Thursday, September 30, 2010

നിസ്സംഗത

ഹൃദയത്തില്‍ നിറയെ പരിഭവങ്ങള്‍.. സ്വയനിന്ദ!
അനര്‍ഹമായതെന്തോ ആഗ്രഹിച്ചോ!
ആഗ്രഹിച്ചതെന്തൊക്കെയോ കൈമോശം വന്നുവോ!
എവിടെയാണ് എനിക്കു തെറ്റുപറ്റിയത്..
അങ്ങിനെ ഓരോ പരിഭവങ്ങള്‍..
എന്നും ഇങ്ങിനെ തന്നെയായിരുന്നു എന്റെ ഹൃദയം.. നല്ല പ്രായത്തിലും പൊല്ലാത്ത പ്രായത്തിലും.

നമുക്ക് പ്രസന്റ് ടെന്‍സിലേക്ക് വരാം ബ് ളോഗേ!
നമ്മള്‍ കാര്യങ്ങളൊക്കെ പറഞ്ഞിട്ട് ഒത്തിരി നാളായി അല്ല്യോ!
നിന്നോട് കാര്യം പറയാനാകാഞ്ഞതുകൊണ്ടോ, ജീവിതത്തില്‍ ആകെ ഒരു ശൂന്യതയായിരുന്നു.. ജീവിതമായേ തോന്നിയില്ല.
എങ്കിലും വെറുതെ ആ ശൂന്യതയുമായി നടന്നു..
നിന്നോടൊന്നും പറയാനില്ലാത്ത പോലെ
എന്നിട്ട് ഇപ്പോള്‍ എന്തേ വന്നൂ എന്നു നീ നിശ്ശബ്ദമായി ചോദിക്കുന്നുണ്ടാകും
വെറുതെ,
ജീവിതത്തിന്റെ ഒരു ഭാ‍ഗമായി എന്നേ നീ മാറിയിരുന്നു!
യാന്ത്രികമായി ഓരോന്നു ചെയ്യുന്ന കൂട്ടത്തില്‍ എന്നോ നീയും എന്റെ ദിനചര്യയിലെ ഒഴിച്ചുകൂടത്ത ഒരു
ഘടകമായിപ്പോയില്ലായിരുന്നോ!
നീയില്ലാതെ അത് അപൂര്‍ണ്ണമായി കിടക്കുന്നോ എന്നൊരു സംശയം
നമുക്ക് തീര്‍ക്കാന്‍ അവകാശമുള്ള ദുഃഖങ്ങള്‍ തീര്‍ക്കാമല്ലൊ,

ബ്ലോഗെഴുതുന്ന സ്ത്രീകളും ട്വിറ്റര്‍ എഴുതുന്നോരും ഒക്കെ ചീത്ത സ്ത്രീകളാണോ ബ് ളോഗേ!
അങ്ങിനെ കരുതുന്നവരും ഉണ്ടാകും അല്ല്യോ!
സാരമില്ല.
നമുക്കല്ലെ നമ്മുടെ കാര്യം അറിയൂ
അവര്‍ക്കൊക്കെ വെളിയില്‍ നൂറുകൂട്ടം എന്റര്‍ടയിന്മെന്റ് ഉള്ളപ്പോള്‍‍ ബ് ളോഗെഴുത്തൊക്കെ ഒരു കുറഞ്ഞകാര്യമായൊക്കെ കാണാന്‍ സാധിക്കുമായിരിക്കും
പക്ഷെ, മറ്റൊന്നും കാര്യമായില്ലാത്ത ഒരു വീട്ടമ്മ, വീട്ടുജോലികള്‍ തീര്‍ത്ത് അന്ന് ജീവിച്ചുകിട്ടിയ മണിക്കൂറുകളെ പറ്റി, ചിന്തകളെ പറ്റി ഒന്ന് അയവിറക്കുന്നതില്‍ എനിക്ക് കുറ്റകരമായി ഒന്നും തന്നെ തോന്നുന്നില്ല. അതും പബ് ളിക്ക് ആയി അല്ല്യോ! സീക്രട്ട് ആയി ആരോടെങ്കിലും പറയുമ്പോഴല്ലെ അത് ചീത്തയാകുന്നത്!

