Thursday, July 29, 2010

കോ- ക് ളാസ്സ്!

മറ്റേ താളില്‍ പോയി മഹാഭാരതകഥ കുറച്ചുകൂടി എഴുതിചേര്‍‌ത്തു..
അതൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കുറച്ചൊക്കെ സംഗ്രഹിച്ച് വച്ചിരുന്നതാണ് ട്ടൊ, 6 ഡി.വി.ഡി തീര്‍ന്നു.. ഇനി നാലെണ്ണം കൂടിയുണ്ട്..
അതിനിടയില്‍ മകള്‍ വിളിച്ചു. “ അമ്മേ എനിക്ക് ഭയങ്കര ഉറക്കം വരുന്നു..അമ്മ ഒന്ന് വന്ന് അടുത്തിരിക്കാമോ?
അതിനകത്ത് എയര്‍ക്കോണ്‍ ഉള്ളതുകൊണ്ട് കമ്പിളികൊണ്ട് ദേഹമാസകലം മൂടി അകത്തുകയറി..
അവള്‍ 80 വേഡ്സ് ഉള്ള ഒരു എസ്സെ എഴുതി വച്ചിരിക്കുന്നു ജീവിച്ചിരിക്കുന്ന ഇന്നാട്ടിലെ ഒരു മഹാനെപ്പറ്റി . അത് 60 വേഡ്സ് ആക്കണം പോലും.
അവള്‍ മടിയില്‍ തലവച്ച് ഉറക്കമായി..
എന്തുചെയ്യാന്‍?!
അതിരാവിലെ എഴുന്നേറ്റു പോകേണ്ട കുട്ടിയാണ്!
സമയം 1 ആകുന്നു!
ഞാന്‍ വിളിച്ചു, 'മോളേ ഞാന്‍ ഒന്നു നോക്കട്ടെ വല്ലതും കുറക്കാന്‍ പറ്റുമോന്ന്!'
ചിലതൊക്കെ തപ്പിപ്പിടിച്ച് ചോദിച്ചപ്പോള്‍, 'അയ്യോ അമ്മേ അതൊക്കെ മെയിന്‍ പോയിന്റുകളാ ഒന്നും ചെയ്യാന്‍ പറ്റില്ല' എന്നൊക്കെ പറഞ്ഞ് വീണ്ടും ഉറക്കമായി
എനിക്കുറങ്ങണ്ടേ?
മഹാഭാരതം എഴുതണ്ടേ?!
ഹും!
ഒടുവില്‍ അവള്‍ അല്പം ഉറക്കമൊക്കെ വിട്ട് എണീറ്റ് വെട്ടിക്കുറക്കല്‍ തുടര്‍ന്നപ്പോള്‍.. ഞാന്‍ പതിയെ ഭിത്തിയില്‍ പോയി അവിടെ ആവശ്യമില്ലാതെ ഒട്ടിച്ചിരുന്ന ചില പേപ്പറുകളും മറ്റും നീക്കം ചെയ്യുന്നതിനിടക്ക് ബുദ്ധി കത്തി!
‘മോളേ! ആ മഹാന്‍ പ്രൈമറിയില്‍ പഠിച്ചതിനെ പറ്റിയൊക്കെ അങ്ങ് കാന്‍സല്‍ ചെയ്തേക്കൂ.. ഒടുവിലത്തെ പഠിത്തം മതി.. മറ്റേതൊക്കെ കഴിഞ്ഞല്ലേ ഒടുവിലത്തേത് പറ്റൂ.. അതും കാംബ്രിഡ്ജ് യൂണിവേര്‍സിറ്റിയില്‍.. അതുമതി!’
അത് അവള്‍ക്കും സ്വീകാര്യമായി.
അതിനിടയില്‍ ആത്മയ്ക്ക് മറ്റൊരു സംശയം വന്നു..
‘മോളേ നീ അദ്ദേഹം പ്രൈമറിയില്‍ ഗേള്‍സ് സ്ക്കൂളില്‍ പഠിച്ചെന്നാണെല്ലൊ എഴുതീരുന്നത്, അന്ന് അയാള്‍ പെണ്ണായിരുന്നോ?!’( അല്ല! അറിയാന്‍ പറ്റില്ല! കഴിഞ്ഞവര്‍ഷം വരെ പുരുഷനായിരുന്ന അവരുടെ ഡാന്‍സ് മാഷ് ഈ വര്‍ഷം മുതല്‍ കമ്പ് ളീറ്റ് പെണ്ണ്! നല്ല കുണുക്കും ഒക്കെയിട്ട്, പട്ടുസാരിയൊക്കെ ചുറ്റി അങ്ങിനെ നടക്കുന്നു!- ഈ ലോകത്തില്‍ ഒന്നും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു!)
‘ഈ അമ്മേടെ ഒരു കാര്യം?!’ (ഇപ്പോള്‍ അവളുടെ ഉറക്കമൊക്കെ ഇപ്പോള്‍ കമ്പ് ളീറ്റ് പോയിരുന്നു!)
അല്ല അമ്മേ അദേഹം ‘കോ ക് ളാസ്സി’ ലായിരുന്നു പഠിച്ചത്?!
‘കോ ക്ളാസ്സ്’ എന്നു പറഞ്ഞാല്‍ ?
ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി ചേര്‍ന്ന കളാസ്സില്‍!
ഇപ്പം മനസ്സിലായി. അങ്ങിനെ ഇന്നത്തെ ദിവസം സമാപനമായി. അവള്‍ ഒരുവിധം എല്ലാം തീര്‍ത്ത് ഉറക്കമായി. മൂത്തയാള്‍ സിഡ്നി ഷെള്‍ഡണും വായിച്ചുകൊണ്ട് അടുത്ത റൂമില്‍..
ആത്മ ബ്ലോഗിനോട് അല്പം വിശേഷം ഒക്കെ പറഞ്ഞിട്ട് ഉറങ്ങാന്‍ പോകുന്നു ..
എല്ലാവര്‍ക്കും സുഖം എന്നു കരുതുന്നു..
എങ്കിപ്പിന്നെ പിന്നെ കാണാം...ആരും കമന്റെഴുതിയില്ലെങ്കില്‍ ആത്മയ്ക്ക് എഴുതിയല്ലേ പറ്റൂ..!

No comments: