Monday, July 19, 2010

ഇനി അവൾ ഉറങ്ങിക്കോട്ടെ...

മീരയ്ക്ക് പനി വന്നുപോയതും ഉറക്കക്ഷീണവും പിന്നെ യജമാനനോടുള്ള നിസ്സംഗത്വവും എല്ലം കൂടി ഹെല്‍ത് വളരെ പൂവര്‍ ആയി വരികയാണ്‌.. ഇന്നെങ്കിലും മതിയാവോളം ഒന്ന് ഉറങ്ങിനോക്കണം.. അവൾ മനസ്സിൽ കരുതി. ആവശ്യത്തിനുറക്കവും റെസ്റ്റും ആണല്ലൊ ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം..

ഉറങ്ങാനായി ഹാൻഡ് ഫോണും ലാൻഡ് ഫോണും, പിന്നെ ബുക്കും ലാപ്ടോപ്പും അത്യാവശ്യം വേണ്ട എല്ലാം അരികില്‍ വച്ച് തയ്യറെടുത്തു.. 1..2..3.. കിടക്കയിലേക്ക് ചരിഞ്ഞു..
ഹൊ ഇനി 2 മണിവരെ സുഖമായി ഉറങ്ങാം.. പിന്നീടെഴുന്നേറ്റ് ജോലികള്‍ ഓരോന്നായി തീര്‍ക്കാം..
കണ്ണുകൾ പതിയെ അടഞ്ഞുവരുമ്പോൾ..
പെട്ടെന്ന് കാളിംഗ് ബല്‍!
ഭര്‍ത്താവ് ഇപ്പോള്‍ പോയതല്ലെ ഉള്ളൂ!
നോക്കുമ്പോള്‍‍ നമ്മുടെ എലിയെപ്പിടിക്കുന്ന മനുഷ്യന്‍! നല്ല ടിപ് ടോപ്പില്‍, ജീന്‍സും, ഇന്‍ ചെയ്ത ടീഷര്‍ട്ടും, പിന്നെ ടോര്‍ച്ചും, ലാഡറും, ഒക്കെയായി അക്ഷമയോടെ ഗേറ്റിനു മുന്നില്‍!
ഗേറ്റ് തുറക്കുമ്പോള്‍ ഒറ്റ കുതിപ്പിന്‌ അകത്തുകയറാന്‍ പാകത്തിന്‌!

ഈ മനുഷ്യനെ പറ്റി അല്പം ഫ്ലാഷ്ബാക്ക്..

(ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നു എന്നതിന്റെ അഹംഭാവം ആരോട് ഞാന്‍ കാട്ടേണ്ടൂ.. എന്നറിയാതെ കണ്‍ഫ്യൂഷന്‍ അടിച്ചു നടക്കുന്ന ഒരു സുപ്പീരിയോരിറ്റി കോമ്പ്ലക്സുകാരന്‍..
ആദ്യം അയാള്‍ വെറും നൈറ്റിയും ചീകാത്ത മുടിയും ഒക്കെയായി അലസമായി നടക്കുന്ന തന്നെ അടിമുടി ഒന്നുനോക്കി ആകപ്പാടെ മിണ്ടാനൊക്കെ ഒരു മടി.. (തനിക്കും അതുതന്നെ പ്രശ്നം!)
എന്റെ ഒരു ബന്ധു ജോലിയന്വേക്ഷിച്ചു വന്നു നിന്ന സമയം.. അവന്‍ അയാളെ വഴികാട്ടാനായി പോയി. അയാള്‍ എല്ലാരും കേള്‍ക്കെ, “ഓ! ഇയാള്‍ക്ക് ഇംഗ്ലീഷ് നന്നായി അറിഞ്ഞുകൂടാ.. എനിക്ക് പറയുന്നതൊന്നും മനസ്സിലാവുന്നില്ലാ’ ആ പയ്യന്‍സ് (എന്റെ മകനാവാനുള്ള പ്രായമേ ഉള്ളൂ) ആകെ വിയര്‍ത്ത് കുളിച്ചു.. (അന്ന് മുതലേ ആത്മയ്ക്ക് അയാള്‍ ഒരു തലവേദനയാണ്..).
പിന്നീട് അയാള്‍ ജീന്‍സും ടോപ്പും ഒക്കെയിട്ട് മുറ്റം തുടച്ചുകൊണ്ടു നിന്നിരുന്ന ശ്രീലങ്കന്‍ മെയിഡിനോട് തന്റെ സുപ്പീരിയോരിറ്റി എടുത്തു നോക്കി. രക്ഷയില്ലാ..
ഒടുവില്‍ അയാളൂടെ പൊങ്ങച്ചവും കൊണ്ട് യജമാനന്റെ മുന്നില്‍ ചെന്നു പെട്ടു..! രണ്ടേ രണ്ടു ഡയലോഗ്! അയാളുടെ സുപ്പീരിയോരിറ്റി ഒക്കെ തെറിച്ച് നാമാവശേഷമായി.. യജമാനന്‍ ഫാക്ടറിയില്‍ നിന്നും വരുമ്പോഴുള്ള ഒരു പ്രത്യേക മൂഡുണ്ട്.. അപ്പോ അമേരിക്കന്‍ പ്രസിഡന്റ് വന്ന് മുന്നില്‍ പെട്ടാലും ഇതൊക്കെ തന്നെ സ്ഥിതി.. പിന്നല്ലെ പാവം ഒരു എലിയപ്പിടുത്തക്കാരന്റെ സുപ്പീരിയോരിറ്റി.
അന്ന് അയാളെ വീടിനു ചുറ്റും പലപ്രാവശ്യം വലം വയ്പ്പിക്കയും കിട്ടാതെ പോയ എലികളെപ്പറ്റിയും, ഇനി കിട്ടേണ്ട എലികളെപറ്റിയും അയാള്‍ മരുന്നു വയ്ക്കുന്ന വിധത്തെപ്പറ്റിയും ഒക്കെ വിശദമായി നല്ല ടോണില്‍ ഒരു ക്ലാസ്സെടുക്കുകയും, ശ്രീലങ്കന്‍ മെയിഡും എന്റെ മകാളും ഞാനുമൊക്കെ അയാളുടെ പൊള്ള സുപ്പീരിയോരിറ്റി അഴിഞ്ഞുവീഴുന്നത് കാണാന്‍ ശേഷിയില്ലാതെ അവരവരുടെ കര്‍മ്മങ്ങളില്‍ മുഴുകുന്നതായി അഭിനയിക്കുകയും ചെയ്താണ്‌ മാനം കാത്തത്!)

ദാ ഇപ്പോള്‍ വീണ്ടും!

ഈ വയ്യാവേലിയോ! ഗേറ്റുതുറക്കണോ? ആ ശങ്കിച്ച നിമിഷത്തിനകം അയാള്‍ തന്റെ ഹാന്‍ഡ്ഫോണ്‍ എടുത്ത് ഹെഡ് ഓഫീസിലേക്ക് ഫോണ്‍ ചെയ്തു കഴിഞ്ഞു!
‘ദാ നിങ്ങളുടെ ഭാര്യ ഗേറ്റു തുറക്കുന്നില്ല!’
തീര്‍ന്നു കാര്യം! മീര ഓടിപ്പോയി റിമോട്ട് എടുത്തു പ്രസ്സ് ചെയ്തു..
അയാള്‍ ഗേറ്റ് തന്റെ മൂക്കില്‍ അടിക്കാതെ അല്പം മാറി.. (അയാള്‍ക്ക് പരിചയമുള്ള ഗേറ്റാണ് ട്ടൊ) പിന്നെ തുറന്ന വിള്ളലിലൂടെ ഞൂന്ന് അകത്ത് കയറി.. അയാളുടെ മുഖത്ത് തന്നെയും കാത്തിരിക്കുന്ന എലിയെ പിടിക്കാന്‍ താമസിച്ചുപോയ അസഹ്യത!
‘ഇനി നിങ്ങളായി നിങ്ങളുടെ പാടായി പോയി പിടിച്ചോളൂ..’

