Friday, November 19, 2010

ഒരു സ്പിരിച്വല്‍ ജേര്‍ണി...

ഈയ്യിടെ ആയി ഒരു കണ്‍ഫ്യൂഷന്‍!
ബ് ളോഗില്‍ ഡേ റ്റു ഡേ ആക്റ്റിവിറ്റീസ് എഴുതുന്നതാണോ, അതോ കൊച്ചു കൊച്ചു കഥകള്‍ എഴുതി തെളിയുന്നതാണോ ഒരു സാഹിത്യകാരിയാകാന്‍ സഹായിക്കുന്നത് എന്ന്!

‘ആദ്യം ഒരു സ്ത്രീയായി നിന്റെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഏതെഴുത്ത് സഹായകമാകും എന്നാലോചിക്കാത്മേ.. അതുകഴിഞ്ഞ് ആലോചിക്കാം എഴുതുന്നതൊക്കെ ജീവിതമായിരുന്നോ, സാഹിത്യമായിരുന്നോ, സ്വപ്നമായിരുന്നോ എന്നൊക്കെ..’ എന്ന് മനസ്സാക്ഷി!
അങ്ങിനെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തന്നെ ആത്മ തീരുമാനിച്ചു..

എപ്പോഴും ബ് ളോഗെഴുതിക്കൊണ്ടിരുന്നാല്‍ ജീവിതമാകില്ലല്ലൊ, ജീവിതമായാല്‍ അവിടെ എന്തെങ്കിലും ഒക്കെ സംഭവങ്ങള്‍ വേണം.. ബ് ളോഗായാല്‍ പുതുമയുള്ള സംഭവങ്ങള്‍ വേണം താനും.
നിസ്സംഗയായി, അകലെമാറിനിന്ന് എന്തു സംഭവങ്ങള്‍/ അനുഭവങ്ങള്‍ സംഭരിക്കാന്‍!
ഷോപ്പിംഗ് തന്നെ ശരണം!
*
മി. ഗൃഹനാഥന്‍ തിരക്കോടു തിരക്കാണു, പാര്‍ട്ടി മീറ്റിംഗ്, ബിസിനസ്സ് മീറ്റിംഗ്, ആ മീറ്റിംഗ് , ഈ മീറ്റിംഗ്, മറ്റേ മീറ്റിംഗ്, മറിച്ച മീറ്റിംഗ്.. ചുരുക്കത്തില്‍ നിന്നു തിരിയാന്‍ സമയമില്ല.
‘ഒപ്പം കൂടണോ?!’, മക്കളെ സ്ക്കൂളില്‍ നിന്നു വിളിക്കാന്‍ പോകുമ്പോള്‍ വേണേല്‍ കാറിന്റെ അരികില്‍ കയറി ഇരുന്നോ ആത്മേ.. നല്ല നേറ്റിയാണെങ്കില്‍ ആരോടെങ്കിലും ഫോണില്‍ സല്ലപിക്കുന്നത് കേട്ടുകൊണ്ട് പുറത്തെ പ്രകൃതിഭംഗിയൊക്കെ കണ്ട് ഇരിക്കാം.. ചീത്ത നേറ്റിയാണെങ്കില്‍ ഒരു ഇയറ് ഫോണും കൂടി കരുതി വയ്ക്കുന്നതാണ് ബെറ്റര്‍, അല്ലെങ്കില്‍ ചെവി തുളച്ചു കയറുന്ന ഡയലോഗുകള്‍ പ്രതീക്ഷിക്കാം.. പിന്നെ പ്രതികരിക്കാന്‍ തോന്നും, തിരിച്ചു പ്രതികരിക്കും.. ആകെ പ്രതികരണങ്ങളായിരിക്കും. ഒന്നു തീര്‍ച്ച! രണ്ടുപേരും അന്യോന്യമുള്ള പോസിറ്റീവ് ഗുണങ്ങള്‍ കണ്ടെത്താന്‍ മിനക്കെടാറില്ലെങ്കിലും നെഗറ്റീവ് ഗുണങ്ങള്‍? വള്ളിപുള്ളി വിടാതെ പറയാന്‍ മറക്കില്ല. പിന്നെ ഒരു പരുവത്തിലൊക്കെ, വലിയ കേടുപാടുകളില്ലാതെ തിരിച്ചു വീട്ടില്‍ ലാന്‍ഡ് ചെയ്താല്‍ ഭാഗ്യം! എല്ലാം മൂഡ് പോലെ ഇരിക്കും!

പറയാന്‍ വന്നത് സ്പിരിച്വല്‍ ജേര്‍ണിയെപ്പറ്റി അല്ല്യോ!,

അങ്ങിനെ, ‘ഇടിയോടു കൂടിയ മഴയായാലും, വെറും ചാറ്റല്‍ മഴയായാലും, മഴയേ പെയ്തില്ലേലും, എല്ലാരും വൈകും വരെ വെളിയില്‍ ആയിരിക്കും’ എന്ന ഒരു മുന്നറിയിപ്പിനെ തുടര്‍ന്ന് ആത്മയ്ക്ക് ഗൃഹ ജീവിതം ശ്വാസം മുട്ടുന്നതായി തോന്നുകയും, ട്വൌണ്‍ വരെ പോയി വരാം എന്നും കരുതി.. കൂട്ടു കിട്ടിയില്ലെങ്കില്‍ തനിയെ പോകാമെന്നും അങ്ങ് തീരുമാനിച്ചു!

പക്ഷെ പ്രതീക്ഷിച്ചിരിക്കാതെ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ ഒരു ബെസ്റ്റ് കൂട്ട് കിട്ടി!!
‘ആത്മേച്ചീ നമുക്ക് 1.30 ക്ക് മീറ്റ് ചെയ്യാം..’ (ഒരു രണ്ടോ മൂന്നോ വയസ്സെങ്കിലും ഇളപ്പമല്ലാത്തവരെ കിട്ടാനൊക്കെ ഇക്കാലത്ത് വലിയ പ്രയാസമാനെന്നേ!)
'ശരി!'
11.30 ആയപ്പോള്‍ ഒന്നും രണ്ടും ഷിഫ്റ്റ് കഴിഞ്ഞ് ഗൃഹനാഥന്‍ മൂന്നാം ട്രിപ്പിനു മുന്‍പുള്ള വിശ്രമത്തിനു വട്ടം കൂടാന്‍ എത്തി!
ആത്മയ്ക്ക് വെളിയില്‍ പോണ്ടേ!
ഇനി അതറിഞ്ഞുകൊണ്ട് മുടക്കാന്‍ വന്നതാകുമോ!
ഏയ്!
എല്ലാം നിന്റെ തോന്നലുകളാണ് ആത്മേ.. നീ റഡിയാകൂ.. ലോണ്‍ലി ലേഡീ..

ആത്മ ഗൃഹനാഥനു ഭക്ഷണം ഒക്കെ വിളമ്പി റഡിയായി! അറ്റര്‍ഷന്‍ ആയി. പെട്ടെന്ന് ആത്മയിലെ ലേസി ലേഡി ഉണര്‍ന്നു!
‘മി. ആത്മേ, നിങ്ങള്‍ പട്ടണത്തിലേക്കെങ്ങാനും പോകുന്നുണ്ടോ?’
‘ഉം? എന്നാത്തിനാ?’
‘എനിക്ക് അവിടെ വരെ ഒന്നു പോയി വരണമായിരുന്നു.. ഒന്നു രണ്ട് കാര്യങ്ങള്‍ സാധിക്കാനുണ്ട്..(ചിലപ്പോള്‍‍ തമാശ ഗുണം ചെയ്യും! ചിലപ്പോള്‍ മാത്രം..!)
‘ഇല്ല ഇന്ന് അങ്ങോട്ടല്ല പോകുന്നത്.’ പിന്നെ, മോള് ഇപ്പോള്‍ വിളിച്ചു 1.30 ക്ക് എത്തുമെന്ന്!’
വൈകും വരെ ക് ളാസ്സുണ്ടെന്നു പറഞ്ഞ് പോയ അവള്‍ക്ക് നേരത്തെ വരാന്‍ തോന്നിയതെന്തെ!
ഹും അവളും എന്നെ ഇന്‍ഡിപ്പെന്റന്റ് ആക്കാതിരിക്കാന്‍ നോക്കയാണോ!

