Thursday, September 2, 2010

കണ്ടതും കേട്ടതും!

ഇന്ന് എഴുതാന്‍ പോകുന്ന പോസ്റ്റ് തടി കുറക്കലും ആഹാരരീതിയും എന്ന വിഷയത്തെപ്പറ്റി..

ഇപ്പോള്‍ എല്ലാ മനുഷ്യരും വളരെ ഹെല്‍ത് കോണ്‍ഷ്യസ് ആണല്ലൊ,
ആത്മയും വളരേ കോണ്‍ഷ്യസ് ആണ്‌.
പക്ഷെ,
ആത്മക്ക് ഇപ്പോഴത്തെ ബി. എം. ഐ കണക്കു വച്ചു നോക്കിയാല്‍ ഒരു പത്ത് പതിനഞ്ച് കിലോ എങ്കിലും കുറച്ചാലേ ഫിറ്റ് ആവാന്‍ പറ്റൂ...!
അതിനി ഈ ജന്മം നടക്കാന്‍ പോണില്ലാ താനും.
കാരണം, കഴിഞ്ഞ അഞ്ചു വര്‍ഷമായി ആത്മയുടെ പണി തടി കുറക്കലായിരുന്നു.. ഇഞ്ചിഞ്ചായി കൂടിയതല്ലാതെ ഒരിഞ്ചുപോലും കുറക്കാനായില്ല.
ഒരല്പം കുറയുമ്പോള്‍ ഉടന്‍ ഒരു പനി വരും, പിന്നെ ആരോഗ്യം വീണ്ടെടുത്ത് വരുമ്പോള്‍ പോയ തടിയൊക്കെ തിരിച്ചു വരും..
അങ്ങിനെ ഒരു വിഷ്യസ് സര്‍ക്കിള്‍ (?) ആയി പോകുന്നു തടികുറക്കല്‍..

പക്ഷെ, ആത്മ കണ്ണാടിയില്‍ നോക്കുമ്പോള്‍ ‘ഐ ആം പെര്‍ഫക്റ്റ്ലി ആള് റൈറ്റ്!’
ഈയ്യിടെ മകള്‍ ചോദിച്ചപ്പോഴാണ് അപകടമേഘല കടക്കാറായതെന്ന് തോന്നിത്തുടങ്ങിത്... അവള്‍ ചോദിച്ചു, ‘അമ്മേ അമ്മ ബസ്സിലും ട്രയിനിലും ഒക്കെ കയറുമ്പോള്‍ ആരെങ്കിലും എഴുന്നേറ്റു തന്നിട്ടുണ്ടോ?!’
‘ഏയ്! എനിക്കത്ര പ്രായം ആയിട്ടില്ലല്ലൊ’,
‘അതല്ല, അമ്മ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്നാങ്ങാനും കരുതി..’
ആത്മ അതുകേട്ട് താന്‍ എം. ആര്‍.ടിയില്‍ കയറുന്നതും ആരെങ്കിലും ഭക്തി പുരസ്സരം എഴുന്നേറ്റു തരുന്നതുമായ രംഗം ഭാവന ചെയ്യും!
ഭാഗ്യത്തിനു ആ മനസ്സ് ആര്‍ക്കും തോന്നിയിട്ടില്ല.
ഇവിടെയായതുകൊണ്ടാകും..നാട്ടിലായിരുന്നെങ്കില്‍ ഒരുപക്ഷെ...

ഇവിടെ എല്ലാം കടലാസ്സില്‍ എഴുതി പഠിപ്പിച്ചാല്‍ മാത്രമേ മനുഷ്യര്‍ അനുസരിക്കൂ.
എം. ആര്‍. ടിയില്‍ കയറിയാല്‍ ചില സീറ്റുകള്‍ വൃദ്ധര്‍ക്കും ഗരഭിണികള്‍ക്കും അവശര്‍ക്കും എന്നെഴുതി വച്ചിട്ടുണ്ട്. ഒരു വൃദ്ധനോ ഗര്‍ഭിണീയോ ആ സീറ്റിനടുത്ത് വന്നാല്‍ അതില്‍ ഇരിക്കുന്നവര്‍ എണീക്കും.
അതിനടുത്ത സീറ്റിനുമുന്നിലാണ്‌ വന്നു നില്‍ക്കുന്നതെങ്കില്‍, ങ്ഹേ!എഴുന്നേല്‍ക്കുന്ന പ്രശ്നമേ ഇല്ല. തങ്ങള്‍ എഴുന്നേല്‍ക്കുന്നതു കുറ്റകരവും അപമാനകരവും ആണെന്നു തോന്നും അവരുടെ മുഖഭാവം കണ്ടാല്‍!.

