Thursday, November 25, 2010

നാളെ..

നാളെ അപ്രതീക്ഷിതമായ പ്രതിബന്ധങ്ങളൊന്നും ഇല്ലെങ്കില്‍ ഞാന്‍ അല്പം തിരക്കിലായിരിക്കും ബ് ളോഗേ പറഞ്ഞില്ലെന്നു വേണ്ട.. ഒന്നു രണ്ടു കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുവാനുണ്ട്.. (എനിക്കല്ല‍, മി. പെര്‍ഫക്റ്റിനു). ഞാനും കൂടെ ചെല്ലേണ്ടതുള്ളതുകൊണ്ട് പോകണം.

ഇന്നത്തെ ദിവസം സാമാന്യം തരക്കേടില്ലാത്ത ഒന്നായിരുന്നു.. രാവിലെ ഒരു ഷോപ്പിംഗിനു പോയി,
പിന്നെ വന്ന് അല്പം ബാഡ്മിന്റന്‍ കളിച്ചു.. ഇടക്ക് മഴ വന്ന് ഞങ്ങളെ അവിടെ നിന്നും ആട്ടിപ്പായിച്ചു.
തണുപ്പത്തു തന്നെ കുക്കിംഗ് ഒക്കെ ചെയ്തു തീര്‍ത്തു.. കാരണം നാളെ അല്പം ധൃതിയുള്ള ദിവസമാണേ..
എല്ലാം കഴിഞ്ഞപ്പോള്‍ തീരെ വയ്യാണ്ടായി. എന്തുചെയ്യാന്‍! നമുക്ക് നാം മാത്രമല്ലെ ഉള്ളൂ..(സുഖമില്ലാതായാലും മറ്റും..). ഒരു വിധം സര്‍വൈവ് ചെയ്തു..എന്നു പറഞ്ഞാല്‍ മതിയല്ലൊ!

അതിനിടയില്‍ മകള്‍ വന്നു പറഞ്ഞു, എന്റെ ചിന്തകളും പ്രവര്‍ത്തികളും ഒന്നും ശരിയല്ലാത്തതുകൊണ്ട് (കൂടുതല്‍ തണുപ്പടിക്കുമ്പോള്‍ അസുഖം എന്നും പറഞ്ഞ് കയറി കിടക്കുന്നതും മറ്റും), ഞാന്‍ വളരെ നേരത്തെ തന്നെ ഇഹലോകവാസം വെടിയുവാനും, ഈ ഭൂമിയിലെ പല സുന്ദരദൃശ്യങ്ങളും കാണാന്‍ ഞാന്‍ ശേഷിക്കില്ല എന്നും ഒക്കെ. ഞാന്‍ അതൊരു ആശീര്‍വ്വാദമായി കണക്കാക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചപ്പോല്‍ അവള്‍ കൂട്ടിച്ചേര്‍ത്തു..
‘എന്റെ മക്കളെ കാണാനും അമ്മക്ക് പറ്റില്ല!’, ‘മിക്കവാറും അമ്മ ഒരു കൊതുകോ ഉറുമ്പോ ആയി ജനിച്ച് ആരെങ്കിലും ചവിട്ടി കൊല്ലുകയോ മറ്റോ ചെയ്യും’! . അതിലും ഞാന്‍ ഇളകുന്നില്ലെന്നു കണ്ട് അവള്‍ പറഞ്ഞത് അതുപോലെ ഇവിടെ എഴുതാന്‍ ധൈര്യം വരുന്നില്ല! ഒരു ഏകദേശരൂപം ഇങ്ങിനെ.., ഞാന്‍ ഒരു സൂക്ഷമായ പൊടിയായി അറപ്പുളവാക്കുന്ന പലതിലും അലിഞ്ഞു ചേര്‍ന്ന്, വളരെ വൃത്തികെട്ട ഇടങ്ങളിലൂടെയൊക്കെ സഞ്ചരിച്ച് നരകിക്കുമത്രെ! (പൊടിയായാല്‍ ചിന്തയും വികാരങ്ങളും ഒന്നും കാണില്ലല്ലൊ എന്ന് ഞാനങ്ങ സമാധാനിച്ചു.. പിന്നല്ല!).

ഇത്രയും പറഞ്ഞിട്ടും ആത്മ എണീറ്റോ?! ഇല്ലാ.. മൂത്തയാള്‍ പഠിക്കാന്‍ കൂട്ടിരിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് മുറിക്കുള്ളില്‍ കയറി കതകടച്ചു. ഇളയവളാണ് മേല്‍പ്പറഞ്ഞ ഡയലോഗ് അടിച്ചത്!
പ്രായപൂര്‍ത്തിയായിട്ടില്ല എന്ന പരിഗണന വച്ച് ക്ഷമിക്കാം അല്ലെ, (എന്തുചെയ്യാന്‍! തണുപ്പു കൂടിയാല്‍ കയ്യും ഓടല കാലും ഓടല! മനസ്സു മാത്രം ഓടിക്കൊണ്ടിരിക്കും..)

