Thursday, July 22, 2010

ചപലചിന്തകള്‍...

നമ്മുടെ ജീവിതത്തിൽ നിന്നും വേറിട്ട കാര്യങ്ങളെ പറ്റി എഴുതാനല്ല്യോ ഒരു പാട് സ്റ്റ്രൈന്‍ വേണ്ടത്. അതുകൊണ്ട്
ജീവിതത്തിലെ എടുകൾ തന്നെ എഴുതാം..

ഒരു മനുഷ്യനു സമാധാനപ്പെടാൻ പറ്റുന്നത് അവന്റെ ജീവിതത്തിലെ ലൌകീകം, ആദ്ധ്യാത്മികം,
അല്പം സന്തോഷം, അല്പം വിട്ടുവീഴ്ച, അല്പം ത്യാഗം, അലപം സ്വാർദ്ധത, ഉറക്കം, ഉണർന്നിരിക്കൽ, സ്വപ്നം കാണൽ, വിനോദങ്ങൾ, മറ്റുള്ളവർക്കും നമുക്കും പ്രയോജനമുള്ളവ ചെയ്യൽ, നമ്മുടെ സ്വന്തം ശരീരത്തിനാവശ്യമായ കുളി തേവാരം, പോക്ഷകാഹാരങ്ങൾ, വ്യായാമം, എന്നിങ്ങനെ ഒരാളുടെ ജീവിതത്തിൽ അയാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിനാവശ്യമായ തരത്തിൽ എല്ലാം ബാലൻസ്ഡ് ആകുമ്പോഴേ ആ വ്യക്തിക്ക് സന്തോഷമായി, സ്വസ്ഥമായി ഒരിടത്തിരിക്കാനോ നടക്കാനോ ഒക്കെ പറ്റൂ..

എന്തിനു മേല്പ്പറഞ്ഞതെഴുതി എന്നുചോദിച്ചാൽ ഞാൻ എല്ലാം കൂടി ഒന്നു ബാലൻസ്ഡ് ആക്കാനായി കുറച്ചുദിവസമായി അഹോരാത്രം പണിപ്പെടുന്നു.. ഉം.. ഒരുവിധം ആയെന്നു പറയാം..

പിന്നെ വേറൊരു കണ്ടുപിടിത്തം!! എന്തെന്നാല്‍ ദിവസവും ഒരേപോലെ, ഒരു സൈക്കിള്‍ പോലെ, പോകും കാര്യങ്ങള്‍.. ഇമോഷന്‍സ്.. ഒക്കെ
ഒരു ദിവസം,
ഒരു ആഴ്ച,
ഒരു മാസം,
ഒരു വര്‍ഷ്ം ,
ഒക്കെ എടുത്തു നോക്കിയാല്‍ മിക്ക സംഭവങ്ങളും ഒരേ പോലെ ഒരു ആവര്‍ത്തനം വരുന്നതായി കാണാം.. അനുഭവങ്ങളായാലും വിശേഷങ്ങളായാലും കാലാവസ്ഥയായാലും..

ഭൂമിയില്‍ കാലാവസ്ഥ മാറുമ്പോലെ, സമയം (താപം) മാറുമ്പോലെ,
മനുഷ്യന്റെ മനസ്സിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. അതിനും ഒരു കൃത്യതയുണ്ട്..

ഒരു മാസം എടുത്താല്‍ മിക്കമാസങ്ങളിലും ആദ്യ ആഴ്ചകള്‍ക്കു തമ്മില്‍ ഒരുപാട് സാമ്യം കണ്ടെത്താനാകും..
ഒരു ദിവസമെടുത്താല്‍ മിക്കപ്പോഴും രാവിലെ ഉള്ള ചിന്തകള്‍ ഒരുപോലെയായിരിക്കും.
വൈകിട്ട് നാം മൊത്തത്തില്‍ മാറുന്നു.. രാവിലെയുണ്ടായിരുന്ന ആധിഭീതികളൊക്കെ വെറും വിഡ്ഡിത്തമായിരുന്നു എന്നുപോലും തോന്നാം. രാത്രി വളരെ മനോഷരമായി തോന്നുന്നു.. ടെൻഷനൊക്കെ ഒഴിഞ്ഞ് അല്പസമയം നമുക്കായി.. സ്വസ്ഥമായി..നാം അപ്പോൾ മറ്റൊരാളായി മാറുന്നു..

