Monday, November 15, 2010

നിറയെ വിഷയങ്ങള്‍..!

ആത്മയുടെ പണ്ടത്തെ സ്റ്റൈല്‍ എടുത്താലേ ജീവിക്കാന്‍ (ബ് ളോഗെഴുതാന്‍) പറ്റൂ എന്നു തോന്നുന്നു..

അതിനിടെ ഒരു കാര്യം പറഞ്ഞോട്ടെ, ചില വലിയ വലിയ ബ് ളോഗുകളൊക്കെ കാണുമ്പോള്‍ തലേക്കൂടി മുണ്ടുമിട്ട് സന്യസിക്കാന്‍ പോകുന്നതാണ് ഉചിതം എന്നും തോന്നായ്കയല്ല!
എങ്കിലും.. എങ്കിലും.. എവിടെയോ എന്തോ കോര്‍ത്തു വലിക്കുന്നപോലെ..
ഒരുപക്ഷെ, ബ് ളോഗിന്റെ ആത്മാവാകാം..!

നിന്നെ ഇഷ്ടമാണെന്നതൊക്കെ ശരിതന്നെ ബ് ളോഗേ! പക്ഷെ എത്രമാത്രം ഇഷ്ടമുണ്ടെന്നു ചോദിച്ചാല്‍ വലഞ്ഞുപോകും.. ചിലപ്പോള്‍ തോന്നും ഹൃദയം നിറച്ചും നീയാണെന്ന്! പക്ഷെ നമുക്ക് ഹൃദയം വെളിയിലെടുത്ത് മുറിച്ച് അതില്‍ എത്രത്തോളം ഓരോരുത്തരും ഉണ്ടെന്ന് തിട്ടപ്പെടുത്തിയെടുക്കാന്‍ മാത്രം ശാസ്ത്രം വളര്‍ന്നിട്ടില്ലല്ലൊ! അതൊക്കെ ഇപ്പോഴും ദൈവത്തിന്റെ വ്യാപാരങ്ങളല്ലെ!

ഇന്നലെ ഭാഗവതം ശ്രവിച്ചുകൊണ്ടിരുന്നപ്പോള്‍ ആ മഹാത്മാവ് കണ്ടുപിടിച്ച ഒരു കാര്യം കൂടി പറഞ്ഞ് ഉപസംഹരിക്കാന്‍ നോക്കാം..
നമ്മുടെ ആഗ്രഹങ്ങള്‍ (ആവശ്യങ്ങള്‍) താഴെനിന്നും മുകളിലേക്ക് പോകുന്തോറും കൂടുതല്‍ മഹത്തരമായി വരും എന്ന് !!
താഴെ ബേസിക്ക് ആഗ്രഹങ്ങള്‍.
അതുകഴിഞ്ഞാല്‍, ചപലമായ ആഗ്രഹം (ഒരുതരത്തില്‍ അതും ബേസിക്ക് ആണു).
അതുകഴിഞ്ഞാല്‍ പിന്നെ വയറിന്റെ പ്രശ്നമാണ്.
അതുകഴിയുമ്പോള്‍ ഹൃദയവ്യാപാരങ്ങളായി.. സ്നേഹം, പ്രേമം, ദയവ് തുടങ്ങി ഓരോ വികാരങ്ങള്‍.
അടുത്ത പടി, ആശയവിനിമയം.. സംസാരം.. പറയുക, കേള്‍ക്കുക, പ്രകടിപ്പിക്കുക തുടങ്ങിയവ.
അതിനടുത്ത പടി, മനസ്സ്. (അതിനെ ആശ്രയിച്ചാണ് ഒരു കണക്കിനു താഴെയുള്ള പല തലങ്ങളും പ്രവര്‍ത്തിക്കുന്നതു)
ഏറ്റവും മുകളില്‍ (ഉച്ചിയില്‍) ആണ് നമ്മുടെ ഏറ്റവും ദൈവീകമായ ഭാവം ഉള്ളത്!
തിരിച്ചറിവ്, ആത്മജ്ഞാനം എന്നിങ്ങനെ നമ്മെ ദൈവവുമായി അടുപ്പിക്കുന്ന ശക്തി ഉള്ളത്.. ആ തലം കൂടുതല്‍ പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് ദൈവത്തെപ്പറ്റി, നമ്മെപ്പറ്റി, ഒക്കെ കൂടുതല്‍ അറിയാനും മറ്റും ഉള്ള വാസന ഉണ്ടാകും..
അതുകൊണ്ട് നാം എപ്പോഴും താഴത്തെ തലങ്ങളില്‍ നിന്നും മുകളിലത്തെ തലത്തിലേക്ക് ഉയരാന്‍ ശ്രമിക്കണമത്രെ! താഴെയുള്ള ആഗ്രഹങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്താല്‍ മുകളിലേക്ക് ഉയരാന്‍ കഴിയില്ലെന്ന് ചുരുക്കം..
ഏകദേശം പിടികിട്ടിയല്ലൊ അല്ലെ?!,
ഇല്ലെങ്കില്‍ ഉദിത് ചൈതന്യയതിയുടെ പ്രഭാഷണം ശ്രവിക്കൂ..
ആത്മക്കും കുറെയൊക്കെ പിടികിട്ടി! പക്ഷെ ഇടക്കിടെ വിട്ടുപോകും എന്നെ ഉള്ളൂ..

