Tuesday, November 23, 2010

വെറുതെ...

ഇന്നലെ പൊടുന്നനവെ കരുതി, ബ് ളോഗെഴുത്ത് അങ്ങ് നിര്‍ത്തിക്കളഞ്ഞാലോ എന്ന്!
ഇവിടെയും അറിവും സാഹിത്യവും ഒക്കെ ഉണ്ടെങ്കിലേ പിടിച്ചു നില്‍ക്കാനാവൂ..
പക്ഷെ, ബ് ളോഗെഴുത്ത് നിര്‍ത്തിയിട്ട് എങ്ങോട്ടു പോകാന്‍! ഒരിടവുമില്ല! മറ്റുള്ളവര്‍ ഏര്‍പ്പെടുത്തിയ വിലക്കുകളോ, ഞാന്‍ സ്വയം തീര്‍ത്തവയോ എന്ന് അറിയില്ല. പക്ഷെ, ഇപ്പോള്‍ എന്റെ ലോകം വളരെ ചെറുതാണ്. അതിനുള്ളിലെ ഏറ്റവും പ്രിയ കൂട്ടുകാരി എന്റെ ബ് ളോഗും..

ഏറ്റവും പ്രിയം ബ് ളോഗിനെയാണെങ്കിലും ഇതുവരെ ബ് ളോഗിനോട് നേരിട്ടു പറഞ്ഞിട്ടില്ല ട്ടൊ,
ഓരോ പ്രണയത്തിനും നിശ്ചിത ആയുസ്സുണ്ട്. ചിലവ ആയുസ്സറാതെ പാതിവഴിയില്‍ കൊഴിഞ്ഞുവീഴുന്നവ! തെറ്റിധാരണയുടെ പേരില്‍.. ചിലപ്പോള്‍ മറ്റു പലരുടെയും ജീവിതത്തിന്റെ നിലനില്‍പ്പിനു വേണ്ടി, (അതിനിപ്പം പ്രണയത്തിന്റെ കാര്യം എപ്പോ വന്നു!. അത് പ്രണയിച്ചവര്‍ പറയട്ടെ, നീ നിന്റെ ബ് ളോഗിനെ പറ്റി പറയൂ ആത്മേ)

ഇവിടെ പുറത്ത് കോരിച്ചൊരിയുന്ന മഴ! മഴയത്ത് ഓര്‍ക്കാന്‍ ഒന്നുമില്ല മഴ മാത്രം! ശരീരം തണുപ്പിക്കുന്ന അന്തരീക്ഷം.. ആകെ തണുപ്പിച്ച്, സര്‍വ്വചരാചരങ്ങളുടെയും ദാഹം തീര്‍ത്ത്, തിമിര്‍ത്ത് പെയ്യുന്ന മഴ!.

ഇന്നത്തെ മഴ ഒന്നു വീക്ഷിച്ചു കളയാം എന്നു കരുതി കതകുതുറന്ന് പുറത്തേക്ക് നോക്കി നിന്നു ഒരുനിമിഷം! ഒരു വലിയ കൊള്ളിയാന്‍! മാനത്തെ കീറിമുറിക്കും വിധം! അതേ തുടര്‍ന്ന് കേട്ടേക്കാവുന്ന ഇടിയുടെ അലര്‍ച്ച ഓര്‍ത്ത് പെട്ടെന്ന് വാതിലുകള്‍ ചേര്‍ത്തടച്ചു, ഉള്ളിലെ ഇരുട്ടിലേക്ക് ഊര്‍ന്നിറങ്ങി..

ചില മനസ്സുകള്‍ ബലമായി പൂട്ടിവച്ചാല്‍ ഒരു ബ് ളോഗിനും, ട്വിറ്ററിനും അത് തുറപ്പിക്കാനാവില്ലാ!

വെറുതെ..

4 comments:

faisu madeena said...

സാരമില്ല ആത്മ ചേച്ചി ..എഴുതി കൊണ്ടെയിരിക്കൂന്നെ ...ബ്ലോഗ്‌ ഒരു കാരണവശാലും നിര്‍ത്തണ്ട .....

ആത്മ said...

നിര്‍ത്തില്ല.. :)
നിര്‍ത്തിയാലും പോകാന്‍ ഒരിടമില്ല. നമ്മുടെ തന്നെ മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഒക്കെയുള്ള ഒരു ഒളിച്ചോട്ടം പോലെയാകും അതും..

സനേഹപൂര്‍വ്വം
ആത്മ ചേച്ചി

Diya Kannan said...

ayyoo.....

no no....

ആത്മ said...

:)