സൂര്യന്റെ ചൂടുപോലും നമ്മുടെ മനസ്സില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്..
എനിക്കു തോന്നുന്നത്.. നമ്മുടെ ചിന്തകള്‍ പ്രവര്‍ത്തികള്‍ ഒക്കെ ഈ ഭൂമിയിലെ
കാലാവസ്ഥക്കനുസൃതമായി മാറിക്കൊണ്ടിരിക്കയാണ്..
നമ്മുടേതായി ഒന്നും തന്നെയില്ല..
നാം പ്രകൃതിയില്‍ നിന്ന് അന്യവുമല്ല.

മനുഷ്യന്‌ ചിന്തിക്കാനുള്ള ഒരു മനസ്സ് അത് അവന്റെ നേട്ടവും ആകാം കോട്ടവും ആകാം
ശാപവും ആകാം പുണ്യവും ആകാം..

ഒരാള്‍ നമ്മെ സ്നേഹിക്കുന്നു എന്ന് ഇമാജിന്‍ ചെയ്യുന്നത് വെറുതെ, അങ്ങിനെ നമ്മെ സ്നേഹിക്കാന്‍ ഒരാള്‍ ഉണ്ട് എന്ന സമാധാനത്തില്‍ ജീവിക്കാന്‍ മാത്രം!
പക്ഷെ, ഈ ഭൂമിയില്‍ അങ്ങിനെ ഒരു മനുഷ്യനെ സ്നേഹിക്കാന്‍ മറ്റൊരു മനുഷ്യന്‍ ഇല്ല എന്നു ചിലപ്പോള്‍‌ തോന്നും. എല്ലാം മനസ്സിന്റെ ഒരു എസ്ക്കേപ്പിസം!
ഒരാള്‍ നമ്മെ ഓര്‍ക്കുന്നു.. നമ്മുടെ അഭ്യുദയം കാംഷിക്കുന്നു എന്നൊക്കെ ഓര്‍ത്ത് ജീവിക്കുമ്പോള്‍ ഒരു സമാധാനം..
പക്ഷെ, അതില്‍ നിന്ന് ഭയവും ഉണ്ടാകാറില്ലെ?
ആ മനുഷ്യന്റെ സ്നേഹം കുറഞ്ഞുപോകുമോ? (ഭയം)
ആ മനുഷ്യന്‍ നമ്മെയല്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നുണ്ടാകുമോ(സ്വാര്‍ത്ഥത)
ഇതൊന്നും ഇല്ലാതെ സ്നേഹിക്കാനാവുന്നത് ശൂന്യതയെ!(ദൈവത്തിനെ)
പക്ഷെ ശൂന്യതയെ സ്നേഹിച്ചാല്‍ പിന്നെ മനുഷ്യരെ സ്നേഹിക്കാനാവില്ല.
ഒരു മനുഷ്യന്റെ സ്നേഹത്തിന്‌ ചില പ്രത്യേകതകള്‍ ഉണ്ട്..
എന്താണെന്നറിയില്ല
ശൂന്യത തിരിച്ച് നമ്മെ സ്നേഹിക്കുന്നു എന്നു പറയില്ലല്ലൊ, അത് നാം ഒന്നാണ് എന്ന ഒരു ഫീലിംഗ് തരും.‍ ഒരു മനുഷ്യന്‍ നാം രണ്ടാണ് എന്നെടുത്തുകാട്ടി നമ്മിലെ നമ്മെ അംഗീകരിക്കുന്നു.. തിരിച്ചറിയുന്നു.. നാം പ്രത്യേക ഒരു മനുഷ്യനാണ്‌ എന്ന് തിരിച്ചറിഞ്ഞ്, ശൂന്യതയില്‍ നിന്നും നമ്മെ വേര്‍തിരിച്ചെടുത്ത് നമുക്ക് ഒരു വ്യക്തിത്വം നല്‍കുന്നു...