കൂട്ടുകാരിയെ വിളിച്ച്, ‘അയ്യോ, കൂട്ടുകാരീ, ദാ ഇപ്പോള്‍ എന്റെ മകള്‍ വിളിച്ചു, അവള്‍ നേരത്തെ സ്കൂളില്‍ നിന്നും വരുന്നു.. നമുക്ക് ഇനിയൊരു ദിവസം കാണാം..’ എന്നു പറയണോ വേണ്ടേ എന്ന ഒരു കണ്‍ഫ്യൂഷനില്‍ ആത്മയുടെ ഭാവി ഒരു മുള്‍മുനയിലെന്നപോലെ ഒരുനിമിഷം ചാഞ്ചാടി (ഇപ്പോള്‍ സാഹിത്യവും ആയല്ലൊ അല്ലെ!). മോളു വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ ഏകാന്തതയൊന്നും ഉണ്ടാവില്ല. വീടിന്റെ സ്വച്ഛന്ത ശീതളിമയില്‍ (?) അവള്‍ അവളുടെ കാര്യവും, ഞാന്‍ എന്റെ കാര്യവും (ബ് ളോഗെഴുത്ത്, സ്വപ്നം കാണല്‍, ആത്മീയാന്വേക്ഷണം.. തുടങ്ങി ഓരോന്നില്‍ വ്യാപൃതയായി) നോക്കി ഇരുന്നോളും!

പക്ഷെ, പെട്ടെന്ന് മനസ്സാക്ഷി ഉണര്‍ന്നു..!
അപ്പോള്‍ നിന്റെ ഷോപ്പിംഗ് പ്രൊപ്പോസല്‍ ശിരസ്സാ വഹിച്ച് ആഫ്റ്റര്‍ നൂണ്‍ നിനക്കായി നീക്കിവയ്ക്കാം എന്നു തീരുമാനിച്ച ആ വിശാലമനസ്ക്കയുടെ വിശാലതയ്ക്ക് നിനക്ക് ഒരു വിലയുമില്ലേ ആത്മേ?! ചുമ്മാതല്ല നീ ഒറ്റക്ക് കിടന്ന് തുഴയുന്നത്! ഹും!

ആത്മ പെട്ടെന്ന് ചാടിയെണീറ്റു.. ഓവര്‍കോട്ടണിഞ്ഞു.. സ്പ്രേ അടിച്ചു.. റഡിയായി!
‘മി. ആത്മേ നിങ്ങള്‍ എന്നെ എങ്ങും ഇറക്കി വിടണ്ട.. ഞാന്‍ തനിയേ പൊയ്ക്കോളാം.. എനിക്കതാണിഷ്ടം’
‘അതാണിഷ്ടമെങ്കില്‍ അങ്ങിനെ പോ..’(പിന്നല്ല!)

