Monday, May 24, 2010

ഒരു ബ്ലോഗ്‌ മനുഷ്യന്‍..

മാനസികമായി ക്ഷീണിച്ചിരിക്കുമ്പോൾ ബ്ളോഗെഴുതിയാൽ എങ്ങിനെ ഇരിക്കും എന്ന് പരീക്ഷിച്ചു നോക്കട്ടെ..
ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ പതിവുപോലെ, യാതൊരു ഉന്മേഷവും തോന്നിയില്ല.
ആത്മക്ക് അല്ലെങ്കിലും ഒരു ദിവസത്തെ വരവേല്ക്കുന്നതിനെക്കാളും ഉൽസാഹം വിടപറയാറാകുമ്പോഴാണ്‌ ..
'ഇന്ന് എനിക്ക് ആരും പ്രത്യേക പ്രോബ്ളംസ് ഒന്നും തന്നില്ലല്ലൊ ഇനി ഉറങ്ങാൻ വട്ടം കൂടാമല്ലൊ'. എന്ന ആശ്വാസമാകും.. അതുകൊണ്ട് ഈ ഉറക്കം കഴിവതും ദീർഘിച്ച് അങ്ങ് പോകും..
പകലൊക്കെ ആക്രാന്തത്തോടെ ഭരണചക്രം തിരിച്ച് നടക്കുന്ന പ്രാക്റ്റിക്കൽ മനുഷ്യരൊക്കെ തളർന്നുറങ്ങുന്ന സമയം.. സ്വപ്നം കാണാനും നിർഭയത്തോടെ ജീവിക്കാനും ഒക്കെ വല്ലാത്ത ഒരു ത്രില്ലാണ്‌ .
വിട്ടുകൊടുക്കേണ്ടതൊക്കെ വിട്ടുകൊടുത്തു.. ഇനി തനിക്കായി മാത്രമുള്ള.. ഭരണചക്രം തിരിക്കുന്നവരുടെ കൈകൾ എത്താത്ത ലോകത്തിലേക്ക് ഊളിയിടും..കണ്ടിട്ടില്ലാത്ത മനുഷ്യരുടെ ബ്ളോഗുകൾ സന്ദർശിക്കുകയും, അവർ പറയുന്നത് വായിക്കുകയും, അവർ എഴുതിവിടുന്നതൊക്കെ ഒരക്ഷരം തെറ്റാതെ ആത്മനിർവൃതിയോടെ വായിക്കും. അവരുടെ കുടുംബവിശേഷങ്ങൾ തന്റേതാണെന്ന ഒരു തോന്നൽ, അവർ പറയുന്ന തമാശകൾ തനിക്കും കൂടിയാണെന്ന തോന്നൽ.. അവരുടെ വിഷമങ്ങൾ തന്റെ വിഷമങ്ങളാകുന്നു.. അവർ സന്തോഷിക്കുംബോൾ അറിയാതെ സന്തോഷിച്ചു പോകുന്നു.. അവർക്ക് റ്റെൻഷൻ വരുമ്പോൾ ആത്മയ്ക്കും റ്റെൻഷൻ വരുന്നു.. ഒടുവിൽ ചുറ്റിക്കറങ്ങി സ്വന്തം ബ്ളോഗിൽ വരുമ്പോൾ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ സന്തോഷം.. അറിയപ്പെടാത്ത ആത്മാക്കളെ ആവാഹിക്കാനായി എന്തെങ്കിലുമൊക്കെ എഴുതി നിറയ്ക്കാനൊരാഗ്രഹം.. ഇത് ബ്ളോഗ് മനുഷ്യരുടെ ലോകം!..! ആത്മാക്കളുടെ ലോകം അല്ലെങ്കിൽ പിന്നെ എന്തുലോകം ആണ്‌ ? ആത്മയുടെ അനുഭവത്തിൽ ഇത് തികച്ചും ആത്മാക്കളുടെ ലോകം മാത്രമാണു.. ആത്മാവിനു രൂപമില്ല, സ്വരമില്ല, പ്രായമില്ല..മനസ്സും ഹൃദയവും പിന്നെ ചിന്തകൾ പകർത്താനായി ഒരു കമ്പ്യൂട്ടറും..

മനസ്സ് വിഷമിച്ച്ചിരിക്കുമ്പോള്‍ ബ്ലോഗ്‌ എഴുതുന്നത് അത്ര നന്നല്ലാ..

12 comments:

ഉപാസന || Upasana said...

ithrayenkilum ezhhtiyilLE...
:-)

ആത്മ said...

thanks!!.:)

സു | Su said...

ഞാൻ രൂപവും സ്വരവും പ്രായവും ഉള്ള ഒരു ആത്മാവാണ്. :))

Rare Rose said...

