Friday, August 13, 2010

സ്വച്ഛം.. ശാന്തം.. സുന്ദരം..

ചെറുതിലേ അമ്മുമ്മ പറഞ്ഞുതന്ന ഒരു കഥ ഓര്‍മ്മവരുന്നു..(എഴുതിയത് വീണ്ടും എഴുതുകയാണോ എന്നറിയില്ല)

ഒരു ആള്‍ക്ക് മക്കളില്ലാതെ വിഷമിക്കുമ്പോള്‍ അയല്പക്കകാരന് പത്ത് മക്കള്‍!

അവിടെയാണെങ്കില്‍ ദാരിദ്യവും..

അപ്പോള്‍ മക്കളില്ലാത്ത ആളിന്റെ ഭാര്യ പറയും അവിടെ അവര്‍ക്ക് എല്ലാ കുട്ടികള്‍ക്കും കൂടി വയറുനിറയെ ആഹാരം കൊടുക്കാന്‍ പോലും നിവര്‍ത്തിയില്ല, നമുക്ക് ചെന്ന് ഒരു കുട്ടിയെ നമുക്ക് തരുമോ എന്ന് ചോദിക്കാം. അവര്‍ തരാതിരിക്കില്ല. തന്നാല്‍ നമുക്ക് പൊന്നുപോലെ വളര്‍ത്താം എന്ന്

അത് ദിവസവും കേട്ട് കേട്ട് ഒരു ദിവസം നിവര്‍ത്തിയില്ലാതെ മക്കളില്ലാത്ത മനുഷ്യന്‍ അയല്‍‌വീട്ടിലേക്ക് മടിച്ച് മടിച്ച് നടന്നടുക്കുകയായിരുന്നു

അവര്‍ അത്താഴം കഴിക്കുന്ന സമയമായതിനാല്‍ മക്കളില്ലാത്ത മനുഷ്യന്‍ അവര്‍ കഴിച്ചുകഴിയട്ടെ എന്നിട്ട് അകത്തു കയറാം എന്നു കരുതി പുറത്ത് നില്‍ക്കുമ്പോള്‍

ഉള്ളില്‍ നിന്ന് പത്തുമക്കളുടെ അമ്മയുടെ സ്വരം

ഹോ! ഒരു കുഞ്ഞുകൂടിയുണ്ടായിരുന്നെങ്കില്‍ അവന്‍ ബാക്കി വയ്ക്കുന്നതുകൂടി കഴിക്കാമായിരുന്നു.. എന്ന്!

ഇത് കേട്ട് ഇളിഭ്യനായി മക്കളില്ലാത്ത മനുഷ്യന്‍ തിരിച്ച് വീട്ടിലെത്തി..

അതുപോലെയാണ് ആത്മയ്ക്ക് കമന്റ് !


എല്ലാരും വായിക്കുകയും ചെയ്യും എന്നാല്‍ ആര്‍ക്കും കമന്റ് തന്ന് പ്രോള്‍സാഹിപ്പിക്കാനൊട്ട് വയ്യാതാനും!

ഇങ്ങിനെപോയാല്‍ ആത്മയുടെ എഴുത്ത് ചുരുങ്ങി ചുരുങ്ങി പിന്നെ എഴുതാതാകും എന്നു കരുതുന്നുണ്ടാകും അല്ലെ,

സാരമില്ല, അങ്ങിനെ തന്നെയാണ് ആത്മയും കരുതിയത്.. പക്ഷെ, ദാ വീണ്ടും എഴുതുന്നു..!

പടിച്ചതേ പാടാനാവൂ.. (ദീര്‍ഘനിസ്വാശം)


ഇപ്പോള്‍ ഇവിടെയുള്ള മലയാളികള്‍ കുറച്ചുപേര്‍ നല്ല കുശാലായി ഫിലിം സ്റ്റാര്‍സിനോടൊപ്പം ചാറ്റൊക്കെ ചെയ്ത് ഡിന്നര്‍ കഴിക്കുകയാവും.. പിന്നെ ഫോട്ടോ എടുക്കും.. (ചിലപ്പോള്‍ ഫേസ്‌ബുക്കിലും ഇട്ടുകളയും!)

