Tuesday, October 26, 2010

ശാന്തത

ഇനിയിപ്പം വലിയ ടെന്‍ഷന്‍ ഒന്നും ഇല്ലല്ലൊ, മി.പെര്‍ഫക്റ്റ് മിണ്ടി, അതുകൊണ്ട് ഞാന്‍ നല്ലകുട്ടിയായി(സ്ത്രീയായി)ഇനി വെളിയിലൊന്നും കറങ്ങി നടക്കാതെ ജോലിയൊക്കെ തീര്‍ത്ത് വീട്ടിനുള്ളില്‍ തന്നെ ഭദ്രമായി തലചായ്ക്കാം..

പിന്നെ വേറേ വിശേഷം എന്തെന്നാല്‍ ഇന്ന് ശ്രമപ്പെട്ട് ഒരു മീന്‍ കറി വച്ചു. പിന്നെ അല്പം തോരനും.

വെളിയില്‍ കറങ്ങാനൊന്നും പോയില്ല. രാവിലെ ഭാഗവതം കേട്ടു (ഏഷ്യാനെറ്റില്‍)
പിന്നെ ഇയര്‍ ഫോണിലൂടെ ഉദിത് ചൈതന്യയതിയുടെ ഭാഗവത സംഗ്രഹം ഒക്കെ കേട്ട് ജോലിയൊക്കെ തീര്‍ത്തു..

ബ്ലോഗില്‍ എഴുതാന്‍ തക്ക വര്‍ത്തമാനം ഒന്നും ഇല്ല. എങ്കിലും എഴുതീല്ലെന്നു വേണ്ടല്ലൊ,

ഇനി അല്പം കൂടി നല്ല വര്‍ത്തമാനങ്ങളുമായി വരാം..

4 comments:

കുഞ്ഞൂസ് (Kunjuss) said...

ഈ ശാന്തതയുടെ ഇത്തിരി തണലില്‍ ഞാനും!

ആത്മ said...

ഓം ശാന്തി! ശാന്തി! ശാന്തി!..:))

Bindhu Unny said...

ഞാന്‍ കുറേ..... നാളായി ഈ വഴി വന്നിട്ട്. വന്നപ്പഴോ ശാന്തത!
സുഖമാണല്ലോ ല്ലേ :)

ആത്മ said...

അതെ, തല്‍ക്കാലം സുഖം..:)

ഇന്നലെ ബിന്ധു ഉണ്ണി സിംഹത്തിനെ കാണാന്‍ കാട്ടില്‍ അലഞ്ഞുനടന്ന ഫോട്ടോയും ഒക്കെ കണ്ട് കുറെ നേരം ഇരുന്നു..

വലിയ ധൈര്യശാലിയാണല്ലേ! :)