Tuesday, January 11, 2011

സ്നേഹം തേടി...

ആകെപ്പാടെ ഒരു ശോകമൂകത!
എല്ലാവരും ബുസ്സും, ട്വിറ്ററും ഒക്കെ ഉപേക്ഷിച്ച് അവിടേയ്ക്കോ പോയി മറഞ്ഞിരിക്കും പോലെ!
എന്റെ ദിവസത്തിന് അതുമൂലം ഒരപൂര്‍ണ്ണത..

ഒരു ദിവസം സൂര്യനെ കണ്ടില്ലെങ്കില്‍, പതിവായി വരാറുള്ള പ്രഭാതവും പ്രദോക്ഷവും ഒക്കെ കാണാനായില്ലെങ്കിലും ഈ മ്ളാനത ഉണ്ടാകാറുണ്ട്..

പതിവായി പോകാറുള്ള ഒരു ഷോപ്പിംഗ് ഏരിയ ഉണ്ട്.. അവിടെ രണ്ടു ദിവസത്തില്‍ കൂടുതല്‍ പോകാനായില്ലെങ്കില്‍ വല്ലാത്ത ഒരു വിമ്മിഷ്ടമാണ്..

വെറുതെ.. പരിചയമുള്ള കടകളുടെ മുന്നിലൂടെ, ‘ഞാന്‍ ഇന്ത്യാക്കാരിയാണ്, പക്ഷെ, നിങ്ങളെയൊക്കെ ഇഷ്ടമാണ്,
‘എനിക്കിത്തിരി തടി കൂടുതലാണ് എന്നെനിക്കറിയാം.. തടി അല്പം കൂടി കുറച്ചാല്‍ സുന്ദരിയാകും എന്നും അറിയാം..’
‘ഞാന്‍ തീരെ ചെറുപ്പവും അല്ല, വളരെ പ്രായം ആയിട്ടുമില്ല.. എങ്കിലും ഞാന്‍ ഒന്നുകില്‍ തീരെ ചെറുപ്പക്കാരി ഒരു യുവതിയെപ്പോലെ നടക്കുകയും മറ്റു ചിലപ്പോള്‍ വളരെ പ്രായം ചെന്ന സ്ത്രീകള്‍ നടക്കും പോലെയും നടക്കും.. എന്നാല്‍ ഞാന്‍ ഇതു രണ്ടും അല്ല...’
പിന്നെ, ‘എനിക്ക് വേണമെങ്കില്‍ മോഡേണ്‍ വേഷമൊക്കെ ഇട്ട് നടക്കാം.. ഞാന്‍ മനപൂര്‍വ്വം വേണ്ടെന്നുവയ്ക്കുന്നതാണ്’,
‘എനിക്ക് വളരെ മോശമല്ലാത്ത രീതിയില്‍ ഇംഗ് ളീഷൊക്കെ അറിയാം.. ഇവിടെ ജീവിച്ചതുകൊണ്ടാണ് ഉള്ള ഇംഗ് ളീഷും ഇല്ലാതായിപ്പോയത്.’ ( മലയാളികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നിങ്ങള്‍ക്ക് മലയാളം നന്നായറിയാമോ എന്നൊന്നും ഞാന്‍ ഒരിക്കലും ചോദിക്കില്ല..)
‘ഞാന്‍ തനി കണ്ട്രി ഒന്നും അല്ല..ഹും! ഇവിടെ വിധിവൈപരീത്യത്തില്‍ വന്നുപെട്ടില്ലായിരുന്നുവെങ്കില്‍ നാട്ടില്‍ വല്ല ബാങ്കിലോ മറ്റൊ ഒന്നാന്തരം ജോലിയുമായി അന്തസ്സോടെ ജീവിക്കാമായിരുന്നു..’
‘ഏയ്, വലിയ നഷ്ടമൊന്നും ഇല്ല.. എന്റെ ജീവിതം ഇങ്ങിനെയായി.. പക്ഷെ, എനിക്ക് സ്നേഹമുള്ള രണ്ടു മക്കള്‍ ഉണ്ട്.. ഞാന്‍ അനാധയൊന്നും അല്ല ട്ടൊ!..’
ഇങ്ങിനെ എന്റെ കുറ്റകുറവുകള്‍ മുഴുവനും വഴിപോക്കരോരോട് അവതരിപ്പിച്ചുകൊണ്ട് അങ്ങോളം ഇങ്ങോളം നടക്കുമ്പോള്‍ എന്തോ വല്ലാത്ത സംതൃപ്തിയാണ്.

