Sunday, June 6, 2010

അവധിക്കാലം.. സിനിമാ.. .

നല്ല ഉറക്കം വരുന്നു.. എങ്കിലും ബ്ലോഗിനു എന്തെങ്കിലും സംഭാവന ചെയ്യാതെ ഉറങ്ങാന്‍ ഒരു മടി.. ആളുകള്‍ വായിക്കുന്നോ ഇല്ലേ എന്നൊക്കെ വറി പിന്നെയല്ലെ, ആദ്യം നമ്മള്‍ ചെയ്യാനുള്ളത് ചെയ്യണം.. പിന്നേം നമ്മള്‍ ചെയ്യാനുള്ളത് ചെയ്യണം..വീണ്ടും അതു തന്നെ തുടരുക.. കാരണം.., മറ്റുള്ളവര്‍ ചെയ്യാനുള്ളത് നമുക്ക് ചെയ്യാന്‍ പറ്റില്ലല്ലൊ!

മക്കള്‍ക്ക് അവധിയാണെങ്കില്‍ പിന്നെ ആത്മ ബിസിയാണ്. അവരോടൊപ്പം അകത്തും പുറത്തും ഉള്ള ലോകത്ത് ജീവിക്കുക എന്നതില്‍ക്കവിഞ്ഞ് ആത്മേടെ ജീവിതത്തില്‍ വലിയ സന്തോഷം ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഒരാള്‍ തകര്‍ത്തു വച്ച് കുക്കിംഗ് പരീക്ഷണം.. മറ്റേയാള്‍ ബാഡ്മിന്റന്‍ കളി ഒക്കെയാണു.. ആത്മ ചെറുതിലേ അവരുടെ ഫ്രണ്ട് ആയിരുന്നതുകൊണ്ട് അവര്‍ ആത്മേം കൂട്ടും!
അങ്ങിനെ ആത്മ വലിയവരുടെ(മിഡില്‍ ഏജസിന്റെയും ഓള്‍ഡിന്റെയും) യൊക്കെ ലോകത്തു നിന്നുമൊക്കെ അകന്ന്‌ ഒരു കൊച്ചു സ്വര്‍ഗ്ഗം ഉണ്ടാക്കി ജീവിക്കുന്നു!)

ഇന്ന് കോള്‍ഡ് സ്റ്റോറേജില്‍ പോയി വെജിറ്റബിള്‍സ് ചിക്കണ്‍ ഒക്കെ വാങ്ങി. അവളുടെ കയ്യില്‍ വാങ്ങാനുള്ളതിന്റെ ഒരു ലിസ്റ്റ് ഉണ്ട് അത് തേടിപ്പിടിച്ചെടുക്കാന്‍ തന്നെ വളരെ നേരം എടുത്തു.
ഒടുവില്‍ വീട്ടില്‍ വന്ന് ‘തായ് സപൈസി നൂഡിത്സ്’ ഉണ്ടാക്കി.. പിന്നെ കഴിച്ചു..
‘പെപ്പര്‍ ചിക്കണ്‍’ ഇന്നലെ.. (ആത്മ വിജിറ്റേറിയനാണെങ്കിലും അവരുടെ കയ്യുകൊണ്ട് ആദ്യമായുണ്ടാക്കുന്ന കറികള്‍ കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തു ജീവിതം! )
അന്യനാട്ടില്‍ വന്നിട്ട് ആത്മയ്ക്ക് മിത്രങ്ങളായതും, സഹായികളായതും ഒക്കെ ആത്മയുടെ മക്കള്‍ മാത്രം! (ബാക്കിയുള്ളവരൊക്കെ ഉണ്ടെങ്കിലും.. അതൊക്കെ ഒരു കഥ.. പതുക്കെ.. പതുക്കെ.. നമുക്ക് അതൊക്കെ അങ്ങ് മറക്കാം..)

അനൂരത(ഇത് സെല്‍ഫ് പിറ്റിക്ക് എന്റെ ഗ്രാമത്തില്‍ പറയുന്ന ഒരു ഒരു വാക്കാണ്‍)
മതിയാക്കട്ടെ, ഇനി ഇന്നലെ ആത്മ കണ്ട സിനിമയെപ്പറ്റി ആത്മയ്ക്ക് തോന്നിയതുകൂടി എഴുതിയിട്ട് (കട്ട് ആന്ഡ് പേസ്റ്റ് ആന്‍ഡ് എഡിറ്റിംഗ്) ഉറങ്ങാന്‍ പോകുന്നു..