ഇന്‍ ദി എന്‍ഡ് ‍ ഇങ്ങിനെ..
ആത്മ ഡയലോഗ് കേട്ട്, പുതപ്പൊക്കെ പതിയെ വലിച്ച് മാറ്റി എഴുന്നെല്‍ക്കുന്നു.. ചായയിടുന്നു.. സെര്‍വ് ചെയ്യുന്നു.. മുകളില്‍ പോകുന്നു.. സോറി പറയുന്നു.. ബാഡ്മിന്റന്‍ എടുക്കുന്നു.. മകളോടൊപ്പം പുറത്തേക്ക് ഗമിക്കുന്നു..

ആത്മയുടെ നിസ്സംഗത/ അലസത/ തളര്‍ച്ച /വിരക്തി,ഒക്കെ പലരും പലരീതിയിലാണ് നേരിടുന്നത്!!!
ഹൃഹനാഥന്‍: പരിഹാസം/ പരിത്വജിക്കല്‍
മൂത്തകുട്ടി: സഹിക്കല്‍- പലപ്പോഴും സഹതാപം, അപൂര്‍വ്വം ചിലപ്പോള്‍ നീരസം
ഇളയവള്‍: എങ്ങിനെയും നല്ല രണ്ട് ഡയലോഗ് മര്‍മ്മ സ്ഥാനത്ത് പ്രയോഗിച്ച് ആത്മയെ ബോധവത്ക്കരിക്കല്‍!

ഇത്രയും എഴുതിയില്ലേ, എങ്കിപ്പിന്നെ ഇന്നലെ ഒരു പോസ്റ്റ് എഴുതീട്ട് പിന്നെ പിന്‍‌വലിച്ചതുകൂടി അങ്ങ് പോസ്റ്റ് ചെയ്തേക്കാം ട്ടൊ,

ഇന്നലത്തെ പോസ്റ്റിന്റെ ഹെഡിംഗ് വെറുതെ എന്നായിരുന്നു..
വെറുതെ എന്നു വച്ചാല്‍ ഈ അന്തരീക്ഷത്തില്‍ ചിലപ്പോള്‍‍ മഴക്കാറു നിറയും പിന്നെ തണുത്ത കാറ്റടിക്കുമ്പോള്‍ മഴയായ് പെയ്തൊഴിയും..പിന്നെ വെയില്‍ ചിരിതൂകി വന്നണയും.. അങ്ങിനെയൊക്കെ ചില പ്രതിഭാസങ്ങളില്ല്യോ,
അതുപോലെ മനസ്സിനും ഉണ്ട് പല പ്രതിഭാസങ്ങള്‍.. നമുക്ക് പ്രവചിക്കാനാവാത്തവ!
അപ്രതീക്ഷിതമായ ചില അഭാവങ്ങളാല്‍ ചിലപ്പോല്‍ മനസ്സ് അസ്വസ്ഥമാകും, പതിയെ ഉള്‍വലിയും.. തന്നിലേക്കൊതുങ്ങും.. ഇന്നലെ അങ്ങിനെയുള്ള ഒരു ദിവസമായിരുന്നു.

ഇന്നലെ എഴുതിയ പോസ്റ്റ് ഇവിടെ..

20 comments:

jazmikkutty said...

ആത്മയുടെ കുറിപ്പുകള്‍ വായിച്ചിട്ട് ഇത്തിരി നാളായി..ഇങ്ങനെ എഴുതി കൊണ്ടേ ഇരിക്കണേ..വായിക്കാന്‍ നല്ല രസമാണ്...

ആത്മ said...

jazmikkutty,

ജാസ്മിക്കുട്ടിയെ കണ്ടതില്‍ വളരെ സന്തോഷം!

ആത്മ എഴുതുന്നത്, ആത്മയുടെ ഉള്ളിലെ ഏകാന്തത, തനിമ,ഒക്കെ ഇല്ലാതാകാനല്ലെ,

അപ്പോള്‍ വല്ലപ്പോഴും ഒക്കെ ഇതുവഴി വരാന്‍ ശ്രമിക്കൂ ട്ടൊ,

ആത്മ said...

ദാ, കമന്റിനു മറുപടി എഴുതിക്കഴിഞ്ഞു നോക്കുമ്പോള്‍ ജാസ്മിക്കുട്ടി ഫോളോവര്‍ ആയിരിക്കുന്നു!!

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂവാണ് കുടമുല്ല..!

നന്ദി!

faisu madeena said...

ഞാനും ആത്മയുടെ സ്ഥിരം വായനക്കാരന്‍ ആണ് ..എന്തോ എന്നറിയില്ല നിങ്ങളുടെ കുറിപ്പുകള്‍ വായിക്കുമ്പോ നല്ല രസമാണ് ..മനസ്സ് കൊണ്ട് ആത്മയുടെ വീട്ടില്‍ ആയിരിക്കും കഴിയുന്നത് വരെ ....താങ്ക്സ് ആത്മ ചേച്ചി ...

ചെറുവാടി said...

ആദ്യമായാണ്‌ ഇവിടെ. എഴുത്തില്‍ ഒരു വിത്യസ്ഥത ഉണ്ട്.
ആശംസകള്‍.

