Sunday, January 16, 2011

ബുസ്സും, പ്രേമോം പിന്നെ ഈ ഞാനും, എന്റെ ബ് ളോഗും!

ദൈവമില്ല എന്നു പറയാന്‍ വരട്ടെ..,
എനിക്കിന്ന് പ്രത്യക്ഷത്തില്‍ ഒരനുഭവം ഉണ്ടായി!
ഞാന്‍ ഇന്നലെ നല്ല ഒരു പ്രേമകഥ വായിച്ച് അങ്ങിനെ ഭാവനാലോകത്തു സഞ്ചരിക്കെ അങ്ങ് ഉറങ്ങിപ്പോയായിരുന്നു..
ഇന്ന് ആ മൂഡിലായിരുന്നു പ്രഭാതത്തെ വരവേറ്റതും..
എന്നെ ആരോ തീവ്രമായി പ്രണയിക്കുന്നു എന്നും, പക്ഷെ, സമൂഹത്തെ ഭയന്ന് എനിക്ക് ഒരിക്കലും ആ വ്യക്തിയെ നേരില്‍ കാണാനോ സംസാരിക്കാനോ പോലും ധൈര്യം ഉണ്ടാവില്ല, എങ്കിലും ഞാനും പ്രണയിക്കുന്നു.. എന്ന ഒരു സങ്കല്പം (കഥയിലെ നായികയുടെ ഒരു മനസ്സ്- തന്നോട് ആര്‍ക്കെങ്കിലും ഇഷ്ടമുണ്ടെങ്കിലും തനിക്കാരോടെങ്കിലും പ്രണയം തോന്നിയാലും നായിക അബോധപൂര്‍വ്വം പതിയെ.. പതിയെ.. പതിയെ..ആ പ്രേമത്തെ മറികടന്ന് മരുഭൂമിയിലൂടെ ഏകയായി നടക്കുന്നു..എന്നും ) എന്നെ വല്ലാതെ വിഷമിപ്പിച്ചു.. ഒരു നിമിഷം കണ്ണനെ വിളിച്ച് ഒന്നു കരഞ്ഞും പോയി (കഥവായിച്ച് കരയാനും, പനിവരാനും ഒന്നും പ്രായവും ജെന്ററും ഒന്നും ഒരു പരിധിവച്ചിട്ടില്ലല്ലൊ!)

അപ്പോള്‍ അതാ ടി. വി യില്‍ (കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ) ഉദിത് ചൈതന്യയതി! അദ്ദേഹം, കണ്ണന്‍ ഗോപികമാരുടെ ചേല കവര്‍ന്നതിനു പിറകിലെ ഫിലോസഫി വിവരിക്കയായിരുന്നു..!
ഗോപികമാരുടെ പ്രണയം വെറും ശാരീരികാസക്തി മാത്രമായപ്പോള്‍, അവരെക്കൊണ്ട്, ശരീരത്തില്‍ നിന്നും വ്യത്യസ്ഥമാണ് പ്രണയം എന്നത് മനസ്സിലാക്കിക്കാന്‍; സ്വന്തം ശരീരത്തിനെ മറക്കാന്‍/ അതിനോടുള്ള അമിതാസക്തി ഇല്ലാതാക്കാനാണ്, ശരീരത്തെപ്പറ്റി മറന്ന് തന്നടുത്തു വരാന്‍ പറഞ്ഞത്.. ശരീരവും ഒരു കണക്കിനു ആത്മാവ് മാറി മാറി അണിയുന്ന വസ്ത്രത്തിനു തുല്യം ആണെന്നും,
കാമത്തിനെക്കാള്‍ അപ്പുറമായി പ്രേമത്തെ കാണണമെന്നും ഗോപികമാരെ മനസ്സിലാക്കിക്കാനായിരുന്നു കണ്ണന്‍ അപ്രകാരം ചെയ്തതത്രെ!
എത്ര വ്യക്തമായി ദൈവം ഉപദേശിച്ച് തന്നു!
‘അദ്ദേഹം എന്നും ഇങ്ങിനെയൊക്കെ ഓരോന്ന് പറയില്ലെ’ എന്ന്, സംശയം തോന്നാം.., പക്ഷെ, ഞാന്‍ കണ്‍ഫ്യൂഷനടിച്ചിരുന്നപ്പോള്‍ ഇതുതന്നെ പറയാന്‍ കാരണമെന്തായിരിക്കാം..?!!!