----
ബനാറസ്
ആദ്യമായാണ് ഒരു സിനിമ കണ്ടിട്ട് കുറവുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്!
ചിത്രസംയോജനം ശരിയായില്ലാ
ശരിക്കും പറഞ്ഞാല്‍ ജഗതി വിനീതിന്റെ ആരാണെന്നുപോലും വളരെ കഴിഞ്ഞാണു ആത്മയ്ക്ക് മനസ്സിലായത്. മനസ്സിലായത്..വീടുകള്‍ തമ്മിലുള്ള കിടപ്പുവശവും പടിഞ്ഞാറു വശവും ഒന്നും മനസ്സിലായില്ല, എല്ലാം ഒരു കാമ്പൌണ്ടിലോ, വേറേ വേറെയോ എന്നൊന്നും അറിയില്ലാ(ഇനി ആത്മ ധൃതിപിടിച്ചു കണ്ടതിന്റെ കുഴപ്പമോ, അറിയില്ലാ) കുറെ വര്‍ണ്ണങ്ങള്‍ വാരിവിതറി മനോഹരമാക്കിയ സീനുകള്‍.. അതുമാത്രം.. പിന്നെ സുന്ദരനായ നായകനും സുന്ദരിമാരായ നായികമാരും.. ഒക്കെയുണ്ടെങ്കിലും സിനിമയാകുന്നില്ലാ.. ആത്മാവില്ലാത്ത സിനിമ പോലെ

കാവ്യയുംനവ്യാനായരും ഒക്കെ അവരെക്കൊണ്ടാകാവുന്നവിധം പൊലിപ്പിച്ചു ആ സിനിമയെ
അല്ലാതെ ബാ‍ക്കി നടന്മാര്‍ക്കൊന്നും തന്നെ അഭിനയിക്കാനേ ഒന്നും ഇല്ല ഇതില്‍..
സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ, ഒക്കെ വെറും കോമാളികളായി അധപ്പതിക്കുന്നതുപോലെ ഒരു തോന്നല്‍.. നെടുമുടിവേണുവിന്റെ അഭിനയം കണ്ടിട്ടുപോലും വിഷമം തോന്നി..
ജീവിതവുമല്ല അഭിനയവുമല്ല,ആരോ സിനിമാ എടുക്കാന്‍ പഠിക്കുന്ന മട്ടില്‍ ഒരു സിനിമ!കളിക്കാനറിയാത്ത കുട്ടിയുടെ കയ്യില്‍ കളിപ്പാട്ടം കിട്ടിയമാതിരി.. (ഇനി ആത്മേടെ അറിവില്ലായ്മയാണൊ എന്നും അറിയില്ല).

ബിജുമേനോന്‍, സായ്‌കുമാര്‍,..., ഒക്കെ നല്ല റോളുകള്‍ കിട്ടിയിരുന്നെങ്കില്‍ ഉയരുമായിരുന്നു എന്നു തോന്നിയിട്ടുള്ളപോലെ ചിലപ്പോള്‍ വിനീതിനെയും അങ്ങിനെ പ്രതീക്ഷിച്ചതില്‍ ഇപ്പോള്‍ ഒരു വരുത്തം.. കലാതിലകം ആയിരുന്ന വിനീതിനെ സിനിമാലോകം വഴിതെറ്റിപ്പിച്ചൊ?!
അറിയാവുന്ന കലകളും പിന്നെ നല്ല ഒരു ഉദ്ദ്യോഗവും (പിന്നെ ട്വിറ്ററും) ഒക്കെയായി ജീവിച്ചിരുന്നെങ്കില്‍ ഇതിലും എത്ര നന്നായേനെ എന്നു പലപ്പോഴും തോന്നിപ്പോയി