എല്ലാവരെയും അക്ഷരങ്ങളിലൂടെ മാത്രം അറിയുന്ന ഈ ലോകത്തെ ആത്മാക്കളുടെ ലോകമായിട്ടും കരുതാം അല്ലേ.രൂപവും,ശബ്ദവുമില്ലാതെ ഇത്തിരിക്കുഞ്ഞന്‍ അക്ഷരങ്ങളില്‍ മനസ്സു കെട്ടിയിട്ടലയുന്ന ബൂലോക ആത്മാക്കള്‍.അതിലൊരു കുഞ്ഞാത്മാവായി ഇവിടെ ഞാനും വന്നിരിപ്പുണ്ടേ.:)

വല്യമ്മായി said...

ആത്മാവിനു അത്യാവശ്യമായി കയ്യും (റ്റൈപ്പ് ചെയ്യാന്‍) കണ്ണും (വായിക്കാന്‍) വേണ്ടതാണ് :)

ആത്മെച്ചി നേരത്തെ തന്നെ പ്രാര്‍ത്ഥിച്ച് കിടന്നുറങ്ങി നോക്കിയേ ,നെരത്തോടെ ഉന്മേഷത്തൊടെ എഴുന്നെല്‍ക്കാം കഴിയും :)

ആത്മ said...

സൂ,

പക്ഷെ പേരില്ലെന്നേ ഉള്ളൂ അല്ലേ,

എല്ലാം സാങ്കൽപ്പികം...:)

ആത്മ said...

റെയർ റോസ്‌!

ആത്മാവിനു പ്രായമില്ല കുട്ടീ..(കുട്ടീ എന്നു വിളിക്കുന്നത്‌ ആത്മാവിനെയല്ലെന്ന്..)

ശരീരത്തിനാണു പ്രായമൊക്കെ..
കുറെ എഴുതണമെന്നുണ്ട്‌.. ഇപ്പോൾ സമയം കിട്ടുന്നില്ലാ.. പിന്നീടാകട്ടെ..:)

ആത്മ said...

വലിയമ്മായി!
ആത്മയ്ക്കും നേരത്തെ കിടന്ന് ഉറങ്ങാൻ ഇഷ്ടമാണ്‌ ‌.. രാവിലേയും കുറച്ചു സമയം സ്വന്തമായി കിട്ടും..
പക്ഷെ, രാത്രി ഓരോരുത്തരായി ഉറക്കം മുടക്കും
ഒരാൾ വീട്ടിൽ വരുന്നതു തന്നെ 11, 12 ഒക്കെയാകും..
ഒരാൾ 2 മണിവരെ ഇരിക്കും
പിന്നൊരാളെ 4 നു വിളിച്ചുണർത്താൻ പറയും..
അങ്ങിനെ അങ്ങിനെ അങ്ങിനെ പോകും..ഉറക്കം..:)

കുഞ്ഞൂസ് (Kunjuss) said...

ആത്മാ, ഞാന്‍ പേരും രൂപവും ഒക്കെയുള്ള ഒരാത്മാവാണ് ട്ടോ... സ്വരം - സംശയമാണ്.
കുറച്ചു ദിവസങ്ങളായി ഒരു വാല്മീകത്തില്‍ കഴിയുകയായിരുന്നു,ഒന്നിനും ഒരുന്‍മേഷമില്ലാതെ...... എന്നാലും വായന ഉണ്ടായിരുന്നു ട്ടോ...

മാണിക്യം said...

അവരുടെ കുടുംബവിശേഷങ്ങൾ തന്റേതാണെന്ന ഒരു തോന്നൽ, അവർ പറയുന്ന തമാശകൾ തനിക്കും കൂടിയാണെന്ന തോന്നൽ.. അവരുടെ വിഷമങ്ങൾ തന്റെ വിഷമങ്ങളാകുന്നു.. അവർ സന്തോഷിക്കുംബോൾ അറിയാതെ സന്തോഷിച്ചു പോകുന്നു.. അവർക്ക് റ്റെൻഷൻ വരുമ്പോൾ ആത്മയ്ക്കും റ്റെൻഷൻ വരുന്നു.. ഒടുവിൽ ചുറ്റിക്കറങ്ങി സ്വന്തം ബ്ളോഗിൽ വരുമ്പോൾ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ സന്തോഷം..

:) :) You Said it!!

ആത്മ said...

കുഞ്ഞൂസ്!
ആത്മയ്ക്കും മിക്കപ്പോഴും ഡിപ്രഷൻ ആണു..
ഒരു ഡിപ്രഷൻ മാറ്റിയ കഥ അടുത്ത പോസ്റ്റിൽ ഉണ്ട്. വായ്ക്കൂ ട്ടൊ.
ബാക്കി പിന്നെ ...

ആത്മ said...

മാണിക്ക്യം!

താങ്ക്സ്!..:)