Tuesday, May 25, 2010

ഒരു ടിപ്രഷന്റെ കഥ..

രാവിലെ ഡിപ്രഷൻ മൂഡാണ്‌ പലപ്പോഴും.. എങ്കിലും ഒരിച്ചിരി എഴുതിയ്ട്ട് വെളിയിൽ പോകാൻ ഒരാഗ്രഹം.. ഇന്ന് മകാളു പറഞ്ഞു, 'കൈറ്റ്സ്' സിനിമാ കാണാൻ കൊണ്ടു പോകാമെന്ന്!
എങ്കിപ്പിന്നെ പോയേച്ച് വരാം അല്ല്യോ!

ഡിപ്രഷന്‍ കഥ ഇങ്ങിനെ..

ഇന്നലെ ഡിപ്രഷൻ തീരനായി, വാങ്ങിയ ഒരു ബാഗ്, '7 ദിവസത്തിനകം കുഴപ്പം വല്ലതും ഉണ്ടെങ്കിൽ മാറ്റിത്തരുന്നതായിരിക്കും..' എന്ന് തരുണീമണി പറഞ്ഞ ഓർമ്മയിൽ.., 'എങ്കിപ്പിന്നെ അതൊന്ന് മാറ്റിനോക്കാം.. ചിലപ്പോൾ സന്തോഷം വരുന്നത് ആ വഴിയാണെങ്കിലോ!' എന്ന ഒരു പ്രതീക്ഷ -വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.. കാരണം ഞാൻ എന്റെ സാധനങ്ങളൊക്കെ അതിൽ കുത്തി നിറച്ച് ഒന്നോ രണ്ടോ ദിവസം തേരാ പാരാ നടന്നു കഴിഞ്ഞിരുന്നു ഇതിനകം!- എങ്കിലും ട്രൈ ചെയ്യുന്നതിനു കുഴപ്പമില്ലല്ലൊ.. സമ്മതിക്കുകയാണെങ്കിൽ അല്പം കൂടി വലിയ ഒരു ബാഗ് വാങ്ങണം..
കടയുടെ അടുത്തെത്തി. ഒരു ജാപ്പനീസ് തരുണീമണി സന്തോഷമായി സ്വീകരിച്ചു. 'ഞാൻ എന്റെ ബാഗ് മാറ്റി വാങ്ങാൻ വന്നതാണ്‌ അധികം സന്തോഷിക്കണ്ട കുട്ടീ..' ( വയസ്സ്-ഏര്‍ലി 20 സ് ) എന്നു പറഞ്ഞ് അതിനെ സമാധാനിപ്പിച്ചിട്ട് , അകത്തു കയറി..

