Wednesday, August 11, 2010

തപസ്സിളക്കാന്‍ വരുന്ന മേനകമാര്‍...

അപ്പോള്‍ നായകന്‍ ഒരു വിജയത്തിന്റെ ഫലമായി, തെളിഞ്ഞു വരികയല്ല്യോ!,

ഇനിയിപ്പം എന്തും പറയാം.. സ്വപ്നങ്ങളൊക്കെ നിര്‍ബാധം തുടരാം..

രാവിലെ ജോഗിംഗ് ഒക്കെ കഴിഞ്ഞ് യുവകോമളപരിവേഷത്തില്‍ വരുമ്പോള്‍ മീര ഒന്നു സൂചിപ്പിക്കാതിരുന്നില്ല, ‘ആ മെഷീനില്‍ ഇത്ര് സ്പീടില്‍ ഓടിയാല്‍ പെട്ടെന്ന് സ്റ്റോപ്പ് ചെയ്തുകൂടാ കേട്ടോ എത്ര ആരോഗ്യമുള്ളവരായാലും ദോഷം സംഭവിക്കും പറഞ്ഞില്ലെന്നു വേണ്ട..’

ശ്രദ്ധിക്കാത്തപോലെ മുന്നില്‍ വന്ന് കസര്‍ത്തുകള്‍ കാട്ടുന്നു.. മീര വീണ്ടും തന്റെ സാരോപദേശം തുടരുമ്പോള്‍ ചിരിച്ചും കോണ്ട്, ‘ആണോ.. ഞാന്‍ സ്ലോ ചെയ്തിട്ടുതന്നെയാണ് ഇറങ്ങിയത്..’

'കൂടുതല്‍ കസര്‍ത്തുകള്‍ കാട്ടണ്ട എനിക്ക് തുമ്മല്‍ വരും..!'

(രാവിലെ എന്താണ് തുമ്മല്‍ വരുത്തി തന്നെ തളര്‍ത്തുന്നതെന്ന് ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ട് രാവിലെ എല്ലാം സംശയമാണ് മീരക്ക്..)

അപ്പോള്‍ ഈയിടെ ഒരു ബഹുമതികൂടി കിട്ടിയല്ലൊ

അതെപ്പറ്റി..

ഇന്നലെ..

ഉല്ലാസഭരിതനായി, മി. ഭര്‍ത്താവ്: ‘എന്നെ ഇന്റര്‍വ്യൂ ചെയ്തായിരുന്നു.. ഞാന്‍ എന്താണെന്നോ പറഞ്ഞത്?!‘

മീര: ‘ഇങ്ങിനെ വീടിനെ കപ് ളീറ്റ് ഇഗ്നോര്‍ ചെയ്ത് വെളിയില്‍ സേവിക്കാന്‍ പോയാല്‍ ആര്‍ക്കായാലും കിട്ടും അവാര്‍ഡ് എന്നു പറഞ്ഞുകാണും..’( പിന്നല്ല! കുറെ ദിവസമായി മനുഷ്യനെ വിഷമിപ്പിച്ചിട്ട് ഇപ്പോള്‍ ആര്‍മാദിക്കുന്നു!)

‘എങ്കില്‍ നീ ഇങ്ങിനെ നടന്ന് ഒരു അവാര്‍ഡ് വാങ്ങി താ.. ഞാന്‍ വീട്ടിലിരുന്നോളാം..’

‘നിങ്ങള്‍ അവാര്‍ഡൊക്കെ വാരിക്കോരി നിറക്കൂ.. ഞങ്ങള്‍ മൂന്നുപേരും വീട്ടിന്റെ മൂലയില്‍ കഴിഞ്ഞോളാം..’

ഇന്ന്..

‘ഇന്നലെ ടിവിയില്‍ ഇന്റര്‍വ്യൂ ഒക്കെ വന്നുവന്നുവല്ലൊ എന്തേ പറഞ്ഞില്ല?‘

‘ടി. വി യില്‍ വരുമെന്ന് ഞാനും അറിഞ്ഞില്ലായിരുന്നു.. ഞാന്‍ എന്താണെന്നോ പറഞ്ഞത്?’

‘ങും.. എന്താ പറഞ്ഞത്?!’

‘എനിക്ക് രണ്ടു മക്കളും ഭാര്യയും ഉണ്ടെന്നും..,’

മീര:‍ ‘രണ്ടു ഭാര്യയോ!’

‘അല്ല ഒരു ഭാര്യയും ഉണ്ടെന്നും.. എന്റെ എല്ലാ വിജയത്തിനും പിന്നില്‍ അവരുടെ സപ്പോര്‍ട്ടാണെന്നും അതുകൊണ്ടാണ് എനിക്ക് വെളിയില്‍ പലതും ചെയ്യാന്‍ കഴിയുന്നതും ഒക്കെ..’

മീര: ‘അപ്പോള്‍ തല്‍ക്കാലം ഒന്നു തല നിവര്‍ത്തി നടക്കാം അല്ലെ?’

‘ഉം..’

മീര: ‘ഇപ്പോള്‍ ഫേസ് ബുക്കില്‍ പലരും ഫോട്ടോകള്‍ ഇടുന്നുണ്ട്.. അതുകൊണ്ട് ഇനി ഒന്നും രഹസ്യമായി വയ്ക്കാമെന്നു കരുതണ്ട..’

‘ആരിടും?’

