Wednesday, August 11, 2010

തലക്കെട്ട് ലഭ്യമല്ല!

ഒടുവില്‍ ശാന്തി കിട്ടി! ആ ശാന്തതയില്‍ ഒന്നു മയങ്ങാന്‍ കിടന്നപ്പോല്‍ !പുഞ്ചിരിച്ചുകൊണ്ട് അടയാന്‍ തുടങ്ങുന്ന കണ്‍കള്‍ക്ക് മുന്നില്‍ സര്‍വ്വാഭരണഭൂഷിതയായി..വിദ്യാദേവത..

വിദ്യാദേവതയും തന്നെപ്പോലെ ആകെ അസ്വസ്ഥതപ്പെട്ട് നടക്കുകയായിരുന്നു കുറച്ചു ദിവസമായി.സ്വസ്ഥതയില്ലാത്തവരെയല്ലെ അസ്വസ്ഥത പിടികൂടുന്നത്!

തനിക്ക് അസ്വസ്ഥതപ്പെടേണ്ട കാര്യം ഒന്നും ഇല്ലെങ്കിലും ചുറ്റും നടക്കുന്ന, അടുത്തു ജീവിക്കുന്ന മനുഷ്യരുടെ അസ്വസ്ഥതകള്‍ എന്നെ സാരമായി ബാധിക്കുന്നു.. അവരുടെ വിജയപരാജയങ്ങള്‍.. തോല്‍ക്കുമ്പോള്‍ കണ്ണില്‍ നിന്നിറ്റുവീഴുന്ന കണ്ണീര്‍, വിജയപ്രതീക്ഷയുമായി അസ്വസ്ഥതയോടെ കാണുന്നതൊക്കെ ചവിട്ടിമെതിച്ചും അധിക്ഷേപിച്ചും അകാരണമായി ദേഷ്യപ്പെട്ടും നടന്ന് ഒരാള്‍, ഒടുവില്‍ പ്രതീക്ഷിച്ചതു കിട്ടിയപ്പോള്‍ ശാന്തനായി മാറി.. ആ ശാന്തതയാണ്‌ ഇന്ന് എന്നിലും..
എന്റെ വിജയം അല്ലേ അല്ല. ഈ വിജയത്തില്‍ എനിക്കൊരു പങ്കുമില്ലാതാനും..
എന്നിട്ടും ഒരു വലിയ ഭാരം ഒഴിഞ്ഞ ശാന്തത!

ഇതിനു മുന്‍പ് കുറച്ചു ദിവസങ്ങളില്‍ പുറത്തെ ഓണാഘോഷങ്ങള്‍ വരുത്തി വച്ച ടെന്‍ഷനുകളായിരുന്നു.. പുറത്തെ വൈചിത്ര്യങ്ങള്‍, വൈകൃതങ്ങള്‍ ശാന്തരായി ഗൃഹത്തില്‍ ഇരിക്കുന്നവരെയും ബാധിക്കുന്നു.. അത് ഒന്നടങ്ങിയപ്പോള്‍..മറ്റൊന്ന്..

ഇന്നലെ.. സ്വപ്നത്തില്..‍ ഇരട്ടക്കുട്ടികളെ പ്രസവിച്ച ഒരമ്മയായി ഞാന്‍..
ഇരട്ടക്കുട്ടികളെ പ്രസവിച്ച ഒരു അമ്മയുടെ വിഹ്വലതകളായിരുന്നു മനസ്സില്‍ നിറയെ..
കുട്ടികളുണ്ടാകാതെ ഇരുന്ന ഒരമ്മയ്ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു!
ആരെയും പൂര്‍ണ്ണമായി സ്നേഹിക്കാനാകാതെ സ്നേഹം പങ്കുവച്ച അപൂര്‍ണ്ണയായ ഒരമ്മ..


[ഇത്രയും ഒന്നുരണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് എഴുതി വച്ചിരുന്നതാണ്‌ ട്ടൊ,
ഇനി അടുക്കളേല്‍ അല്പം പണിയുണ്ട്..
ഒരു ചിക്കണ്‍ കറി വയ്ക്കണം.. പിന്നെ ചിക്കണ്‍ പൊരിക്കണം.. എല്ലാം കഴിഞ്ഞ് പുതിയ വിശേഷങ്ങളൊക്കെ എഴുതാം..]

ചിക്കണ്‍ കറി വച്ചു കറിപൌഡറിന്റെ കൂടെ കുറച്ചു കുരുമുളകുപൊടികൂടി ചേര്‍ത്ത് കറിവച്ചാല്‍ ഒരു പ്രത്യേക ടേസ്റ്റാണു ട്ടൊ,
പിന്നെ വേറെ, ദോശയും ഇപ്പോഴേ ചുട്ടു വച്ചു, കാരണം രാവിലെ എഴുന്നേള്‍ക്കുമ്പോള്‍ മിക്കദിവസവും തുമ്മലിന്റെ ബഹളമാണ് അതിനിടയില്‍ അടുക്കളജോലിചെയ്യുന്ന കാര്യം വളരെ ദുഷ്ക്കരം.. അതുകോണ്ട് ഉച്ചക്കുമുന്‍പുള്ള ജോലികളൊക്കെ വൈകിട്ടോ രാത്രിയോ ചെയ്തിട്ട് കിടക്കും..
പിന്നെ, നാളെ ഒത്താല്‍ ഒരല്പദൂരം ഉള്ള ഇന്ത്യന്‍ ഷോപ്പിംഗ് കോപ് ളക്സില്‍ പോകണം എന്നും ഉണ്ട്.. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള ആരോഗ്യസ്ഥിതിയനുസരിച്ച് തീരുമാനിക്കണം..
പിന്നൊരു വിശേഷം എന്തെന്നാല്‍..
ഇവിടെ അസോസിയേഷനില്‍ കൊടുക്കാന്‍ എന്തെങ്കിലും തിരഞ്ഞു നോക്കിയപ്പോല്‍ ഒന്നും തന്നെകിട്ടുന്നില്ല. ഒന്നുകില്‍ ടൂ പെര്‍സണല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ വേലവച്ചുകൊണ്ടുള്ളത്! ഇതൊക്കെ എങ്ങിനെ അറിയാവുന്നവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍?! അവര്‍ സാഹിത്യമാണെന്നൊന്നും കരുതില്ല.. ശുദ്ധ അഹങ്കാരമോ അല്ലെങ്കില്‍ മറ്റുവല്ലതുമോ ഒക്കെയായി കരുതി ആത്മേടെ ജീവിതം ദുസ്സഹമാക്കിയേക്കും.. പിന്നെ പുതിയ പ്രോബ് ളംസ് സോള്‍വ് ചെയ്യേണ്ടതായി വരും!
അതുകൊണ്ട് പബ് ളിഷ് ചെയ്യാനായി ഒന്നും കൊടുക്കാന്‍ കിട്ടിയില്ല. കണ്ടുപിടിക്കാന്‍ ഒരുത്സാഹവും തോന്നുന്നുമില്ല.
ഇങ്ങിനെയൊക്കെ വിശേഷങ്ങള്‍ പോകുന്നു..
എന്റെ ഒരു കൂട്ടുകാരി.. ആസ്ട്രേലിയയില്‍ നിന്നും ഓണ്‍ലൈനില്‍ സംസാരിച്ചു..
ഇന്നലെ നാട്ടുമ്പുറത്തുള്ള ഒരു കുട്ടി അബുദാബിയില്‍ നിന്നും സ്കൈപ്പില്‍ കണ്ടു സംസാരിച്ചു!
എന്തൊക്കെയാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്!
എല്ലാറ്റിനും ഗുണങ്ങളും ഉണ്ട് ദോഷങ്ങളും ഉണ്ട്..
ഉറക്കം വരുന്നുണ്ട്.. പക്ഷെ തയ്യാറായി കിടക്കാന്‍ നോക്കിയാല്‍ ഓടിപ്പൊയ്ക്കളയും..
തുടരും..

2 comments:

സു | Su said...

എല്ലാം ചിക്കൻ‌മയം അല്ലേ? പബ്ലിഷ് ചെയ്യാൻ കൊടുക്കാൻ പറഞ്ഞെങ്കിൽ എഴുതിയത് ഏതെങ്കിലും കൊടുക്കൂ. അല്ലെങ്കിൽ ഒന്ന് എഴുതൂ. :)

ആത്മ said...

ലാസ്റ്റ് ഡേറ്റും കഴിഞ്ഞ്, ലാസ്റ്റ് മിനിട്ടും കഴിഞ്ഞപ്പോള്‍ ആത്മ പതിയെ പണ്ടെന്നോ എഴുതിയത് ഒന്ന് തപ്പിപ്പിടിച്ചു. വെറുതെ തിരുത്തിക്കൊണ്ടിരുന്നു.. ഒരുവിധം തീര്‍ന്നു, വേണമെങ്കില്‍ കൊടുക്കാവുന്ന പരുവമായപ്പോല്‍ ഫോണ്‍ സ്ലോ മോഷനില്‍ എടുത്തു.. പതിയെ ഡയല്‍ ചെയ്തു.. ഇന്നലെ അയച്ച മറ്റേ ആര്‍ട്ടിക്കിള്‍ ശരിയായോ എന്നൊക്കെ ചോദിച്ചിട്ട് പിന്നെ കുശിയായപ്പോള്‍ .. ‘ആത്മയുടെ ഒരു കൊച്ച് ആര്‍ട്ടിക്കിള്‍ ഉണ്ട് താമസിച്ചുപോയില്ലെങ്കില്‍ അയച്ചുതരാം..‘ എന്നു പറഞ്ഞു.. ഏറ്റവും ലാസ്റ്റ് മിനിട്ടില്‍ എല്ലാം തട്ടിക്കൂട്ടുന്നതില്‍ പേരെടുത്ത ആ ഐ.റ്റി. എഡിറ്റര്‍ പറഞ്ഞു, എങ്കിപ്പിന്നെ ഇപ്പോള്‍ തന്നെ അയക്കൂ.. നോക്കട്ടെ എന്നു..
ഞാന്‍ അയച്ചുകൊടുത്തു.. കിട്ടിയോ, പബ്ലിഷ് ചെയ്യുമോ, എന്നതൊക്കെ രണ്ടേ രണ്ടു ദിവസം കഴിയുമ്പോള്‍ അറിയാം..:)

എന്റെ സൂവേ,
വര്‍ത്താമാനം പറയാന്‍ ആരുമില്ലാണ്ട് വിഷമിച്ചിരുന്നപ്പോളല്യോ സൂവിന്റെ കമന്റ് കണ്ടത്!
ആ ത്രില്ലില്‍ അങ്ങ് വിവരിച്ചു പോയതാണു ട്ടൊ,
ഓവര്‍ ആയിപ്പോയെങ്കില്‍ പാവം ആത്മചേച്ചിയല്ലേ എന്നു കരുതി അങ്ങ് ഷമിച്ചേക്കൂ ട്ടൊ,:)