Monday, August 16, 2010

കാറ്റുമൊഴുക്കും കിഴക്കോട്ട്...

ബ് ളോഗില്‍ ഒന്നും എഴുതാതിരിക്കുമ്പോള്‍ ജീവിതവും മുന്നോട്ടു പോകാത്തപോലെ ഒരു തോന്നല്‍.
പനി നന്നായി കുറഞ്ഞിട്ടില്ല. എങ്കിലും എന്തെങ്കിലും കൊച്ചു വര്‍ത്തമാനം അഞ്ജാതമനുഷ്യര്‍ക്ക് പങ്കുവയ്ക്കണമെന്ന ആഗ്രഹം! ട്വിറ്ററിന്‍ എന്തെങ്കിലും എഴുതി കൊതി തീര്‍ക്കാം എന്നു കരുതി ആദ്യം.
പിന്നെ കരുതി ഇതും ഒരു വലിയ ട്വിറ്ററായെടുക്കാമല്ലൊ എന്ന്

അങ്ങിനെ, വലിയ ഷോ കാണാന്‍ പോയി.. വലിയ ഉത്സാഹമൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് ഒരു സി.ഡി ഇട്ടു കണ്ടുകൊണ്ടിരിക്കയായിരുന്നു. ‘ബിഫൊര്‍ സണ്‍‌റൈസ്’.
അതില്‍ അങ്ങിനെ മുഴുകാന്‍ തുടങ്ങിയപ്പോള്‍ ഗൃഹസ്ഥന്‍ വിളിച്ചു, ‘ഒരു അങ്കിള്‍ മരിച്ചുപോയി ഉടന്‍ അവിടെ പോകണം’ എന്ന്. അങ്കിള്‍ കുറച്ചുദിവസമായി അസുഖമായി കിടപ്പിലായിരുന്നു. അതുകോണ്ട് മരണം പ്രതീക്ഷിച്ചതുമാണ്. അവിടെ പോയി കുറെ നേരം ഇരുന്നു. പിന്നെ ഓടിപ്പിടച്ച് അവന്ന് ഉടുത്തൊരുങ്ങി ഷോക്കും പോയി..
തീയറ്ററിയില്‍ ഇരുന്നപ്പോഴേ പനി തുടങ്ങി.. ഓടിപ്പിടച്ചുള്ള ഒരുക്കങ്ങളും കുളിയും എയര്‍ക്കോണും സമയത്തിനാഹാരമില്ലായ്മയും എല്ലാം കൂടി ഒരുപരുവമായി..അതിനിടെ സുരാജ് വെഞ്ഞാറമൂടിന്റെ തമാശകളില്‍ അറിയാതെ ആകൃഷ്ടയായിപ്പോയി.. എല്ലാം കൂടി ശരിക്കും പനിപിടിച്ചു കിടപ്പിലായി.

ആത്മയ്ക്ക് നല്ലത് കുറച്ചുവീട്ടുജോലികലും പിന്നെ ഒരു ബ് ളോഗെഴുത്തും മാത്രം. വെളിയിലത്തെ ലോകത്തില്‍ ആത്മയ്ക്ക് ഒന്നും ചെയ്യാനും ഇല്ല, ചെയ്യാന്‍ പോയാല്‍ ഇതുപോലെ പനിപിടിച്ച് കിടക്കയും വേണം!

പണ്ട് ആത്മയ്ക്ക് ഈ ബ് ളോഗ് എഴുതുന്നതിനു പകരം ഒരു ഫ്രണ്ട് ഉണ്ടായിരുന്നു.. എല്ലാം എഴുതിക്കൊണ്ടേയിരിക്കും.. ഒരുദിവസത്തെ വിശേഷം എഴുതിയില്ലെങ്കില്‍ പിന്നെ ജീവിതം ജീവിതം അല്ല എന്നു തോന്നു.. ജീവിച്ചിരിക്കുന്നു എന്ന തെളിവിനായി എന്നപോലെ എഴുതിക്കൊണ്ടിരുന്നു..
പിന്നീട് ബ് ളോഗ് കിട്ടിയതില്‍ പിന്നെ ഫ്രണ്ടിനുള്ള എഴുത്ത് കുറഞ്ഞ് കുറഞ്ഞ് വന്നു.. ഇപ്പോള്‍ ബ് ളോഗായി ഫ്രണ്ട്. ബ് ളോഗിനു ജീവനുണ്ടോ, ബ് ളോഗ് ആപത്തു വന്നാല്‍ രക്ഷിക്കുമോ എന്നൊന്നും നോക്കുന്നില്ല. ബ് ളോഗ് എനിക്ക് ആശ്വാസം തരുന്നു.. അതുകൊണ്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു അത്രമാത്രം..

