Sunday, July 18, 2010

മനസ്സിന്റെ താളം...

ജീവനില്ലാത്ത വസ്തുക്കളും (എല്ലാ വസ്തുക്കൾക്കും ജീവനുണ്ടെന്നാ ണ്‌ ‌ ആത്മീയാചാര്യന്മാർ പറ്യുന്നത്!) ജീവനുള്ള മനുഷ്യരും തമ്മിൽ വളരെ എറെ വൈരുദ്ധ്യങ്ങൾ ഉണ്ട്..
സമ്മതിക്കാതെ നിരവ്വാഹമില്ലാ...
നമ്മൾ വെളിയിൽ സാധാരണ മനുഷ്യരെ കണ്ടിട്ട് തിരിച്ചെത്തുമ്പോൾ ഹൃദയം താളം തെറ്റി മിടിക്കും..
നിയന്ത്രണമില്ലാതെ..
അപ്പോൾ ഓർക്കും ഇതാണോ സത്യം അതോ 20 വർഷമായി എകാന്തതയിൽ പടുത്തുയർത്തിയ ലോകമാണോ വലുത് എന്ന്!
ഗതികിട്ടാത്ത ആത്മാവിനെപ്പോലെ മുറവിളി കൂട്ടുന്ന ഹൃദയവുമായി മുറികൾ തോറും കയറിയിറങ്ങണം.. 'ശാന്തമാകൂ മനസ്സേ.. ജീവനില്ലാത്ത എന്തെങ്കി ലും ഒന്നിൽ ശ്രദ്ധ തിരിക്കൂ..'
വിരിക്കാനിട്ട തുണികളെ, കഴുകാനുള്ള പാത്രങ്ങളെയൊക്കെ ദയനീയമായി നോക്കുന്നു..
'ഞാന്‍ ഒരു അല്പം സമയം നിങ്ങളെ മറന്ന് വെളിയിലത്തെ ലോകത്തില്‍ പോയി ഇരിത്തിരി ആര്‍മാദിച്ചുപോയി..നിങ്ങളെന്നെ തിരിച്ച് സ്വീകരിക്കില്ലേ?, എകാന്തതയിൽ നാം മാത്രം പരസ്പരം സഹകരിച്ച് ജീവിതം ജീവിച്ച് തീർക്കാം..'
അവർ പാവങ്ങളല്ലെ, സഹകരിച്ചു..
ഒടുവിൽ എല്ലാവരെയും നിവർത്തി വിരിച്ച്, തൊട്ടുതലോടി കുളിപ്പിച്ച് അടുക്കി വയ്ച്ച്..
ഫോണെടുത്ത് അമ്മയെ വിളിച്ചു.. സുരക്ഷിതത്വം തേടി.. അമ്മയുടേ അപക്വത, ലൌകീകതയിൽ മുഴുകി ശ്വാസം മുട്ടുന്ന സംസാരം..അതുണ്ടാക്കിയ അസ്വസ്ഥതയിൽ നിന്നും കരകയറാൻ ഒരു കൂട്ടുകാരിയെ വിളിച്ചപ്പോൾ അവളിൽ അമ്മയിൽ തേടിയ പക്വത, ആത്മീയത ഒക്കെ കണ്ടെത്താനാവുകയും ചെയ്തു ! ഭാഗവതം കേട്ടാൽ കൈവരുന്ന മനശ്ശാന്തിയും, കർക്കിടക മാസത്തിൽ രാമായണം വായിക്കുകയോ ശ്രവിക്കുകയോ ഒക്കെ ചെയ്യേണ്ടതാണെന്നും ഒക്കെ പറഞ്ഞപ്പോൾ അവൾ ശശ്രദ്ധം ശ്രവിച്ചു. അത് ഡൌൺലോഡ് ചെയ്യാനുള്ള സൈറ്റിനെപ്പറ്റി പറഞ്ഞപ്പോൾ ആ അഡ്രസ്സ് എഴുതിയെടുത്തു..
നാം തിരയുന്നത് പലതും തിരയുന്നിടത്തായിരിക്കില്ല കിട്ടുന്നത്, മറ്റൊരിടത്തുനിന്നാകും..
ഒന്നു രണ്ടു കറികളും വച്ച്, ഒരു ചായയും ഇട്ട് കുടിച്ച്
കറിവച്ച് ചിക്കൺ കറിയെ നോക്കി, 'നൊ, നൊ, ഐ ആം എ പ്യൂർ വെജിറ്റേറിയൻ.. നിന്നെ കുക്കുചെയ്തത് എന്റെ നിസ്വാർദ്ധ സേവനം മാത്രം..'
എന്നും പറഞ്ഞ് വെളിയിൽ വരുമ്പോൾ പഴയ ഞാനായി..
ഇനി എന്റെ താളുകളിൽ പോയി ജീവിച്ചു തീർത്ത ഭാഗങ്ങൾ കുറിച്ചു വയ്ക്കണം..
എഴുതാൻ വന്നപ്പോൾ ലാപ്ടൊപ്പ് ഒരാളുടെ മടിയിൽ!
ദേഷ്യപ്പെടണൊ?!
വേണ്ട.. അവരുടെ അമ്മയല്ലെ, മക്കളാണൊ വലുത് ബ്ളോഗാണോ..
അവൾ യുവപ്രതിഭയായ 'അൾക്ക അജിത്തിന്റെ' പാട്ടുകൾ യുട്യൂബിൽ വാച്ച് ചെയ്യുകയായിരുന്നു.. കൂടെയിരുന്നു..
അപ്പോൾ അടുത്തയാൾ 'അമ്മേ ഒരു ചായയിടാമോ, പഠിക്കുമ്പോൾ ഉറക്കം വരാതിരിക്കാൻ..'
ഒ. കെ..
വീണ്ടും കയറി..
ഒടുവിൽ ഇനി തീർത്തും സ്വതന്ത്രയായി എന്നുകരുതി എഴുതാൻ തുടങ്ങിയപ്പോൾ..
അമ്മേ പ്രിന്റർ ഇങ്ക് തീർന്നു!
അതിനും അമ്മ തന്നെ വേണം..
ഒന്നിനും കൊള്ളാത്ത ഒരു അമ്മ..
തുടരും...