അതിനിടയില്‍ വഴിവക്കില്‍ ഇരുന്ന് ചില അത്യാവശ്യ സാധങ്ങള്‍, നല്ല ചെടികള്‍, ഒക്കെ മാടി വിളിക്കും, “ ആത്മേ, ഞങ്ങളെക്കൂടി കൂട്ടൂ, നിന്റെ വീട്ടില്‍ ഞങ്ങള്‍ വളരെ ഉപകാരങ്ങള്‍ ചെയ്യാം, നിന്നെ സന്തോഷിപ്പിക്കയും ചെയ്യാം..” എന്നിങ്ങനെ വശീകരിക്കും.. പിന്നെ ചിലപ്പോള്‍ അപ്രതീക്ഷിതമായി ചില പരിചിത മുഖങ്ങളെ കാണാം.. അപ്പോഴും ഒരു ആശ്വാസം.. അതെ, ഞാനും ഈ രാജ്യത്ത് വലിയ പ്രത്യേകത ഒന്നും ഇല്ലാതെ ഒരു സാദാ വീട്ടമ്മയായി ജീവിക്കുന്നുണ്ട്.. നമ്മള്‍ തുല്യര്‍ (ഇന്ത്യയില്‍ നിന്നു വന്നവരാണെങ്കില്‍). ഇവിടെ ജനിച്ചവരെയാണ് കാണുന്നതെങ്കില്‍, ‘ദാ ഇപ്പോള്‍ നിങ്ങളും ഞാനും ഒരുപോലെയായേ!- ഒരേ ഷോപ്പിംഗ് സെന്റര്‍, ഒരേ സാധങ്ങള്‍ വാങ്ങുന്നു, ഒരേ ചീനനെ നോക്കി ചിരിക്കുന്നു..!’ (ഉള്ളില്‍.., ‘നിങ്ങള്‍ വേരു നഷ്ടപ്പെട്ടതേ മനസ്സിലാക്കാതെ നടക്കുന്ന അപൂര്‍ണ്ണ മനുഷ്യരും, ഞാന്‍, വേരുകള്‍ ഓരോന്നായി നഷ്ടപ്പെടുന്നത് എന്തെന്നറിഞ്ഞ് ജീവിക്കുന്ന ഒരു എരിയുന്ന അഗ്നിപര്‍വ്വതം പോലെയുള്ള പൂര്‍ണ്ണമനുഷ്യനും ആണ്!.. ശരിക്കും നിങ്ങള്‍ എന്റെ നേട്ടങ്ങള്‍ സഹതാപേനയാണ് നോക്കേണ്ടത്.. ഈ എതിര്‍പ്പിന്റെ ആവശ്യമില്ല.. എനിക്ക് ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ എന്റെ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കണം.. എനിക്ക് സ്വന്തനാട്ടില്‍ ജീവിക്കണമെങ്കില്‍ എന്റെ മക്കളെ കിട്ടില്ല.. ഏതുവിധേനയായാലും എനിക്കും ഇനി പൂര്‍ണ്ണനാകാനാവില്ല.. പൊട്ടിപ്പോയ വേരുകള്‍.. അവ തരുന്ന നീറ്റല്‍...)

ഇന്ന്, ഒരു പഴ കടക്കാരന്റെ ഫോട്ടോ എടുത്തപ്പോള്‍ അയാള്‍ (20-22 വയസ്സ്)‍ വിളിച്ചു പറഞ്ഞു, ‘ഫോട്ടോ എടുക്കുന്നതിന് 5 ഡോളര്‍’ എന്ന്! ആദ്യം ഞാന്‍ ഭയന്നെങ്കിലും അവന്റെ ചിരി കണ്ടപ്പോള്‍ ആശ്വാസമായി. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട പയ്യനായിരിക്കും! ഇവിടെ ജനിച്ചു വളര്‍ന്നവര്‍ക്ക് ഈ ഒരു സോഷ്യല്‍ മെന്റാലിറ്റി ഇല്ലേ ഇല്ല!

