Wednesday, December 15, 2010

എന്റെ ബ് ളോഗും ഞാനും..

നിന്റെ സഹായമില്ലാതെ എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഈ ജീവിതം ജീവിച്ചു തീര്‍ക്കാനാവില്ല ബ് ളോഗൂ..
മറ്റു ഡീസന്റ് എഴുത്തുകാരെപ്പോലെ, 'എഴുതാന്‍ നല്ലതുവല്ലതും ഉണ്ടെങ്കിലേ എഴുതൂ..' എന്നൊക്കെ കരുതി ബലം പിടിച്ചിരുന്നിട്ട് എന്തു മിച്ചം!
ആകെ ഒരു ഇരുട്ട്, മൂകത! ഭയാനകത!
ഒരു നിലയില്ലാ കയത്തില്‍ പെട്ടപോലെ..
തുഴയില്ലാത്ത തോണിയില്‍ ഒറ്റയ്ക്കകപ്പെട്ടപോലെ
ചുറ്റിനും ആളുകളൊക്കെ ഉണ്ടെങ്കിലും ഞാന്‍ തനിച്ചാണെന്ന ബോധം വിട്ടകലുന്നില്ല!..
അങ്ങിനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഉണ്ട് ബ് ളോഗൂ നിന്നോട് എന്റെ ജീവിതം ഷെയര്‍ ചെയ്യാനായി..

ഇടക്ക് ഒന്നു ചോദിച്ചോട്ടെ,
നിനക്ക് പ്രായം വല്ലതും ഉണ്ടോ ബ് ളോഗൂ?
അല്ലെങ്കിലും ഇപ്പോള്‍ ഇഷ്ടപ്പെടാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും ഒക്കെ പ്രായം ഒരു പ്രശ്നം അല്ലല്ലൊ അല്ലെ,
നാള്‍ പൊരുത്തം.. ജാതകപ്പൊരുത്തം ഒന്നും നോക്കണ്ടല്ലൊ വെറുതെ ഒന്നിഷ്ടപ്പെടാന്‍..
ആ എന്തായാലും എനിക്ക് നിന്നെ ഭയങ്കരമായി അങ്ങ് ഇഷ്ടപ്പെട്ടുപോയി ബ് ളോഗൂ..
ഇതുവരെ തിക്തമായ അനുഭവങ്ങള്‍ ഒന്നും ഉണ്ടാകാഞ്ഞതിനാല്‍ ആ ഇഷ്ടം ബലപ്പെട്ടു വരുന്നതേ ഉള്ളൂ ട്ടൊ.
ഞാനൊരല്പം ഇഷ്ടപ്പെട്ടെന്നു കരുതി നിനക്ക് പരിഭ്രാന്തിയൊന്നും ഇല്ലല്ലൊ എല്ലെ,
എന്റെ ഇഷ്ടം, വെറും ഒരിഷ്ടം..( ഇവിടെ ഒരു പാട്ട് ആകാം.. ‘സ്വപ്നം വെറുമൊരു സ്വപ്നം.. സ്വപ്നം.. സ്വപ്നം സ്വപ്നം.’.)
ആ ഇഷ്ടത്തിനെ എന്തിനോടുപമിക്കാം എന്നു നോക്കട്ടെ.. ഉം... കിട്ടി! പറയാം..
ഇപ്പൊള്‍ ഒരു പൂന്തോട്ടത്തില്‍ കുറച്ചു പൂക്കള്‍ കാണുന്നു എന്നു കരുതുക!
അതില്‍ ചില പൂക്കളോട് വളരെ ഇഷ്ടം തോന്നുന്നെങ്കിലും, ഏറ്റവും വലിയ ഒരിഷ്ടം ഒരു പൂവിനോടല്ലെ തോന്നുക?
പറിച്ചെടുക്കാനോ സ്വന്തമാക്കാനോ അല്ലല്ലൊ നാം ഇഷ്ടപ്പെടുന്ന്ത്..!
നമ്മുടെ ഹ്ര്‌ദയത്തെ ആ പൂവ് ആഹ് ളാദപ്പെടുത്തുന്നു എന്നുള്ള ഒരു കാരണത്താല്‍ മാത്രമല്ലെ?!,
നോട്ട് ദി പോയിന്റ് ബ് ളോഗൂ നോട്ട് ദി പോയിന്റ്..
ഇപ്പോള്‍ നമുക്ക് പറിച്ചെടുക്കാനോ സ്വന്തമാക്കാനോ ആണെങ്കില്‍ നാം അതില്‍ നിന്നും ഒരു പൂവിനെ മാത്രം തിരഞ്ഞെടുക്കണം..
ഇതതല്ലല്ലൊ, വെറുതെ ഒരിഷ്ടം അല്ലെ, അണ്‍കണ്ടിഷണല്‍ ഇഷ്ടം...