ഇത്ര വലിയ ഒരു കഥയും മറ്റും കിട്ടിയിട്ടും ഒരു അന്യനെപ്പോലെ നിര്‍വ്വികാരനായി നായികമാരുടെ ഇടയില്‍ അങ്ങിനെ വിലസുകയാണ്! ശരീരം അനങ്ങാത്തതോ പോട്ടെ, മുഖത്തെ പേശികളെങ്കിലും ഒരു അല്പസ്വല്പം ചലിപ്പിച്ചുകൂടെ?! (വിനീത് കരയേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ ആത്മ കരഞ്ഞു വിനീതിനു കരയാനാവാത്ത കാര്യമോര്‍ത്ത്..) വിനീത് ചിരിക്കാതെ നിന്നപ്പോള്‍ ആത്മ ചിരിച്ചു (സഹായിച്ചു) എന്നിട്ടും ഒന്നും ഒന്നുമായില്ല. അവസാനം സ്വന്തം മകനെ കണ്ടപ്പോള്‍ കാവ്യയോടുള്ള ആലുവാമണപ്പുറസ്വഭാവം ഒന്ന് അയഞ്ഞപോലെ! (ഒരല്പം ആശ്വാസം തോന്നി) പിന്നെ ബൊമ്മയെപ്പോലെ നിര്‍വ്വികാരനായി കാവ്യയെയും മോനേയും കെട്ടിപ്പിടിച്ച് ദേഹന്‍ അനങ്ങാതെ നില്‍ക്കും ഒരുപക്ഷെ ദേഹത്തിലെ കുത്തിക്കെട്ടുകളൊന്നും നന്നായി പൊറുത്തുകാണില്ലായിരിക്കും അല്ല്യോ!
അല്ലെങ്കില്‍ പിന്നെ മറുലോകത്തില്‍ ഇരിക്കുന്ന നവ്യാനായര്‍ക്ക് വിഷമം തോന്നും എന്നുകരുതിയായിരിക്കും എക്സ്പ്രഷന്‍ ഒന്നും കാട്ടാതിരുന്നത്..
എന്നാലും വിനീതേ.., ഞാന്‍ താങ്ങളില്‍ നിന്നും ഇതിലും ഒരല്പം കൂടി പ്രതീക്ഷിച്ചായിരുന്നു
സുന്ദരമായ ഒരു മുഖം.. അതിസുന്ദരമായ കണ്ണുകള്‍.. മറ്റു ഫീച്ചേര്‍സ്.. നൃത്തപാടവും.. ഇതൊക്കെയുണ്ടായിട്ടും എന്തിനേ നല്ല റോളുകള്‍ എടുത്തിട്ട് അതിനോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കാത്തേ?! (ശരീരം അനക്കാന്‍ മടിയും നാണവും ഒക്കെയാണെങ്കില്‍ പിന്നെ ആത്മയെപ്പോലെ വീട്ടിന്റെ മൂലയില്‍ കുത്തിയിരുന്ന് ബ്ലോഗെഴുതിക്കൂടെ! ഹല്ല പിന്നെ!) ഒന്നുകില്‍ വിനീതിനെ ആരോ മനപൂര്‍വ്വം അഭിനയിക്കാന്‍ സമ്മതിച്ചില്ല, അല്ലെങ്കില്‍ ഡയറക്റ്റര്‍ക്ക് അറിയാന്‍ വയ്യാഞ്ഞിട്ട് വന്ന വീഴ്ചയാകാം...

ബനാറസ് എന്ന പേരു കണ്ടാണ് സിനിമാ കാണാന്‍ തുടങ്ങിയതു തന്നെ. ഓസിനു ബനാറസൊക്കെ ഒന്നു കണ്ടുകളയാം എന്നുകരുതി.. ബനാറസ് കണ്ടു എന്നു തൃപ്തിപ്പെടാനാവുന്നില്ല..!
എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്..
ഇനിയെങ്കിലും സിനിമ എന്തെന്ന് നന്നായി അറിഞ്ഞിട്ട് നിരൂപണം എഴുതണം...
ആത്മയ്ക്കുപോലും നിരൂപണം ചെയ്യാന്‍ പാകത്തിലാണെന്നു തോന്നുന്നു ഇപ്പോഴത്തെ മലയാള സിനിമേടെ ഒരു പോക്ക്!

6 comments:

ജയിംസ് സണ്ണി പാറ്റൂര്‍ said...

പ്രതിഭാധനരായ നടന്മാരെ
എങ്ങനെ ഇല്ലാതാക്കാമെന്ന്
ബനാറസും തെളിയിച്ചിരിക്കുന്നു
ബ്ലോഗിന് തൊട്ടവാടിയെന്നു
പേരു മാറ്റട്ടെ .

ആത്മ said...

:)

തൊട്ടാവാടിയാണെങ്കിലും മനസ്സിലിരിപ്പൊക്കെ ചിലപ്പോള്‍ ഭയങ്കരമാണ് ട്ടൊ,

കമന്റിനു വളരെ വളരെ നന്ദി!
കമന്റില്ലാതാകുമ്പോള്‍ ആത്മയുടെ പോസ്റ്റിനും സാരമായ എന്തോ തകരാറുണ്ടെന്ന് തോന്നി പരിഭ്രമിക്കും..അത്രയേ ഉള്ളൂ..:)

സു | Su said...