ഒരു മനുഷ്യന്‍ താഴെ വീണു കിടക്കുന്നതു കണ്ടാല്‍ പത്തില്‍ ഒന്‍പതുപേരും കണ്ടഭാവം നടിക്കാതെ പോകും ഒരുത്തനെങ്ങാനും രണ്ടും കല്പിച്ച് പിടിച്ചെണീപ്പിക്കാന്‍ നോക്കും.

ഒരിക്കല്‍ കാറിലിരിക്കുമ്പോള്‍ ഒരു ഫോണ്‍ ബൂത്തിന്റെ ഡോര്‍ തുറന്നു കിടക്കുന്ന കണ്ടു.
അതുവഴി നടക്കുന്നവര്‍ക്ക് അത് വളരെ അസൌകര്യം വരുത്തുന്നുമുണ്ട്, ആ ഡോര്‍ അങ്ങ് ചാരിയാല്‍ സുഖമായി വഴിനടക്കാം. അതുവഴി പോയ ഒറ്റമനുഷ്യര്‍ക്കും ആ ഡോര്‍ അടക്കണമെന്നു തോന്നിയില്ല എന്നതാണു കഷ്ടം! അതിലും രസകരം, ആ ഡോറില്‍ തട്ടാതെ കഷ്ടപ്പെട്ട് ഒഴിഞ്ഞു മാറി നടക്കാന്‍ നോക്കുകയാണ്‌ ഇവിടത്തെ യന്ത്രമനുഷ്യര്‍!.

അതുപറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്,
ഇന്നലെ പതിവില്ലാതെ ഒരു കുടിയനെ കണ്ടു! (സാധാരണ ഈ രാജ്യത്ത് അമിതമായി മദ്യപിച്ചാലും വയറ്റില്‍ കിടക്കുകയേ ഉള്ളൂ)
അയാള്‍ അങ്ങിനെ നാട്ടിലെ റോഡിലൂടെയെന്നപോലെ ആടിയാടി നടക്കുകയാണ്‌ !
ഞാന്‍ വണ്ടറടിച്ച് നോക്കി ഇരുന്നു!
അപ്പോള്‍ അതുവഴി പോയ ടാക്സിയുടെ മുന്നിലേക്ക് നടന്ന്, ടാക്സി ബ്രേക്കുപിടിച്ചപ്പോള്‍,
ടാക്സിക്കാരനോട്, ‘എന്താ ഉവ്വേ, മര്യാദക്ക് വണ്ടിയോടിച്ചുകൂടേ, റോഡിലൂടെയാണോ ടാക്സിയോടിക്കുന്നത്?’ എന്നു ചോദിച്ച് ടാക്സിയുടെ പള്ളക്കിട്ട് രണ്ട് ചവിട്ടും (പിന്നല്ല!)
പിന്നീട് ആക്രാന്തത്തോടെ അതിനെ ഡോറ് പിടിച്ച് തുറന്ന് ഇപ്പോള്‍ തന്നെ നിന്നെ മര്യാദ പഠിപ്പിച്ചേക്കാം എന്നമട്ടില്‍ ആഞ്ഞു വലിക്കുന്ന കണ്ടു. ഭാഗ്യത്തിനു ഡോര്‍ തുറക്കാന്‍ പറ്റിയില്ല. അപ്പോള്‍ ആ കുടിയന്റെ കൂട്ടുകാരന്‍ കുടിയന്‍ അയാളെ വീഴാത പിടിച്ചു മാറ്റി ടാക്സിക്കാരനോട്,
‘സാരമില്ല, ഇത്തവണ പൊയ്ക്കോ’ എന്ന് ദാക്ഷിണ്യത്തില്‍ പറഞ്ഞുവിടുന്ന കണ്ടു!
ടാക്സിക്കാരന്‍ ജീവനും കൊണ്ട് ഓടിപ്പോയി!
ഇത്രേം ധൈര്യമുള്ള കുടിയന്മാരൊക്കെ ഈ നാട്ടിലുണ്ടോ!
അവര്‍ക്ക് പോലീസിനെ പേടിയില്ലേ!
ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചു, ‘പോലീസു കണ്ടാല്‍ കുറ്റമല്ലെ?’
‘കുറ്റമാണ്, കുടിച്ചതിനല്ല, ടാക്സിക്കാരനെ ഉപദ്രവിച്ചതിന്’

പറയാന്‍ വന്നത് തടികുറക്കലും ആഹാരക്രമവും അല്ലെ, അത് തുടരാം...