വഴിയില്‍ വച്ച് മകളുടെ ഫോണ്‍..!
‘അമ്മേ ഞാന്‍ വീണു, കയ്യെല്ലാം മുറിഞ്ഞുവാരി വരികയാണ്!’
‘അതെങ്ങിനെ?’ (വലിയ ഏങ്ങലില്ല. കാരണം തനിക്ക് വേദന സഹിക്കാന്‍ പറ്റും, പക്ഷെ, അമ്മ എങ്ങിനെ പ്രതികരിക്കും! എന്നുള്ള ആകാംഷയായിരുന്നു അവളുടെ സ്വരത്തില്‍.. ആത്മ പെട്ടെന്ന് ധീരത കൈവരിച്ചു)
അവള്‍ പരീക്ഷയൊക്കെ കഴിഞ്ഞതിനു ശേഷം രാവിലെ ജോഗിംഗ് എന്നും പറഞ്ഞ് സന്നാഹങ്ങളുമായി പൊയ്ക്കൊണ്ടിരിക്കയായിരുന്നു. ഇന്ന് ജോഗിങ്ങിനായി ഒന്നും കൊണ്ടുപോയില്ലല്ലൊ! പിന്നെന്തുപറ്റി!
‘അത്.. ഞാന്‍ റോളര്‍ സ്കേറ്റിംഗ് ചെയ്തതാ..’
‘ഹും! സാരമില്ല.. അമ്മ ഏതിനും ഷോപ്പിംഗിനു തിരിച്ചു.. അമ്മ തിരിച്ചു വരുമ്പോള്‍ പ് ളാസ്റ്റര്‍ ഒക്കെ കൊണ്ടു വരാം ട്ടൊ.’, (ഈ ഒരു സെന്റന്‍സില്‍ നവരസങ്ങള്‍ അടങ്ങിയിരിക്കുന്നു.. ‘സ്നേഹം’ നിറഞ്ഞ ‘ശാസന’, ‘സാന്ത്വനം‘, ‘അനുനയിപ്പിക്കല്‍‘, ‘പ്രതീക്ഷ‘ കൊടുക്കല്‍, ‘ആത്മ്വവിശ്വാസം’, ‘സിമ്പതി‘, വേദന അനുഭവിച്ചുകൊണ്ട് ധൈര്യവതിയായിരിക്കുന്നതിനുള്ള ‘അഭിനന്ദനം‘, ഉടന്‍ അവളുടെ അടുത്തെത്താനാകാത്തൈല്‍ ‘മാപ്പ്’)
മനസ്സില്ലാ മനസ്സോടെ മകള്‍ ‘ഉം..’ (ഇതിലും നവരസങ്ങള്‍ അടങ്ങീട്ടുണ്ട്!)

ഞാനിപ്പോള്‍ ആരോടാണു അനീതി കാട്ടുന്നത്? അല്ലെങ്കില്‍ ആരോടാണ് നീതി കാട്ടുന്നത്?!
(കര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കുകയാണോ ആത്മേ നീ?!) എന്നെ കാത്തു നില്‍ക്കുന്ന ഫ്രണ്ടിനോടോ, അതോ താനുണ്ടെങ്കില്‍ തന്റെ സുരക്ഷിതത്വത്തില്‍ മുറിവൊക്കെ വച്ചുകെട്ടി, ആഹാരമൊക്കെ കഴിച്ച് വിശ്രമിക്കാന്‍ വരുന്ന മകളോടോ?!

ഏതിനും ഈ സമയം ആത്മ ബസ്റ്റോപ്പില്‍ നില്‍ക്കയാണ് .. അവിടെ എന്തു സംഭവിച്ചു എന്നു നോക്കാം..!

ഫ്രണ്ട് അങ്ങ് 30 കിലോമീറ്റര്‍ അകലെയുള്ള ഷോപ്പിംഗ് കോമ്പ് ളക്സില്‍!
ആത്മേ ഇങ്ങിനെ മനുഷ്യരെ നിര്‍ത്തി വിഷമിപ്പിക്കുന്നതും മര്യാദകേടാണു.. ഒരു ടാക്സി പിടിക്ക് ആത്മേ.. (ആത്മേടെ മനസ്സാക്ഷി)
അതിനു രണ്ടു പൂതങ്ങളുടെ പിറകില്‍ എത്ര നേരമായി നില്‍ക്കുന്നു.. ഒറ്റ ടാക്സിപോലും നിരിത്തുന്നില്ല!
ആദ്യം പൂതങ്ങള്‍ കയറിപ്പോയാലല്ലെ ആത്മയ്ക്ക് പോകാന്‍ പറ്റൂ..!
(പൂതങ്ങള്‍ എന്നു പറയാന്‍ കാരണം, കേവലം ആത്മയെക്കാലും ഒരു പത്തു കിലോ കൂടി അധികം ശരീരമാംസം ഉണ്ടെന്ന ഒറ്റകാരണത്താലാണേ..)