അവിടെയും തീര്‍ന്നില്ല, ഫേസ് ബുക്കില്‍ പോയപ്പോള്‍ പതിവില്ലാതെ മാതാ അമൃതാനന്ദമയീദേവിയുടെ ഒരു പോസ്റ്റ്!
അതിപ്രകാരം..

Crying for God is Meditation: Amma says - When we cry we can forget everything effortlessly. Crying helps to stop brooding over past & dreaming about future. It helps us to be in present with the Lord & His play. Gopis just cried & cried for Krishna until their tears washed away the entire mind stuff, until all their thoughts were gone.

അതും ഇന്നു തന്നെ അമ്മയ്ക്ക് എഴുതാനും എനിക്ക് വായിക്കാനും തോന്നിയതിനു പിന്നിലെ രഹസ്യം?!!
ശരിക്കും എന്നില്‍ നിറഞ്ഞിരുന്ന നിരാശ, തളര്‍ച്ച ഒക്കെ വിട്ട് ഞാന്‍ ഉന്മേഷത്തോടെ എണീറ്റു..!!

പക്ഷെ, കണ്ണന്‍ എന്നെ വീണ്ടും കണ്‍ഫ്യൂഷനടിപ്പിച്ചു ട്ടൊ, എന്താന്നു വച്ചാല്‍,
മറ്റൊരാത്മീയാചാര്യന്‍ അല്പം കഴിഞ്ഞ് മറ്റൊരു ഡയലോഗ് കാച്ചി.. ‘ചേരേണ്ടത് ചേരേണ്ടിടത്ത് എന്നായാലും ചേര്‍ന്നേ മതിയാകൂ’ എന്ന്!
ചിലര്‍ ചില പെണ്‍കുട്ടികളെ പിടിച്ച് ഒട്ടും ചേര്‍ച്ചയില്ലാത്തവര്‍ക്കൊക്കെ കെട്ടിച്ചുകൊടുക്കും
മനപ്പൊരുത്തമില്ലാതൊക്കെ.. പക്ഷെ, എന്നായാലും പൊരുത്തമുള്ള ഒരു മനസ്സിനോട് ആ പെണ്‍കുട്ടിയ്ക്ക് അടുക്കാതിരിക്കാനാവില്ല എന്ന്! (ആത്മീയമായുള്ള എന്തോ ഒരു കണ്ടെത്തലിന് ഉദാഹരണം പറഞ്ഞത് ലൌകീകതകൊണ്ട് !! )
[ഇത് പൊതുവേ ഒരു തത്വമാണ് ട്ടൊ, എന്റെ അനുഭവം ഒന്നുമല്ല. എന്നാലും കേട്ടപ്പോള്‍ ഒരാശ്വാസം..സ്നേഹിക്കുന്നതും പര‍സ്പരം ഇഷ്ടപ്പെടുന്നതും ഒന്നും അത്ര പാപമല്ലെന്ന തോന്നല്‍.. പക്ഷെ, അറേഞ്ജ്ട് മാര്യേജ് പോലെ തന്നെ സ്വയം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവരും തമ്മില്‍ സ്നേഹിക്കാനാവാതാകുന്നില്ലേ.. പല കാരണങ്ങള്‍ കാണും.. ജോലിത്തിരക്ക്, സമൂഹത്തില്‍ നിന്നുള്ള വല്ല സമ്മര്‍ദ്ദങ്ങളും.. അങ്ങിനെ പരസ്പരം സ്നേഹിക്കാനാവാതെ വരുമ്പോള്‍ ഇരുവരും എവിടെയെങ്കിലും സ്നേഹം കണ്ടെത്തും.. ഒന്നിനേയും ആരേയും സ്നേഹിക്കാതെ ഒരു മനുഷ്യനു ജീവിക്കാനാവില്ലല്ലൊ,]