ഇപ്പോള്‍ ആര്‍ക്കെങ്കിലും നല്ല ആഹാരമൊക്കെ വച്ചുകൊടുക്കുന്നത് സൂക്ഷിച്ചുവേണം, അവര്‍ കൊലപാതകകുറ്റത്തിനു കേസുകൊടുത്താലുമായി!

ഭര്‍ത്താവ് വളരെ മുന്‍പേ കുറ്റപ്പെടുത്തല്‍ തുടങ്ങിയായിരുന്നു...
പ്ലേറ്റില്‍ വിളമ്പുന്ന ഭക്ഷണം എല്ലാം അകത്താക്കിയ ശേഷം വന്ന് ഒറ്റ വിരട്ടാണ്,
‘ആത്മേ, നിന്നോട് ഞാന്‍ എത്രപ്രാവശ്യം പറഞ്ഞിട്ടുണ്ട്, ഇത്രേം വിളമ്പരുത്, വിളമ്പരുത് എന്ന്’
‘അത്, ചേട്ടന് ആവശ്യത്തിനു കഴിച്ചിട്ട് ബാക്കി വയ്ക്കാമല്ലൊ’,
‘അത്.. വിളമ്പി വച്ചാല്‍ ഞാന്‍ അറിയാതെ കഴിച്ചുപോകും.’.

പണ്ടത്തെ ഭര്‍ത്താക്കന്മാര്‍ക്ക് ആഹാരമൊക്കെ വച്ചുകൊടുത്തായിരുന്നു ഭാര്യമാര്‍ സന്തോഷിപ്പിച്ചിരുന്നത്.. ഇന്ന്, അതൊക്കെ കുറ്റകരമായി മാറുന്നൂ!

ഈയ്യിടെ മകളും തുടങ്ങി...
‘അമ്മ മനപൂര്‍വ്വമാണ്‌ എനിക്ക് ആ നൂഡിത്സ് തന്നത് അല്ലെ?, അതില്‍ എത്ര കലോറി കാണുമെന്നറിയാമോ?!’
‘എടീ നീ വിശന്നുവന്നതുകൊണ്ടല്ലെ തന്നത്?’
‘എന്നാലും മറ്റെന്തെങ്കിലും തരാമായിരുന്നല്ലൊ’
എന്നിങ്ങനെ...

‘മോനേ മക്ഡോളാള്‍ഡ് വേണോ?’
‘അമ്മയ്ക്ക് എന്നേം കൂടി തടിവയ്പ്പിച്ചാലേ സന്തോഷമാവൂ അല്ലെ?!’

ആരെയെങ്കിലും സന്ദര്‍ശ്ശിക്കാന്‍ മധുരപലഹാരങ്ങളൊ പായസമോ മറ്റോ ആയി ചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ അവരുടേ അഭ്യുദയകാംഷി അല്ല എന്ന് സംശയിച്ചേക്കും...

അങ്ങിനെ പോകുന്നു ഭക്ഷണക്കാര്യം...

ഇന്ന് ഭര്‍ത്താവ് പതിവില്ലാതെ കാന്റീനില്‍ കയറി നൂഡിത്സും ചായയും ഓഡര്‍ ചെയ്ത് മുന്നില്‍ വച്ചപ്പോള്‍ എനിക്കും ഒരു സംശയം!
‘ഇദ്ദേഹത്തിനു എന്നോട് വല്ല അസൂയയോ നീരസമോ കാണുമോ!
അല്ലെങ്കില്‍ പിന്നെ പതിവില്ലാതെ ഇതൊക്കെ വാങ്ങി എന്നെ തീറ്റിപ്പിക്കാന്‍ എങ്ങിനെ മനസ്സുവരുന്നു!’

അതുകൊണ്ട്,
ഇപ്പോള്‍ കലികാലമാണ്‌, അതുകൊണ്ട് എല്ലാം സൂക്ഷിച്ചുവേണം..

14 comments:

കോറോത്ത് said...

"‘ഇദ്ദേഹത്തിനു എന്നോട് വല്ല അസൂയയോ നീരസമോ കാണുമോ!
അല്ലെങ്കില്‍ പിന്നെ പതിവില്ലാതെ ഇതൊക്കെ വാങ്ങി എന്നെ തീറ്റിപ്പിക്കാന്‍ എങ്ങിനെ മനസ്സുവരുന്നു!’

eeswaraaa...chankeduthu kanichalum chembarathipooo... paavam ennepolathe bharthakkanmaar :):)

Jishad Cronic said...