‘ബിഫോര്‍ സണ്‍ റൈസ്‘ ഉം ‘ബിഫോറ് സണ്‍ സെറ്റും’ കണ്ടു..(ഒരു ബ് ളോഗ് ഫ്രണ്ട് പരിചയപ്പെടുത്തിയ സിനിമകളാണു ട്ടൊ,) എന്തു പറയാന്‍! പറയാനുള്ളതൊക്കെ കഥാപാത്രങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ലവ് സ്റ്റോറീസ് ഇഷ്ടമുള്ളവര്‍ കണ്ടിരിക്കേണ്ട ഒരു പടം എന്നു വേണമെങ്കില്‍ പറയാം അല്ലെ,

പിന്നെ ‘രാവണ്‍‘ ഹിന്ദി കണ്ടായിരുന്നു... തമിഴ് കണ്ടപ്പോള്‍ കിട്ടിയ സാറ്റിസ്‌ഫാക്ഷന്‍ എല്ലാം പോയിക്കിട്ടി! രാവണ്‍ ഹിന്ദിയില്‍ കൂടി എടുക്കാതെ ഫുള്‍ കോണ്‍സന്റേഷനും തമിഴിനു കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ തമിഴ് ഒരു വന്‍ വിജയമായിരുന്നേനെ എന്നു തോന്നി.

പിന്നെ എന്റെ കാര്യം പറയുകയാനാണെങ്കില്‍ ഒരുപാടുണ്ട്.. പനി ഒരുവിധം വിട്ടുമാറിയിട്ടേ ഉള്ളൂ..
നല്ല തലവേദന..
തുടരും..

ഇതെന്തത്ഭുതം! ഇത്രേം എഴുതിയിട്ട് ഒന്നുപോയി മയങ്ങി എണീറ്റപ്പോള്‍, ഈയ്യിടെയെങ്ങും വിട്ടുപൊകില്ല എന്ന മട്ടില്‍ പിടികൂടിയിരുന്ന പനി ഒട്ടുമുക്കാലും പോയിരിക്കുന്നു..! അതാണ് ഈ ‘ബ് ളോഗ് മാഹാത്മ്യം’ എന്നൊക്കെ പറയുന്നത്.

ഇനി ആരും കമന്റെഴുതിയില്ലെങ്കിലും ആത്മ പരാതിയൊന്നും പറയില്ല ട്ടൊ.. കഴിഞ്ഞപോസ്റ്റില്‍ അങ്ങിനെ എഴുതി ഓരോരുത്തരെ ബുദ്ധിമുട്ടിപ്പിച്ചത് വളരെ പരിതാപകരമായി തോന്നുന്നു.. അല്ലെങ്കില്‍ തന്നെ ഇത്തരം കൊച്ചു കൊച്ചു പോസ്റ്റുകള്‍ അടിക്കടി എഴുതുമ്പോള്‍ എന്തു കമന്റാന്‍ അല്ലെ,

പിന്നെ, കഷ്ടപ്പെട്ട് ഓണം ഷോ കാണാന്‍ പോയപ്പോള്‍ ഒരു വെളിപ്പാടുണ്ടായി! നമ്മള്‍ ഭയങ്കരന്മാര്‍, ഭയങ്കരിമാര്‍, സ്വാര്‍ത്ഥര്‍ എന്നു കരുതുന്നവരും നല്ലവരാണു എന്ന്!

