Friday, August 20, 2010

സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍...

ഇന്നലെ ഒരു സ്വപ്നം കണ്ടു! കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ഒരു സ്വപ്നം!
ഈ ബ് ളോഗ് ലോകം ശരിക്കും മനുഷ്യര്‍ തമ്മില്‍ കാണാത്ത ഒരുതരം സെറ്റ് അപ്പ് അല്ല്യോ!
(നമ്മള്‍ പലരേയും, ‘ഓ ഇത് ആണായിരിക്കും.. ഇത് പെണ്ണായിരിക്കും..’ എന്നൊക്കെ ഗസ്സ് ചെയ്യുകയല്ല്യോ ചെയ്യുന്നത്!)
എന്നാല്‍ സ്വപ്നത്തില്‍ ശരിക്കും ഈ ബ് ളോഗിലുള്ള മിക്ക കഥാപാത്രങ്ങളും ശരീരവും ശബ്ദവും ഒക്കെ യുള്ള ശരിക്കുമുള്ള മനുഷ്യരായി!
അങ്ങിനെ എല്ലാവരും ചേര്‍ന്ന് ഒരു നാട്ടില്‍ താമസിക്കുകയാണ് !
അതില്‍ ആത്മയുടെ റോള്‍ എന്ത് എന്നു പറഞ്ഞാല്‍.. പറയാന്‍ അല്പം ലജ്ജയുണ്ട് എങ്കിലും ഏതിനും ആത്മയെ അവിടെയ്ക്ക് ആരോ ഒരാള്‍ കൈപിടിച്ച് നാലാളുടെ സമ്മതത്തോടെ കൊണ്ടുവരുന്നു.. (പക്ഷെ ആളിനു മി. ആത്മയുമായി നല്ല സാദൃശ്യമുണ്ടായിരുന്നു! സ്വഭാവം മാത്രം ബ് ളോഗാത്മാക്കളുടേത്!)
വളരെ കോപ്പറേഷന്‍ മനുഷ്യന്മാര്‍ തമ്മിലും അവരുടെ സുഹൃത്തുക്കള്‍ തമ്മിലും!
ഈ ബ് ളോഗില്‍ ആത്മ അടുത്തും അകലെയും നിന്ന് മനസ്സിലാക്കിയ ആത്മാക്കള്‍ മുഴുവന്‍ ആ രാജ്യത്തുണ്ടായിരുന്നു! കണ്ണുതുറന്നപ്പോള്‍ ആത്മയ്ക്ക് ഭാവനപോലും ചെയ്യാന്‍ കഴിയാത്തത്തത്ര സ്വാഭാവികതയും ഒക്കെ ഉണ്ടായിരുന്ന ഒരു ലോകം!
ആത്മയെ അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ തെറ്റും കുറ്റവും ഒന്നും ഇല്ലാതെ സ്നേഹത്തോടെ സ്വീകരിച്ചത്, ഓരോന്ന് പരിചയപ്പെടുത്തിയത്..
അവിടെ എല്ലാര്‍ക്കും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. സ്നേഹം തെറ്റായി കാണാത്ത ഒരു രാജ്യം.
അതിനിടയില്‍ ഒരു സാധു ടീച്ചര്‍ വന്ന് ഹലോ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞു കാറ് ആ സാറിന്റെ മകന്‍ ഒരറ്റത്തു കൊണ്ടുപോയി പാര്‍ക്ക് ചെയ്ത് ഇറങ്ങി വരുന്നു.. കൊച്ചുകുട്ടികള്‍ക്കോടിക്കാന്‍ തീരെ ചെറിയ കാറൊക്കെയുണ്ട് !
അപ്പോള്‍ ആരോ പറഞ്ഞു തരുന്നു..
ആ സാറിന്റെ മകളുടെ കാര്യം. ആ കുട്ടി ജനിച്ചപ്പോള്‍ ആണായിരുന്നത്രെ.. വളര്‍ന്നു വരുമ്പോള്‍
പെണ്ണുങ്ങളുടെ സ്വഭാവം കൂടുതല്‍ പ്രകടിപ്പിച്ചിരുന്ന മകനെ അദ്ദേഹം പെണ്‍കുട്ടിയാക്കി മാറ്റിയതാണത്രെ! അദ്ദേഹത്തിനു സാധിക്കാത്തത് മകനു നല്‍കി. അദ്ദേഹവും അല്പം നാണംകുണുങ്ങിയാ‍യ സ്വഭാവമായിരുന്നു..