ഇഷ്ടത്തിന്റെ കാര്യം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ.
എന്റെ വിശേഷങ്ങളിലേക്ക് കടക്കട്ടെ,
നാട്ടില്‍ ഒരാഴ്ചലത്തേക്കേ പോകുന്നുള്ളൂ എങ്കിലും മനസ്സ് മൂടിക്കെട്ടി വരുന്നു ബ്ലോഗൂ..
നീ ചോദിക്കും, ‘അല്ലെങ്കില്‍ പിന്നെ നിന്റെ മനസ്സ് എന്നായിരുന്നു മൂടിക്കെട്ടാതിരുന്നത്?’ എന്ന് അല്ലെ?!
അതെ ബ് ളോഗൂ..
നിസ്സാരകാര്യങ്ങള്‍ക്ക് ഇളകി വശാകുന്ന ഒരു ദുഷ്പ്രവണത എനിക്കുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു
ഒരു ദുഷ്പ്രവണതയേ ഉള്ളൊ? എന്നു നീ ഉടന്‍ ചോദിക്കും
അല്ല! ഒന്നല്ല.. ഒന്നിലധികം ഉണ്ട്
കഴിഞ്ഞ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ; നിയന്ത്രണം വിട്ട് പലപ്പോഴും പുറത്തുചാടി ദ്രോഹങ്ങള്‍ ചെയ്ത ഒരു ദുഷ്പ്രവണത, അന്യരെ കുറ്റപ്പെടുത്തല്‍ ആയിരുന്നു..
എനിക്കിപ്പോള്‍ അതില്‍ വല്ലാത്ത ഒരു ജാള്യത തോന്നിത്തുടങ്ങുന്നു ബ് ളോഗൂ..
ഇതു കേള്‍ക്കുമ്പോള്‍ നീ മനസ്സില്‍ പറയും, ‘അത് നല്ല ലക്ഷണമാണ് ആത്മേ കീപ്പ് ഇറ്റ് അപ്പ് ’എന്നു. അതെ.. ഞാനിനി അന്യരെ ദുക്ഷിക്കാന്‍ തോന്നുമ്പോള്‍ എനിക്കു സ്വയം എന്തെങ്കിലും ഒരു ശിക്ഷ ഏര്‍പ്പെടുത്താന്‍ ശ്രമിക്കാം ട്ടൊ,
ഓടി വന്നു നിന്നോട് പറഞ്ഞ് സമാധാനിക്കാമെന്നു വച്ചാലും കുറ്റം കുറ്റം തന്നെ അല്ലെ,
പിന്നെ എന്നാചെയ്യാന്‍?!