വീടുമുഴുവന്‍ വിഷം കൊണ്ടു വയ്ക്കലും ലൈറ്റടിച്ചു നോക്കലും ഒക്കെയായി അയാള്‍ ഇനി കുറെ നേരം എവിടേയെങ്കിലും ഒക്കെ ഉണ്ടാകും.. സഹിച്ചേ പറ്റൂ.. രാവിലെ അല്പം ഉറങ്ങാന്‍ നോക്കിയപ്പോള്‍‍ യജമാനന്‍ ഫിറ്റനസ്സും പിന്നെ ചാ‍യകുടിയും ഒക്കെയായി എല്ലാം തീര്‍ത്തു തന്നു.. ഇനിയിപ്പോള്‍ ഇയ്യാള്‍കൂടി പോകുന്നവരെ കാക്കുക തന്നെ..

മീര അടുക്കളേടേ മേശപ്പുറത്ത് തലക്ക് കയ്യും കൊടുത്ത് ഇരുന്നു. അപ്പോള്‍ അതാ അടുക്കളേടെ അകത്ത് ലൈറ്റും അടിച്ചോണ്ട്! (ഹേ മനുഷ്യാ! നിങ്ങള്‍ അന്വേക്ഷിക്കുന്ന എലി ഞാനല്ല ട്ടൊ, ഞാന്‍ പാവം.. കിട്ടാതെ പോയ നിദ്രയെയും സ്വപ്നം കണ്ടിരിക്കുന്ന ഒരു പാവം വീട്ടമ്മ)
അയാള്‍ മീരയെ സഹതാപത്തോടെ നോക്കി പിന്നെ മേശപ്പുറത്ത് പ്രഷര്‍ അളക്കാനുപയോഗിക്കുന്ന ഉപകരണത്തിലും (രാവിലെ ഫിറ്റ്നസ്സ് നോക്കാന്‍ യജമാനന്‍ ഉപയോഗിച്ചു വച്ച ഉപകരണം)
'ങും! യു ഹവ് ഹൈ ബ്ലഡ് പ്രഷര്‍ മാഡം?!'
‘നിങ്ങളാണ് എന്റെ ഇപ്പോഴത്തെ ഹൈ ബ്ലഡ് പ്രഷര്‍’ എന്ന് പറയാനാണ് ആദ്യം തോന്നിയത് പിന്നെ സാവധാനം അക്സപ്റ്റ് ചെയ്യുന്നപോലെ തലകുലുക്കി! ‘അതെ’ എന്ന മട്ടില്‍ (നമ്മുടെ ലേഡി ഡോക്ടരും യജമാനനും കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യം ദാ ഒറ്റയടിക്ക് അയാള്‍ നടത്തിക്കഴിഞ്ഞു!)
‘ഓ! വളരെ സൂക്ഷിക്കണം.. നോ സാള്‍ട്ട്, നോ ബീഫ്..’ (ഇയ്യാളുടെ അപ്പുപ്പനാണ് ബീഫ് കഴിക്കുന്നത് പോ ഉവ്വേ!)
ഞാന്‍ വീണ്ടും തലകുലുക്കി..(വന്ദനത്തില്‍ മോഹന്‍ലാല്‍ സുകുമാരീടെ വീട്ടീന്ന് ഇറങ്ങിപ്പോകുന്ന ഒരു തരം തലയാട്ട്- ഇത് കേസ് അതല്ല ട്ടൊ, ഇത് ഉറക്കം തലക്ക് പിടിച്ചിരിക്കുമ്പോൾ വേദസാരം കേൾക്കേണ്ടി വന്നതിലുള്ള ഒരു.. ) അയാള്‍ അങ്ങിനെയെങ്കിലും സന്തോഷിച്ച് പൊയ്ക്കോട്ടെ എന്നു കരുതി..
പിന്നീട് അയാള്‍, 'യു ആര്‍ ഫ്രം ഇന്‍ഡ്യ, റൈറ്റ്?'
(ഉം അതിനെന്താ ഇപ്പൊ ഒരു കുറവ് !ഏതിനും ഇന്ത്യയെ ഉപേക്ഷിച്ച് വെളിയില്‍ പോയി
വല്ല അമേരിക്കേലോ ഇംഗ്ലണ്ടിലോ എങ്ങ്നാനുമായിരുന്നെങ്കില്‍ ഒരല്പം നല്ല ഇംഗ്ലീഷെങ്കിലും പഠിക്കാമായിരുന്നു- അയാളുടെ ഒരു ഒടുക്കത്തെ ഇം..)
