Sunday, October 17, 2010

ദാ വീണ്ടും!

ബ് ളോഗെഴുതുന്നില്ല എന്ന ആത്മയുടെ പരാതി തീര്‍ത്തേക്കാം..

ഇന്ന് ഭയങ്കര ബോറഡിയായിരുന്നു. കാരണം മാസ്റ്റര്‍ ഓഫ് ദി ഹൌസിന്റെ ബിസി ലൈഫ് കാരണം തീര്‍ത്തും ഒറ്റപ്പെട്ടപോലെ പലപ്പോഴും ജീവിക്കേണ്ടി വരുന്നതിലുള്ള ഒരു വൈക് ളബ്യം.. അത്രയേ ഉള്ളൂ.. അതര്‍വൈസ് എവരിതിംഗ് എക്സപ്റ്റ് മൈ മൈന്റ് സെറ്റിംഗ് ഈസ് ഇന്‍ പെര്‍ഫക്റ്റ് കണ്ടിഷന്‍!

അതിനിടയില്‍ ഒരു പുതിയ ഹോബി!

ലാപ്ടോപ്പും എടുത്തുവച്ച് ഇരിക്കും..

ആദ്യം ബ് ളോഗില്‍ പോയി നോക്കും.. പിന്നെ ജി മെയിലില്‍ പോയി നോക്കും ആരെങ്കിലും വല്ലതും പറഞ്ഞോ എടുത്തോ എന്നൊക്കെ നോക്കാന്‍..

പിന്നെ ട്വിറ്ററില്‍ പോകും.. അതുമല്ലെങ്കില്‍ പോയി ഫേസ്‌ ബുക്ക് തിരയും..

എങ്ങും ഒന്നും കോണ്ട്രിബ്യൂട്ട് ചെയ്യാതെ ഇങ്ങോട്ടു മാത്രം പ്രതീക്ഷിച്ച് അങ്ങിനെ അലസമായി മാറി മാറി നോക്കി ജീവിക്കും..

പിന്നെ ഭയങ്കര ഡിപ്രഷനാണ്.. ഈ ലോകം എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഒന്നും തരുന്നില്ലല്ലൊ എന്ന ഗദ്ഗദ്

(എനിക്ക് ദൈവം തന്നിട്ടുള്ള ഗിഫ്റ്റുകളൊക്കെ മനപൂര്‍വ്വമോ, അറിവില്ലായ്മകൊണ്ടോ ഓര്‍മ്മവരികയും ഇല്ല)

അങ്ങിനെ കുശുമ്പുപിടിച്ചിരുന്നിട്ട് തീരെ നിവര്‍ത്തിയില്ലാതെ മനുഷ്യര്‍ക്കോ ഒന്നും കോണ്ട്രിബൂട്ട് ചെയ്യാന്‍ പറ്റണില്ല, എങ്കിപ്പിന്നെ പ്രകൃതിയെ അല്പം ദ്രോഹിക്കാം എന്നു കരുതി.

ഗാര്‍ഡണിംഗ് (ക്ലീനിംഗ് ദി ഗാര്‍ഡന്‍ എന്നും പറയാം..)

കുറെ നേരം ദേഹമനങ്ങി അതു ചെയ്തപ്പോള്‍ അല്പം തെളിച്ചം വന്നു. കഴിഞ്ഞ ജന്മത്തില്‍ വല്ല കര്‍ഷകിയോ മറ്റോ ആയിരുന്നിരിക്കണം!

അങ്ങിനെ വെളിയില്‍ എല്ലായിടവും വൃത്തിയായപ്പോല്‍ വന്ന സന്തോഷത്തില്‍ വീണ്ടും ബ് ളോഗിനടത്തു വന്നു..

ഹും! എങ്കിപ്പിന്നെ തുടങ്ങ്വല്ലേ.. (വധം!) എന്ന്!

ഞാന്‍ പറഞ്ഞു, അതെ എങ്കിപ്പിന്നെ തുടങ്ങിക്കളയാം..

തുടരും..