ഇന്നലെ ഉറങ്ങിയപ്പോള്‍‍ മണി നാല് ബ് ളോഗ്ഗൂ
‘പ്രായം കൂടിക്കൂടി വരുന്നതുകൊണ്ടാകും’ എന്നു നീ പറയും എന്നെനിക്കറിയാം
എന്നാല്‍ ഞാന്‍ പറയും അതുകൊണ്ടല്ല, രാത്രി 9 മണിക്ക് ഒരു കപ്പ് ചായ കുടിച്ചതുകൊണ്ടാകും എന്ന്!
പിന്നെ ബ് ളോഗൂ, നിന്നോട് കുശലാന്വേക്ഷണം ഒന്നും പങ്കുവയ്ക്കാന്‍ നില്‍ക്കാതെ പുറത്ത് അലഞ്ഞു നടന്നില്ലേ അതും ഒരു കാരണമാകാം.
നിന്നെ നേര്‍ക്കുനേര്‍ കണ്ടില്ലെങ്കിലും നീ അറിയുന്നു എന്ന പോലെ ജീവിക്കുമ്പോള്‍ ഒരു നിമ്മതി ബ് ളോഗൂ..
വെറുതെ.. ബ് ളോഗൂ.. വെറുതെ..
എങ്ക്പ്പിന്നെ ഇന്നത്തെയ്ക്ക് വിട!
നാളെ കാണാം ബ് ളോഗൂ..
ഇവിടെ ശബ്ദമുഖരിതമായിരുന്നപ്പോള്‍
ഞാന്‍ എവിടെയൊക്കെയോ അലഞ്ഞു നടന്നു..
ഇപ്പോള്‍ എല്ലാവരും കളിയൊക്കെ കഴിഞ്ഞ് പിരിഞ്ഞുപോയ ശേഷം
ഉപേക്ഷിക്കപ്പെട്ട കളിക്കളത്തില്‍
ആരെയൊക്കെയോ തിരയുന്നപോലെ ഞാനിരിക്കുന്നു..
ഇതെന്താ ഞാനിങ്ങനെ?!
ഇത് കവിതയല്ല ബ് ളോഗൂ..
കവിതയേ അല്ല!
ക പോലും അല്ല
എങ്കിലും എഴുതി.. വെറുതെ..

[ഉറക്കപ്രാന്തില്‍ എഴുതിയ പോസ്റ്റാണ് അറ്റകുറ്റങ്ങളൊക്കെ നാളെ തീര്‍ത്തോളാം..]

അന്ന് ചേര്‍ക്കാന്‍ പറ്റാതിരുന്ന ഒരു ചിന്താശകലം കൂടിചേര്‍ക്കുന്നു..(30-12-2010)

ഏകാന്തതയുടെ കൂട്ടുകാരി

ഈ ഏകാന്തതയിലിരുന്നു
അജ്ഞാതനായ നിന്നെ സ്മരിച്ചു ജീവിക്കുമ്പോള്‍
ഞാന്‍ ഏകാകിയല്ലായിരുന്നു
സ്നേഹിക്കപ്പെടുന്നവളായിരുന്നു

ഈ ഏകാന്തത ത്വജിച്ച്
സ്നേഹമുള്ളവരെന്നു ഭാവിക്കുന്നവരുടെ ഇടയിലേക്ക് ചെല്ലുമ്പോള്‍
അവിടെ ഞാന്‍ ഒറ്റപ്പെട്ടുപോകും

ഒരു തുള്ളി സ്നേഹമില്ലാതെ
വറ്റിവരണ്ട്
എന്നിലെ നന്മയാകെ പട്ടുപോകും

ഞാന്‍ തിരിച്ചു വരും
നിന്നിലെ നന്മ എന്നെ വീണ്ടും പുനര്‍ജ്ജീവിപ്പിക്കും

എന്നില്‍ സ്നേഹം നിറയും
കാരുണ്യം നിറയും

അതുവരെയ്ക്കും വിട!

*

9 comments:

jazmikkutty said...

SOMETIMES i FELT ATHMA SAYS ABOUT ME...ALL HW ARE SAME ATHMAA...

ആത്മ said...

ജാസ്മിക്കുട്ടിക്ക് അങ്ങിനെ തോന്നിയ സ്ഥിതിക്ക് ഇതിലെ കുറച്ചു ഭാഗം ഞാന്‍ ജാസ്മിക്കുട്ടിക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു ട്ടൊ, :)
സസ്നേഹം
ആത്മ

പി. എസ്സ്

ഞാന്‍ പോയി പശുവിനെ കാണാന്‍ പോയ കഥയൊക്കെ വായിച്ചു ട്ടൊ, വളരെ നല്ല അവതരണം!

അഭിനന്ദനങ്ങള്‍!

Rare Rose said...

ആത്മേച്ചീ.,ഈ എഴുത്ത് കാണുമ്പോള്‍ കൊതി തോന്നാറുണ്ട്.ഇതു പോലെ അത്രയും അടുത്തൊരാളെ പോലെ,ബ്ലോഗിനോട് വര്‍ത്തമാനം പറയാനാ‍യെങ്കിലെന്ന്.പിന്നെയെടുത്ത് വായിച്ചു നോക്കുമ്പോള്‍ അത്രേം ക്രിസ്റ്റല്‍ ക്ലിയര്‍ ആയി എന്നെയെനിക്ക് തന്നെ വായിച്ചു നോക്കാന്‍ പറ്റിയേനെ..