പിന്നും എന്തൊക്കെയോ കണ്ടു.. ആദ്യമായാണു ഒരു സ്വപ്നത്തില്‍ എങ്കിലും എല്ലാവരും പരസ്പര സഹകരണത്തോടെ സ്നേഹത്തോടെ ജീവിക്കുന്നത് കണ്ടത്! അതും ആത്മയും പിന്നെ ആത്മയെ ഇഷ്ടപ്പെടുന്ന ആരോ ഒക്കെയും.. അങ്ങിനെ ആദ്യമായി ഇന്നലെ കുറച്ചു സമയംആത്മ ആത്മയെ സ്നേഹിക്കുന്ന ഒരു ലോകത്ത ജീവിച്ചു?!

[ ബ് ളോഗു ലോകം യധാര്‍ത്ഥ ലോകത്തെക്കാളും ഇഷ്ടപ്പെടുന്ന ഒരു ആത്മാവ്.. ഇപ്പോളിപ്പോള്‍ യധാര്‍ത്ഥ മനുഷ്യരെ കാണുമ്പോള്‍ അവരോട് അടുക്കാന്‍ കൂടി അറിയാന്‍ വയ്യാ‍ണ്ടായിരിക്കുന്നു! അവര്‍ക്കൊക്കെ ഒരു കുറവുള്ളപോലെ! ( ശരീരം!)]

8 comments:

jayanEvoor said...

ആത്മാവിനീ ഭൂവിൽ ബന്ധമില്ല
സ്വന്തദേഹവുമായൊരു ബന്ധമില്ല
ആത്മാക്കൾ തമ്മിലെ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളൊരാത്മബന്ധം!

ബ്ലോഗാത്മാക്കൾ മേയും താഴ്വര...! കൊള്ളാം!

ആത്മ said...

നന്ദി! :)

Rare Rose said...

നല്ലൊരു സ്വപ്നം.ഞാനുണ്ടായിരുന്നോ സ്വപ്നത്തില്‍ ആത്മേച്ചീ.:)

ആത്മ said...

തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കും!
ആത്മയുടെ ആത്മാവിനെ ഇഷ്ടപ്പെടുന്ന എല്ലാ ആത്മാക്കളും ഉണ്ടായിരുന്നു...

പക്ഷെ, സ്വപ്നത്തില്‍ എനിക്ക് ഏതാണ്ട് റെയര്‍ റോസിന്റെ പ്രായമൊക്കെയേ ഉണ്ടാവൂ.. അപ്പോള്‍ റെയര്‍ റോസ്(ആത്മാവ് ) അതിലും വളരെ ഇളം പ്രായത്തില്‍ അവിടെ എവിടെയൊക്കെയോ ഓടിച്ചാടി നടന്നിട്ടുണ്ടാകും..!

വെളുക്കും വരെ ആ ലോകത്തായിരുന്നു.. സാധാരണ ഒരുറക്കം ഉണര്‍ന്നാല്‍ പിന്നെ സ്വപ്നം തീരും.. ഇത് പിന്നെ വീണ്ടും ഉറങ്ങിയപ്പോഴും ആ സ്വപ്നത്തിന്റെ കണ്ടിന്വേഷന്‍ അങ്ങിനെ കണ്ടോണ്ടിരിക്കുകയായിരുന്നു..!

ഇന്നലെ പതിവില്ലാതെ ആത്മ ഉറങ്ങാന്‍ നേരം മകള്‍ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ബലമായി പുരികം ഒക്കെ എഴുതി, കണ്ണും എഴുതി ആ കരികൊണ്ടു തന്നെ നല്ല ഒരു മരിമാര്‍ക്ക് പൊട്ടും തൊടീച്ചാണ്‌ ഉറക്കിയത്‌ ഇനി ആ കരിപൊട്ടിന്റെ വല്ല മാഹാത്മ്യം ആകുമോ!! ആര്‍ക്കറിയാം പ്രകൃതി രഹസ്യങ്ങള്‍!!!

ഉപാസന || Upasana said...

ഇനിയും അത്തരം സ്വപ്നങ്ങള്‍ കാണാനിടവരട്ടെ :-)

അനില്‍കുമാര്‍. സി.പി. said...

“സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ...”

സ്നേഹം മാത്രമുള്ള, സ്നേഹിക്കാന്‍ മാത്രമറിയാവുന്നവരുള്ള ഒരു ലോകം ഉണ്ടാകട്ടെ.

ആത്മ said...

ഉപാസന || Upasana

അതെ! :)

നന്ദി!

ആത്മ said...

അനില്‍കുമാര്‍. സി.പി.

അതെ, അങ്ങിനെ ഒരു ലോകം ഉണ്ടാകട്ടെ..

:)