‘ചേട്ടന്റെ പാര്‍ട്ടിയിലുള്ള പലരും ഓരോ ഫങ്ഷനും കഴിയുമ്പോള്‍ അതിന്റെയൊക്കെ ഇടും..’
‘പിന്നേ മി. ഭര്‍ത്താവേ.., ( ഇപ്പോള്‍ കൂട്ടായി തോന്നിത്തുടങ്ങി..) ഇപ്പോള്‍ പെണ്ണുങ്ങള്‍ക്കും ഒരസുഖം! ഉടുത്തൊരുങ്ങി ഓരോ പരിപാടിക്ക് പോയി പല പോസില്‍ എല്ലാരും കൂടി നിന്ന് ഫോട്ടോ എടുക്കുക, ഫേസ്‌ബുക്കില്‍ ഇടുക, എടുക്കുക.. ഇടുക.. ഇതൊരു പതിവായി തീര്‍ന്നിരിക്കുന്നു... എന്നെപ്പോലെ വീട്ടില്‍ അടങ്ങിയിരിക്കുന്നവരെ ഇതു വല്ലാതെ ബാധിക്കുന്നു.’

[ഉര്‍വ്വശി വിശ്വാമിത്രന്റെ തപസ്സ് ഇളക്കാന്‍ നൃത്തം ചെയ്യുന്നതുപോളെ മീരയുടെ സര്‍വ്വ നിയന്ത്രണങ്ങളും ഇതൊക്കെ കാണുമ്പോള്‍ വിട്ടുപോകുന്നു..( ബ് ളോഗില്‍ കോണ്‍സന്റേറ്റ് ചെയ്ത് മിസ്റ്റേക്കണ്‍ ഐഡന്റിറ്റി അതോ, ശരിക്കുമുള്ള ഐഡന്റിറ്റിയുമായി ജീവിക്കാമെന്നു വച്ചാല്‍. അതിനും പറ്റുന്നില്ല..അതു പറഞ്ഞില്ലാ..)]

‘നീയും ഉടുത്തൊരുങ്ങി വെളിയില്‍ പോയി കുറെ ഫോട്ടോ എടുത്ത് അതിലിടണം. വേണമെങ്കില്‍ നാളെ വാ കുറെ ഫോട്ടോയൊക്കെ എടുത്തുതരാം..’ (ഇതിന്റെ അപ്പുറം പ്രോബ് ളംസ് സോല്‍‌വ് ചെയ്തുകൊണ്ടു നടക്കുമ്പോഴാണോ ഈ പെണ്‍കേസ്! ഹല്ല പിന്നെ!)

(ഈ മി. ഭര്‍ത്താവിന് മീര ആനക്കാര്യം എന്നു വിചാരിച്ചിരിക്കുന്ന കാര്യങ്ങളൊക്കെ വെറും ചേനക്കാര്യം!)

കൂട്ടത്തില്‍ പറയട്ടെ, ഈ മനുഷ്യനു സ്നേഹിക്കാന്‍ അറിയില്ലെങ്കിലും വിഷമിപ്പിക്കാനും, ഉള്ള വെളിച്ചവും ഇല്ലാതാക്കാനും കഴിവുണ്ട്..! കുറെ ദിവസമായി വല്ലാത്ത ഒരു അന്തരീക്ഷമായിരുന്നു.. വേറൊന്നുമല്ല, ടെന്‍ഷന്‍ കൂടിയപ്പോള്‍, മീര എന്തോ ഒരു ഭാരമാണെന്നോ, മീര ഒട്ടും ശരിയല്ല.. ശരിയേ അല്ല.. ശരിയാവാനും പോണില്ല.. എന്നോ ഒക്കെയുള്ള ഒരു ഭാവത്തില്‍ നടക്കും.. അതുകാണുമ്പോള്‍ നമ്മള്‍ ‍സാക്രിഫൈസ് ചെയ്ത് ഇവിടം വരെ കൊണ്ടുവന്നെത്തിച്ച് ജീവിതം ആര്‍ക്കുമാര്‍ക്കും ഉപകാരപ്പെട്ടില്ലല്ലൊ ദൈവമേ! എന്നുള്ള ഡിപ്രഷനുമായി മീരയും നടന്നു..

വീട്ടില്‍ വെളിച്ചമില്ലെങ്കില്‍ പിന്നെ ബ് ളോഗില്‍ പോയി അവിടം കൂടി വെളിച്ചമില്ലാണ്ടാക്കുന്ന തെന്തിന് എന്നുകരുതി വെയിറ്റ് ചെയ്യുകയായിരുന്നു.. അപ്പോള്‍ അവിടത്തെ സന്തോഷം ഇവിടത്തെ സമാധാനം! ഇനിയിപ്പോ തല്‍ക്കാലം, സ്വപ്നമൊക്കെ നിര്‍ബാധം തുടരാം.. ബ് ളോഗൊക്കെ എഴുതാം.. സ്വസ്ഥമായി ജീവിക്കാം.. ഹല്ല! പിന്നെ!!

4 comments:

Jishad Cronic said...

:)

ആത്മ said...

:)

സു | Su said...

വീട്ടുകാര്യങ്ങളിലും ബ്ലോഗെഴുത്തിലും ഒരുപോലെ സന്തോഷം ഉണ്ടാവട്ടെ. :)

(ഓടുന്ന മെഷീൻ ഒന്ന് വാങ്ങിയാലോന്ന് ഈയിടെയായി ഒരു ചിന്ത. വീട്ടുജോലിയിലെ ഓട്ടം കൊണ്ട് വണ്ണം കുറയില്ല. ;))

ആത്മ said...

സൂ,:)

ഓടുന്ന മെഷീന്‍ വാങ്ങൂ...
അതിനെപ്പറ്റി ഒരുപാട് എഴുതണമെന്നുണ്ട്..
പക്ഷെ, വയ്യ സൂ.. പനി..
സന്തോഷിച്ചാലും സങ്കടപ്പെട്ടാലും പനിവരും!
എന്തുചെയ്യാന്‍!