അങ്ങിനെ ഒടുവില്‍, ‘ബസ്സില്‍ തന്നെ പോകാം.. എല്ലാം തലൈ വിധി’ എന്ന് മട്ടില്‍ ബസ്സും കാത്തു നില്‍ക്കുമ്പോള്‍.. അതാ! പൂതങ്ങളുടെ മുന്നില്‍ നിര്‍ത്താതെ തന്റെ മുന്നില്‍ ഒരു ടാക്സി സഡണ്‍ ബ്രേക്കിടുന്നു!
ഞാന്‍ പൂതങ്ങളെ നോക്കി!
പൂതങ്ങള്‍ എന്നെ നോക്കി!
ഇരുകൂട്ടര്‍ക്കും കാര്യം മനസ്സിലായി! നോ ബാഡ് ഫീലിംഗ്സ്!

ടാക്സി ആരെയോ ഇറക്കാന്‍ വന്നു നിന്നതായിരുന്നു. എന്റെ അടുത്തായിപ്പോയെന്നേ ഉള്ളൂ!
ബസ്സ്ട്റ്റോപ്പില്‍ നിര്‍ത്തിയതേ കുറ്റം.. ഇനിയിപ്പോള്‍ പൂതങ്ങള്‍ ഓടിയാലും നടന്നാലും ടാക്സിക്ക് വെയിറ്റു ചെയ്യാന്‍ പറ്റില്ല. ‘ഒന്നുകില്‍ കയറ്, അല്ലങ്കില്‍ എന്നെയങ്ങ് എന്നെന്നെക്കുമായി മറന്നേരെ’ എന്നമട്ടില്‍ ടാക്സിക്കാരന്‍ നിര്‍വ്വികാരതയോടെ എന്നെ ഒന്നു നോക്കി!
ആത്മ ഒന്നു മടിച്ചു നിന്നു!
മുന്നില്‍ ഭാഗ്യദേവത വന്നു നിന്നിട്ടും മുന്നോട്ടു കാല്‍ വയ്ക്കാന്‍ ഒരു നാണം!
പെട്ടെന്ന് ഷോപ്പിംഗ് സെന്ററില്‍ തനിക്കായി ഈ എന്യനാട്ടില്‍ വെയിറ്റു ചെയ്യുന്ന bhaavi ഡോക്ടറുടെ അമ്മ (എന്റെ ഫ്രണ്ട്) യെ ഓര്‍ത്തു..!
പിന്നെ ഒറ്റ ഓട്ടമായിരുന്നു.. (ആകെക്കൂടി ഒരു പത്തു പതിനഞ്ച് ചുവടുകള്‍ ഓടിക്കാണും!)
മി. ഡ്രൈവറേ.. കാര്‍ മുന്നോട്ടെടുക്കല്ലേ.. ഇതാ എന്റെ മനസ്സു മാറിയിരിക്കുന്നു... ദയവായി സ്വീകരിച്ചാലും!

അയാള്‍ സ്വീകരിച്ചു! (ബാക്കി ടാക്സിക്കകത്ത്..)