ബനാറസിന്റെ ഡി വി ഡി വാങ്ങിയിട്ടാണ് കണ്ടത്. ടി. വി. യിലും വന്നു. ബനാറസിലെ പാട്ടുകൾ എനിക്ക് കുറച്ച് ഇഷ്ടമായി. കഥയും മോശം എന്നൊന്നും പറഞ്ഞൂടാ. “കാവ്യയും മീരാജാസ്മിനും ഒക്കെ അവരെക്കൊണ്ടാകാവുന്നവിധം“ - അതിൽ മീരാ ജാസ്മിൻ ഇല്ലല്ലോ.

ആത്മേച്ചി തിരക്കിലായിട്ടു തന്നെ ഇരിക്കൂ. ബ്ലോഗെഴുതുന്നതും തിരക്കില്‍പ്പെടുന്ന ഒരു കാര്യമല്ലേ?

സ്പൈസി നൂഡിൽ‌സും പെപ്പർ ചിക്കനുമൊക്കെ എപ്പോഴും കഴിച്ചു വണ്ണം വെച്ചു ഇരിക്കല്ലേ. ഇതുപോലെ ഇടയ്ക്ക് ആവാം.

കൈറ്റ്സ് കണ്ടു. വല്യ ഗുണമുണ്ടെന്നു പറഞ്ഞൂടാ. എന്തോ ചെറിയൊരിഷ്ടം തോന്നി. അത്രമാത്രം.

ആത്മ said...

മീരാ ജാസ്മിന്‍ അല്ല നവ്യാ നായര്‍..
സോറി..തിരുത്താം..

ആത്മ ധൃതിപിടിച്ചാണു സിനിമാ കണ്ടതും..സിനിമ പൊതുവേ കൊള്ളാം പക്ഷെ, വിനീത് ഒരു ഇനിഷ്യേറ്റീവ് എടുക്കാഞ്ഞ പോലെ തോന്നി..നല്ല ഒരു ചാന്‍സല്ലെ കിട്ടിയത് അഭിനയപാടവം ഒക്കെ അങ്ങ് കാണിച്ച് തകര്‍ത്ത് അഭിനയിച്ചുകൂടായിരുന്നോ എന്നു തോന്നി..(തോന്നലുകള്‍ മാത്രം!)

കൈറ്റ്സ് കാണാന്‍ ഒടുവില്‍ ഒരുങ്ങിയിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇവിടത്തെ തീയറ്ററില്‍ നിന്നും പോയി.. ഇനി സി.ഡി വാങ്ങി കാണണം..

ആത്മ വെജിറ്റേറിയന്‍ ആണു ഇപ്പോള്‍ .. കറികള്‍ ഒന്നു ടേസ്റ്റ് ചെയ്ത് നോക്കിയെന്നേ ഉള്ളൂ ട്ടൊ,


ആത്മയ്ക്ക് ഒരു ചെക്കപ്പുണ്ടായിരുന്നു.
റിസല്‍ട്ട് ഇന്നറിയാം.. വലിയ കുഴപ്പം ഒന്നും ഇല്ലെങ്കില്‍ എന്നു കരുതി പോയി നോക്കട്ട്, അമ്പലത്തിലും പോണം..

സൂവിനെ കണ്ടതില്‍ വളരെ സന്തോഷം ട്ടൊ,:)
പരിചയമുള്ള ആരെയും കാണാതെ അല്പം വിഷമിച്ചിരിക്കയായിരുന്നു..

വല്യമ്മായി said...

പേര് കെട്ടപ്പോ വളരെ നല്ല സിനിമയാണെന്ന് കരുതിയതാ വിനീതിനെ പോലീസു പിടിച്ച സീന്‍ എത്തിയപ്പോഴെക്കും ഉറങ്ങിപ്പോയി :(

ആത്മ said...

ഉറങ്ങിയതു നന്നായി പോലീസ് പിടിച്ചതില്‍ പിന്നെയാണ്‌ കൂടുതല്‍ ആര്‍ട്ട് ഫിലിം ആയത്..

കുറച്ചു രംഗങ്ങളില്‍ കൂടി ഏറെ കഥകള്‍ പറയാന്‍ ശ്രമിക്കും പോലെ..
ഒന്നിനും ഒരു പൂര്‍ണ്ണത വരാത്തപോലെ..

പോട്ടെ, ആരുണ്ട് ഈ ലോകത്തില്‍ പെര്‍‌ഫക്റ്റ്!, അല്ലെ,