ഉറക്കം വരാത്ത ഒരു രാത്രിയില്‍ മനസ്സില്‍ തോന്നിയത് എഴുതിയെന്നേ ഉള്ളൂ..
കുറവു വല്ലതും ഉണ്ടെങ്കില്‍ നാളെ രാവിലെ ഉറക്കം തെളിയുമ്പോള്‍ ഭേദഗതി ചെയ്യാം.
അറ്റ്ലീസ്റ്റ് ഇത് ഒരു ബ് ളോഗല്ലെ, എറിഞ്ഞ കല്ലും, പറഞ്ഞവാക്കും തിരിച്ചെടുക്കാവാവില്ല എന്നാണ്.. പക്ഷെ എഴുതിയ ബ് ളോഗ് പോസ്റ്റ് മാത്രം.. മാറ്റുകയോ, മറിക്കുകയോ ഡിലീറ്റുകയോ എന്തുവേണേലും ആവാം..!

ഇത്രെം എഴുതിയപ്പോള്‍ ആത്മയെ കുറെ നാളായി അലട്ടുന്ന ഒരു ബ് ളോഗ് പ്രശ്നം പൊന്തിവരുന്നന്നു..! അതു കൂടെ എഴുതിക്കോട്ടെ, (കുറച്ചുനാളായി മറ്റെല്ലാം ഉപേക്ഷിച്ച്, ‘എനിക്ക് ബ് ളോഗു മാത്രം മതി.. എന്നും പറഞ്ഞ് ജീവിക്കയല്ല്യോ!).

ആത്മ വീക്ക്ഡേയ്സില്‍ ജോലിയും കാര്യങ്ങളുടേം ഇടയിലും ഓടോടിവന്ന് ബ് ളോഗു വായിക്കും, എഴുതും,
എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും.. എന്നാല്‍ വീക്കെന്റാകുമ്പോള്‍ ആകെ ഒരു ശ്മശാന മൂകത അനുഭവപ്പെടുന്നു! ക്യാ ബാത് ഹെ?! ആകെ ഒരു ശൂന്യത!!
ആത്മയ്ക്കാണെങ്കില്‍ വീക്കെന്റുകളാണ് മഹാ ബോറിംഗ് (മിക്ക വീട്ടമ്മമാര്‍ക്കും).. വെളിയില്‍ എങ്ങും പോകാന്‍ പറ്റില്ല, വീടും മക്കളും ജോലിയും ആയി ഇരിക്കണം.

ശനിയും ഞായറും ഒക്കെ കഴിഞ്ഞ് തിങ്കള്‍, ചൊവ്വ, ബുധന്മാരൊക്കെ വരില്ലേ, അവരെ ആത്മ വല്ലാത്ത ആവേശത്തോടെയാണ് വരവേല്‍ക്കുക..
ആത്മക്ക് എന്തുവേണേലും ആവാം! ഷോപ്പിംഗിനു പോവുകയോ, ലൈബ്രറിയില്‍ പോവുകയോ, ദിവസം മുഴുവന്‍ ഭാഗവതം കേള്‍ക്കുകയോ ഒക്കെ ചെയ്യാം..
തന്നെ രണ്ടുദിവ്സം പാടെ അവഗണിച്ച് ബ് ളോഗിനെ എങ്ങിനെ ഒരു പാഠം പഠിപ്പിക്കണം എന്നുമാത്രം അറിയില്ല! ഷോപ്പിംഗിനു പോയാലും കുക്കിംഗിനു പോയാലും ഒക്കെ കറങ്ങി തിരിഞ്ഞ് ഒടുവില്‍ എത്തുന്ന് ഈ മഹാനുഭാവന്റെ മുന്നില്‍ തന്നെ! ഹും!

ആത്മ ആദ്യമേ പറഞ്ഞേ, എറിഞ്ഞ കല്ലിന്റേം പറഞ്ഞ വാക്കിന്റേം കാര്യം!
നാളെ ഉറക്കം തെളിയുമ്പോള്‍ വീണ്‍ വാക്കുവല്ലോം എഴുതിപ്പോയെങ്കില്‍ തിരുത്താം ബ് ളോഗേ!