ഇത്രേം മുഖവുര എഴുതീട്ടും പഴയ ആത്മയാകാന്‍ പറ്റുന്നില്ല ബ് ളോഗേ,
രഞ്ജിനീ ഹരിദാസ് പറയുമ്പോലെ ജീവിതത്തിലെ ഓരോ ഘട്ടങ്ങള്‍ കഴിയുമ്പോഴും നമ്മുടെ ഇന്നസന്‍സ് നഷ്ടപ്പെട്ടുകൊണ്ടിരിക്കും എന്ന്!
പക്ഷെ, എനിക്ക് എന്നെ മൂടിയിരിക്കുന്ന ഈ നിസ്സംഗതയുടെ മുഖം മൂടി വലിച്ചെറിഞ്ഞ് പഴയ ആത്മയാകണം എന്നൊരു തോന്നല്‍
എന്റെ ആത്മയെ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുന്നതില്‍ തെറ്റൊന്നും ഇല്ലല്ലൊ അല്ലെ ബ് ളോഗേ!
എങ്കിപ്പിന്നെ പിന്നെ കാണാം..

18 comments:

Rare Rose said...

സസ്പെന്‍സെന്നൊക്കെ കണ്ട് കാത്തിരിക്കുകയായിരുന്നു ആത്മേച്ചിയെ.:)

പിന്നെ ഈ അവനവനെ കണ്ടെത്തലിനു ഓരോരുത്തര്‍ക്കും ഓരോരോ വഴിയല്ലേ ആത്മേച്ചീ.ഇങ്ങനെ താളുകള്‍ മറിച്ചു,കടന്നു പോയ നിമിഷങ്ങള്‍ വീണ്ടുമെടുത്തു വെച്ചു നോക്കാനും,വീണ്ടും വെട്ടിയും,തിരുത്തിയും ഓരോന്നെഴുതാനും ഒരു കൊച്ചു ഡയറി പോലെയല്ലേ ഈ ബ്ലോഗ്.അതിലെന്തു കുഴപ്പം..

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഇതെന്തുപ്പറ്റി ? ഇങ്ങനെ!!!

SONY.M.M. said...

രഞ്ജിനി ഹരിദാസാണോ അത് പറഞ്ഞത് പൌലോ കൊഹെലോ പറഞ്ഞെന്നാ ഞാന്‍ കരുതിയിരുന്നെ

SONY.M.M. said...

നിസ്സംഗതയും ജീവിതത്തിന്‍റെ ഭാഗമല്ലേ കുറെ കഴിയുമ്പോള്‍ വീണ്ടും ഉഷാറാവും..... എത്രയുംപെട്ടന്നു ഉഷാറാവട്ടെ എന്ന് ആഗ്രഹിക്കുന്നു

ആത്മ said...

Rare Rose,

ചിലപ്പോഴൊക്കെ എനിക്ക് ഞാന്‍ ആകെമൊത്തം ഒരു കുഴപ്പമായിട്ടാണു തോന്നുന്നത് റെയര്‍ റോസ്

കൂട്ടത്തില്‍ ബ്ലോഗും..

അപ്പോള്‍ കുഴപ്പമൊന്നും ഇല്ല അല്ലേ?!
താങ്ക്സ്! :)

കണ്ടതില്‍ വളരെ വളരെ സന്തോഷം!

ആത്മ said...

ജയിംസ് സണ്ണി പാറ്റൂര്‍,:)

ചിലപ്പോഴൊക്കെ ഇങ്ങിനെയാണ്!

വലിയ കുഴപ്പമൊന്നും ഇല്ലെന്നു തോന്നുന്നു..!

ആത്മ said...

SONY.M.M. , :)

ഞാന്‍ രജ്ഞിനി ഹരിദാസ് പറയുന്നതാണ്‌ കേട്ടിട്ടുള്ളത്..
പൌലോ പറഞ്ഞത് വായിച്ചിട്ടില്ല.
രജ്ഞിനി പൌലോ പറഞ്ഞത് റിപ്പീറ്റ് ചെയ്തതാകും.. അല്ലെങ്കില്‍ ര‍ജ്ഞിനിക്കും ആത്മേ പോലെ പൌലോചേട്ടന്റെ ചിന്തകളൊക്കെ ഇടക്ക് വന്നുപോകുമായിരിക്കും, അല്ലെ,

പ്രോത്സാഹനത്തിനു നന്ദി!

സു | Su said...

