Sunday, May 30, 2010

ആക്രാന്തം!

പനി ഒരുവിധം തീർന്നു..
ചുറ്റും ചെയ്യാൻ കിടക്കുന്ന അനേകായിരം കൊച്ചു കൊച്ചു ജോലികൾ..
വളരെയേറെ ഹോബികൾ..
പാട്ടുകേൾക്കാം.. (വയലാറിന്റെ കേൾക്കണോ, ഗസ്സൽ കേൾക്കണോ, ഹിന്ദി ഗാനങ്ങൾ കേൾക്കണോ, ആത്മീയ പ്രഭാക്ഷണം കേൾക്കണോ, ...)
ടി. വി കാണാം.. ( ചാനലുകൾ നിരവധി.. പോരാത്തതിനു വാങ്ങിവച്ചിരിക്കുന്ന സി. ഡി കൾ വേറേയും..)
ബുക്കുകൾ വായിക്കാം.. വായിച്ചുകൊണ്ടിരിക്കുന്നതുതന്നെ വായിക്കാം.., അല്ലെങ്കിൽ പുതിയ ഒന്ന് വായിച്ചു തുടങ്ങാം.. (അതും കളക്ഷൻ കുറെ ഉണ്ട്..)
ഇനി?
ബ്ളോഗെഴുതാം.. ( എന്തിനെപ്പറ്റി?? നിരവധി ചിന്തകൾ.. അതിൽ നിന്നും നല്ലത് തിരഞ്ഞെടുക്കണം..)

ഇതൊന്നുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു..
ടി.വി, ആവശ്യത്തിനു ബുക്കുകൾ.. കമ്പ്യൂട്ടർ, സി. ഡികൾ കാസറ്റുകൾ ഒന്നുമില്ലാതെ.. വെറുതെ പ്രകൃതിയുടെ താളത്തിനനുസരിച്ച് ജീവിച്ച ഒരു കാലം..
അന്ന് ബോറഡികൊണ്ടു പൊറുതി മുട്ടുമമ്പോൾ കണ്ടുപിടിച്ച് മാർഗ്ഗമാണു‌ പ്രകൃതിയോടുതന്നെ ഇണങ്ങിച്ചേർന്നുകൊണ്ട് അതിനെ തന്റെ ഇഷ്ടത്തിനൊത്ത് രൂപകല്പന ചെയ്ത് അത് പ്രാവർത്തികമാക്കൽ.. ( ഗാർഡണിംഗ്..! അന്ന് നിറച്ചു പൂക്കളുണ്ടായിരുന്നു എന്റെ പൂന്തോട്ടത്തിൽ!.. ഇന്ന് അധികവും പച്ചിലകളാണു‌)
പിന്നെ വായിച്ച് ബുക്കു തന്നെ വീണ്ടും വായിക്കൽ..അതും ബോറഡിക്കുമ്പോൾ തോന്നും.. ഈ ശൂന്യതയിൽ നിന്ന് എന്തെങ്കിലും അല്ഭുതങ്ങൾ ഉണ്ടാക്കാൻ പറ്റുമോന്ന്
സ്വാഭാവികമായും പെണ്ണുങ്ങൾ അടുക്കളയിൽ പരീക്ഷണങ്ങൾ നടത്തും..(അവിടെ അടുക്കള ഒരു അലോരസം ആയിരുന്നു... ഒരു ജോലിക്കാരി പെണ്ണും അമ്മയും കൂടി കമ്പ്ളീറ്റ് ഭരണവും എറ്റെടുത്ത് നെഗളിക്കുന്നതുകാണുമ്പോൾ.. ഒ.. ഒരു അടുക്കള ജോലി! പോകാൻ പറ.. എന്നും പറഞ്ഞ് വെളിയിൽ വരും..)
പിന്നെയുള്ളത് എഴുത്ത്! എന്തിനെപ്പറ്റി എഴുതണം എന്നറിയില്ല. മനോരമ മംഗളം ഒക്കെ നിറയെ പ്രേമങ്ങൾ പ്രേമഭംഗങ്ങൾ..തനിക്കൊരു പ്രേമവും ഇല്ല. പെൺകുട്ടികളോറ്റുള്ള ആരാധന പ്രേമമാകുമോ?! എങ്കിലും എന്തെൻകിലുമൊക്കെ കോപ്രായങ്ങൾ എഴുതും.. പിന്നെ കീറിക്കളയും ഇതൊന്നുമല്ല സാഹിത്യം എന്ന് ശരിക്കറിയാം..
---
അങ്ങിനെ എഴുതാൻ വന്നത് പോയിക്കിട്ടിയ പനിയെപ്പറ്റി അല്ല്യോ!
പനി വീണ്ടും റ്റാ റ്റാ പറഞ്ഞ് പിരിഞ്ഞു..
ആ ഉൽസാഹത്തിൽ എന്തൊക്കെ ചെയ്യണം എന്നറിയാതെ ആത്മ അങ്ങോട്ടും ഇങ്ങോട്ടും ഒടുന്നു..
അടുക്കള ജോലി ചെയ്യണോ, വെളിയിലത്തെ ജോലി ചെയ്യണോ, അതൊ ബ്ളോഗെഴുതണോ.. ബുക്ക് വായിക്കണോ, പാട്ടുകേൾക്കണോ എന്നിങ്ങനെ ആക്രാന്തം പിടിച്ച ഒരു ദിവസം..!
അടുക്കളേൽ കയറി രണ്ട് കറികൾ വച്ചു..(ഒന്നും തീരുന്നില്ലാ..)
പിന്നെ ഒടി വെളിയിൽ പോയി കുറെ ചെടികൾ വെട്ടിമാറ്റി, പിഴുത് വേറേ നട്ടു.. (ഒന്നും തീരുന്നില്ലാ..)
പാട്ട് കേട്ടു.. (പിന്നെ ഒഫാക്കി..)
ബ്ളോഗും എഴുതി.. (പക്ഷെ, ഒന്നും ആയിട്ടില്ലാ..)