[ഞാന്‍ ഇംഗ് ളീഷില്‍ ചിലപ്പോള്‍ വല്ല വാക്കുകളും എഴുതുന്നത് വെറുതെ ഒരു രസത്തിനാണ് ട്ടൊ, പ്രൊനൌണ്‍സിയേഷന്‍/ഗ്രാമ്മര്‍ ശരിയല്ലെന്നും പറഞ്ഞ്‌ ആരും ഖേദിക്കരുത്.. ഒന്നുമല്ലെങ്കില്‍ അതൊരു അന്യഭാഷയല്ലേ! ഇത്രയുമെങ്കിലും പറഞ്ഞ് ഒപ്പിക്കുന്നില്ലേ! സായിപ്പിന് ഒരു രണ്ടുവാക്ക് മലയാളം പറയാനാകുമോ ഇംഗ് ളീഷ് സ്ലാങ്ങിലെങ്കിലും!.. ആ.. അതാണ്!]

തുടരും എന്നു പറഞ്ഞ സ്ഥിതിക്ക് തുടര്‍ന്നില്ലെങ്കില്‍ മോശമല്യോ!

ശരിക്കും പറഞ്ഞാല്‍ മറ്റു വലിയ ആള്‍ക്കാരൊക്കെ എഴുതുന്നപോലെ രാഷ്ട്രീയമോ കായികമോ ഒന്നും തന്നെ എനിക്ക് എഴുതാനില്ല, എങ്കിലും ഞാനും എഴുതുന്നു എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിച്ചുകൊള്ളട്ടെ,

ഇന്നലെ മോളില്‍ കാണുന്ന ഭാഗം എഴുതീട്ട് വളരെ ധൃതിപ്പെട്ട് ഒരു പാര്‍ട്ടിക്ക് പോയി..

വല്ലപ്പോഴും കാണുന്നതുകൊണ്ടോ, ആള്‍ക്കാര്‍ക്കൊക്കെ എന്തൊരു സ്നേഹം

ആത്മ ആ സ്നേഹം എല്ലാം ശേഖരിച്ചു വച്ചു! ഇനി സ്നേഹ ദാരിദ്രം വരുമ്പോള്‍ ഓരോന്നായി എടുത്ത് ഓമനിക്കാം എന്നു കരുതി..

മനസ്സ് ഈയ്യിടെ കണ്ട്രോളില്‍ ആയതുകൊണ്ട് ഇനി എത്ര വലിയ പാര്‍ട്ടിക്ക് പോയാലും സ്ഥിരത കൈവിടില്ല.

രാത്രി സുഖമായി ഉറങ്ങി.

രാവിലെ ഭാഗവതാമൃതം കണ്ടു/കേട്ടു..

മനസ്സ് സ്വസ്ഥം..

വെളിയിലെ താപനില 25 നും 27 നും മദ്ധ്യേ..

മഴപെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്..

പിന്നെ ഇത്രേമൊക്കെ വായിക്കാന്‍ സമയം കണ്ടെത്തിയോര്‍ക്ക് ഒരു സ്വപ്ന കഥകൂടി ചേര്‍ക്കാം ട്ടൊ, രണ്ടുമൂന്നു ദിവസം മുന്‍പ് കണ്ടത് ഡ്രാഫ്റ്റില്‍ ഇട്ടിരുന്നതാണ്..

എന്റെ ശരീരം മറ്റാര്‍ക്കോ മാറ്റിവച്ചു. അവരുടെ ശരീരമാണ് ഇപ്പോള്‍ എന്റേത്. ഞാന്‍ പുതിയ ശരീരവുമായി പരിചയപ്പെടാന്‍ നോക്കുമ്പോള്‍ എന്നില്‍ നിന്നും അറ്റുപോയ എന്റെ ഒറിജിനല്‍ ശരീരം നിലത്ത് കിടന്ന് ഉരുളുന്നത് കാണുന്നു!. എനിക്ക് അസഹ്യത തോന്നി. അത് കുറച്ചു മുന്‍പു വരെ എന്റെ ശരീരമായിരുന്നു! അതിനു എന്തെങ്കിലും വിഷമമോ വേദനയോ തോന്നുന്നുണ്ടാകുമോ എന്നില്‍ നിന്നും അറ്റുപോയതില്‍! പക്ഷെ, ഉടനെ തന്നെ ആ ശരീരത്തിനെ കണ്ട്രോള്‍ ചെയ്യുന്ന അതിന്റെ പുതിയ തലയെ (ഉടമസ്ഥനെ‍) കണ്ടു! അപ്പോള്‍ സമാധാനമായി!