അയാള്‍ തുടര്‍ന്നു..‘മൈ മദര്‍ വിസിറ്റഡ് ഇന്ത്യ ലാസ്റ്റ് ഇയര്‍’
(നിങ്ങളുടെ മദര്‍ ഇവിടത്തെ പ്രൈം മിനിസ്റ്റര്‍ എങ്ങാനും ആണോ ഇങ്ങിനെ പ്രഖ്യാപിക്കാന്‍?!)
‘വെരി പൂവര്‍ പീപ്പിള്‍ വെരി പൂര്‍ പീപ്പിള്‍..’
ഞാന്‍: ‘ഹും’ (ഇന്ത്യയില്‍ നിങ്ങളെ വെറും 'തറ' ആക്കാന്‍ പോന്ന ബുദ്ധിയും പണവും ഒക്കെയുള്ള മനുഷ്യരും ഉണ്ട് എന്ന് പറയണമെന്നുണ്ടായിരുന്നു.. പിന്നെ അയാള്‍ക്ക് ആകെ കിട്ടുന്ന സന്തോഷം കെടുത്തണ്ട എന്നു കരുതി)
‘നിങ്ങള്‍ പോയത് ഡെല്‍ഹിയിലും മറ്റും അല്ലെ, ഞാന്‍ വെറും ഗ്രാമത്തിലാണ്.. അതിലും കഷ്ടമാണ് അവിടത്തെ അവസ്ഥ!’ (എന്താ നിങ്ങള്‍ക്കും നിങ്ങളുടെ അമ്മേം കൂടി വിചാരിച്ചാല്‍ ഇന്ത്യയിലെ ദാരിദ്രം ഒക്കെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പറ്റുമോ?!)
'ഹൊ! വെരി ഹോട്ട് ആള്‍സൊ!. . വി ആര്‍ ലക്കി മാഡം..വെരി ലക്കി.. വി ഹാവ് ഫുഡ്.. എവരി തിംഗ്..ദെ ഹാവ് നതിംഗ്..'
'അതെ! അതെ!' (ഞാന്‍ മുഖം ചുളിച്ച് സഹതാപം രേഖപ്പെടുത്തി.. 'ഹേ മനുഷ്യാ നിങ്ങളിങ്ങനെ എലിയെപ്പിടിച്ചുകൊണ്ടും ഞാനിങ്ങനെ ഉറക്കത്തെ സ്വപ്നം കണ്ടുകൊണ്ടും ഇരിക്കുന്നതിലും എത്രയോ നല്ല ഒരു ലോകത്തിലായിരിക്കുമെന്നറിയാമോ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ പോലും ജീവിക്കുന്നത് ..' എന്ന് മനസ്സ് പറഞ്ഞു..)
'ഒ.കെ മാഡം ടേക്ക് റസ്റ്റ്..'
'ഒ.കെ'
'ബൈ'
'ബൈ'
ഇന്ത്യയിലെ പട്ടിണിയും മാറ്റി, എന്റെ പ്രഷറും കുറച്ച്, വീട്ടിലുള്ള അജ്ഞാത എലികളെയൊക്കെ കുടുക്കാന്‍ മരുന്നും വച്ച് , അങ്ങിനെ അയാള്‍ തന്റെ ലാഡറും, ലൈറ്റും ഒക്കെയായി നടന്നകന്നു..
‘ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന സുപ്പീരിയോരിറ്റി കാണിക്കാന്‍ ആളെ കിട്ടാതെ വിഷമിക്കുന്ന മറ്റൊരു ആത്മാവ്!’ മീര സ്വയം പറഞ്ഞുകൊണ്ട് ഗേറ്റടച്ച് കതകും അടച്ച് കിടക്കയില്‍ ചെന്നു വീണു...
ഇത്തവണ നിദ്രാദേവി കനിവോടെ അവളെ അനുഗ്രഹിച്ചു.. പാവം അവൾ ഇനി ഉറങ്ങിക്കോട്ടെ..

[കുറച്ചു ദിവസങ്ങള്‍ മുന്‍പ് എഴുതി ഡ്രാഫ്റ്റില്‍ ഇട്ടിരുന്നത് മിനുക്കി എടുത്തത്]

11 comments:

ആത്മ said...

