Thursday, September 9, 2010

സ്വാഭാവികത

എല്ലാം സ്വാഭാവികതയോടെയാകുമ്പോള്‍ ഒരു സുഖം, നൈര്‍മ്മല്യം, ഒക്കെയുണ്ട്.
ഈയ്യിടെ ബ് ളോഗിനടുത്തു വരുമ്പോള്‍ ഞാന്‍ അതിനോട് ഒരല്പം സ്വാര്‍ദ്ധയായോ എന്നൊരു തോന്നല്‍..

മറ്റൊന്നുമല്ല, എന്റെ പ്രായം കൂടുന്നതിനെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ അറിയാതെ എന്നെക്കൊണ്ടും ഒരു കൊച്ചു നിബന്ധന വയ്പ്പിച്ചു. അത് ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയോ എന്നൊരു വിഷമം..പക്ഷെ, ഞാനതു പറഞ്ഞില്ലെങ്കില്‍ ഒരു ആത്മാര്‍ദ്ധതയില്ലാത്ത ബന്ധമാകില്ലെ.. അതും ഒരുതരം സ്വാര്‍ദ്ധതയല്ലെ.

ബ് ളോഗ് എഴുതുന്നതു തന്നെ നമുക്ക് പുറം ലോകത്തില്‍ സാധ്യമാകാത്തത്, അല്ലെങ്കില്‍ പ്രകടിപ്പിക്കാനാവാത്ത നമ്മുടെ ആത്മാവിന്റെ പ്രകാശനമല്ലെ, അപ്പോള്‍ ആത്മാവില്‍ ഒരു കറവച്ചുകൊണ്ട് എഴുതുമ്പോള്‍ അത് യാന്ത്രികമാകും.. അതുകൊണ്ട് എന്നെ പച്ചയായി അവതരിപ്പിച്ചു അത്ര തന്നെ.

ഇതാണ് ഉള്ളിലെ ഞാന്‍!

വാര്‍ദ്ധക്ക്യത്തെ എങ്ങിനെ മാന്യമായി സ്വാഗതം ചെയ്യാം എന്ന് പ്രിപ്പയര്‍ ചെയ്യുന്നതിനിടയില് ‍എന്റെ പ്രിപ്പറേഷനെ ബാഹ്യമായി ഡിസ്ടര്‍ബ് ചെയ്ത ഒന്നിനെ ഞാന്‍ എടുത്തു കാട്ടി അത്രതന്നെ.

പ്രകൃതി, അല്ലെങ്കില്‍ ദൈവം എല്ലാവരെയും ഈ സ്റ്റേജില്‍ എത്തിക്കും.. ഓരോരുത്തരുക്കും ഓരോ സമീപനവുമായിരിക്കും..

എനിക്ക് എന്റെ എല്ലാ സ്റ്റേജസ്സിനെയും സ്നേഹിക്കണം. അതിനു എന്നെ പര്യാപ്തമാക്കിക്കൊണ്ടിരിക്കുന്നു. പക്ഷെ, എല്ലാം അല്പം സ്ലോ മോഷനില്‍ പോകുന്നതാണ് എനിക്കിഷ്ടം. പ്രകൃതിയും അതുതന്നെയല്ലെ ചെയ്യുന്നത്.

സാരമില്ല ആത്മേ താമസിയാതെ കാച്ചപ്പ് ചെയ്യാം..

ഓ. കെ,
ഇത്രേം എഴുതിയപ്പോല്‍ ഒരുവിധം നോര്‍മ്മല്‍ ആയി(?)
അപ്പോള്‍ ആത്മയുടെ കഴിഞ്ഞ രണ്ടുമൂന്ന് പോസ്റ്റുകള്‍ വായിച്ച ആര്‍ക്കും ആത്മയോട് പ്രത്യേകിച്ച് നീരസം ഒന്നും ഇല്ലായിരിക്കും എന്നു കരുതട്ടെ, നീരസം തോന്നുന്നെങ്കില്‍ അത് പതുക്കെ മാറ്റി അവിടെ സഹതാപം നിറക്കൂ. കഴിഞ്ഞില്ലേ കാര്യം! എല്ലാം ക് ളിയര്‍ ആയേ.
ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം..