പക്ഷെ, ആത്മ പോയില്ല..! പോകുന്നില്ല.

എന്തേ പോകാഞ്ഞത് എന്നു ചോദിച്ചാല്‍ പോയില്ല് അത്ര തന്നെ!

എന്തോ ഒരു മടുപ്പ്.. വെറുതെ സന്തോഷം അഭിനയിക്കാന്‍ വയ്യ. മെനക്കെട്ട് ഒരുങ്ങാനും വയ്യ.. അത്രതന്നെ!

ആത്മ നല്ല ഒരു ഷോപ്പിംഗ് നടത്തി..ഇഷ്ടമുള്ള സാധങ്ങളൊക്കെ വാങ്ങി.. അങ്ങിനെ സമാധാനമായി

തിരിച്ച് ഒരു ടാക്സിയൊക്കെ പിടിച്ച് വീട്ടില്‍ എത്തി.

ദാ അല്പം മുന്‍പ് എത്തിയതെ ഉള്ളൂ.

ഇപ്പോള്‍ മനസ്സ് കൊച്ചു കുട്ടികളുടെതുപോലെ സ്വച്ഛം! ശാന്തം!

ആത്മയ്ക്ക് ഈ അവസ്ഥയാണ് ഇഷ്ടം.. എന്നും...

ആത്മയ്ക്ക് എല്ലാം വേണമെന്ന ചിന്തയേ ഉള്ളൂ വാസ്തവത്തില്‍ ആ ആഗ്രഹിച്ചത് കിട്ടിയാല്‍ ആസ്വദിക്കണമെന്ന് ഒരാഗ്രഹവും ഇല്ലെന്നു തോന്നുന്നു!

പിന്നെ ആഗ്രഹിക്കുന്നതോ?!

അത് ഒരു പക്ഷെ, വല്ല ഗന്ധര്‍വ്വബാധയും ആകും! പണ്ടെങ്ങാണ്ടോ തന്റെ ആഗ്രഹങ്ങളൊന്നും സഫലീകൃതമാകാതെ മയ്യത്തായ ഏതോ ഒരു ആത്മാവ്വ് ആത്മയില്‍ പ്രവേശിക്കുമ്പോഴാകും ഈ ദുരാഗ്രഹം തലപൊക്കുന്നത്! (ഹല്ല പിന്നെ!)

ആക്ച്വലി ആത്മ ഒരു നിര്‍വ്വാണാവസ്ഥയിലെത്തിയ ഒരു നിര്‍ഗ്ഗുണപരബ്രഹ്മം..(ആ അതുതന്നെ തേടിയ വാക്ക്!)

ബാക്കി പിന്നെ..


(പക്ഷെ ഒരു പക്ഷെ, നാളെ സ്റ്റാര്‍നൈറ്റ് കാണാന്‍ പോകും ട്ടൊ, അത് പിന്നെ ഒരു കോണില്‍ ഇരുന്ന് അങ്ങ് കണ്ടാല്‍ മതിയല്ലൊ, നോ ഐ കോണ്ടാക്റ്റ് അല്ലെ,)

10 comments:

Rare Rose said...

ആത്മേച്ചീ.,കമന്റുമായി ദേ ഞാനോടിയെത്തിയല്ലോ.ഇനി പ്രോത്സാഹനമില്ലെന്നു പറഞ്ഞെഴുതിയാല്‍ ഞാന്‍ പിണങ്ങുമേ.:)

ബാക്കിയുള്ളവരെങ്ങനയോ ആകട്ടെ.നമ്മുടെ ഇത്തിരി സന്തോഷം എവിടന്ന് കിട്ടുന്നോ അങ്ങനെയങ്ങ് പോവുക.അത് ഷോപ്പിങ്ങാവാം,നമ്മുടെ ബ്ലോഗിങ്ങാവാം.ഇത്തിരിയില്‍ നിന്നു സന്തോഷമുണ്ടാക്കാന്‍ പറ്റുന്നവരല്ലേ ഏറ്റവും ഭാഗ്യവാന്മാര്‍..

