Sunday, November 21, 2010

ദ്രോണ

ദ്ര്രോണ പടം കണ്ടു.
ഒരു മമ്മൂട്ടിയെ കൊന്നിട്ട് വേറൊരു മമ്മൂട്ടിയെ കൊണ്ടു വരേണ്ടിയിരുന്നില്ല,
തിലകന്റെ മൊട്ട തലയില്‍ കാമറ ഫോക്കസ്സ് ചെയ്യണ്ടായിരുന്നു..,
എന്നിങ്ങനെ കുറ്റം നിരത്താനാണെങ്കില്‍ നിരവധിയുണ്ട്. കുറ്റം പറയാന്‍ ആര്‍ക്കും ആവുമല്ലൊ നല്ലതുപറയാനല്ലെ ഇക്കാലത്ത് ആരെം കിട്ടാത്തത്!

ദ്രോണ കണ്ടിട്ട് എനിക്കു തോന്നിയതെന്തെന്നാല്‍..
നമ്മുടെ ഒരു കോളേജ് പ്രേമോം, നാടന്‍ പ്രേമോം, പിന്നെ തറവാട്ട് ദുര്‍ദേവതകളും, ആചാരങ്ങളും,പിന്നെ, കുറെ ദുഷ്ടന്മാരും..-മരിച്ചുപോയ ദുഷ്ടന്മാരും, ജീവിച്ചിരിക്കുന്ന ദുഷ്ടന്മാരും-,
മണിചിത്രത്താഴും, തിരനുരയും..(അനന്തഭദ്രം സിനിമയും), തുടങ്ങി ഒരുവിധം നല്ല സിനിമകളിലെയൊക്കെ സീനുകള്‍ ചേര്‍ത്ത്, അങ്ങിനെ മസാലകഥകള്‍ ഒക്കെ കൂട്ടിച്ചേര്‍ത്ത് ഗംഭീരമായ ഒരു കഥയും സിനിമയും ഉണ്ടാക്കി ഏതോ ബുദ്ധിയുള്ളവര്‍!

പിന്നെ കിണറ്റില്‍ മുങ്ങിയാല്‍ കുളത്തില്‍ ചെന്നേ കയറൂ എന്നതൊക്കെ വല്ല പഴം ചൊല്ലില്‍ നിന്നും കിട്ടിയതാകും!, അല്ലെങ്കില്‍ വല്ല ഇംഗ്ളീഷ് സിനിമകളില്‍ നിന്നോ ഡിക്റ്ററ്റീവ് കഥകളില്‍ നിന്നോ ഒക്കെ ആകും.

ഇത്രയുമായപ്പോള്‍ ഏകദേശം ഒരു വിമര്‍ശനത്തിന്റെ രൂപം ആയില്ലേ?!

എനിക്ക് ദ്രോണയിലെ സാവിത്രിക്കുട്ടിയുടെ കഥ മാത്രം വളരെ ടച്ചിംഗ് ആയി തോന്നി!
പാവം പെണ്‍ ബുദ്ധി കത്തിയപ്പോള്‍ വന്നുപിടിച്ച ദുര്‍ഗതി! പക്ഷെ ജീവിച്ചിരുന്നപ്പോല്‍ നല്ല അറിയും വിവേകവും ഒക്കെ ഉണ്ടായിരുന്ന സാവിത്രി മരിക്കുമ്പോള്‍ എങ്ങിനെ ദുഷ്ടത്തിയാവും?!

മമ്മൂക്ക വളരെ നന്നായി തന്റെ അനിയന്‍ റോളും ചേട്ടന്‍ റോളും ഒക്കെ മികവുറ്റതാക്കി, റ്റാ റ്റാ പറഞ്ഞ് പോയി.പക്ഷെ, ദ്രോണക്കും അനിയച്ചാര്‍ക്കും ഇത്രെം പവ്വര്‍ കിട്ടിയത് എങ്ങിനെ? അതിനുമാത്രം അദ്ദേഹം എന്തു ചെയ്തു! മണിചിത്രത്താഴിലെ മോഹന്‍ലാല്‍ ജ്ഞാനിയായിരുന്നു എന്ന് നമുക്ക് വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ തന്നെ തോന്നിപ്പിച്ചു. ഇവിടെ സന്നാഹങ്ങള്‍ കൂടിപ്പോയതുകൊണ്ടാകുമോ ആ ഒരു പൂര്‍ണ്ണത തോന്നാഞ്ഞത്?!