SONY.M.M. said...

എന്തുചെയ്യാന്‍! തണുപ്പു കൂടിയാല്‍ കയ്യും ഓടല കാലും ഓടല! മനസ്സു മാത്രം ഓടിക്കൊണ്ടിരിക്കും

:)

നല്ല തത്വ ചിന്ത

Rare Rose said...

അടുത്ത ജന്മം ഉണ്ടോ,ഇല്ലയോന്നൊന്നും അറിയില്ലെങ്കിലും എന്താവും നമ്മളെന്നൊക്കെ ചിന്തിച്ചു കൂട്ടാനും,ഇതു പോലെ അനിയത്തിയെയൊക്കെ പേടിപ്പിക്കാനും എനിക്കുമിഷ്ടാണു.:)

ആത്മേച്ചി നല്ല കുട്ടിയായി ബ്ലോഗിനോട് മിണ്ടാമെന്നു വെച്ചതില്‍ സന്തോഷം.:)

ആത്മ said...

faisu madeena,

എന്റെ എഴുത്ത് ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം!

ഞാന്‍ ഫൈസു മദീനയുടെ ബ്ലോഗില്‍ പെട്ടെന്നൊന്നു പോയി നോക്കി! നല്ല
രസകരമായി എഴുതിയിരിക്കുന്നു. സമയം കിട്ടുമ്പോള്‍ എല്ലാം വായിക്കണം..

ആത്മ said...

ചെറുവാടി,

ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

ഫോളോ ചെയ്യുന്നതില്‍ വളരെ വളരെ സന്തോഷം!

ആത്മ said...

SONY.M.M,

താങ്ക്സ്! :)

ആത്മ said...

SONY.M.M,

താങ്ക്സ്! :)

ആത്മ said...

Rare Rose,:)

ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തും എന്ന് ആത്മഹത്യാ കുറിപ്പെഴുതിയപ്പോള്‍ ആദ്യം പിറകേന്ന് വിളിക്കാന്‍ എന്റെ റോസുവേ ഉണ്ടായിരുന്നുള്ളൂ,
:(::: (ഇത് കരയുന്ന അടയാളമാണ് ട്ടൊ)

കണ്ണിമാങ്ങ said...

പ്രിയപ്പെട്ട ആത്മ ചേച്ചി ഞാന്‍ ബൂക്മാര്‍ക്ക് ചെയ്ത ബ്ലോഗുകളില്‍ ഒന്നാണിത് . എനിക്ക് വലിയ ഇഷ്ടം ആണ് ചേച്ചിയുടെ എഴുത്ത് . ..............

sm sadique said...

ആത്മയെപോലെ ആത്മനൊമ്പരങ്ങൾ(സന്തോഷങ്ങളും) എഴുതാൻ ആഗ്രഹമുണ്ട്; പക്ഷെ…..,

ആത്മ said...

കണ്ണിമാങ്ങേ,

കണ്ണിമാങ്ങയുടെ ബോഗ് കാണാന്‍ വലിയ ഗമയില്‍ പോയി.. കണ്ടില്ല! :(

എന്റെ എഴുത്ത് ഇഷ്ടമുണ്ടെന്നൊക്കെ എഴുതിയതില്‍ വലിയ സന്തോഷം ഉണ്ട്..
നന്ദി!

ആത്മ said...

sm sadique,

ശരിക്കും പറയുകയാണോ?!

ഞാന്‍ ഓരോ പോസ്റ്റും എഴുതിക്കഴിഞ്ഞ് എന്തോ അബദ്ധം കാട്ടിയപോലെ പതുങ്ങിയിരിക്കുകയാണ് പതിവ്..

ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം സഹിക്കാനാവാതെ പിന്നേം എഴുതും..
ഇതൊക്കെ തന്നെ ജീവിതം..

നന്ദി!

ഹരീഷ് തൊടുപുഴ said...

കമന്റിടാറില്ലെങ്കിലും സ്ഥിരമായി നോക്കാറുണ്ട് ഈ ബ്ലൊഗും ആത്മഗതങ്ങളും..
ആദ്യ കാലം മുതൽക്കു തന്നെ..
ആത്മഗതങ്ങളിൽ കമന്റുകൾക്ക് പ്രസക്തി ഇല്ലാത്തതിനാൽ..
വായിച്ച് മടങ്ങിപ്പോകുന്നു..:)

ആശംസകൾ..

ആത്മ said...

വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം!

നന്ദി!

സമയം കിട്ടുമ്പോള്‍ കമന്റും എഴുതാന്‍ ശ്രമിക്കു, (ആത്മ ഇനി അടുത്തത് എന്തെഴുതുന്നോ?!)

സസ്നേഹം
ആത്മചേച്ചി

Diya Kannan said...

athmechi...

I like your daughter's strategy.. :)

and how's badminton going on? we ( me and kannan) one fine day decided to start playing tennis....bought rackets...first day was good...it's unbelievable that we played one more day..now rackets are resting..:)

ആത്മ said...

ഇവിടെയും സ്ഥിതി ഏകദേശം അതുപോലൊക്കെ തന്നെ! :)