ആത്മ‍ അകത്തുകയറി, ‘ടൌണില്‍ പോകണം’എന്നു പറഞ്ഞപ്പോL‍ അയാള്‍ക്ക് പെരുത്ത് സന്തോഷം! ഒരു നല്ല ഓട്ടം കിട്ടിയ ഒരു സാറ്റിസ്ഫാക്ഷന്‍ അയാള്‍ക്ക്!
പൂതങ്ങളുടെ ആശീര്‍വ്വാദത്തോടെ ആദ്യം ടാക്സിയില്‍ കയറാന്‍ പറ്റിയ ചാരിതാര്‍ത്ഥ്യം ആത്മയ്ക്ക്!
ആത്മ‍ ബാഗില്‍ നിന്നും ഇയര്‍ ഫോണ്‍ വലിച്ചെടുത്തു.. ഫോണില്‍ ഏറ്റി, മഹാഭാഗവതം ഭാഗം-31 ശ്രവിക്കാന്‍ തുടങ്ങി!
ടൌണില്‍ എത്തുന്നതിനു മുന്‍പ് ഞാന്‍ മിക്കവാറും ഒരു സന്യാസിനി ആകും ഡ്രൈവറേ..!
ടൌണില്‍ എത്താറാകുമ്പോള്‍ ഞങ്ങള്‍ മാനസികമായി ഒരുവിധം അഡ്ജസ്റ്റ്മെന്റില്‍ എത്തിയായിരുന്നു. കാറില്‍ എന്നെപ്പോലെ ഒരു ജീവി ഉണ്ടെന്ന് അയാള്‍ക്കും ഫീല്‍ ചെയ്തില്ല, അയാളാണ് വണ്ടിഓടിച്ച് എന്നെ ഇവിടെ എത്തിച്ചതെന്ന് ഞാനും അറിഞ്ഞില്ല!
‘താനും, കാറും പിന്നെ മ്യൂസിക്ക് മാത്രം’ എന്ന് അയാളും, ‘ഞാനും എന്റെ മഹാഭാഗവതവും മാത്രം’ എന്ന് ഞാനും, എന്നായി ഞങ്ങള്‍ അവരവരുടെ ലോകത്തിലേക്ക് ചുരുങ്ങിക്കൂടി.
ഇയ്യാളെ പോലെ ഒരു മനുഷ്യനെ ആയിരുന്നു ഞാന്‍ വിവാഹം കഴിച്ചിരുന്നതെങ്കില്‍ വളരെ ഒത്തൊരുമ കണ്ടേനെ! പക്ഷെ, നല്ല പ്രായവ്യത്യാസം കണ്ടേക്കും! ആത്മ ഒരു നിമിഷം ചിന്തിച്ചു..!
അയാള്‍ ആത്മയെ ഷോപ്പിങ് കവാടത്തിനു തൊട്ടു മുന്നില്‍ തന്നെ ഇറക്കിവിട്ട് മഞ്ഞുപോലെ നീങ്ങിപ്പോയി..!

ഇനി ഫ്രണ്ടും ഞാനും!ഞാനും ഫ്രണ്ടും!

ഞങ്ങള്‍ക്ക് കൂടുതല്‍ പരിചയപ്പെടാന്‍.. അടുത്തറിയാന്‍ കിട്ടിയ സമയം!
ആദ്യം ഞങ്ങള്‍ അന്യോന്യം നോക്കി മതിച്ചു!
പിന്നെ മന്ദം മന്ദം ഷോപ്പിംഗ് സെന്ററിനകത്തു കയറി..
രണ്ട് ‍കേരളവനിതകള്‍ വിദേശത്തു വന്ന് ഷോപ്പിംഗ് സെന്ററിനകത്ത് ഒരേപോലെ പലതും തിരഞ്ഞു..
ഒടുവില്‍ ഒന്നിലും അധികം ആക്രാന്തം തോന്നാത്ത, ഏകദേശം സമാന ചിന്താഗതിക്കാരാണ് തങ്ങള്‍ എന്നു മനസ്സിലാക്കി, ‘നമുക്ക് കഴിക്കാന്‍ പോകാം..’ എന്നു പറഞ്ഞപ്പോള്‍ ഇരുവര്‍ക്കും സന്തോഷമായി!
ഒരാള്‍ ചപ്പാത്തിയും ഒരാള്‍ സൌത്ത് ഇന്ത്യന്‍ മീലും കഴിക്കുമ്പോള്‍ ഇരുവരും പതിയെ പതിയെ മനസ്സ് തുറക്കുകയായിരുന്നു..

എഴുതാനാണെങ്കില്‍ ഒരുപാടുണ്ട്..
പറഞ്ഞ് പറഞ്ഞ് ജീവിതവും, ആത്മീയവും, ഒക്കെ കടന്ന് ഒടുവില്‍ ബ് ളോഗെഴുത്തില്‍ ചെന്നെത്തി..
അതുവരെ ചെന്നെത്തണമെങ്കില്‍ ഈ ഫ്രണ്ട് ഒരു പ്രത്യേക ഫ്രണ്ടാണല്ലൊ എന്നും ഓര്‍ത്തു!
ആത്മ എന്ന് പേര് എന്നെ അറിയാവുന്ന ഒറ്റ മനുഷ്യരോടും പറഞ്ഞിട്ടില്ല