കനികയുടെ മേല്‍ ഏതോ യക്ഷി കയറിക്കൂടി കനികയെക്കൊണ്ട് ക്രൂരകൃത്യങ്ങള്‍ ചെയ്യിക്കുന്നതാകും എന്നും ഇടക്ക് തോന്നി, ഇല്ല അങ്ങിനെ ദുര്‍ഗതിയൊന്നും സംഭവിച്ചില്ല!
മനോജ് കെ ജയന്റെ ആണും പെണ്ണുമായുള്ള ഭാവവിലാസങ്ങള്‍ നന്നെ ബോധിച്ചു.. അരോചകമായും തോന്നി. അരോചകമാകണം എന്നുകരുതിയായിരുന്നിരിക്കും കാട്ടിയതും! തിലകന്റെ അഭിനയവും അരോചകമായി തോന്നി.

ഇത്രയൊക്കെയേ ഈ പടം കണ്ടിട്ട് എനിക്ക് മനസ്സിലായുള്ളൂ..!


ഒരു മകന്‍ തന്തോന്നിത്തരം കാട്ടി അപകടം പറ്റിയതിനു മനുഷ്യന്മാര്‍ക്ക് കുടുബത്തോടെ ഇത്രയും പക ഉണ്ടാകാമോ!അതിനു പാവം താത്രിക്കുട്ടിയെ മറയായി നിര്‍ത്തുകയും!

മനുഷ്യന്മാര്‍ തമ്മില്‍ പ്രതികാരം തീര്‍ക്കുക, പോലീസുപോലും ഒത്താശകള്‍ ചെയ്തുകൊണ്ട് കൂടെ കൂടുക (അല്ലേ! അപ്പോള്‍ ഇക്കാലത്ത് പോലീസും നിയമവും ഒക്കെ അങ്ങ് സിനിമാസംവിധായകരുടെ കയ്യിലായോ!)

എനിക്ക് ആകെപ്പടെ തോന്നുന്നത് ഇത്തരം സിനിമകളും പിന്നെ നമ്മുടെ ടി. വി. സീരിയലുകളും ആണു മലയാളികളിലെ മനുഷ്യത്വമൊക്കെ ഇല്ലാതാക്കി സ്വാര്‍ത്ഥരും അപകടകാരികളും ആക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.. (ങ്ഹേ! ഇത് ഞാന്‍ എപ്പം എഴുതി!!)

ഇനി വല്ലതും തോന്നുന്നെങ്കില്‍ നാളെ എഴുതി ചേര്‍ക്കാം..

16 comments:

SONY.M.M. said...

ഇത്രയും 'നല്ല'(as per ur review) സിനിമ മുഴുവനും കാണാന്‍ കാണിച്ച ക്ഷമക്ക് മുന്നില്‍ നമിക്കുന്നു

ആത്മ said...

സിനിമ ഇന്നലെ ടി.വി യില്‍ വന്നത് കണ്ടതാണ്‌.

കനികയുടെ ക്ലോസപ്പും,സെറ്റും മുണ്ടും,പണ്ടത്തെ തറവാടും, പൂജയും പിന്നെ മമ്മൂക്കയും, പിന്നെ അല്പം ഫ്രീ സമയവും ആണെന്നു തോന്നുന്നു സിനിമ കാണണമെന്ന് തോന്നിച്ചത്!

ശരിക്കും പറഞ്ഞാ ദ്രോണ സി. ഡി വാങ്ങി വച്ചിട്ട് ഇതുവരെ കാണാന്‍ പറ്റിയില്ല/തോന്നിയില്ല. ദ്രോണ അത്ര നന്നായില്ല എന്ന് എവിടെയോ കണ്ടറിഞ്ഞതാകും ഒരു കാരണം..

പക്ഷെ, ശരിക്കും ഒരു റിവ്യൂവും ഇതുവരെ വായിച്ചുമില്ല. അതുകൊണ്ട് പടം ദ്രോണ ആണെന്നറിഞ്ഞിട്ടും കാണാന്‍ തോന്നി.

പക്ഷെ, സിനിമയുടെ സസ്പെന്‍സ് ആദ്യാവസാനം നിലനിര്‍ത്താനായി എന്നു തോന്നുന്നു..

അവസാനം എന്താകുമെന്ന് അറിയാനൊരാഗ്രഹത്തില്‍ ഇരുന്ന് കണ്ടു. പടം അത്ര മോശമൊന്നും അല്ല. ഒരു കഥയില്ലായ്മ ആണെന്നു തോന്നുന്നു സിനിമയെ മോശമാക്കിയത്..

ശരിക്കും എനിക്ക് സിനിമാ റിവ്യൂ എന്നും എഴുതാനുള്ള അനുഭവസമ്പത്തൊന്നും ഇല്ല ട്ടൊ,

എനിക്ക് സിനിമ കണ്ടപ്പോള്‍ ഉണ്ടായ തോന്നലുകള്‍ എഴുതിയെന്നേ ഉള്ളൂ!