'ഓ ശരി പെർസൺ ഇൻ ചാർജ് ടൊയിലറ്റിൽ പോയിരിക്കുന്നു.. വന്നയുടൻ ശരിയാക്കിതരാം..'
അവളുടെ ഒപ്റ്റിമിസം കണ്ടപ്പോൾ എനിക്കും അല്പം വന്നു തുടങ്ങിയിരുന്നു..
എന്നാപ്പിന്നെ ആ വലിയ ലേഡി വരുന്നവരെ ബാഗുകളുടെ ചന്തം നൊക്കി നില്കാം എന്നു കരുതി നോക്കി ..
ഉടൻ നമ്മുടെ 20 സംതിംഗ് ഓടി വന്ന്, 'ഇതു നോക്കിയേ.. ഇതു തുറന്നു നോക്കണോ?..'
'ഏയ് തുറന്നൊന്നും നോക്കണ്ട.. ഞാൻ വെറുതെ നോക്കുന്നതാണ്‌.. ഒരുപക്ഷെ എന്റെ ബാഗ് മാറ്റിത്തരാം എന്നു പറയുകയാണെങ്കിൽ ഏതെടുക്കണം എന്നു നോക്കാൻ.. കിട്ടിയില്ലെങ്കിലും നെവർ മൈന്റ്' (എന്റെ ഇംഗ്ളീഷ് അവൾക്ക് മനസ്സിലായോ എന്നെനിക്കറിയില്ല! പക്ഷെ, എനിക്കു മനസ്സിലായി..)
ഞാൻ ഒരുവിധം നന്നായി പറഞ്ഞെന്ന സമാധാനത്തോടെ ഒരു ബാഗ് എടുത്തു. . അപ്പോൾ അവൾ.. 'അത് നിങ്ങളുടേ ബാഗിന്റെ അത്രേം കാശ് വരില്ല. അത് ഒൻലി 30 നിങ്ങളുടേത് 35 ആണു.'
-സാരമില്ല, മാറ്റിത്തരുന്നതല്ലേ.. അല്പം നഷ്ടം വന്നാലും വേണ്ടില്ല.. ഇഷ്ടമുള്ള ഒരു ബാഗുമായി നടക്കാമല്ലൊ- 'സാരമില്ല മാറ്റിത്തരുന്നെങ്കിൽ ഇതുമതി'.
ഇതിനകം അവളുടേ മേലധികാരി വന്നു. അവളുടേ അത്ര പത്രോസ് പോലും ഇല്ല.. തനി ഒരു തറ സിംഗപ്പൂർ കാരി ചീനത്തി.. മദ്ധ്യവയസ്ക.. (ഇവിടെ മാന്യതയൊന്നും അധികമില്ല...)
അവൾ എന്റെ ബാഗ് ആകപ്പാടെ ഒന്നു നോക്കി..പിന്നെ ഒരേ ഒരു ചോദ്യം!. “നിങ്ങൾ ഇത് ഒരു ദിവസം എങ്കിലും ഉപയോഗിച്ചൊ?”
സത്യസന്ധത എന്നും വിജയിച്ചിട്ടല്ലെ ഉള്ളൂ.. 'ശരിക്കും പറഞ്ഞാൽ ഞാൻ ഒരുദിവ്സം..ഉപയോഗിച്ചു.. ഉപയോഗിച്ചു എന്നു പറഞ്ഞാൽ ഞാൻ എന്റെ സാധനങ്ങൾ എല്ലാം ഇതിൽ വച്ചു നോക്കിയപ്പോൾ എല്ലാം ഫിറ്റ് ആകുന്നില്ല. അത്രയേ ഉള്ളൂ.. '
ഇതിനകം അവർ അവരുടെ ഫൈനൽ വാക്ക് ഉച്ചരിച്ചു കഴിഞ്ഞു!
'സോറി.. ഞങ്ങളുടെ കമ്പനി ഒരിക്കൽ ഉപയോഗിച്ച സാധനങ്ങൾ വാങ്ങി മാറ്റിത്തരാറില്ല.. '
'അല്ലേ.. ഇതൊരു ബാഗ് മാത്രമല്ലെ? നിങ്ങൾക്ക് വേണമെങ്കിൽ പറയാമല്ലൊ, ഞാൻ അത് ഉപയോഗിച്ചിട്ടില്ല എന്ന്! ഞാൻ വെറുതെ അതിൽ സാധനങ്ങൾ വച്ചതേ ഉള്ളൂ ..'
അപ്പോൾ എന്നെ പരിഹസിക്കനെന്നോണം '24 ഔവറിൽ' സാധനം വാങ്ങിയ ഒരു റെസീപ്റ്റ് അതിൽ നിന്നും നോക്കി ചിരിക്കുന്നു!
'ഇല്ല നിങ്ങൾ ഇതു ഉപയോഗിച്ചു കഴിഞ്ഞു.. ഇനി മാറ്റാൻ പറ്റില്ല.. ' (ലാസ്റ്റ് ആന്‍ഡ്‌ ഫൈനല്‍.)
ഞാൻ മറ്റേ ഇന്നസന്റ് ഫേസിനെ ഒരിക്കൽക്കൂടി നോക്കി.. അവളുടെ ഇന്നസൻസിനു ഒരു കളങ്കവും വന്നിട്ടില്ല! ഇപ്പോഴും അതേ ഇന്നസന്റ് ചിരിയുമായി എന്നെ നോക്കുന്നു!
ഒരുനിമിഷം..അവളുടെ ഇന്നസന്‍റ് ചിരി മാറി സഹതാപം വിരുയുമോ എന്ന് ഞാന്‍ തെല്ലൊന്നു ഭയന്നു.. ഇല്ല..! അതെ ചിരി.. അതെന്നെ സമാധാനിപ്പിച്ചു.. (ആശകള്‍ നടന്നില്ലെങ്കിലും, സത്യം ജയിക്കുന്നത് കാണാന്‍ ഒരു സുഖം ഉണ്ട്ട്..!)
'ശരി എങ്കിപ്പിന്നെ അങ്ങിനെയാകട്ടെ.. ഞാൻ വെറുതെ ഒന്നു ട്രൈ ചെയ്തു നോക്കിയതല്ലേ..
എനിക്കറിയില്ലേ.. ഒരിക്കൽ ഉപയോഗിച്ച സാധനം അല്ലെങ്കിലും തിരിച്ചു വാങ്ങില്ലെന്ന്
പകരം വാങ്ങാനും ആവില്ലെന്ന്!.. ' എന്നും പറഞ്ഞ വെളിയിലിറങ്ങി..