ആ ഫ്രണ്ടിനു ഈ ബ് ളോഗില്‍ വരാന്‍ വിധിയുണ്ടെങ്കില്‍ വീണ്ടും വിളിക്കും ബ് ളോഗ് അഡ്രസ്സ് ചോദിക്കും എനിക്ക് കൊടുക്കേണ്ടി വരും.. (ഒരു പക്ഷെ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ആത്മ അങ്ങോട്ടു വിളിച്ച് കൊടുത്താലും ആയി) എല്ലാം വിധി.. നല്ലതിനായിരിക്കാം.. അല്ലെങ്കില്‍ സംഭവിക്കാനുള്ളത് എന്നായാലും സംഭവിക്കും എന്ന് പറഞ്ഞ് സമാധാനിക്കാം.. അല്ലെ,
വിടപറഞ്ഞ് പിരിയുമ്പോള്‍ എന്തോ നല്ല കാര്യം ചെയ്ത ഒരു തോന്നല്‍. ഉപയോഗപ്രദമായി ചിലവഴിച്ച കുറച്ചു സമയം.

തിരിച്ചും ടാക്സി തന്നെ എടുത്തു.

ഇന്നത്തെക്ക് ഒരു ദിവസം ഇവിടത്തെ ഡോളറും ഇന്ത്യന്‍ റുപ്പീസും ആയി കമ്പയര്‍ ചെയ്യണ്ട എന്നങ്ങ് തീരുമാനിച്ചു!

കാറിലിരുന്ന് മകളെ വിളിച്ചപ്പോള്‍, കയ്യിലെ മുറിവുമായി അമ്മയെ കാത്തിരുന്ന് വിഷമിച്ച സ്വരം!

വീടിനരികിലെ ഷോപ്പിംഗ് സെന്ററില്‍ കയറി അവള്‍ക്കിഷ്ടമുള്ള ആഹാരവും പിന്നെ പ് ളാസ്റ്ററും ഒക്കെ വാങ്ങി വീട്ടിലെത്തിയപ്പോല്‍ ചുറ്റും ഇരുള്‍ പരന്നിരുന്നു..

‘അമ്മേ എനിക്ക് കിടക്കാനും പറ്റിയില്ല, കഴിക്കാനും പറ്റിയില്ല, മുറിവില്‍ ഒന്നും ചെയ്തതും ഇല്ല!’

ആ‍ത്മ പെട്ടെന്ന് ചെന്ന് ഡെറ്റോള്‍ വച്ച് കയ്യൊക്കെ കഴുകി, ലോഹ്യമൊക്കെ ചോദിച്ച്, (അമ്മ അങ്ങിനെ ഡോക്ടറും ആയി അല്ല്യോ!) പ് ളാസ്റ്റൊക്കെ ഒട്ടിച്ച് കൊടുത്ത്, കഴിക്കാനുള്ള ആഹാരവും കൊടുത്ത് അവളെ സുരക്ഷിതയാക്കി..

പിന്നീട് പ്രാര്‍ത്ഥിച്ചു. (നല്ല ഒരു ദിവസമായിരുന്നില്ലേ ദൈവത്തിനു നന്ദി പറയണ്ടേ!)

പിന്നീട് ലാപ്ടോപ്പ് തുറന്നു..

ട്വിറ്റര്‍ നോക്കി, ബ് ളോഗു നോക്കി ആകെപ്പാടെ തന്റെ മനസ്സ് വ്യാപരിക്കുന്ന ഇടങ്ങളിലെല്ലാം ആത്മയുടെ ആത്മാവ് ഒരു അവലോകനം നടത്തി..

ഹും! തന്റെ അഭാവത്തില്‍ വലിയ സംഭവവികാസങ്ങളൊന്നും ഉണ്ടായില്ല! എല്ലാം മുറക്ക് നടക്കുന്നുണ്ട്.

ചുരുക്കത്തില്‍ എല്ലായിടവും സുരക്ഷിതം?!

എങ്കിപ്പിന്നെ എല്ലാം എഴുതി ബ് ളോഗിനു തന്നെ അങ്ങ് കാഴ്ച വച്ചേക്കാം എന്നു കരുതി..
സസ്നേഹം
ആത്മ

[എഴുതീട്ടും തീരാത്ത ഒരു പോസ്റ്റ്! തെറ്റുകളുണ്ടെങ്കില്‍ നാളെ ഭേദഗതി ചെയ്യാം..]