:)

haina said...

:)....................

ആത്മ said...

അതിനു, ആദ്യമാദ്യം ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ ഹൃദയം ചെമ്പര‍ത്തിപ്പൂവാണെന്നു കരുതിയാല്‍ പിന്നെ പാവം ഭാര്യയും അങ്ങിനെ കരുതാന്‍ തുടങ്ങിപ്പോവും..! :)

ആത്മ said...

:)

വന്നു വായിച്ചതിനു നന്ദി!

ആത്മ said...

haina, :)

thanks!

അനില്‍കുമാര്‍. സി.പി. said...

ഇങ്ങനെ എല്ലാരും അങ്ങ് ‘ഹെല്‍ത് കോണ്‍ഷ്യസ്‘ ആയാപിന്നെ എന്നാ ചെയ്യും, അല്ലിയോ?

ആത്മ said...

അതെ അതെ എന്നാ ചെയ്യും?!

ഇങ്ങനെയൊക്കെ അങ്ങു പോകാം ആല്യോ!, :)

വീ കെ said...

‘ഹെൽത് കോൺഷ്യസ്’ ഇതും ഒരു തരം മാറാരോഗമാ...

ആത്മ said...

ഇപ്പോള്‍ എല്ലായിടത്തും ഒരു
കോണ്‍ഷ്യസ് മയമാണ്‌...
ഹെല്‍ത് കോണ്‍ഷ്യസ്
ബ്യൂട്ടി കോണ്‍ഷ്യസ്..
വയസ്സു കോണ്‍ഷ്യസ്..
ഭാക്ഷ കോണ്‍ഷ്യസ്..
സ്ലാങ് കോണ്‍ഷ്യസ്..
ജോലി/പദവി കോണ്‍ഷ്യസ്
വിദ്യാഭ്യാസ കോണ്‍ഷ്യസ്..
മക്കള്‍ കോണ്‍ഷ്യസ്..
വിവാഹം കോണ്‍ഷ്യസ്..
പ്രണയം കോണ്‍ഷ്യസ്..
എന്നിങ്ങനെ കോണ്‍ഷ്യസ്സുകള്‍ നിരവധി...

എല്ലാം കണ്ടും കേട്ടും പലര്‍ക്കും എന്തെങ്കിലും ഒന്നില്‍ കോണ്‍ഷ്യസ് ആയില്ലെങ്കില്‍ ഈ ഭൂലോകത്തു ജീവിക്കാനാവില്ലെന്ന സ്ഥിതി വരുന്നു..

Diya Kannan said...

hehe..i am also trying hard to be health conscious...though I would never give up ice cream and chocolates..:)

ആത്മ said...

saaramilla,
ice cream um chocolate um okke ippam kazhichchillenkil pinne eppam kazhikkaan?!! :)

enikk nallakaalaththum icecream kazhikkaan pattillaayirunnu.
thoNdavEdhana varum.(enkilum risk okke etuthth kazhikkumaayirunnu)
lOkaththil kaNtittuLLathil vachch Ettavum ishtappetta aahaaramaaN~ ice-cream.

വല്യമ്മായി said...

thadi kurakkan vazhi kandu pidichaal enikkum paranjh tharane.

nomb,perunnal,jli thrakayathinaalaan comment cheyan azhiyathath,postukalellaam vaaykkunnunt :)

ആത്മ said...

വലിയമ്മായിയെ കണ്ടില്ലെന്നു കരുതി വിഷമിച്ച് അവസാനം ആത്മസംയമനം ചെയ്തു നടക്കുകയായിരുന്നു..
ഹും!
ഇവിടെ കമ്ന്‍റ്ടെഴുതീട്ട് മിണ്ടാണ്ടിരുന്നു അല്ലെ,

തടികുറക്കാൻ എന്നും ഒരോന്നൊക്കെ ഒർക്കും പിന്നെ
വേണ്ടെന്നു വയ്ക്കും..:)

എന്നാത്തിനാ ഇപ്പം കുറക്കുന്നത് എന്നൊരു തോന്നൽ ( മടിയായിട്ടൊന്നും അല്ല ട്ടൊ!)

എതിനും, നാളേം ഒരു പുതിയ പരിപാടി ആലോചിച്ചു വച്ചിട്ടുണ്ട്..
വിജയിക്കുമെങ്കിൽ തീർച്ചയായും അറിയിക്കാം ട്ടൊ, :)