നേരെ പോപ്പുലറിൽ പോയി. നല്ല നല്ല ബുക്കുകൾ ഒക്കെ നോക്കി..കുറെ നേരം നിന്നു..
പിന്നെ ഒരു ജപ്പാനീസ് ഷോപ്പിൽ പോയി കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്ന സാധനങ്ങളൊക്കെ വാങ്ങി കൂട്ടി നോക്കി. ഇപ്പോൾ ഒരുവിധം ഡിപ്രഷൻ ഒക്കെ തീരുന്നുണ്ട്..!
പിന്നെ ആഹാര കടയിൽ പോയി രണ്ട് പാക്കറ്റ് ചോറും വാങ്ങുമ്പോൾ കമ്പ്ലീറ്റ് ഡിപ്രഷനും നീങ്ങിയിരുന്നു...!

( അപൂര്‍ണ്ണം..)

12 comments:

സു | Su said...

ഷോപ്പിംഗ് നടത്തി ഡിപ്രഷനെ ഓടിക്കുന്നോ? അതെന്തിന്? അല്ലെങ്കിൽത്തന്നെ ആത്മേച്ചിയ്ക്കെന്തിന് ഡിപ്രഷൻ? അതിനെ എവിടെയെങ്കിലും കളയൂ.

കൈറ്റ്സ് കണ്ടില്ല. പോകണം. ഷാരൂഖ് ഒന്നുമല്ലല്ലോ അതിലുള്ളത്, തിക്കിത്തിരക്കി കാണാൻ പോകാൻ. :))

ബാഗ് ഒന്ന് ഇവിടെയുണ്ട്. വലുത്. അത് ആത്മേച്ചിയ്ക്ക് തരാം ട്ടോ. ഉപയോഗിച്ചിട്ടില്ല. വാങ്ങിക്കൊണ്ടുവെച്ചിട്ടേ ഉള്ളൂ.

Rare Rose said...

അങ്ങനെ ഡിപ്രഷനെ ഒക്കെ വിരട്ടിയോടിക്കൂ.പിന്നെ നല്ലതാണെങ്കില്‍ കൈറ്റ്സിനെ പറ്റിയും രണ്ടു വാക്കെഴുതണേ ആത്മേച്ചീ.:)

ആത്മ said...

കൈറ്റ്സ് കാണാൻ പോകാൻ പ്ളാനിട്ടതും ടിപ്രഷൻ അകറ്റാനുള്ള ഒരു മാർഗ്ഗമായിരുന്നു.. ഇന്ന് പോകാൻ പറ്റിയില്ല.. പകരം ഷോപ്പിംഗ് സെന്ററിൽ അലഞ്ഞു നടന്നു..
ബാഗ് വലുതൊന്നും അല്ല വേണ്ടത്..
ആത്മയുടെ സാധനങ്ങളൊക്കെ കറക്റ്റിനു ഫിറ്റ് ആകുന്ന, നല്ല മാർദ്ദവമുള്ള, എന്നാൽ ഉള്ളിലുള്ള മുതലുകൾ ആരും കൊള്ളയടിക്കാനാകാതെ അലസമായി തോളേൽ ഇട്ടോണ്ട് അങ്ങിനെ അങ്ങ് നടക്കാൻ പാകത്തിനു ഒരു ബാഗ്.. എവിടെയെങ്കിലും അങ്ങിനെയൊന്ന് കാണുകയാണെങ്കിൽ വാങ്ങി വച്ചേക്കൂ ട്ടൊ.
അല്ലാതെ, വാങ്ങീട്ട് വലുതായിപ്പോയ ബാഗൊന്നും ആത്മയെ അടിച്ചേല്പ്പിച്ച് സന്തോഷിപ്പിക്കാമെന്ന് കരുതണ്ട.. വേല കയ്യിലിരിക്കട്ടെ,..:)

ആത്മ said...