ഒന്നും ഒന്നില്‍ നിന്നും ഭിന്നമല്ല എന്നു തോന്നി എല്ലാം കേട്ടാപ്പോള്‍..

അതുകഴിഞ്ഞ് ഒരു ബുസ്സ് വായിക്കാനിടയായി.. വളരെ സ്പീടില്‍ ഓടിക്കൊണ്ടിരുന്ന ഒരു ബുസ്സ് ആയിരുന്നു ട്ടൊ,

(ഇന്നലത്തെ ഒന്നു രണ്ടു ബുസ്സ് കണ്ടതിന്റെ ഷോക്ക് ഇതുവരെ തീര്‍ന്നില്ല!- എന്തൊരു വീറും വാശിയുമാണ്‌ എന്നെക്കാളും ഒരു 7,8 വയസ്സു മുതല്‍ ഒരു 10, 20 വയസ്സുവരെ പ്രായ വ്യത്യാസം ഉള്ള മനുഷ്യര്‍ക്ക്! ഹും!)

ആ അങ്ങിനെ ഇന്നത്തെ ബുസ്സിന്റെ കാര്യം,

ആദ്യം രണ്ടുമൂന്നുപേരെ വച്ച് ആ ബസ്സിന്റെ വരവ് കണ്ടപ്പോഴേ ഒരു കുസൃതി തോന്നി..
ഈ ഫൈറ്റിന്റെ(യാത്രയുടെ) ഒടുവില്‍ കണ്‍ക് ളൂഷനായി എഴുതാന്‍ മനസ്സില്‍ ഒരു വാചകം തോന്നി
‘ചുമ്മാതല്ല, കുടുംബത്തില്‍ പിറന്ന ഒറ്റ പെണ്ണും പ്രേമിക്കാന്‍ മടിക്കുന്നത്!
പ്രേമിക്കുന്ന ആണുങ്ങള്‍ മഹാന്മാരും, കവികളും ഒക്കെയായി മാറുമ്പോള്‍
പ്രേമിക്കുന്ന പെണ്ണുങ്ങള്‍ അസാന്മാര്‍ഗ്ഗികളായി തരം താഴുന്നു...”
(ഞാന്‍ പിന്നെ ഓവറേജ് ആയതുകൊണ്ട് ഇനി എനിക്ക് ധൈര്യമായി ഇപ്രകാരം പറയാമെന്ന സമാധാനം!പോരാത്തതിനു, ‘പ്രേമം വേറെ,...’ എന്ന് ആദ്യം എഴുതിയിട്ടും ഉണ്ടല്ലൊ, )
ഒരുകണക്കിനു അപ്പോള്‍ ഒന്നും മിണ്ടാതിരുന്നത് എന്റെ ഭാഗ്യം! കാരണം പിന്നീട് ആ ബുസ്സ് വളരെ സീരിയസ്സ് ആയ ചര്‍ച്ചയിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ, അന്തം വിട്ടിരുന്നു വായിച്ചു..!!