നമ്മള്‍ അവരുടെ ഭയങ്കരത അല്ലെങ്കില്‍ സ്വാര്‍ദ്ധത ഒക്കെ സഹിച്ചും ക്ഷമിച്ചും ഒടുവില്‍ മടുക്കുമ്പോള്‍ അവരെ ഭയങ്കരന്മാര്‍ എന്നു വിധിയെഴുതാന്‍ തുടങ്ങുന്നതിന് അല്പം മുന്‍പ് ഒരുനിമിഷം കൂടി ഒന്ന് ചിന്തിക്കുക..

ഒരുപ്ക്ഷെ, നമ്മുടെ പാവത്വം കണ്ടിട്ടോ, അല്ലെങ്കില്‍ സ്വയം സ്വാര്‍ദ്ധതപ്പെട്ട് മതിവന്നിട്ടോ, അവര്‍ പരിവര്‍ത്തനപ്പെടാന്‍ തുടങ്ങുകയാവാം..

ഇന്നലെ, ഞാന്‍ സ്വാര്‍ദ്ധരെന്നു കരുതിയവരൊക്കെ (എന്റെ ഉള്ള് അത്ര നന്നല്ലെന്ന് അവര്‍ക്കറിയില്ലല്ലൊ!) ഞാന്‍ എന്തു പാവമാണെന്നും എന്നെ ഇഷ്ടമാണെന്നും വരെ പറഞ്ഞുകളഞ്ഞു..! അപ്പോള്‍ പാവമാണെന്നഭിനയിച്ച് ദുഷ്ചിന്ത വച്ചുപുലര്‍ത്തുന്ന ഞാനോ, തന്റേടത്തോടെ ഓരോന്നു കാട്ടിയിട്ട് ഉള്ളില്‍ നല്ലചിന്ത വളര്‍ത്താന്‍ പറ്റിയ അവരൊ നല്ലവര്‍?!

8 comments:

Visala Manaskan said...

ആത്മം,
പനി മാറിയോ?

വിശേഷങ്ങള്‍ വായിക്കാന്‍ രസമുണ്ട്.

കാറ്റുമൊഴുക്കും കിഴക്കോട്ട്... കാവേരി വള്ളം പടഞ്ഞാട്ട്. എന്ന പാട്ട് എന്റെ കുട്ടിക്കാല ഫേവിറിറ്റുകളില്‍ ഒന്നാണ്.

പമ്പാനദിയില് പൊന്നിന് പോകും പവിഴവലക്കാരന്‍ ഒന്നാം ഫേവറിറ്റും.

ഇതേ ലൈനില്‍ എഴുതുന്ന ആരും വായിക്കാത്ത ഒരു ബ്ലോഗുണ്ട് എനിക്ക്. സത്യം പറഞ്ഞാല്‍ അത് എനിക്ക് തന്നെ എന്നെങ്കിലും വായിക്കാനുള്ള ബ്ലോഗാണത്. അതിലെഴുതുന്ന രസം വേറെ ഒന്നിലും കിട്ടില്ല.
എന്തും എഴുതാലോ? മനസ്സ് അപ്പടി അങ്ങ് പകര്‍ത്തി വച്ചാണവിടെയെഴുത്ത്.

ബ്ലോഗ് തരുന്ന സാറ്റിസ്ഫാക്ഷന്‍ ഭയങ്കരമാണ് എന്നത് ഞാനും ഒരുപാട് അറിഞ്ഞിട്ടുണ്ട്. കവറേജ് കൂടിയപ്പോള്‍ എഴുതാനുള്ള ഇഷ്ടം പോയതാണ് എന്റെ എഴുത്തുകുറയാനുള്ള ഏറ്റവും പ്രധാന കാരണം. ഇപ്പഴും നാലും മൂന്നും ഏഴുപേരേ വായിക്കുന്നുള്ളൂവെങ്കില്‍ ഞാന്‍ കുറച്ചും കൂടെ ഉഷാറായി എഴുതുമായിരുന്നു എന്ന് തോന്നുന്നു. കാര്യായിട്ട്!

അപ്പോള്‍ എല്ലാം പറഞ്ഞപോലെ, ആശംസകള്‍.