നിസ്സംഗതയോ? ഞാൻ വിചാരിച്ചത് ഭാരതമോ ഭാഗവതമോ വായിച്ച് അതിൽനിന്നൊരു കഥ എല്ലാവർക്കും വേണ്ടി തയ്യാറാക്കുകയായിരിക്കും എന്നാണ്. നിസ്സംഗത എന്നൊക്കെപ്പറഞ്ഞ് മടിച്ച് ഇരിക്കുകയാണല്ലേ. ആത്മേച്ചി ഇഷ്ടം പോലെ ആഗ്രഹിക്കൂ. ചിലതു കിട്ടും ചിലതു കിട്ടില്ല. ഇത്രേം കാലമായിട്ട് മനസ്സിലായില്ലേ? അതിനു പരിഭവിച്ചിട്ടൊന്നും കാര്യമില്ല. ആവശ്യത്തിനു ടെൻഷൻ വേണം. പക്ഷേ അധികമായാൽ ശരിയാവില്ലല്ലോ. അതുകൊണ്ട് മിടുക്കി ആത്മേച്ചിയായി ബ്ലോഗിൽ പോസ്റ്റുകൾ ഇടൂ.

ആത്മേച്ചിയ്ക്കൊരുമ്മ. (സോപ്പ്...അല്ലാതെന്ത്? ;))

ആത്മ said...

ആ കഥകളൊക്കെ ഒരറ്റത്ത് എഴുതുന്നുണ്ട്..
പക്ഷെ, ഇതല്ലെ ശരിക്കും ഉള്ള ജീവിതം

ഈ സൂ ആളു കൊള്ളാമല്ലൊ!,
സോപ്പു വച്ചാണൊ ഉമ്മ വയ്ക്കുന്നത്!

സൂ ഉമ്മ എന്നു പറയുമ്പോള്‍ എനിക്ക് ഓര്‍മ്മവരുന്നത്,
എന്റെ മക്കള്‍ ചിലപ്പോഴൊക്കെ ഷോപ്പിംഗിനു പോകുമ്പോള്‍ അറിയാതെ പറയും, ‘അമ്മെ ഐ ലവ് യു’ എന്നു!
അതുകേട്ട് ഞാന്‍ ചമ്മി നാലുവശവും നോക്കും ആരെങ്കിലും കേട്ടൊന്ന്!
പിന്നെ പതുക്കെ ആരും കേള്‍ക്കാതെ പറയും ‘ഒ.കെ ഐ ആള്‍സൊ ലവ് യു’ എന്ന്

അതുപോലെ സൂജിക്കും, ‘സെയും റ്റു യു’! ഇത് സോപ്പൊന്നും അല്ല ആത്മാര്‍ത്ഥതയോടെയുള്ളതാണേ! :)

SONY.M.M. said...

:)

അനില്‍കുമാര്‍. സി.പി. said...

സ്വന്തം സ്വത്വം തിരയുന്നതും, അവനവനെ തിരിച്ചറിയുന്നതും ഏറെ സുഖമുള്ള കാര്യമാണല്ലോ.

ആത്മ said...

SONY.M.M.
:)

ആത്മ said...

അനില്‍കുമാര്‍. സി.പി,

നന്ദി!

വല്യമ്മായി said...
This comment has been removed by the author.
വല്യമ്മായി said...

ചേച്ചി വെറുതെ ഓരോന്ന് ചിന്തിക്കാതെ ധൈര്യമായി എഴുതുന്നേ :)

ആത്മ said...

ശരി!
ധൈര്യം വരാനായി കാത്തിരിക്കുകയാണ്‌.. കിട്ടിയാലുടന്‍ ശഠേന്ന് എഴുത്ത് തുടരും ട്ടൊ, :)

നന്ദി!

Diya Kannan said...

hey..what's happening..

athmechi...vendatto.....

this doesn't suit you...come back with real athma spririt fast...
and publish new new posts every day...we are waiting...:)

ആത്മ said...

ഈയ്യിടെ ജീവിതം ആകെപ്പാടെ ഒരു നിരാശ വന്നു മൂടി നില്‍ക്കുന്നു ദിയാ
അത് മാറാനായി കാത്തിരുന്നിട്ട് കൂടുന്നതല്ലാതെ കുറയുന്നില്ല..

എങ്കിപ്പിന്നെ അതൊക്കെ തന്നെ എഴുതാം എന്നു കരുതി ഇരിക്കയായിരുന്നു..

അപ്പോഴാണ്‌ ദിയയുടെ കമന്റുകൂടി കണ്ടത്.. അതുകൊണ്ട് ഉടന്‍ തന്നെ എഴുതിവയ്ച്ചിരുന്ന ഒന്ന് പോസ്റ്റു ചെയ്തു ട്ടൊ,

‍ എഴുത്തില്‍ സന്തോഷിപ്പിക്കുന്ന ഒന്നും കാണില്ല ചിലപ്പോള്‍ പരിഭവങ്ങളും ഒക്കെയായിരിക്കും.. സഹിക്കുമല്ലൊ,:)