അപ്പോള്‍, ദൈവത്തെപ്പറ്റിയല്ല്യോ പറഞ്ഞുതുടങ്ങിയത്.. അതുകൊണ്ട് ഈ ഒരു ചിന്തകൂടി പങ്കുവയ്ക്കുന്നു..,
രണ്ടുദിവസം മുന്‍പ് അയ്യപ്പന്‍ കോവിലില്‍ പോയി ഭജനയൊക്കെ പാടി (സാധാരണ ഞാന്‍ വീട്ടിലേ പ്രാര്‍ത്ഥിക്കാറുള്ളൂ)
അപ്പോള്‍ അവിടെ കൂടിയിരുന്നവരെ കണ്ടപ്പോള്‍, പൂജാരി അയ്യപ്പന്റെ പ്രതിമ വച്ച് ഭക്തിപുരസ്സരം അണിയിച്ചൊരുക്കിയപ്പോള്‍ ഓര്‍ത്തു..
പണ്ട് ഒരു രാജകുമാരന്‍ സ്വാര്‍ത്ഥത വെടിഞ്ഞ് തന്റെ രാജപദവി സഹോദരനു നല്‍കി, സ്വന്തം അമ്മയെപ്പോലെയും അച്ഛനെപ്പോലെയും കരുതിയവരുടെ വിവേചനം സഹിച്ചും അവരുടേയും ആ രാജ്യത്തിന്റെയും അഭിവൃദ്ധിക്കായി എല്ലാ സഹായവും ചെയ്തുകൊടുത്തശേഷം സന്യാസം/വനവാസം സ്വീകരിച്ച ആ വിശാലമനസ്ക്കതയാവില്ലെ ആ രാജകുമാരനെ ദൈവമാക്കിയത്!!
ഇപ്പോള്‍ എത്ര തലമുറ കഴിഞ്ഞും ആ നിസ്വാര്‍ത്ഥതയ്ക്കു മുന്നില്‍ ഭക്തര്‍ അറിയാതെ ആകൃഷ്ടരായിപ്പോകുന്നതിന്റെ തെളിവല്ലെ ഈ ജനക്കൂട്ടം!
നമ്മില്‍ ആ നിസ്വാര്‍ത്ഥതയുടെ ഒരു ശതമാനം പോലും കാണില്ല.. പലരും സ്വാര്‍ത്ഥമായ ആവശ്യങ്ങളുമായായിരിക്കാം പ്രാര്‍ത്ഥിക്കുന്നതും!

ദൈവം ഇല്ല എന്നു പറഞ്ഞാല്‍ നാം നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് പിന്നെ എന്തിനെയായിരിക്കും?!
ഒരു ശക്തി!,
നാം ജനിക്കുന്നതിനു മുന്‍പും, ഇനി ബാക്കിയുള്ള അല്പകാലത്തെ ജീവിതം കഴിഞ്ഞും നമുക്ക് ലയിക്കേണ്ടുന്ന ഒരു ശക്തി..!
അതിനെ ഇടയ്ക്കിടെ ഒന്നു വിളിക്കുന്നതും, അറിയുന്നതും, അനുഭവിക്കുന്നതും അല്ലെ ഈ ഭക്തി, പ്രാര്‍ത്ഥന എന്നൊക്കെ കൊണ്ട് നാം അറിയുന്നത്...?

18 comments:

Shukoor said...

ഒന്നും പറയാനില്ല. നിങ്ങള്‍ പറയൂ.. ഞാന്‍ കേള്‍ക്കാം.

Manoraj said...

ആത്മേ,, എന്താ ഇത്!! ആത്മീയതയിലേക്ക് കടക്കുകയാണോ.. അതോ പ്രേമം തലക്ക് പിടിച്ച് കട്ടപൊഹയായോ.. ഹി..ഹി..

ആത്മ said...

Shukoor,

വന്നതിലും അഭിപ്രായം അറിയിച്ചതിലും ഫോളോ ചെയ്യുന്നതിലും വളരെ വളരെ സന്തോഷം..!

നിങ്ങള്‍ എന്ന് വിളിക്കാതെ ആത്മയെന്നോ, ചേച്ചിയെന്നോ ഒക്കെ വിളിക്കൂ..:)

ആത്മ said...

Manoraj, :)

രണ്ടിന്റെയും കൂടി ഇടയ്ക്കുള്ള ഒരവസ്ഥ!!