ഈ ഷോപ്പിംഗ് സെന്ററില്‍ എനിക്ക് ഒറ്റയ്ക്ക് പോകാനാണ് ഇഷ്ടവും! നമ്മെ സ്നേഹിക്കുന്ന/ നമ്മള്‍ സ്നേഹിക്കുന്നവരുടെ സ്നേഹം മറ്റുള്ളവരോടൊപ്പം ഷെയര്‍ ചെയ്യാന്‍ ഒരു മടി.. ഒരു തരം പൊസ്സസ്സീവ്നസ്സ്! എന്നെ ഇഷ്ടമല്ലാത്തവര്‍ ഈ ഷോപ്പിംഗ് സെന്ററിലൂടെ നടന്നു എന്നു കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു വിഷമം തോന്നും! മറ്റുള്ളവരോടൊപ്പം എനിക്കിഷ്ടമുള്ള ഇത്തരം സ്ഥലങ്ങളില്‍ പോകാനും എനിക്ക് അത്ര ഇഷ്ടമല്ല. ആ സ്ഥലങ്ങളുടെ ഇഷ്ടം, ശ്രദ്ധ അവരിലേക്കും കൂടി തിരിയുമ്പോള്‍ എനിക്ക് കിട്ടാനുള്ള ഫുള്‍ അറ്റന്‍ഷന്‍ കിട്ടില്ല എന്ന ഒരു പരാതി ഉടലെടുക്കും.
പെറ്റമ്മയോടുല്ലപോലെ ഒരു സ്നേഹം തോന്നുന്ന ചില സ്ഥലങ്ങള്‍..

അവിടെ, ബോറടിച്ച വീട്ടമ്മമാര്‍, ഉപയോഗശൂന്യമായ വീട്ടമ്മമാര്‍ (മക്കളെ വളര്‍ത്തിക്കഴിഞ്ഞ്, ഭര്‍ത്താവും വിടപറഞ്ഞുപോയോര്‍..), രോഗികള്‍, പ്രായം വളരെ ചെന്ന വൃദ്ധര്‍ ഒക്കെ വെറുതെ ഇങ്ങിനെ സ്നേഹിക്കപ്പെടാനായി നടക്കുന്നതുകാണാം.. പ്രകൃതിയില്‍ നിന്നും അവരറിയാതെ കിട്ടുന്ന ഒരു സ്നേഹം ഉണ്ട്.. അതനുഭവിക്കാനായി..

വല്ലാതെ വിഷമം തോന്നുമ്പോള്‍, ബോറടിക്കുമ്പോള്‍ നമ്മള്‍ പറയും, ‘ഞാന്‍ ഒന്നു നടന്നിട്ടുവരട്ടെ, ചിലര്‍ ലക്ഷ്യമൊന്നുമില്ലാതെ വെറുതെ ഭൂമിയിലൂടെ നടക്കും..ആ നടത്തത്തിനിടയില്‍ എപ്പോഴോ അവരുടെ വിഷമങ്ങളും പരാതികളും പ്രകൃതി/ഭൂമീദേവി ഒപ്പിയെടുത്തിട്ടുണ്ടാകും, സാന്ത്വനപ്പെടുത്തിയിട്ടുണ്ടാകും! എല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുമ്പോള്‍ നമ്മെ ചുറ്റിയിരുന്ന മ്ല് ളാനത നമ്മെ വിട്ടൊഴിഞ്ഞതു കാണാം!

