു ഫീലിംഗ്സും വെളിയില്‍ കിട്ടാനിടയില്ലത്രെ!!
അപ്പോള്‍ പിന്നെ ഈ ആളുകളായ ആളുകളെല്ലാം ആക്രാന്തത്തോടെ ബസ്സേലും ട്രൈയിനേലും പ് ളയിനേലും ഒക്കെ കയറി നാടും ലോകോം ഒക്കെ ചുറ്റി സാറ്റിസ്ഫാക്ഷന്‍ നേടുന്നതൊ?!
അപ്പോ അതൊക്കെ വേസ്റ്റാണെന്നോ?!
എനിക്കൊന്നും അറിയാന്‍ മേല!
ഇനി ആകെമൊത്തം ഒരു ടോട്ടല്‍ എത്ര വര്‍ഷം കൂടി എനിക്ക് യാത്ര ചെയ്യാന്‍ പെര്‍മിറ്റ് കാണും?!
അതിനിടയില്‍ കഴിഞ്ഞുപോയ വര്‍ഷങ്ങളിലൊക്കെ ബസ്സ് സ്റ്റാന്റില്‍ ഇട്ട് ഞാന്‍ തുരുമ്പുപിടിപ്പിച്ചു വേസ്റ്റാക്കി എന്നു പരിതപിച്ചിരിക്കുമ്പോഴാണ് ബസ്സ് ഓടിക്കുന്നതും മറ്റൊരുതരം കഥയില്ലായ്മയാണെന്ന് ‘റൂള്‍സ് ഓഫ് ലൈഫ്’ കാരന്‍ പറയുന്നത്!
എപ്പോള്‍ വീണ്ടും ഒന്നും ഒന്നും ഒന്നു തന്നെ അല്ല്യോ?!

അങ്ങിനെ നിന്നോടുള്ള ആ ഗ്യാപ്പ് (റൈറ്റേര്‍സ് ബ് ളോക്ക് എന്നും പറയും) തീര്‍ന്നപ്പോള്‍ നല്ല ഫോം ആയി വരുന്നു ബ് ളോഗൂ.. വിശേഷങ്ങളൊക്കെ ഒരുപാടുണ്ട്..
അല്പം കഴിഞ്ഞു വരാം ട്ടൊ,

4 comments:

Manoraj said...

ആത്മ,

ബ്ലോഗിനെ വിട്ട് ബസ്സിന്റെ പിന്നാലെ പോകരുത്. ബസ്സ് വേണം വേണ്ട എന്ന് ഞാന്‍ പറയില്ല. പക്ഷെ, നാലുകെട്ട് പൊളിച്ച് അവിടെ ഫ്ലാറ്റ് കെട്ടരുത്

ആത്മ said...

വളരെ വളരെ ശരി!
ബസ്സിന്റെ ഭീകരത കണ്ട് ഞെട്ടി വിറച്ചിരിക്കുമ്പോള്‍ തന്നെ കിട്ടി കമന്റ്!

താങ്ക്സ്!

എന്റെ ബ്ലോഗെഴുത്ത് ബോറാകുന്നെങ്കിലും ഒന്ന് സൂചിപ്പിക്കാന്‍ മടിക്കരുതേ..

സസ്നേഹം
ആത്മ

കുഞ്ഞൂസ് (Kunjuss) said...

ഇതെന്തുപറ്റി ആത്മേ...?മനോ പറഞ്ഞതു കേട്ടില്ലേ,അതാണു ശരി.
ബസ്സിനേക്കാൾ,ബ്ലോഗിനോടു സംവദിക്കുമ്പോഴാണ് കൂടുതൽ സംതൃപ്തി (ഇതെന്റെ കാര്യമാണ് ട്ടോ..)

ആത്മ said...

ബ്ളോഗിലെഴുതുമ്പോള്‍ കിട്ടുന്ന സംതൃപ്തി വളരെ വലുതാണ്..

ബസ്സില്‍ വെറുതെ.. ഒന്നു രണ്ട് പരിചയക്കാരെ കാണാന്‍ പോകുന്നതാണ്..
ബ്ലോഗില്‍ എഴുതാന്‍ സമയവും കിട്ടിയില്ല..

കുഞ്ഞൂസിനെ കണ്ടതില്‍ സന്തോഷം!