കുഞ്ഞൂസ് (Kunjuss) said...

പോസ്റ്റ് വായിച്ചു എനിക്കു തോന്നിയത് മനോരാജ് ചോദിച്ചു കളഞ്ഞല്ലോ ആത്മേ...?

ഫിലോസഫി കൊള്ളാട്ടോ... പക്ഷേ, ഈ പ്രേമത്തിനുണ്ടല്ലോ,കാലവും പ്രായവും ഒന്നുമില്ലന്നേ...അതു ശാരീരികവുമല്ല,സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനസ്സിന്റെ ആഗ്രഹമാണ്.അതിങ്ങിനെ അനുസ്യൂതം ഒഴുകട്ടെ...

Diya Kannan said...

ആത്മേച്ചി...

ദൈവം ഉണ്ടോ ഉണ്ടോ? എന്ന് ഇടയ്ക്കിടയ്ക്ക് ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു. ഇല്ലെന്നു വിശ്വസിക്കാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമല്ല.
പക്ഷേ ഉണ്ടെന്നു ഉറപ്പിച്ചു പറയാനായി ഇത് വരെ തെളിവൊന്നും കിട്ടിയിട്ടുമില്ല.
അത്മെച്ച്ചിക്ക് ഇത്രയും പ്രശ്നമില്ലാന്നു തോന്നുന്നുവല്ലേ? :)

ഹരീഷ് തൊടുപുഴ said...

എന്റെ ബസ്സ് വല്ലതുമാണൊ കണ്ടേ..!!

ആത്മ said...

കുഞ്ഞൂസ്,:)

കുഞ്ഞൂസിന്റെ ബോള്‍ഡായുള്ള അഭിപ്രായം ഇഷ്ടമായി..
നന്ദി!

ആത്മ said...

ദിയ,

ഞാന്‍ കരുതുന്നത്,
‘നമ്മള്‍’ഉണ്ടെന്നു വിശ്വസിക്കുന്നു എങ്കില്‍ ദൈവവും ഉണ്ടെന്നു വിശ്വസിച്ചാലേ പറ്റൂ..
അല്ലെങ്കില്‍ എല്ലാം ഒരു ഇല്ലൂഷന്‍ എന്നങ്ങ് കരുതി ജീവിച്ചു പോകാം.. അല്ലെ,

ആത്മ said...

ഹരീഷ് തൊടുപുഴ,

ശരിക്കും പറഞ്ഞാല്‍ എനിക്ക് ബുസ്സില്‍ വരുന്നവര്‍ ആരൊക്കെയാണെന്നുപോലും അറിയില്ലായിരുന്നു.. പിന്നെ എങ്ങിനെ അവരുടെ കോഡ് ഭാഷയൊക്കെ മനസ്സിലാവാന്‍!

ഈയ്യിടെ രണ്ടുമൂന്നു പെണ്‍ ബുസ്സര്‍മാരെ പരിചയമായി.

അങ്ങിനെ പതിയെ ഓരോന്ന് മനസ്സിലായി വരുന്നു..

Rare Rose said...

ദിയ പറഞ്ഞ അവസ്ഥ തന്നെയാണ് എന്റേതും.:)

ബ്ലോഗിലും,ബസ്സിലും വരുന്നതിനു മുന്‍പ് ഈശ്വരനുണ്ടോ ഇല്ലയോ എന്നൊരു ചോദ്യമോ,സംശയമോ പോലും ഉണ്ടായിരുന്നില്ല.ഇപ്പോഴിങ്ങനെ പലതും അറിഞ്ഞും,വായിച്ചും വരുമ്പോള്‍ ഇല്ലയെന്നുള്ള ഒരു സാദ്ധ്യത.പക്ഷേ അതിന്റെ തുഞ്ചത്ത് ചെന്നു നിന്ന് അതിനപ്പുറത്തുള്ള ഇല്ലയെന്ന ശൂന്യതയെ നേരിടാന്‍ ഭയമാണ്.എനിക്ക് ചോദിക്കാനുള്ള ഒരുപാട് ചോദ്യങ്ങള്‍,ആശ്വസിക്കാന്‍ കണ്ടു പിടിച്ച ഉത്തരങ്ങള്‍ എല്ലാം നഷ്ടമാവും.അതുകൊണ്ട് തട്ടിത്തടഞ്ഞു വീഴാതെ നടക്കാന്‍,കൂട്ടിനൊരു വിശ്വാസം കൊണ്ടു നടക്കുന്നു.:)