റെയർ റോസ്! :)
കൈറ്റ്സ് ഇന്ന് കാണാൻ പറ്റിയില്ല. കാണുമെങ്കിൽ തീർച്ചയായും എഴുതാം..
ഇന്ന് ഷോപ്പിംഗ് സെന്ററിൽ കറങ്ങിയതിന്റെ ഒരു വീഡിയോ എടുത്തു ഹാന്റ്ഫോണിൽ.. അത് ഇടാം ട്ടൊ,

സു | Su said...

ആത്മേച്ചീ, ഓഫർ പിൻ‌വലിച്ചു. എന്റെ സുന്ദരബാഗ് എനിക്കുതന്നെ നിന്നോട്ടെ. നാളെത്തന്നെ ഉപയോഗിച്ചുതുടങ്ങിയേക്കാമെന്നുവെച്ചു.

ആത്മ said...

സൂ,

നിരത്തിൽ പട്ട്ണികൊണ്ട് പൊറുതിമുട്ടി എങ്ങിനെയെങ്കിലും ഒരുപോള കണ്ണടച്ച് ഉറങ്ങാൻ പറ്റിയെന്ന ആശ്വാസത്തിൽ ഉറങ്ങുന്ന പട്ടിണിയെ വിളിച്ചുണർത്തി, “ എടാ പട്ടിണീ..” പട്ടിണീ.. ന്നും പറഞ്ഞ് കുളുക്കിയുണർത്തി, അവൻ അന്തം വിട്ട് കണ്മിഴിക്കുമ്പോൾ.., “ഓ,ചുമ്മാ,നിനക്ക് ഇന്നും ഭക്ഷ്ണമൊന്നും ഇല്ല കിടന്നുറങ്ങിക്കോ” എന്നു പറയാനാണ്‌ വിളിച്ചത്.. എന്നു പറയുമ്പോലെയാണിത്.. ഹും! കൂടുതലൊന്നും പറയുന്നില്ല..
:)

Diya said...

athmechi...njan ivide kites kananao enna oru confusionil aanu....kandittu athine krichum ezhuthane.... :)

ആത്മ said...

athuvENtaa.. diya aadyam kaNtitt pinne aathmEchi kaaNaam tto,..:)

eeyyiteyaayi ellaavarum aathmaye pattikkukayaaNu.. diyaa..

വല്യമ്മായി said...

പൂര്‍ണ്ണമായിട്ട് കമന്റാമെന്ന് വെച്ച് കാത്തിരുന്നതാ.

തറവാടി ചൈനയില്‍ നിന്ന് കൊണ്ടു വന്നു ഒരു വലിയ ബാഗ് അതും ഓഫ് വൈറ്റ് കളര്‍ എനിക്കിഷ്ടമായില്ല.

ആത്മ said...

:)

Diya said...

oru puthiya apartmentilekku shift cheytha thathrappadukalil aanu njan..athinidayil elladivasavum perumazhayum....
athu kondanu kanan pokano vendayo ennullla confusion...pakshe enthayalum njan kanukayanenkil parayamtto.. :)

ആത്മ said...

എങ്കിപ്പിന്നെ സാരമില്ല, ആത്മ നാളെ മോളെ ഒരിക്കൽക്കൂടി വിളിച്ചു നോക്കാം, വരുമെങ്കിൽ പോയി കണാം
ട്ടൊ ,..:)
വിചാരിച്ചത്ര(ആരു വിചാരിച്ചത്ര എന്നറിയില്ല) കൊള്ളില്ല എന്നൊക്കെയാണു കേൾക്കുന്നത്‌..
അതുകൊണ്ട്‌, സമാധാനമായി വീടൊക്കെ നന്നാക്കിയെടുക്കൂ..