കുഞ്ഞൂസ് (Kunjuss) said...

ആത്മാ, കമന്റ്‌ ഇടുന്നില്ലയെന്നു പരാതി പറയല്ലേ.... കഴിയുന്നതും എപ്പോഴും ഇടാന്‍ ശ്രമിക്കാറുണ്ട്.ചിലപ്പോള്‍ തിരക്കില്‍ സാധിക്കാതെ പോകും.എന്നാലും ആത്മയുടെ പോസ്റ്റ്‌ വായിക്കാതിരിക്കാറില്ല.
പിന്നെ, ആത്മക്ക് സന്തോഷം തരുന്നത് എന്താണെന്നു വച്ചാല്‍ അത് ചെയ്യുക ട്ടോ... മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഓരോന്ന് കാണിക്കേണ്ട കാര്യമില്ലല്ലോ....

ആത്മ said...

കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നു പറയുമ്പോലെ ആയി അല്ലെ!
കിടന്ന് വിളിച്ച് കൂവിയപ്പോള്‍ അങ്ങ് കേട്ടു അല്ലെ,

ആത്മ പക്ഷെ, വെറുതെ എഴുതുന്നതാണ്.. എന്നാല്‍ വെറുതെയും അല്ല, ചില‍പ്പോള്‍ തോന്നും വായിക്കുന്നവരൊക്കെ വായിച്ചിട്ട് എന്തുതോന്നി എന്ന് അറിയിച്ചിട്ടു പോയെങ്കില്‍ എന്തു നന്നായേനെ എന്ന്! അത് ഒരു അത്യഗ്രഹം ആണെന്നറിയാം എങ്കിലും വെറുതെ ആശിക്കും..
എല്ലാവരും ബിസിയല്ലെ, അതിനിടയില്‍ ഒന്ന് ഓടിച്ച് വായിച്ചു കടന്നുപോകുന്നതായിരിക്കാം..

സാരമില്ല, സ്നേഹമുള്ളിടത്തല്ലെ പരിഭവും കാണൂ..:)

ആത്മ said...

കുഞ്ഞൂസ് ആത്മയുടെ പരാതി കണ്ട് പേടിച്ച് കമന്റിട്ടതാണോ?!
പേടിക്കുകയൊന്നും വേണ്ട ട്ടൊ,
ആത്മ പിണങ്ങുകയൊന്നും ഇല്ല..:)

ആത്മയ്ക്ക് സമാധാനം വേണം കുഞ്ഞൂസേ..സ്നേഹവും വേണം..
ഈ ലോകത്തില്‍ ഇപ്പോള്‍ ഇല്ലാത്തത് അതാണു താനും.

Diya Kannan said...

ente athmechi....


eeyideyayi thirakkukal thirakkukal karanam blogging onnum nadakkunnilla....pakshe ella divasavum news paper vayikkaan shramikkunnathupole athechiyude blogum nokkarundu kettoo....

pinne vannu comment idam ennokke vicharikkum..pakshr pinne samamayame illa....

Aisibi said...

ഇന്നാ പിടിച്ചോ ഒരു പ്രൊതസാഹനം!

ആത്മ said...

diya,
ivite paniyumaayi malladichchukond
kidakkukayaanu..
enkilum ente diyakkutti vann commantiyitt marupati ezhuthiyillallo enna oru vishamam itaykkite varum
athukond marupadi ezhuthaan vannathaanu tto,
igine uRakke viLikkumpOzhenkilum varumallo,athumathi..:)

ആത്മ said...

Aisibi,:)

ഐശിബി, വണക്കം! വണക്കം!
ഞാന്‍ ഇങ്ങടെ ബ്ലോഗ് നല്ലോണം വായിക്കാറുണ്ട്. നിങ്ങളൊരു സംഭവം തന്നെ ട്ടൊ,

അഭിനന്ദനങ്ങള്‍!

Anonymous said...

so,the tranquility u enjoy is yours and yours only, then why lament?

ആത്മ said...

thank you! :)

so happy to see you!!