[കേരളാ കൌമുദി പരിചയപ്പെടുത്തിയ പല ബ്ളോഗുകളും വായിച്ച ശേഷം എന്റെ എഴുത്തിനോടെ എനിക്ക് ഒരു ഇൻഫീരിയോരിറ്റി.. അതുകൊണ്ട് ഒരിക്കൽ ക്കൂടി ഒർമ്മിപ്പിച്ചോട്ടെ, എനിക്ക് വലിയ അനുഭവങ്ങളോ സാഹിത്യ പരിചയമോ എന്തിനു, ഭാവനയോ പോലും ഇല്ല.. ഞാൻ എഴുതുന്നത്
ബ്‌ളോഗുലകത്തിൽ എഴുതിക്കണ്ടപോലെ എന്റെ ആത്മ സംഘർഷങ്ങൾ കുറക്കാനൊരു ഹോബി..
എന്നെ മറ്റൊരു വ്യക്തിയായി പറിച്ചുമാറ്റി ദൂരെ നട്ട് സ്വയം രക്ഷപ്പെടാൻ.. ഞാനല്ല് ഇതൊന്നും അനുഭവിക്കുന്നത്.. അല്ലെങ്കിൽ, ഞാനല്ല ഈ ജീവിതം ജീവിക്കുന്നത്, ഈ താളിലെ ആത്മയാൺ‌
ആ ആത്മ ഞാനല്ല, ആത്മ എന്ന എന്റെ കഥാപാത്രം.. ഞാൻ മറ്റൊരു മനുഷ്യൻ..എന്റെ ജീവിതം മുഴുവൻ വെറും ഒരു കഥപോലെ കണ്ടുതീർക്കാൻ, വെറും ഒരു ദൃക്സാക്ഷിയെപ്പോലെ അനുഭവിച്ചു തീർക്കാൻ ഞാൻ തിരഞ്ഞെടുത്ത ഒരു മാർഗ്ഗം..അതാ ണ്‌ ‌ എന്റെ ബ്ളോഗ്.. ബ്ളോഗ് എഴുതാൻ വേണ്ടി ഞാൻ ഒരുപക്ഷെ, ആത്മയുടെ ജീവിതത്തെ ഒരുപാട് എക്സാജറേറ്റ് ചെയ്യുന്നുണ്ടാകണം.. അത് ആത്മ ക്ഷമിച്ചോളൂം..അല്ലെ,]

2 comments:

കുഞ്ഞൂസ് (Kunjuss) said...

ആത്മയിലൂടെ പുറത്തു വിടുന്ന ആത്മസംഘര്‍ഷങ്ങള്‍ ഒരാശ്വസമാവുമെങ്കില്‍ അത് തുടരണം....

ഒരിക്കലും 'ഇന്‍ഫീരിയോറിറ്റി' തോന്നേണ്ട കാര്യമില്ല, നാം നാമായി ഇരിക്കുന്നതാണ് നല്ലത്.മറ്റുള്ളവരുമായി താരതമ്യം ചെയ്തു ഉള്ള ആത്മശക്തി കളയരുത്.ആത്മയുടെ ആത്മാവ് ആണ് ഈ ബ്ലോഗ്‌ എന്നു വിശ്വസിക്കൂ....

ആശംസകളോടെ....

ആത്മ said...

നന്ദി!..:)

ചില ബ് ളോഗുകളിലെ നല്ല സാഹിത്യാന്മകമായ രചനകൾ കാണുമ്പോൾ ഒരു നിരാശ.. എനിക്കും ഇതുപോലെ ഭാവനയിലൂടെയൊക്കെ ഒരോന്ന് ചമയ്ക്കുവാനാകുന്നില്ലല്ലൊ എന്ന്. അത്രയേ ഉള്ളൂ..
അത്മയെ അത്ര ഇഷ്ടക്കേടൊന്നും ഇല്ല..
അത്മയുടെ വഴി തനി വഴി അല്ലെ,:)

ആത്മ അനുഭവിച്ചറിയുന്ന ജീവിതം ആത്മയുടെ വീക്ഷണത്തിലൂടെ ആത്മയും..

നല്ല വാക്കുകൾക്ക് ഒരിക്കൽക്കൂടി നന്ദി!