ഈ റൈറ്റേര്‍സ് ബ്ലോക്ക് എന്നൊക്കെ പറയില്ലേ.. അതുപോലെ ചിലപ്പോള്‍ ബ്ലോഗേഴ്സ് ബ്ലോക്ക് എന്നൊന്നുണ്ടെന്നു തോന്നുന്നു! എഴുതാന്‍ വരുമ്പോഴേക്കും.. എന്തോ ഒരു തടസ്സം ഫീല്‍ ചെയ്യും
'ഓ! എന്തിനിപ്പം വാരിവലിച്ച് എഴുതുന്നു? ആര്‍ക്കുവേണ്ടി എഴുതുന്നു?' എന്നൊക്കെ പറഞ്ഞ് ഒരു പിന്തിരിപ്പന്‍ മനോഭാവം..

വേറേ വിശേഷം ഒന്നും ഇല്ല പകല്‍ മകളോടൊപ്പം ഇരുന്ന്‌ മഹാഭാരതം ഡിവിഡി ആദ്യം മുതല്‍ കാണല്‍.. പിന്നെ ജീവിതത്തിലെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ എല്ലാം സ്വയം ചുമലിലേറ്റി തളര്‍ന്ന്, വീഴാതിരിക്കാന്‍ ആത്മീയവും ബ്ലോഗും സങ്കല്പങ്ങളും ഒക്കെ ബാലന്‍സ്ഡ് ആക്കി സ്വയം ഒരു ലോകം പടുത്തുയര്‍ത്തി ജീവിക്കുന്നു...
'ഗുഡ് നൈറ്റ് 'ബ്ലോഗേ..
നിനക്കുവേണ്ടിയാണ് ഈ പാതിരാത്രി ഉറക്കമൊഴിച്ചിരുന്നത്.
നന്നായൊന്നും എഴുതാനായില്ല. എങ്കിലും എന്റെ മനസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ നിന്നോട് പങ്കുവയ്ക്കാനായല്ലൊ, ആശ്വാസം!

-----
അപ്പോള്‍ ആത്മയ്ക്ക് എന്തായിരുന്നു പരാതി?!
എഴുതാന്‍ മൂഡുതോന്നുന്നില്ല, കമന്റ് കാണാനില്ലാത്തതു കൊണ്ട് എന്റെ ബ് ളോഗ് ആരും വായിക്കുന്നില്ല, എന്നൊക്കെയല്ലേ പരാതികള്‍!
ആത്മ എല്ലാറ്റിനും പ്രതിവിധി കണ്ടെത്തി.

ആത്മ ബ് ളോഗില്‍ എഴുതിക്കൊണ്ടിരുന്നത് ഏറെക്കുറെ ജീവിതാനുഭവങ്ങളല്ലെ, കണ്ടതും കേട്ടതും എന്നൊക്കെ പറയാം..
അങ്ങിനെ ജീവിതം ആസ്വദിച്ചെഴുതുന്ന്തിനിടയില്‍ ആത്മയ്ക്ക് തന്നെ ഒരിത്തിരി ബോറഡി തോന്നി. കാരണം.. ജീവിതത്തില്‍ പുതുതായൊന്നും സംഭവിക്കുന്നില്ല. ചെറിയ ചെറിയ സംഭവങ്ങളൊക്കെ ഉണ്ടെങ്കിലും അതൊക്കെ ബ്ളോഗിനോട് പറയാന്‍ തക്ക സ്റ്റാന്‍ഡേര്‍ഡ് ഇല്ല എന്നും തോന്നി മനസ്സില്‍ കുഴിച്ചുമൂടിയിട്ടു. അതവിടെ കിടന്ന് ശ്വാസം മുട്ടി മരിച്ചു! പിന്നല്ല!

വിഷയത്തിലേക്ക് വരട്ടെ..ബ്ലോഗെഴുത്ത്..