14 comments:

കുഞ്ഞൂസ് (Kunjuss) said...

ആത്മാ,
ജീവിതം തന്നെയല്ലേ കഥകള്‍, അല്ലെങ്കില്‍ കഥകളാണോ ജീവിതം? എന്തായാലും ഈ എഴുത്തു വളരെ മനോഹരമായി...

അവനവനു വേണ്ടി ജീവിക്കുന്നത് അല്പം സ്വാര്‍ത്ഥതയല്ലേ..? മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍, ജീവിതം സാര്‍ത്ഥമാകുന്നു എന്നത് എന്റെ കാഴ്ചപ്പാട്!

രാവിലെ ആത്മ ഉണര്‍ന്നു വരുമ്പോള്‍, ഞാന്‍ ഉറക്കമായിട്ടുണ്ടാവും... അതിനാല്‍ ശുഭ ദിനം നേരത്തേ ആശംസിക്കുന്നു

ആത്മ said...

kunjussE,

inn enthO enikk malayalam font kittunnilla!

raNtumoonn pravaSyam vannu marupati ezhuthaan. font kittaathe thirichchupOyi..

comment okke itt, ente dhivasam Subhamaakki thannathinu nandhi tto,

Kalavallabhan said...

നീളം കൂടുന്നല്ലോ

ആത്മ said...

aRiyaatha ang ezhuthippOkunnathaaNu.
ini koodaathirikkaan SradhDhikkaam..

faisu madeena said...

ഹമ്മോ ..ഇങ്ങനെയും പോസ്റ്റ്‌ ഇടാം അല്ലെ ...

Rare Rose said...

ആത്മേച്ചീ.,ഇഷ്ടായി ഈ യാത്ര.ചില വര്‍ത്തമാനം കേട്ടപ്പോളെനിക്ക് ചിരീം വന്നു.:)

തിരക്ക് കാരണം ആ സുഹൃത്തിനൊപ്പം ആത്മേച്ചി പോവാതിരിക്കുമോന്നു സംശയിച്ചു.പക്ഷേ ഒരേ തൂവല്‍പ്പക്ഷികളെന്ന പോലെ രണ്ടു പേരുമൊരുമിച്ചു കണ്ടുമുട്ടിയപ്പോള്‍ എനിക്കും സന്തോഷം.:)

വല്യമ്മായി said...

:)

njanum inghane oru koottukariyude aduthaayirunnu kazhinjha kurach divasanghalil :)

ആത്മ said...

faisu madeena,

athe! njaanum athu thanneyaaNu aalOchikkunnath! :)

ആത്മ said...

Rare Rose,

ente neeNta post vaayichchu pattichchathinu thanks!!

rose chirichchu ennaRinjnjappOL
santhOshamaayi..:)

ആത്മ said...

valiyammaayi,

:)

kandathil santhosham!!
vaayichchu theerththathinu thanks!

Manoraj said...

ഇത് കൊള്ളം. പറഞ്ഞത് എന്തുതന്നെയാണെങ്കിലും എഴുത്തില്‍ ഒരു വ്യത്യസ്തത ഫീല്‍ ചെയ്തു.

ആത്മ said...

നന്ദി!

മൈലാഞ്ചി said...

പോകാന്‍ പറ്റിയല്ലോ. സന്തോഷം. എനിക്കാണെങ്കില്‍ പോകാനാവുകയുമില്ല, അതിന്‍റെ വിഷമം മാറുകയുമില്ല.. അഥവാ പോയാല്‍ ഒടുക്കത്തെ മനസ്സാക്ഷിക്കുത്ത് ശല്യപ്പെടുത്തും.. ഒരു കാര്യോല്യാണ്ടെ...
എന്തായാലും നന്നായി... പറഞ്ഞരീതിയും...

ആത്മ said...

പറഞ്ഞ് രീതി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം!

മൈലാഞ്ചി ഇവിടെ വന്നതിനും വായിച്ചതിനും അതിലും വളരെ സന്തോഷം!