Tuesday, August 31, 2010

നീലത്താമര!

ഒടുവില്‍ നീലത്താമര എന്ന പടം കണ്ടു!
വളരെ നല്ല പടം എന്നു പറയാന്‍ വരട്ടെ,ഇപ്പോള്‍ ഒരു സിനിമ നല്ലതെന്നു പറയാന്‍ ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു സിനിമ നല്ലതെന്ന് ആര്‍ക്കും പറയാം.. പക്ഷെ, അതിന്റെ ദോഷങ്ങള്‍ മാത്രം പറയാന്‍ ഒരു മലയാളി പ്രേക്ഷകനു മാത്രമേ പറ്റൂ...
(ഭാഗ്യം പോലെ എനിക്ക് ഒരുപാട് പറയാന്‍ കാണില്ല,കാര്യം അത്രക്കുള്ള സിനിമാ അറിവേ ഉള്ളൂ)

മൊത്തത്തില്‍ പറയുകയാണെങ്കില്‍ ഒരു സെന്റിമെന്റല്‍ പടം. പക്ഷെ, ഒരുവിധം കഥയൊക്കെ നേരത്തെ ഊഹിച്ചെടുക്കാം..
ഒരു സ്ലോ മോഷനില്‍ കഥ പറഞ്ഞുതീര്‍ക്കുന്നു.
പഴക്കം ചെന്ന ആവര്‍ത്തനവിരസത തോന്നുന്ന കഥയാണെങ്കിലും അതില്‍ യാതൊരു പുതുമയും കുത്തിത്തിരുകാതെ അതിലും വിരസതയോടെ പറഞ്ഞു തീര്‍ത്തിരിക്കുന്നു കഥ!
ഒരു കഥ കണ്ടാല്‍ എന്തെങ്കിലും ഒരു ഫീലിംഗ് തോന്നണ്ടേ!
നായകന്‍ പുതുഭാര്യയോടൊപ്പം മുകളില്‍ കിടന്നുറങ്ങുമ്പോഴും വീട്ടില്‍ വന്നു കയറുമ്പോഴും നിര്‍വ്വികാരപ്രബ്രഹ്മത്തെപ്പോലെ കാമുകി ആദ്യം വന്നപ്പോഴത്ത അതേ സ്ലോ മോഷനില്‍
പാത്രം കഴുകുന്നു, കറികള്‍ വയ്ക്കുന്നു, പതിയെ കോണിപ്പടികള്‍ കയറുന്നു..(സൂക്ഷിച്ച്! മൂന്നാമത്തെ കോണിപ്പടി ഇളകിയിരിക്കയാണ്..)

ഇതിപ്പോ കഥപറയാനെന്തിരിക്കുന്നു.
പണ്ടത്തെ നായര്‍ തറവാട്ടിലൊക്കെ ഇതൊരു സ്ഥിരം പതിവായിരുന്നു.
വീട്ടില്‍ നില്‍ക്കുന്ന പെണ്ണിനെ ആവശ്യത്തിനു ഉപയോഗിക്കുന്ന യുവാവും അഭ്യസ്തവിദ്യനുമായ
മകന്‍, പിന്നീട് ആ പെണ്ണിന്റെ ആവശ്യത്തിനു പണമൊക്കെ കൊടുത്ത് പറഞ്ഞുവിടുകയും, ഗര്‍ഭമുണ്ടായാല്‍ പോലും അതുമൂടിമറച്ച് വിടുകയും ചെയ്യുന്നു.
പെണ്ണിനും ആണിനും ഒരു ഫീലിംഗുമില്ല. ആകെയുള്ള ഫീലിംഗ് ആരും കാണാതെ ആഗ്രഹപൂര്‍ത്തീകരണം നടത്തുക.. പിന്നെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ നടക്കുക.