ആത്മ ഒരു പുതിയ സിനിമാ കാണുമ്പോള്‍ അതിനെപ്പറ്റി എഴുതും,
ഒരു പുതിയ പുസ്തകം വായിക്കുമ്പോള്‍ അതിനെപ്പറ്റി ബ് ളോഗുമായി പങ്കുവയ്ക്കും,
പുതിയ ചില മനുഷ്യരെ അല്ലെങ്കില്‍ സ്ഥിരം കാണുന്ന മനുഷ്യര്‍ തന്നെ വ്യത്യസ്ഥമായി എന്തെങ്കിലും കുന്നായ്മകള്‍ ഒപ്പിക്കുമ്പോള്‍ അതേപ്പറ്റി എഴുതും..
അങ്ങിനെ സംഭവബഹുലമായിരുന്നല്ലൊ ആത്മയുടെ ബ് ളോഗ്!
ഇപ്പോള്‍ ഈ മൂല്യച്ചുതി(ശരിയായ വാക്കാണോ എന്നറിയില്ല്) വരാന്‍ കാരണം, മറ്റൊന്നുമല്ല ആത്മ ദൈവത്തിന്റെ കഥകളില്‍ ആകൃഷ്ടയായിപ്പോയീ

ദൈവത്തിന്റെ കഥകളിലും എരിവും പുളിയും കയ്പ്പും, മധുരവും ഒക്കെ ആവശ്യത്തിലേറെ ഉണ്ട് കേട്ടൊ,
ആത്മ ഒരു വശത്തൂടെ മഹാഭാഗവതം മനസ്സിലാക്കുന്നു
മറ്റൊരു വശത്തൂടെ മഹാഭാരതം കാണുന്നു..
ഇതിനെടേല്‍ മനുഷ്യരെപ്പറ്റി വിശകലനം ചെയ്യല്‍ അല്ലെങ്കില്‍ സ്വയം വിശകലനം ഒരു സ്തംഭനാവസ്ഥയില്‍ ആയിപ്പോയി

ഇതിനിടയില്‍ എഴുതാന്‍ പറ്റാത്തതുകൊണ്ട് കമന്റ് കിട്ടത്തതിനു പഴിയും പറഞ്ഞു നടന്നു..
ശരിക്കും പറഞ്ഞാല്‍ എഴുതാന്‍ കാര്യമായി വല്ലതും കിട്ടിയാല്‍ പിന്നെ കമന്റൊന്നും വലുതായി കിട്ടിയില്ലെങ്കിലും ആത്മ അങ്ങു ജീവിച്ചുപോകും!

അപ്പോള്‍ വിഷയം ലൌകീക കഥകളില്‍ നിന്നും ആത്മീയത്തിലോട്ടു പോയീ എന്നതായിരുന്നല്ലൊ,
ഇന്ന് ആത്മീയ കഥ കൈകാര്യം ചെയ്തുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്നു തോന്നി എന്തും ഏതും ബ് ളോഗുമായി പങ്കുവച്ചുകൊണ്ടായിരുന്നല്ലോ ആത്മേ നിന്റെ ജീവിതം.. പിന്നെ ഇതായിട്ട് കുറയ്ക്കുന്നതെന്തിനാ.ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുന്നെങ്കിലോ.. നീ മനസ്സിലാക്കിയ കഥകള്‍ ബ്ളോഗുമായി പങ്കുവയ്ക്കൂ എന്ന്. അത് ഒരു ചീത്ത പ്രവണതയൊന്നും അല്ലല്ലൊ,

എന്തിനിത്ര എഴുതി എന്ന് ചോദിച്ചാല്‍, എനിക്ക് ലൌകീക കുന്നയ്മകള്‍ എഴുതാന്‍ കിട്ടില്ലെങ്കില്‍ ഞാന്‍ ആത്മീയ കഥകള്‍ എഴുതും. അതിനു പിന്നെ കമന്റ് കിട്ടിയില്ലെങ്കിലും വലിയ വിഷമം സംഭവിക്കുകയും ഇല്ലല്ലൊ,എല്ലാം ത്വജിക്കലല്ലെ ആത്മീയം എന്നു പറഞ്ഞാല്‍! നോ പ്രതിഫലേച്ഛ..

