Monday, August 2, 2010

ആശ്രയം നീയേ...

എന്റെ ബ്ലോഗേ!
മുടിയനായ പുത്രന്‍ ഇടക്കിടെ നാടുവിട്ടുപോകും.. പിന്നെ കമ്പ്ലീറ്റ് തോറ്റ് തൊപ്പിയിട്ട് തിരിച്ച് നിന്നരികില്‍ എത്തും.. ഇതാ വീണ്ടും എത്തി!

വെളിയിലത്തെ ലോകം.. അയ്യോ! ഭീകരം!! എന്തൊരു കോമ്പറ്റീഷന്‍ ആണു എന്റെ ഭഗവാനേ!
വെളിയിലത്തെ ലോകത്തിലെ പരുക്കന്‍ യാധാര്‍ത്ഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ ആത്മയുടെ മനസ്സാക്ഷി മരിച്ചുപോകുന്നു.. അത്മാവ് മരവിച്ചു പോകുന്നു.. ശ്വാസം മുട്ടുന്നു.. തൊണ്ട വരളുന്നു.. ഉറക്കം ഉപേക്ഷിച്ചു പോകുന്നു.. മുന്നില്‍ അണിനിരന്ന് പര‍സ്പരം പടവെട്ടുന്ന ഉറ്റോരെയും ഉടയോരെയും കാണുമ്പോള്‍..

പടവെട്ടെന്ന് ആത്മ കരുതുമ്പോള്‍ ഇതാണ് യധാര്‍ത്ഥ ജീവിതം എന്ന് അവരും! എന്തായാലും ഇത് യധാര്‍ത്ഥ ജീവിതം അല്ലേ അല്ല. ഒന്നുകില്‍ ഇതിനുമുന്‍പ് എവിടെയോ ഒക്കെ നല്ല ജീവിതം ഉണ്ടായിരുന്നു.. അല്ലെങ്കില്‍ ഇനി വരാനുള്ള കാലങ്ങളില്‍ ഒളിഞ്ഞിരിക്കയാണ് ആ നല്ല ജീവിതം.
ഇപ്പോള്‍ മനുഷ്യര്‍ ജീവിക്കുന്നത് ജീവിതമേ അല്ല. അവര്‍ പൊരുതുക മാത്രമാണ്.. ജീവന്‍ നിലനിര്‍ത്താനാണോ, മറ്റെന്തിനൊക്കെയോ വേണ്ടി.. ആത്മ അവരുടെ ഇടയില്‍ പെട്ടുപോകുമ്പോള്‍ പകച്ചുപോകുന്നു.. ലക്ഷ്യമില്ലാതെ..
അര്‍ജ്ജുനന്‍ യുദ്ധക്കളത്തില്‍ നിന്ന് ശ്രീകൃഷ്ണനോട് അപേക്ഷിക്കും പോലെ..
'രക്ഷിക്കൂ ബ്ലോഗേ രക്ഷിക്കൂ..!'
'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല ബത...'

4 comments:

Rare Rose said...

എഴുതിയത് പുറം ലോകത്തെ പോരടിക്കുന്ന അന്തരീക്ഷമാണെങ്കിലും,ബ്ലോഗിനെ പറ്റി പറഞ്ഞത് കേട്ട് ചിരിയും വന്നു.:)
പണ്ടങ്ങനെയൊരു നല്ല കാലം ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും കാലചക്രം എന്നു പറയുന്ന സംഭവം ഠപ്പേന്ന് ഉരുണ്ടുരുണ്ടു അങ്ങനെയൊരു നല്ല കാലം വീണ്ടും കൊണ്ടു വരും ആത്മേച്ചീ.ഇതാണെന്റെ സമാധാന പോളിസി.:)

ആത്മ said...

ഓ! ഇനിയിപ്പം എന്നു വരാന്‍?! ഞാന്‍ പ്രതീക്ഷയൊക്കെ മതിയാക്കീ..
പോയി സന്യസിക്കാം എന്നു വച്ചാല്‍ അവിടേം ഉന്തും തള്ളും! എന്തുചെയ്യാന്‍!

റോസ് ഇളം പ്രായമല്ലേ, പ്രതീക്ഷിച്ചോളൂ..

അങ്ങിനെ ഒരു നല്ല കാലത്തെ...
:)

sm sadique said...

അര്‍ജ്ജുനന്‍ യുദ്ധക്കളത്തില്‍ നിന്ന് ശ്രീകൃഷ്ണനോട് അപേക്ഷിക്കും പോലെ..
രക്ഷിക്കൂ ബ്ലോഗേ രക്ഷിക്കൂ..
"എന്നെയും രക്ഷിക്കൂ……"

ആത്മ said...

ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം എഴുതിയതിനും വളരെ വളരെ നന്ദി!

ഈ ബ്ലോഗ് എന്നു പറയുന്നത് ഒരു വലിയ കണ്ടുപിടിത്തം അല്യോ!,:)