നാട്ടില്‍ നിന്നും 20 ലേറെ വര്‍ഷമായി അകന്നു കഴിയുന്ന ഒരു സാദാ വീട്ടമ്മയുടെ അനുഭവം മാത്രം!

b Studio said...

തിരകഥകൃത്തിനു പോലും വിശദീകരണം കൊടുക്കാൻ സാധിക്കാത്ത ചില ദുരൂഹതകൾ ഈ സിനിമയിൽ വന്നതും,ഇടയ്ക്ക് വെച്ച് സീൻ മാറി പോയതും (ശ്രദ്ധിച്ചു കാണില്ല എന്ന് കരുതുന്നു) ഒക്കെയാണു സത്യത്തിൽ ദ്രോണ എന്ന ചിത്രം പരാജയപ്പെടാൻ കാരണം. പക്ഷെ അത് ഒരു വളരെ മോശം സിനിമ ആണു എന്ന അഭിപ്രായം ഇല്ല.

ശ്രീ said...

എന്തിനായിരുന്നു ഇങ്ങനെ ഒരു സിനിമ എന്ന് രണ്ടു തവണ കണ്ടിട്ടും എനിയ്ക്ക് മനസ്സിലായില്ല.

ചേച്ചി പറഞ്ഞതു ശരിയാണ്. അരോചകമെങ്കിലും മനോജ് കെ ജയന്‍ മാത്രമാണ് എടുത്തു പറയാനുള്ള അഭിനയം കാഴ്ച വച്ചത്.

പലപ്പോഴും പല ഡയലോഗുകളും എന്തിനെന്ന് തന്നെ തോന്നിപ്പോയി.

ആത്മ said...

b Studio,

സീന്‍ മാറിയത് ശ്രദ്ധിച്ചില്ല!

മോശം സിനിമ അല്ല.
കഥ മോശം ആയതുകൊണ്ടാകും..

കഥാപാത്രങ്ങള്‍ക്കൊന്നും ഒരു പെര്‍ഫക്ഷന്‍ ഇല്ല!

sreee said...

അത് മുഴുവന്‍ കാണാന്‍ തോന്നിയില്ല . ഒരു കൃത്രിമത്തം നിറഞ്ഞൊഴുകുന്ന പടം .

ആത്മ said...

ശ്രീ,

ശ്രീയ്ക്ക് ഒരു നീണ്ട മറുപടി എഴുതിക്കൊണ്ടിരിക്കെ അത് മാഞ്ഞുപോയി..!
ഇനി അല്പം കഴിഞ്ഞ് ഒന്നുകൂടി എഴുതാം..
അഭിപ്രായത്തിനു നന്ദി!

ചെറിയ പനിയും ഉണ്ട്..

ആത്മ said...

ശ്രീ,

മനോജ് കെ ജയന്‍ ഉര്‍വ്വശിയെ കെട്ടിയപ്പോള്‍‌ പകുതി ഇഷ്ടം പോയി
ഇപ്പോള്‍ ഡൈവോര്‍സ് ചെയ്തപ്പോള്‍‌‍ ബാക്കിയും പോയി.. അതാകും ഒരുപക്ഷെ എനിക്ക് അഭിനയം ഇഷ്ടപ്പെടാന്‍ തോന്നാഞ്ഞത്..

സുരാജ് വെഞ്ഞാറന്‍ മൂടിനെ ഇഷ്ടമായി..

മമ്മൂക്കയും കനികയോടും നവ്യയോടും ഒക്കെ തന്റെ പ്രായത്തെപ്പറ്റി അമിത ഉല്‍ക്കണ്ഠയൊന്നും ഇല്ലാതെ തന്മയത്വമായി അഭിനയിച്ചു. അതു നന്നായി..

പിന്നെ കഥയില്‍‌ പ്രതികാരം അല്പം കൂടിപ്പോയി.
മമ്മൂക്ക വലിയ ഗാംഭീര്യത്തോടെ മന്ത്രങ്ങള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കും കൂട്ടു നിന്നിട്ട്
പെട്ടെന്ന് എല്ലാം പൊള്ളയാണെന്ന് പൊളിച്ചുകാട്ടുന്ന ഒരു കഥ..

പക്ഷെ സിനിമയിലുടനീളം അന്ധവിശ്വാസങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയതും!

ആദ്യത്തെ മമ്മൂക്ക വളരെ പ്രാക്റ്റിക്കലായി എതിര്‍ത്തപ്പോള്‍ തോറ്റുപോയി..

രണ്ടാമത്തെ മമ്മൂക്ക രുദ്രാക്ഷത്തിന്റെയും മന്ത്രത്തിന്റെയുമൊക്കെ സഹായത്തിലൂടെ അല്ല്യോ പല ദുര്‍ഘടങ്ങാളും കടന്നു കിട്ടുന്നത്..