അപ്പോള്‍ പറഞ്ഞു വന്നത്..
അതുപോലെ ബ് ളോഗും ട്വിറ്ററും ബസ്സും ഒക്കെ സന്ദര്‍ശ്സിക്കുമ്പോള്‍, ഭൂലോകത്തിലൂടെ വെറുതെ ഒരു യാത്ര പോയ ഒരു പ്രതീതി കൈവരും.. ചിലരുടെ വര്‍ത്തമാനങ്ങളും, ചിരിയും, തമ്മില്‍ തല്ലലുകള്‍ പോലും നമ്മെ നമ്മുടെ പ്രാരാബ്ധങ്ങളില്‍ നിന്നൊക്കെ തല്‍ക്കാലം ഒരു മോചനം ഉണ്ടാക്കി തരും..

10 comments:

ummu jazmine said...

വളരെ ശരിയാണ് ആത്മേ...ചില സ്ഥലങ്ങള്‍ അത് ചിലപ്പോള്‍ വല്ലാത്തൊരു സാന്ത്വനം നമുക്ക് സമ്മാനിക്കും..ഒരു നടത്തത്തിലൂടെ എന്‍റെ മനസ്സിനെയും പലപ്പോഴും ഞാന്‍ റീഫ്രെഷ് ചെയ്യാറുണ്ട്..

ആത്മ said...

കണ്ടതില്‍ വളരെ സന്തോഷം!
വായിക്കാനും കമന്റെഴുതാനും സമയം കണ്ടെത്തിയതിലും വളരെ സന്തോഷം!
നന്ദി!

faisu madeena said...

വല്ലാതെ വിഷമം തോന്നുമ്പോള്‍, ബോറടിക്കുമ്പോള്‍ നമ്മള്‍ പറയും, ‘ഞാന്‍ ഒന്നു നടന്നിട്ടുവരട്ടെ, ചിലര്‍ ലക്ഷ്യമൊന്നുമില്ലാതെ വെറുതെ ഭൂമിയിലൂടെ നടക്കും..ആ നടത്തത്തിനിടയില്‍ എപ്പോഴോ അവരുടെ വിഷമങ്ങളും പരാതികളും പ്രകൃതി/ഭൂമീദേവി ഒപ്പിയെടുത്തിട്ടുണ്ടാകും, സാന്ത്വനപ്പെടുത്തിയിട്ടുണ്ടാകും! എല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുമ്പോള്‍ നമ്മെ ചുറ്റിയിരുന്ന മ്ല് ളാനത നമ്മെ വിട്ടൊഴിഞ്ഞതു കാണാം!

വളരെ ശരിയാണ് ..ആത്മേ ...

കുറച്ചു നാളായി ഞാന്‍ വന്നിട്ട് അല്ലെ ..ഇപ്പൊ കുറെ തിരക്കില്‍ ആണ് ..ആത്മയുടെ പോസ്റ്റ്‌ കാണാറുണ്ട് .പക്ഷെ വായിക്കാന്‍ പറ്റിയ ഒരു മൂഡ്‌ ആല്ലയിരിക്കും ...ഇനി ഞാന്‍ പോട്ടെ ...

വല്യമ്മായി said...

ശരിയാണ്,സ്ഥിരമായി ചെയ്യുന്നതില്‍ നിന്ന് അല്പ്പമെങ്കിലും ഒരു വ്യത്യാസം വിരസത ഇല്ലതെയാക്കും :)

ആത്മ said...

തിരക്കിനിടയിലും ബ്ലോഗു വായിക്കാനും അഭിപ്രായം അറിയിക്കാനും സമയം കണ്ടെത്തിയതിനും നന്ദി!

ആത്മ said...

വല്യമ്മായി,

കണ്ടതില്‍ സന്തോഷം!

Diya Kannan said...

അത്മേച്ചി..