ആത്മ said...

ഈശ്വരന്‍ എന്ന് ഒരാള്‍ രൂപത്തിലുള്ള ദൈവം ഇല്ല..
പക്ഷെ, നാം ഉണ്ടായതും ഉണ്ടായി മറയണമെങ്കിലും ഒക്കെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എന്തോ ഒരു ശക്തി കാണില്ലേ?, ഒരുപക്ഷെ, നമ്മുടെ സങ്കല്പങ്ങള്‍ക്കും അതീതമായ ഒരു ശക്തി!

ഒന്നും വേണ്ട, നമ്മളും ഈ പ്രപഞ്ചവും ഒക്കെ ഉണ്ടായി മറയുന്ന ഒന്നാണ് ശാശ്വതമല്ല എന്ന ഒരു സത്യം ഓര്‍ക്കാനായി പ്രാര്‍ത്ഥിക്കുന്നത് നല്ലതല്ലെ?,

നമുക്കുണ്ടാകുന്ന സുഖദുഃഖങ്ങളും ശാശ്വതമല്ല എന്നും എല്ലാം കാലപ്രവാഹത്തില്‍ മാഞ്ഞുമറഞ്ഞുപോകുന്ന ഒന്നാണെന്നും ഒക്കെ ഓര്‍ക്കാന്‍‌‍ പ്രാര്‍ത്ഥന കൊള്ളാം..

ദൈവം ഇല്ലെങ്കില്‍ പിന്നെ ഈ ഭൂമിയും അതിലെ ജീവജാലങ്ങളും ഒക്കെ എങ്ങിനെ ഉണ്ടായി?!

റോസ് ചോദിച്ചതിനുള്ള ഉത്തരം അല്ലെന്നു തോന്നുന്നു ഞാന്‍ എഴുതിയത്..

റോസിനെ റോസിന്റെ വിശ്വാസം രക്ഷിക്കട്ടെ!

പക്ഷെ, റോസൂ, ഈ റോസാണൊ, ബുസ്സില്‍ കാണുന്ന പ്രിയ റോസ്?!:)
ഒരപരിചിതത്വം!!

Rare Rose said...

ആത്മേച്ചീ.,എന്നെ ബസ്സില്‍ മനസ്സിലായില്ലേ.:(
പ്രിയാ റോസല്ല ഞാന്‍.
Rose . എന്ന തലക്കെട്ടും പിടിച്ച് ആത്മേച്ചീടെ ബസ്സില്‍ മൊഴി സിനിമേടെ കാര്യം പറഞ്ഞ് വന്ന ആ റോസാകുന്നു ഈ ഞാന്‍.:)

ആത്മ said...

അപ്പോള്‍ അതു തന്നെ അല്ലെ!,

ഇവിടെ റോസിനെ കാണുമ്പോള്‍ വീട്ടില്‍ വന്ന ഒരു ബന്ധുവിനെപ്പോലെ തോന്നും..

ബുസ്സില്‍ കാണുമ്പോള്‍ തിരക്കിനിടയില്‍ പെട്ട് മറയുന്നപോലെ..

സാരമില്ല..പതിയെ ശീലമായിക്കോളും അല്ലെ,

Rare Rose said...