അപ്പോള്‍‌‍ അടുത്ത പോസ്റ്റ് തൊട്ട് മഹാഭാരതം കുറേശ്ശേ.. (വളരെ വളരെ കുറച്ച് ആത്മ പോസ്റ്റും..)എഴുതും.. അതുകണ്ട് ആത്മ ആ‍ത്മീയവാദിയോ സന്യാസിയോ ആയെന്നൊന്നും ആരും വിചാരിക്കരുതേ എന്നുകൂടി പറയാനാണ്..
ആത്മ പഴയ ആത്മ തന്നെ.. മഴവന്നാല്‍ കൌതുകത്തോടെ ആരാധനയോടെ ഉറ്റുനോക്കിയിരിക്കുന്ന, പനിവന്നാല്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന, കുശുമ്പുവന്നാല്‍ വാതോരാതെ പറഞ്ഞു തീര്‍ക്കുന്ന, ദുഃഖം വരുമ്പോള്‍ നിസ്സംഗത്വം പാലിക്കുന്ന, ഉറങ്ങാന്‍ തോന്നുമ്പോള്‍ ഉണര്‍ന്നിരിക്കാനും ഉണര്‍ന്നിരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഉറങ്ങാനും ഇഷ്ടപ്പെടുന്ന,
ഉടുത്തൊരു പോകേണ്ടുന്ന വേളകളില്‍ അലസമായും, അലസമായി പോകേണ്ടുന്ന ഇടങ്ങളില്‍ നല്ല ടിപ് ടോപ്പ് ആയും പോകുന്ന, മനുഷ്യനോട് സ്നേഹം തോന്നിയാല്‍ ആത്മീയത്തിലേക്കും ആത്മീയത്തോട് സ്നേഹം തോന്നിയാല്‍ മനുഷ്യനെയും സ്നേഹിക്കാന്‍ ഇഷ്ടപ്പെടുന്ന,ആത്മാര്‍ത്ഥതയില്‍ കാപഠ്യവും കാപഠ്യത്തില്‍ ആത്മാര്‍ത്ഥതയും തിരയുന്ന,
മറ്റുള്ളവര്‍ ആത്മ ജയിച്ചു എന്നു കരുതുന്ന സന്ദര്‍ഭങ്ങളില്‍ ആത്മ ഉള്ളില്‍ കരയുകയും മറ്റുള്ളവര്‍ ആത്മ തോറ്റു എന്നു കരുതുമ്പോള്‍ അത് യധാര്‍ത്ഥവിജയോന്മാദത്തൊടെ സ്വീകരിക്കുകയും, കരയേണ്ട സന്ദര്‍ഭങ്ങളില്‍...‌ എന്നുവേണ്ട, അങ്ങിനെ ഒരുപാടു വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ആത്മ..

സസ്നേഹം
ആത്മ

2 comments:

Rare Rose said...

‘ഓ! എന്തിനിപ്പം എഴുതുന്നു? എന്നൊക്കെ പറഞ്ഞ് ഒരു പിന്തിരിപ്പന്‍ മനോഭാവം.’
ഈ പിന്തിരിപ്പന്‍ മനോഭാവം എനിക്കുമുണ്ട് ആത്മേച്ചീ.:)
എന്നാലും ഈ കുഞ്ഞു സ്ഥലത്ത് നമ്മുടേതായി എന്തേലും പൊട്ടത്തരം കുത്തിക്കുറിക്കുന്നതും ഒരു കൊച്ചു സന്തോഷമല്ലേയെന്ന് ഒടുക്കം മനസ്സ് തന്നെ തോറ്റ് വീണ്ടും വന്നു പറയും.ചില നേരം തോന്നും ഇങ്ങനെ തരാതരം ചപല ചിന്തകളൊക്കെ കൂട്ടിയുണ്ടാക്കിയ എന്തൊരു വിചിത്ര സംഭവമാണീ മനസ്സെന്ന്.:)

ആത്മ said...

അതെയതെ! :)
കണ്ടതിൽ സന്തോഷം!