പിന്നെ rapunzel കണ്ടോ?ഞാന്‍ റ്റ്വിറ്റര്‍ കിളീടെ അടുത്തു പോയി കണ്ടു പിടിച്ചു.:)

Manoraj said...

ബ്ലോഗിനോടും കിന്നാരം.. ആത്മയുടെ ആത്മഗതങ്ങള്‍ എന്നായിരുന്നു ഈ ബ്ലോഗിന് വേണ്ടിയിരുന്ന പേരെന്ന് തോന്നുന്നു.. മുന്‍പൊരിക്കല്‍ ഞാനെഴുതിയ കഥയുടെ പേരും ഇതോടൊപ്പം ഓര്‍മ്മ വന്നു. എക്സറേ മെഷിന്റെ ആത്മഗതം. :)

ആത്മ said...

റോസൂ,

എനിക്ക് മനസ്സ് തുറക്കാന്‍ പറ്റുന്നത് എഴുത്തിലൂടെയേ പറ്റൂ എന്നു തോന്നുന്നു.. എന്നെ മനസ്സിലാക്കാനും..

ട്വിറ്റര്‍ കിളിയെ കണ്ടുപിടിച്ചു അല്ലെ,
rapunzel ഭയങ്കര ഇഷ്ടമായി. എല്ലാ പ്രായക്കാര്‍ക്കും ഒരുമിച്ച് ആസ്വദിക്കാന്‍ പറ്റും

rapunzel ഇന്റെ മുടിയില്‍ ചൂടിയിരുന്ന ആ പൂക്കളുടെ മനോഹാരിത ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. കണ്ണെടുക്കാതെ നോക്കിയിരുന്നു.. പോരാത്തതിനു 3 ഡി ഇഫക്റ്റും ഉണ്ടായിരുന്നു..
ആകെ കുശാലായി എന്നു പറഞ്ഞാല്‍ മതിയല്ലൊ,

ഇനി നാട്ടില്‍ പോയി വന്നിട്ടു കാണാം ട്ടൊ,

ആത്മ said...

Manoraj,

ഞാന്‍ ആ കഥ വായിച്ചായിരുന്നു. ഇഷ്ടപ്പെടുകേം ചെയുതു.. അല്പം നീണ്ടുപോയി എന്നതൊഴിച്ചാല്‍ വളരെ വളരെ നല്ല കഥയായിരുന്നു എന്നാണെന്റെ ഓര്‍മ്മ!

അഭിനന്ദനങ്ങള്‍!

വീണ്ടും കാണാം,

Diya Kannan said...

athmechi...

rose paranjathu valare shariya...bloginodu ithrayum kinnaram parayunnathu oru talent thanneya.. :)

close friend ennokke parayane pattunnilla ippol aarekkurichum...more than friends, kurey parichayakkar ennu parayunnathaavum kooduthal shari...bloginodu close friend-nodenna pole parayunna visheshangal vayikkanum nalla rasam...:)

jazmikkutty said...

ആത്മ ഈ പോസ്റ്റ് എനിക്ക് ഡെഡിക്കേറ്റ് ചെയ്തത് ഇപ്പോഴാ അറിഞ്ഞത്..വളരെ സന്തോഷം ആത്മേ...പിന്നെ എന്റടുത്ത് വന്നതില്‍ നന്ദിയും ...പിന്നെ എന്താ ഈrapunzel ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു ശരി ആത്മയുടെ നല്ല നല്ല കുറിപ്പുകൾ ഒന്നും ഞാൻ കണ്ടിരുന്നില്ല അല്ലെ . എനിക്കിപ്പൊ നഷ്ടബോധം തോന്നുന്നു നേരത്തെ ഇവ ഒക്കെ തപ്പി എടൂക്കണമായിരുന്നു എന്ന് തോന്നുന്നു.

ഇങ്ങനെ കിന്നാരം പറയുവാൻ കഴിയുന്ന മനസിനൊരു അഭിനന്ദനം