ആത്മ എന്നും ഈ ബ് ളോഗ് ഇങ്ങിനെ എഴുതിക്കൊണ്ടിരിക്കുമോ?
പ്രായം കൂടി എന്ന ബോധം വരുമ്പോള്‍ എന്റെ എഴുത്തിനെയായിരിക്കും അത് ആദ്യം ബാധിക്കുക.
ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിക്കോട്ടെ, യധാര്‍ദ്ധജീവിതത്തിലെ എന്നെ (അവിടെ എനിക്ക് വേറെ പേരുണ്ട്) യല്ല ഞാന്‍ ഇവിടെ അവതരിപ്പിക്കുന്നത്, പ്രകൃതിയുടെ തരംതിരിക്കലുകള്‍ക്കൊന്നും വിധേയമാകാതെ സ്വതന്ത്രയായി ചിന്തിക്കുന്ന ഒരു വീട്ടമ്മ (ചിന്തകള്‍ ബാലിശങ്ങളും ആവാം..)

ഇത്രേം എഴുതീട്ടും കാര്യത്തിലേക്ക് ഇതുവരെ കടന്നില്ല അല്ലെ,
ശരിക്കും പറഞ്ഞാല്‍ കാര്യമായിട്ട് ഒന്നും ഇല്ല

ഒരു കൊച്ച് പോയിന്റ് കിട്ടി!

ആത്മയുടെ ബ്രയിനില്‍ ഒരു സമയം ഒരു മൂഡ് മാത്രമേ ക്രിയേറ്റ് ചെയ്യാന്‍ പറ്റൂ എന്ന്!

രണ്ടുമൂന്നു ദിവസമായി വെളിയിലെ കളകള്‍ മാറ്റുക, തുടങ്ങി ഗാര്‍ഡണിംഗിലായിരുന്നു കമ്പം..
ബ്ലോഗ് എഴുതുമ്പോലെ തന്നെ അതിലും ഞാന്‍ വല്ലാതെ ആഡിക്റ്റ് ആകും

തമിഴായിരുന്നു ഈയ്യിടെ ആത്മയുടെ ബ്രയിനിനെ സ്വാധീനിച്ച ഭാക്ഷ!
മലയാളം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇംഗ് ളീഷ് ഒട്ടും അറിയാത്തപോലെ ബ്രയിന്‍ ബ് ളാങ്ക് ആകും.. അതല്ല അറിയാതെ മറിച്ചായാല്‍ ഒരുവിധം നന്നായി ആശയവിനിമയം നടത്താനും ആകും.
അതുപോലെ തന്നെ ബന്ധങ്ങളും..

തുടരും...

അവിചാരിതമായ ചില കാരണങ്ങളാല്‍ തുടരാനായില്ല.. ഉടന്‍ തുടരുന്നതായിരിക്കും..

6 comments:

Rare Rose said...

ഏതെങ്കിലും നല്ല തമിഴ് സിനിമയെങ്ങാനും കണ്ടോ ആത്മേച്ചീ..തമിഴിനോട് പെട്ടെന്ന് ഇഷ്ടം കൂടാന്‍.:)

ആത്മ said...

എല്ലാം നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കയല്ലേ..
ഒരിക്കല്‍ മനസ്സില്‍ പതിഞ്ഞതൊക്കെ അവിടുണ്ടാകും..
ഒരവസരം വരുമ്പോള്‍ ഓര്‍മ്മച്ചെപ്പ് തുറക്കും..
അത്രയേ ഉള്ളൂ..:)

അനില്‍കുമാര്‍. സി.പി. said...

“ഇത്രേം എഴുതീട്ടും കാര്യത്തിലേക്ക് ഇതുവരെ കടന്നില്ല“!!!

ശ്രീ said...

എന്താ കാര്യമെന്ന് എനിയ്ക്കും മനസ്സിലായില്ല

ആത്മ said...

അനില്‍കുമാര്‍. സി.പി.,

അതാണു ട്രിക്ക്!:)
കാര്യമായി ഒന്നും ഇല്ലാതെ തന്നെ എന്റെ പോസ്റ്റ് വായിച്ച് കമന്റും എഴുതിയേ! :)

ശരി! അടുത്ത പോസ്റ്റില്‍ കുറച്ചുകൂടി കാര്യമായി എന്തെങ്കിലും എഴുതും ട്ടൊ,

ആത്മ said...

ശ്രീ,:)

ശ്രീക്കും മനസ്സിലായില്ല അല്ലെ?!

സാരമില്ല ശ്രീ..
ഈ ലോകത്തില്‍ പലതും മനസ്സിലാക്കുന്നതിലും ഭേദം മനസ്സിലാവാതിരിക്കുന്നതാണ്‌.. (തമാശയാണേ..) :)

ആത്മേച്ചി അടുത്ത പോസ്റ്റില്‍ കാര്യമായി വല്ലതും എഴുതാന്‍ നോക്കാം ട്ടൊ,