അത്മെചിയുടെ എല്ലാ പോസ്റ്റും വായിക്കാറുണ്ട് എപ്പോഴെങ്കിലും ഒക്കെ സമയം കണ്ടെത്തി...പക്ഷേ കമന്റ്‌ ചെയ്യണമെങ്കില്‍ കുറച്ചു കൂടെ സമയം വേണം.അതാണ് പലപ്പോഴും കമന്റ്‌ മിസ്സ്‌ ചെയ്യണേ. പക്ഷേ കമന്റ് ഇല്ലെങ്കില്‍ എങ്ങനെയാ മനസ്സിലാവുക അല്ലേ? വായിക്കുമ്പോള്‍ തന്നെ കമെന്റ് ഇടാന്‍ ശ്രമിക്കാം ഇനി മുതല്‍. :)
‘എനിക്കിത്തിരി തടി കൂടുതലാണ് എന്നെനിക്കറിയാം.. തടി അല്പം കൂടി കുറച്ചാല്‍ സുന്ദരിയാകും എന്നും അറിയാം..’
‘ഞാന്‍ തീരെ ചെറുപ്പവും അല്ല, വളരെ പ്രായം ആയിട്ടുമില്ല.. എങ്കിലും ഞാന്‍ ഒന്നുകില്‍ തീരെ ചെറുപ്പക്കാരി ഒരു യുവതിയെപ്പോലെ നടക്കുകയും മറ്റു ചിലപ്പോള്‍ വളരെ പ്രായം ചെന്ന സ്ത്രീകള്‍ നടക്കും പോലെയും നടക്കും.. എന്നാല്‍ ഞാന്‍ ഇതു രണ്ടും അല്ല...’
പിന്നെ, ‘എനിക്ക് വേണമെങ്കില്‍ മോഡേണ്‍ വേഷമൊക്കെ ഇട്ട് നടക്കാം.. ഞാന്‍ മനപൂര്‍വ്വം വേണ്ടെന്നുവയ്ക്കുന്നതാണ്’,

ഈ സ്റ്റൈല്‍ ഓഫ് റൈറ്റിംഗ് നല്ല പരിചയം..പക്ഷെ എവിടെ ആണെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല...

ആത്മ said...

‘പക്ഷേ കമന്റ് ഇല്ലെങ്കില്‍ എങ്ങനെയാ മനസ്സിലാവുക അല്ലേ?’! :)

കമന്റൊക്കെ തീരെ ഇല്ലാതാകുമ്പോള്‍ കരുതും ഞാന്‍ എഴുതിയത് ഓവറായോ, ബോറായി തുടങ്ങിയോ എന്നൊക്കെ..
അത്രയേ ഉള്ളൂ..
സാരമില്ല.. സമയം കിട്ടുമ്പോള്‍ കമന്റെഴുതിയാല്‍ മതി ട്ടൊ,
ഞാന്‍ പോസ്റ്റിന്റെ എണ്ണം കുറയ്ക്കാന്‍ നോക്കാം..

എഴുതാതിരുന്നാല്‍ പിന്നെ അതൊരു ശീലമായിപ്പോവും..
അതുകൊണ്ടാണ്‌ മനസ്സില്‍ തോന്നുന്നതൊക്കെ ഓടി വന്ന് എഴുതുന്നത്..

ഈ സ്റ്റൈല്‍ എഴുത്ത് എവിടെയാണ് വായിച്ചിട്ടുള്ളത്?
ഞാനും വായിച്ചിട്ടുള്ള പുസ്തകങ്ങളൊക്കെ ഓര്‍ത്തു നോക്കി.. ഒന്നും വ്യക്തമാകുന്നില്ല..

ചെറുവാടി said...

സത്യം പറഞ്ഞാല്‍ നിങ്ങളെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം പറയാന്‍ ഞാന്‍ ബുദ്ധിമുട്ടാറുണ്ട്. എഴുത്തിലെ പുതുമയോടും ഭംഗിയോടും നീതി പുലര്‍ത്തിയില്ലെങ്കില്‍ കമ്മന്റും ബോറാകും.
വായിക്കുന്നു , നന്നായി ആസ്വദിക്കുന്നു.

ആത്മ said...

കമന്റു ബോറാകുമെന്നോ?!
എനിക്കോ?!
ഒരിക്കലും ഇല്ല!:)

ഞാന്‍ എന്റെ പോസ്റ്റ് ബോറായില്ല എന്നറിയുന്നതു തന്നെ ഒരു കമന്റു കാണുമ്പോഴാണ്‌!

സധൈര്യം എന്തുവേണമെങ്കിലും എഴുതാം.. :)