ആരൊക്കെയോ ചേര്‍ന്ന് എന്നെ പലതായി ഭാഗിച്ചും മാറ്റിയും വിളയാടി തീര്‍ത്ത ജീവിതം.. ! എന്തൊക്കെ സ്വപ്നങ്ങളാണ് കാണാന്‍ കിടക്കുന്നത് ദൈവമേ!

ഇത് ഒരുപക്ഷെ, ‘യന്തിരന്‍’ സിനിമ കണ്ടതിന്റെ ഓര്‍മ്മയില്‍ സംഭവിച്ചതാകും എന്നു സമാധാനിച്ചു.

എഴുതി ചേര്‍ത്തത് തൃപ്തികരമായി തോന്നുന്നില്ല. കുറച്ചുകൂടി ഭേദപ്പെട്ട രീതിയില്‍ അടുത്ത പോസ്റ്റ് എഴുതാന്‍ ആത്മക്ക് തോന്നട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ..

തല്‍ക്കാലം

വിട


6 comments:

Rare Rose said...

വിദ്യാരംഭമായിട്ടു ബ്ലോഗിനോട് കൂട്ടു കൂടിയത് നന്നായി ആത്മേച്ചീ.
ഇത്രേം ദിവസം കാണാഞ്ഞപ്പോള്‍ ബ്ലോഗിനെ ആത്മേച്ചി പൂജ വെച്ചോ എന്നു വിചാരിച്ചു ഞാന്‍.:)

പിന്നെ ‘ബൂലോകമെന്നൊരു ലോകം’ പാട്ട് കൊള്ളാല്ലോ.അതെവിടുന്നാ കിട്ടിയേ..

SONY.M.M. said...

ദാ വീണ്ടും താളുകള്‍ മറിഞ്ഞു തുടങ്ങി . റോസിന്റെ കമന്ട് കൊള്ളാം ബ്ലോഗ്‌ പൂജ

:)

ആത്മ said...

Rare Rose,:)

അത് ശരിയാണല്ലൊ! ഇന്ന് പൂജയെടുപ്പായിരുന്നു! അപ്പോള്‍‌ എന്തൊക്കെയോ ഉണ്ട് അല്ലെ പ്രകൃതിയില്‍! അല്ലെങ്കില്‍ പിന്നെ ഇന്നു തന്നെ എഴുതാന്‍ തോന്നിയതെന്തായിരിക്കും!

പാട്ട് മി. അനൂപ് കോതനല്ലൂരിന്റെ ബ്ളോഗീന്ന് മോഷ്ടിച്ചതാണ്.. :)

ആത്മ said...

SONY.M.M,

:)

താങ്ക്സ്!

jayanEvoor said...

ആത്മ....
ഇന്നലെ അരുൺ കായംകുളത്തിന്റെ പുസ്തകപ്രകാശനത്തിനു പൊയിരുന്നു. അവിടെ പത്തോളം ബ്ലോഗർ സുഹൃത്തുക്കളെ കണ്ടു. മിക്കവരും പോസ്റ്റെഴുതുന്നതിൽ മടി പിടിച്ചിരിക്കുകയാണ്.

മടി ഹാസ് ബിക്കം ഇൻഫെക്ഷ്യസ്!

(ഇംഗ്ലീഷ് ഞാനും ഒന്നു പയറ്റി!)

അത് സാരമാക്കണ്ട!

മനസ്സിൽ എന്തും എഴുതു...
അത് മോശമാവില്ല.

ഇത് ഒരു പുതിയ ഹരിശ്രീ കുറിക്കൽ ആവട്ടെ!

സസ്നേഹം

ജയൻ

ആത്മ said...

പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ
നന്ദി!

വളരെ ആത്മവിശ്വാസം തരുന്ന വരികള്‍‍!

നന്ദി!