അതെന്തേ ആത്മേച്ചിക്ക് അങ്ങനെ തോന്നിയതാവോ.:(
ഞാന്‍ ആത്മേച്ചീടെ ബസ്സിലും ഇതു പോലെ തന്നെയല്ലേ വന്നത്?
പക്ഷേ രണ്ടു ബസ്സോടെ ആത്മേച്ചിയുടെ വിവരമൊന്നുമില്ല..

ചിലപ്പോള്‍ ബസ്സ് ഒരുപാട് പേര്‍ ഫാസ്റ്റായി ഇടപെടുന്ന ഒരിടം ആയതു കൊണ്ടാവും അല്ലേ?
ബ്ലോഗ് ആവുമ്പോള്‍ വിഷയത്തോടനുബന്ധിച്ച് മാത്രം വര്‍ത്തമാനങ്ങള്‍, അതും വേറെങ്ങോട്ടും മാറിപ്പോവാതെ സ്വൈര്യമായി നടത്താം.ബസ്സില്‍ മിക്കപ്പോഴും ഒരു കാക്കക്കൂട്ടില്‍ കല്ലിട്ട കലപില ബഹളം പോലുള്ളയവസ്ഥയാവും.:)

ആത്മ said...

അതെ, ഒരു സഭാകമ്പം!:)

അധികം ആരെം പരിചയവും ഇല്ല. അതിനിടക്ക് എനിക്ക് പ്രിയപ്പെട്ടോരൊക്കെ അങ്ങിനെ കാര്യോം പറഞ്ഞ് സുഖമായി യാത്രചെയ്യുമ്പോള്‍ ഒരു പൊസ്സസ്സീവ്നസ്സ് കലര്‍ന്ന അസൂയ

അമ്മായിയോടും തോന്നിയിരുന്നു ചിലപ്പോള്‍..


എനിക്ക് ഇവിടെ ശ്വാസം മുട്ടല്‍ വരുമ്പോള്‍ ഞാനും അറിയാതെ ബസ്സിലൊക്കെ ചാടിക്കയറാന്‍ പഠിക്കുമായിരിക്കും..

പിന്നെ ഇപ്പോള്‍ നല്ല സമയവും കിട്ടുന്നില്ല..
ഇന്ന് റോസിന്റെ ബ്ലോഗില്‍ കമന്റെഴുതാമെന്നു കരുതി.. സമയം കിട്ടിയില്ല..

Rare Rose said...

ആത്മേച്ചീ.,സഭാകമ്പം കേറി ഞാനും വായും പൊളിച്ചു നിന്നിരുന്നു.:)

പിന്നെ അറിയേണ്ട കാര്യങ്ങള്‍,സംശയങ്ങള്‍,കുഞ്ഞു വിശേഷങ്ങള്‍,വായിച്ച ബുക്കിനെ പറ്റി രണ്ടു വരി ഒക്കെ പയ്യെപ്പയ്യെ അവിടെ പറഞ്ഞു തുടങ്ങിയപ്പോള്‍ ഒക്കെ മാറി.അത്രേയുള്ളൂ കാര്യം..

‘ഇപ്പോഴെവിടെയാണാവോ ആ കുട്ടി’എന്നു വിചാരിച്ചൊരു ബസ്സിട്ടപ്പോഴേക്കും ആ ആള്‍ തന്നെ ബസ്സില്‍ കേറിയപ്പോഴൊക്കെ എന്തൊരു അതിശയം ആയിരുന്നെന്നോ..
പിന്നെ എവിടെയെഴുതിയാലും ആത്മേച്ചിയുടെ താളുകള്‍ ഞാന്‍ വായിക്കുമല്ലോ.:)

ആത്മ said...

റെയറ് റോസ്,

ഞാനും പോയി എന്തൊക്കെയോ എഴുതി..
അതു ഞാനല്ല എഴുതിയത് ഇന്നും പറഞ്ഞ് ഇന്നു പോന്നു..

സാരമില്ല അല്ലെ, :)