എന്നിട്ട്, ഒടുവില്‍ ഒന്നും ഒന്നുമല്ല
മനോജ് കെ. ജയന്റെ മാനസിക വൈകല്യം മാത്രമാണ് എല്ലാം വരുത്തി വച്ചത് എന്നായി..

ഒന്നിനും വലിയ ന്യായീകരണങ്ങളൊന്നും ഇല്ല..

അങ്ങിനെയൊക്കെ അല്ലേ?!

ഇത്രേം എഴുതിയ സ്ഥിതിക്ക് പടം ഒന്നുകൂടി കണ്ട് മനസ്സിലാക്കി നോക്കാം.. എന്നിട്ടു വീണ്ടും വരാം..

ആത്മ said...

sreee,

ഞാന്‍ കണ്ടു! കൃത്രിമത്വം എന്നൊക്കെ തോന്നിയെങ്കിലും അവസാനം എല്ലാം ന്യായീകരിക്കും എന്ന പ്രതീക്ഷയില്‍..:)

Rare Rose said...

ആത്മേച്ചീ.,ഞാനിന്നലെ ഏകദേശം പടം തീരാറാ‍യപ്പോഴാണു കാണാന്‍ ചെന്നിരുന്നത്.ക്ഷമയോടെ അത്രേം നേരം കണ്ടോണ്ടിരുന്ന അമ്മയോട്,കഥ ചോദിച്ചപ്പോള്‍ ഇതു വരെ അമ്മയ്ക്കുമൊന്നും മനസ്സിലായില്ലെന്നാണു മറുപടി.:)

എനിക്കു തോന്നുന്നത് മണിച്ചിത്രത്താഴ് പോലെ ഒരേ സമയം മന്ത്രവാദത്തിനും,സൈക്ക്യാട്രിക്കുമൊപ്പം നിന്നു സിനിമയുണ്ടാക്കിയതാവുമെന്നാണു.മണിച്ചിത്രത്താഴില്‍ തിരക്കഥയെന്നത് യാതൊരു പാളിച്ചയ്ക്കും പഴുതില്ലാതെ പൂട്ടിക്കെട്ടിയതാണെങ്കില്‍,ഇതില്‍ മൊത്തം ആശയക്കുഴപ്പത്തിന്റെ അയ്യരു കളിയാണു.
പോരെങ്കില്‍ മനോജ്.കെ.ജയന്റെ അനന്തഭദ്രം സിനിമയിലെ പോലത്തെ അതേ ചേഷ്ടകളും മടുപ്പിച്ചു..

faisu madeena said...

ഒരു കടുത്ത മമ്മുട്ടി ഫാനായ എനിക്ക് പോലും ഇഷ്ട്ടപ്പെട്ടില്ല ...

ആത്മ said...

Rare Rose,:)

അതെ! റെയര്‍ റോസ് അതിന്റെ പ്രധാന പോയിന്റുകളില്‍ തന്നെ ചെന്നെത്തി..!!!

ഞാന്‍ വളഞ്ഞുചുറ്റി അങ്ങെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍!

നന്ദി! ട്ടൊ,

ഇന്നലെ ഒരു ചെറിയ പനിപിടിച്ചു.

അതുകൊണ്ടാണ് മറുപടി വൈകിയത്..

ആത്മ said...

faisu madeena, :)

പക്ഷെ, ഇതിലെ മമ്മൂട്ടിയെ എനിക്കിഷ്ടപ്പെട്ടു. പ്രത്യേകിച്ചും ദ്രോണയായി വന്നപ്പോള്‍..

പാവം! അദ്ദേഹം എന്തുപിഴച്ചു!!

Rare Rose said...

ആത്മേച്ചീ.,ബ്ലോഗെഴുത്തിനോട് കൂട്ടൊന്നും വെട്ടല്ലേ.:(
ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ ആദ്യ വരികള്‍ ഞാന്‍ അപ്ഡേറ്റില്‍ കണ്ടു.നല്ല പോസ്റ്റുകള്‍ ഇനീം ഇടണം..

ആത്മ said...

ബ്ളോഗെഴുത്ത് നിർത്തില്ല.:)

വാരിവലിച്ചെഴുതാതെ ഒന്നുകൂടി ആലോചിച്ചൊക്കെ എഴുതണം എന്നു തോന്നി.. അത്രയേ ഉള്ളൂ..
വിഷമിക്കണ്ട ട്ടൊ,
ഇവിടെ സ്നേഹവും സന്തോഷവും നിലനില്ക്കുന്നിടത്തോളം എഴുതുമായിരിക്കും!!

ആത്മ said...

റോസൂ,

ദാ വീണ്ടും എഴുത്തു തുടങ്ങീ..! :)

ഒന്നിനു പകരം രണ്ട് പോസ്റ്റുകള്‍..