അര്‍ച്ചനാകവിയുടെ സൌന്ദര്യം മാത്രം വളരെ നന്നായി ക്യാമറ ഒപ്പിയെടുത്തു, കഥയിലെ നായകനെപ്പോലെ ഡയറകറ്ററും. മോഡേണ്‍ ആയ ഒരു സുന്ദരി പെണ്‍കുട്ടിയെ തനി ഗ്രാമീണയുവതിയാക്കി മാറുമറക്കാത്ത വേഷവും ഇട്ട് നടത്തിക്കുമ്പോള്‍ വെറുതെ കണ്ടുകൊണ്ടിരിക്കാന്‍ ആര്‍ക്കായാലും തോന്നും!
ഒടുവില്‍ വീണ്ടും ഒരു നീലത്താമരയും പറിച്ച് മദ്ധ്യവയസ്സുകഴിഞ്ഞ നായിക വീണ്ടും അകത്തേക്ക് കയറുന്നു.. വീട്ടമ്മ സുസ്മേരവദനയായി സ്വാഗതം ചെയ്യുന്നു.. എന്തിനോ?!

ഇത് ഒരു പ്രേമകഥയെന്നു പറയാനൊന്നും പറ്റില്ലാ..
ഗുണപാഠവും ഇല്ല.
പടം കണ്ടുകൊണ്ടിരുന്നപ്പോല്‍ മകള്‍ ചോദിച്ചു, പണ്ട് ഇന്ത്യയും അപ്പോള്‍ അമേരിക്കയെപ്പോലെ സ്വതന്ത്രമായി യുവതീയുവാക്കള്‍ ഒരുമിച്ചു ജീവിച്ചിരുന്നു അല്ലെ
എന്ന്!
ഞാന്‍ പറഞ്ഞു, പക്ഷെ, അമേരിക്കയില്‍ കാര്യം കഴിഞ്ഞ് കാശും കൊടുത്ത് പെണ്ണിനെ പറഞ്ഞുവിടുന്നതാണൊ സ്നേഹം?
ഇത് അബദ്ധം പറ്റുന്നതും ആ അബദ്ധത്തിന്റെ ശിക്ഷ അനുഭവിക്കുന്നതും ഒക്കെയാകും (എവിടെ? കുറ്റവും ഇല്ല ശിക്ഷയും ഇല്ല!)

പക്ഷെ, ഒരു കാര്യം സമ്മതിക്കാതെ നിവര്‍ത്തിയില്ല! സ്വാഭാവികത ഉണ്ട്..
ഒരു സംഭവം നടക്കുന്ന മാതിരി.
ഡയലോഗുകള്‍ കുറച്ച്, ഒരു ആര്‍ട്ട് ഫിലിം കാണുന്ന മാതിരി.
പലതും നമ്മള്‍ ഊഹിച്ചെടുത്താല്‍ നല്ല ഒരു കഥയായി. പക്ഷെ, ഊഹിക്കാന്‍ മാത്രം ഒന്നും ഇല്ലാ താനും!
എവിടെയോ എന്തൊക്കെയോ പറ്റി നീലത്താമരയ്ക്ക്!
ആ ആര്‍ക്കറിയാം..!

ഒരുപക്ഷെ, ഇത് സിനിമയല്ല, പച്ചയായ ജീവിതത്തിലെ ചില ദൃശ്യങ്ങള്‍ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു! എന്നൊക്കെ പറഞ്ഞാല്‍ അത് അല്പം കൂടിപ്പോകമോ?!

4 comments:

SONY.M.M. said...

ഒരു സിനിമ നല്ലതെന്ന് ആര്‍ക്കും പറയാം.. പക്ഷെ, അതിന്റെ ദോഷങ്ങള്‍ മാത്രം പറയാന്‍ ഒരു മലയാളി പ്രേക്ഷകനു മാത്രമേ പറ്റൂ...

സമ്മതിച്ചിരിക്കുന്നു....
ഈ നിരീക്ഷണത്തിന് 100 മാര്‍ക്ക്.
പടം എങ്ങനെ ? ഓ! കൊഴപ്പമില്ല എന്നാണ് ഒരു മലയാളി പറയുന്നതെങ്കില്‍ അതിന്‍റെ ഇംഗ്ലീഷ് excellent എന്നാണ്.

ആത്മ said...

thanks! :)

Jishad Cronic said...

നല്ല നീരിക്ഷണം !

ആത്മ said...

നന്ദി!