ഇവിടെ സോണ ജി യുടെ ഒരു കമന്റ് ഉണ്ടായിരുന്നു,
ഒരു ചിരിയടയാളം.
അത് അറിയാതെ മാഞ്ഞുപോയീ
ദയവായി ക്ഷമിക്കുക..
കമന്റിനു നന്ദി ട്ടൊ,
ഞാന്‍ തിരിച്ച് ചിരിക്കാന്‍ വന്നതായിരുന്നു..:)

Rare Rose said...

എലിയെ പിടിക്കാന്‍ അവിടെ പ്രത്യേകം ആളോ..!
അതും ടിപ് ടോപ്പില്‍ പൊങ്ങച്ചം വാരിപ്പൂശിയ കക്ഷി.എന്നിട്ട് നമ്മുടെ പാവം ഇന്ത്യയെ കുറ്റപ്പെടുത്തലും.ഇതെല്ലാം കേട്ട് ദേശസ്നേഹം മൂത്ത് എനിക്കു വരെ ചോര ഒന്നു ചെറുതായി തിളച്ചു.:)
ഇവിടെയിതൊന്നും പതിവില്ലാത്തത് കൊണ്ടാവും മീരയുടെ വിശേഷങ്ങള്‍ക്കെപ്പോഴും ഒരു പുതുമ..

ആത്മ said...

എലിയെ പിടിക്കാൻ അയാൾക്ക് പ്രത്യേകം കാശുകൊടുക്കണം..:)
ഒരോ തവണയും ബില്ലു തരും..

എലി, ചിതൽ, പാറ്റ, പല്ലി ഉറുമ്പ് തുടങ്ങി സകലതിനെയും പിടിക്കും..അവരുടെ വലിയ കമ്പനീന്ന് അയക്കുന്ന റപ്രസന്റേറ്റീവ് ആകും!

ശ്രീ said...

ഒരു തവണ 'അക്കരകാഴ്ചകളില്‍' ജോര്‍ജ്ജേട്ടന്റെ വീട്ടില്‍ എലിയെ പിടിയ്ക്കാന്‍ ഒരു സായിപ്പ് വന്ന എപ്പിസോഡ് കണ്ട കാര്യം ഓര്‍മ്മിപ്പിച്ചു :)

jayanEvoor said...

ഈശോയേ! ഈ ലോകത്ത് എനിക്കറിയാമ്പാടില്ലാത്ത എന്തോരം കാര്യങ്ങൾ!

കൊള്ളാം, ആത്മ!

ആത്മ said...

ശ്രീ, :)

അരുടെയും കമന്റുകളൊന്നും കാണാതായപ്പോൾ ആവർത്തനവിരസതയോ, സമയക്കുറവോ എന്താന്നറിയാൻ വയ്യാതെ ഒരിച്ചിരി വിഷമിച്ചു..
പിന്നെ കരുതി, ഹും! സാരമില്ല, എങ്കിപ്പിന്നെ ആത്മീയത്തിലോട്ട് തിരിയാം എന്ന്...
നന്ദി!

ആത്മ said...

jayanEvoor,

അപ്പോൾ ഡോക്ടർമാർക്കൊക്കെ അറിയാൻ പാടില്ലാത്ത കാര്യങ്ങളും ഒരു സാദാ വീട്ടമ്മയ്ക്കറിയാം അല്ലെ !!,

താങ്ക്സ്.. താങ്ക്സ് ..:)

രവി said...

..
ഒന്നു രണ്ട് പ്രാവശ്യമായ് വരുന്നു ഇവിടെ..

അല്ല, എന്നിട്ട് എലിയെ കിട്ടിയോ? :)
..

ആത്മ said...

ആ മനുഷ്യനെ പേടിച്ച് ഇപ്പോൾ എതിനും എലി വരുന്നില്ല..:)
വന്നതിനും വായിച്ചതിനും കമന്റിട്ടതിനും ഒക്കെ നന്ദി!

LEE said...

‘ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന സുപ്പീരിയോരിറ്റി കാണിക്കാന്‍ ആളെ കിട്ടാതെ വിഷമിക്കുന്ന മറ്റൊരു ആത്മാവ്!’
kollaam..
Nice writing.

ആത്മ said...

നന്ദി! :)