ആത്മ said...

പനി മാറി വരുന്നതേ ഉള്ളൂ..:)

കമന്റിനു ഒരു നൂറു മറുപടികള്‍ എഴുതാന്‍ തോന്നുന്നു. ഏതെഴുതാന്‍!

പിന്നേയ്, ആരും വായിക്കാനില്ലാതെ ഒരു ബ്ലോഗ് എഴുതുന്നുണ്ടെന്ന് പറഞ്ഞില്ലേ,
ആ ബ്ലോഗിന്റെ അഡ്രസ്സ് ഇങ്ങ് തന്നാല്‍ ആരുമറിയാതെ ഞാന്‍ പോയി വായിച്ചോളാം..:)

കുഞ്ഞൂസ് (Kunjuss) said...

എന്റെ ആത്മേ...
പനിയൊക്കെ നല്ലോണം മാറിയോ? ഈ ബ്ലോഗ്‌ എന്നത് ഒരാശ്വാസം തന്നെയാ ല്ലേ... ആത്മക്ക് എന്നും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കാന്‍ കഴിയുന്നുണ്ടല്ലോ. അത് വായിക്കുമ്പോള്‍ എനിക്ക് ആത്മയോടു കുശുമ്പ് തോന്നുവാ..... എനിക്കാണെങ്കില്‍ എഴുതാന്‍ വിഷയത്തിനും സമയത്തിനും വല്ലാത്ത ദാരിദ്ര്യം തന്നെ!

ആത്മ said...

കുഞ്ഞൂസ് വിഷമിക്കുകയൊന്നും വേണ്ട ട്ടൊ,:)

കുഞ്ഞൂസ് എഴുതുന്ന കഥകളല്ലെ കുറച്ചുകൂടി ശാശ്വതമായുള്ളത്,
നല്ല പ്ലാന്‍ ചെയ്തെഴുതുന്ന കഥകള്‍ എക്കാലവും വായിക്കാമല്ലൊ,


ഇത് ഇന്‍സ്റ്റന്റ് സന്തോഷം തരുന്നു എന്നേ ഉള്ളൂ..

വന്നതിനും കമന്റെഴുതിയതിനും വളരെ വളരെ നന്ദി..!

ഇന്ന് അപ്രതീക്ഷിതമായി ആത്മ അല്പം ബിസിയായിപ്പോയി അതാണ്‌ വരാന്‍ താമസിച്ചത്..

Anonymous said...

write whatever comes to mind! let whoever likes to read, simly read!let whoever wants to say something, comment! c u again!
@visalan- when u get time pls read my blogging blogging post. there's a mention about you(ofcouse not bad)

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഈ പനി മാറാന്‍ പോക്കു വെയിലേറ്റാല്‍ മതി.

ആത്മ said...

maithreyi,

കണ്ടതില്‍ വളരെ വളരെ സന്തോഷം! :)

പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി!

ആത്മ said...

ജയിംസ് സണ്ണി പാറ്റൂര്‍,

വെയിലും മഴയും ഒക്കെ ആവശ്യത്തിനു കൊള്ളാത്തതുകൊണ്ടാണ്‌ അസുഖങ്ങള്‍ അടിക്കടി വരുന്നതെന്ന് എനിക്കും തോന്നീട്ടുണ്ട്..!
ഇനി തരം കിട്ടുമ്പോള്‍ പോക്കുവെയില്‍ കൊണ്ടു നോക്കാം..
നന്ദി!

വന്നതിനും അഭിപ്രായം അറിയിച്ചതിനും പ്രത്യേകം നന്ദി!

ഇന്ന് എന്റെ മകള്‍ എനിക്ക് എന്റെ ഹെല്‍ത് ഇമ്പ്രൂവ് ചെയ്യുന്നതിനെ പറ്റി പിടിച്ചിരുത്തി ഒരു ക്ലാസ്സ് തന്നു. മിക്കവാറും അടുത്ത പോസ്റ്റ് അതായിരിക്കും..പറഞ്ഞില്ലെന്നുവേണ്ട,:)