[ഒരു പനി തീര്‍ന്ന് ആരോഗ്യം വീണ്ടുകിട്ടുമ്പോള്‍ ഇത്രയും ആക്രാന്തമെങ്കില്‍ ഒരു ജന്മം കഴിഞ്ഞ് പുനര്‍ജ്ജനിക്കുന്ന ആത്മാക്കള്‍ക്ക് എന്തെല്ലാം ചെയ്യാനുണ്ടാവും!!!- ചുമ്മാതല്ല കൊച്ചു പിള്ളാരൊക്കെ ഇത്രമാത്രം കുസൃതികളും വികൃതികളും ഒക്കെ ആയി നടക്കുന്നത്!]

4 comments:

ആത്മ said...

അപ്പോള്‍ ഇത്രയൊക്കെയേ ഉള്ളൂ ഈ ബ്ലോഗ് ലോകം!
ഒരു പനി വന്നപ്പോള്‍‌ എല്ലാവരും മറന്നേ പോയീ.. ഹും!

എങ്കിപ്പിന്നെ ആത്മേം പോകുന്നു..നാളെ മുഴുവന്‍ സിനിമാകാണാന്‍ പോകുന്നു.. റ്റാ.. റ്റാ..

ആത്മ said...

വെറുതെ.. ആത്മ എഴുതുന്നത് വെറുതെ.. ആരും കണ്ടില്ലെങ്കിലും എഴുതും.. സമയം കിട്ടുമ്പോള്‍..:)

(ഇപ്പോള്‍ രണ്ട് കമന്റ് ആയേ..)

എങ്കിപ്പിന്നെ ശരി.. ഗുഡ് ബൈ..

വല്യമ്മായി said...

ഞാന്‍ മറന്നിരുന്നില്ലല്ലൊ :)

പാചകം എനിക്കും ഇഷ്ടമുള്ള വിനോദം ആണ് പക്ഷെ സമയം കിട്ടാറില്ല,പിന്നെ വയസ്സ് കൂടുമ്പൊള്‍ മടിയും കൂടുന്നു :)

ആത്മ said...

അമ്മായി,

ബ്ലോഗിനോട് പിണങ്ങണോ വേണ്ടേ എന്നിങ്ങനെ ആലോചിച്ചിരിക്കയായിരുന്നു..:)
അമ്മായി രക്ഷിച്ചു!(ആത്മയെ)
ഇന്ന് മക്കളോടൊപ്പം പോയി shrek-3 കണ്ടു..