[ഇത്രം എഴുതിയപ്പോള്‍ ഇത് ഇന്നു രാത്രിയില്‍ പോസ്റ്റ് ചെയ്യണോ അതോ നാളെ രാവിലെ മതിയോ എന്നായി ചിന്ത! ഹും! കര്‍മ്മം ചെയ്യാന്‍ തുടങ്ങിയാല്‍ തന്നെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായി.. എന്നാ ചെയ്യാനാ..!]

10 comments:

കുഞ്ഞൂസ് (Kunjuss) said...

കുറച്ചു അക്ഷരത്തെറ്റുകള്‍ മാത്രം, ഒന്നു തിരുത്തിക്കോളൂ ട്ടോ ആത്മാ...

ആത്മ said...

അക്ഷര തെറ്റുകള്‍ കണ്ടതൊക്കെ തിരുത്തി.
വടക്കന്‍ ഭാക്ഷ അനുകരിച്ചതാണോ തെറ്റായത് എന്നും അറിയില്ല.!

പോസ്റ്റ് തീരെ മോശമായില്ല എന്നു കരുതുന്നു..

കുഞ്ഞൂസിനെ കണ്ടതില്‍ വളരെ വളരെ സന്തോഷം!

Kalavallabhan said...

"എറിഞ്ഞ കല്ലിന്റേം പറഞ്ഞ വാക്കിന്റേം കാര്യം!"
ബ്രേക്കില്ലാത്ത വർഗ്ഗങ്ങളാ, സൂക്ഷിക്കണം

jayanEvoor said...

കൊള്ളം.

കർമണ്യേ വാധികാരസ്തേ!

(ഇടയ്ക്ക് ബൂലോകം ചുറ്റി എന്റെ ബ്ലോഗിലും വാ!)

Manoraj said...

ആത്മ,
ഇതിപ്പോള്‍ ആത്മ പേരിനെ അന്വര്‍ത്ഥമാക്കാന്‍ കച്ചമുറുക്കിയിറങ്ങിയിരിക്കുവാണോ? ദേ ആകെ മൊത്തം ഒരു ആത്മീയതയൊക്കെ ഫീല്‍ ചെയ്യുന്നു. എന്തായാലും കര്‍മ്മം ചെയ്യാന്‍ തുനിഞ്ഞതല്ലേ. അപ്പോള്‍ അതങ്ങട് തുടര്‍ന്നോളു. കഥയും കവിതയും ലേഖനവും ഒക്കെ അങ്ങട് പോരട്ടെ. എഴുതൂ. തിങ്കളനും ചൊവ്വനും ബുധനും മാത്രമല്ല, ശനിയനും ഞായറുകുട്ടിയും എല്ലാം നമുക്ക് പ്രിയപ്പെട്ടവര്‍ തന്നെ:)

Rare Rose said...

എനിക്ക് ശനി-ഞായര്‍ ആള്‍ക്കാരെയാ കൂടുതലിഷ്ടം ആത്മേച്ചീ..തിങ്കളേറ്റവും മടിയും.:)

ആത്മ said...

Kalavallabhan,

സൂക്ഷിക്കാം..:)

ആത്മ said...

jayanEvoor, :)

അവിടെ ഇടയ്ക്കൊക്കെ വരാറുണ്ട്,
കമന്റൊന്നും എഴുതിയില്ലെന്നേ ഉള്ളൂ..

ഇനി വായിക്കുമ്പോള്‍ അഭിപ്രായം കൂടി എഴുതാം..

ആത്മ said...

‘തിങ്കളനും ചൊവ്വനും ബുധനും മാത്രമല്ല, ശനിയനും ഞായറുകുട്ടിയും എല്ലാം നമുക്ക് പ്രിയപ്പെട്ടവര്‍ തന്നെ’!
:)
ആത്മ പൂര്‍ണ്ണമായും സന്യസിക്കില്ല എന്നു തോന്നുന്നു. അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച എന്നപോലെ പോകുന്നു..
വല്ലാത്ത ഒരു ജീവിതം തന്നെ..!

എനിക്കറിയില്ല എങ്ങിനെ, എപ്പോള്‍ മറുകരെ എത്തുമെന്ന്..

ആകെയുള്ള ഒരാശ്വാസം ബ്ലോഗ് മാത്രമാണ്!(ജീവിതത്തില്‍ പ്രയാസങ്ങളുള്ളതുകൊണ്ടല്ല, ആകെ ഒരു അര്‍ത്ഥശൂന്യത.. അത്രയേ ഉള്ളൂ..)

വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒക്കെ വളരെ നന്ദി!

ആത്മ said...

Rare Rose,

റോസൂം ശനി- ഞായറിനെ ഒക്കെ ആള്‍ക്കാരാക്കി.. അല്ല്യോ?! ഹും!:)

എനിക്ക് പണ്ടേ ശനിയും ഞായറും ഒക്കെ ഒരുതരം ഭയമായിരുന്നു എന്നു തോന്നുന്നു..

ഇവിടെ ഭയങ്കര മഴ റോസൂ..