Wednesday, April 28, 2010

വിശേഷം അശേഷമില്ല!

കഴിഞ്ഞ പോസ്റ്റില്‍ ആത്മീയം പറഞ്ഞ് ഓവര്‍ ആയിപ്പോയോന്നൊരു സംശയം അതുകൊണ്ട്
അല്പം കൊച്ചുകൊച്ചു വിശേഷങ്ങള്‍ എഴുതി എന്റെ ബ്ലോഗിനെ ബാലന്‍സ് ചെയ്യാനൊരാഗ്രഹം.. എന്നാല്‍ വിശേഷങ്ങള്‍ ഒന്നും തന്നെയില്ലാതാനും!

എന്തെങ്കിലും വിശേഷങ്ങള്‍ തോന്നുന്നെങ്കില്‍ എഴുതാം..
തല്‍ക്കാലം Ancient Promises വായിക്കുന്നു..
ഈയ്യിടെ ആത്മയ്ക്ക് ഒരസുഖം.. ഏതുബുക്ക് വായിച്ചാലും പകുതിയെത്തുമ്പോല്‍ മതിയാക്കും!
അവസാനം അറിയണമെന്ന് യാതൊരാഗ്രഹവും ഇല്ല. ഇനി ഇതും അതുപോലാകുമോ ആവോ!

വിശേഷം വല്ലതും ഉണ്ടാവുകയാണെങ്കില്‍ തുടരും..
---

‘ഏന്‍ഷ്യന്റ് പ്രോമിസസ്’ വായിച്ചു തീര്‍ത്തു..
ഡിപ്രഷന്‍.. ദേഷ്യം.. അസൂയ.. ആരോടൊക്കെയോ...
നായിക ചെയ്തത് ന്യായീകരിക്കാനും പറ്റുന്നില്ല എതിര്‍ക്കാനും പറ്റുന്നില്ല!
ന്യായീകരിച്ചാല്‍ ഒരു ജന്മം പാഴായിപ്പോയെന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മാക്കള്‍ കേഴും..(മരിച്ചുപോയവരടക്കം..)
എതിര്‍ത്താല്‍ സ്ത്രീകളോടു തന്നെ മൊത്തത്തില്‍ അനീതി കാട്ടുന്ന ഒരു നൊമ്പരം..
ഇതെന്തൊരു കഥ ദൈവമേ!

കുറ്റം പറയാമെന്നു വച്ചാല്‍..,
ഭാരതീയ സ്ത്രീകളുടെ പ്രത്യേകതകളായ സഹിഷ്ണുത, ക്ഷമ, അങ്ങിനെ പല ഗുണങ്ങളിലൂടെ പടുത്തുയര്‍ത്തിയ ഒരു പാരമ്പര്യത്തിന്റെ തകര്‍ച്ചയ്ക്ക് ഒരു കൊച്ച് കണ്ണികൂടിയായി.
ഇതിലെ നായികയെക്കാളും വലിയ അവഗണനകള്‍ സ്നേഹശൂന്യത ഒറ്റപ്പെടല്‍ ഒക്കെ അനുഭവിച്ച ഒരുപാടുപേരെ ആത്മയ്ക്കറിയാം..
അവരൊക്കെ ഇന്ന് മക്കളെ വളര്‍ത്തി നല്ല നിലയിലാക്കി ഒപ്പം ഭര്‍ത്താവും ഒരുവിധം സഹിക്കബിള്‍ ആയി ജീവിക്കുന്നു.. ചാരിതാര്‍ത്ഥ്യത്തോടെ..
എല്ലാം എടുത്തെറിഞ്ഞ് പോയിരുന്നെങ്കില്‍ ഇന്ന് ഒരുപക്ഷെ, ഒന്നും കാണില്ലായിരുന്നു..ഒറ്റപ്പെടല്‍ ഒഴിച്ച്..കാരണം അവര്‍ക്കാക്കും അവരെ കാത്തിരിക്കുന്ന ഒരു ബോയ്ഫ്രണ്ടോ വിദേശവാസമോ ഒന്നും ഉണ്ടാവില്ലല്ലൊ
---
ഇപ്പോള്‍ V.V. Ganeshananthan‍ എഴുതിയ 'Love marriage ' വായിക്കുന്നു.
എന്തിന് ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നു എന്നാലോചിച്ചപ്പോള്‍..
ഇവിടത്തെ ലൈബ്രറിയില്‍ മക്കളോടൊപ്പം വല്ലപ്പോഴും പോകുമ്പോള്‍ ഇന്ത്യന്‍ ബുക്ക് സെക്ഷനില്‍ ചെല്ലുമ്പോള്‍ മലയാളം ബുക്കുകള്‍ ഇല്ലാത്ത നിരാശയില്‍ അങ്ങിനെ നടക്കുമ്പോള്‍ ഇന്ത്യാക്കാര്‍ ഇംഗ്ലീഷില്‍ എഴുതിയ ബുക്കുകള്‍ കാണുമ്പോള്‍ ഒരാനന്ദം!
നമ്മുടെ നാടിനെ, നാട്ടാരെയൊക്കെ ചുറ്റിപ്പറ്റിയുള്ള കഥകള്‍..മറ്റൊരു ഭാഷയിലൂടെ വായിക്കുമ്പോള്‍ അതൊരു സുഖം..
നാട്ടില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്ന മലയാളം പുസ്തകങ്ങള്‍ ഒരുപാടുണ്ട്.. പക്ഷെ എന്തോ എടുക്കാനും വായിക്കാനും ഒക്കെ മടി..
ഇത് ഇവിടെ ഫ്രഷ് ആയി.. ലൈവ് ആയി കിട്ടുന്നതുകൊണ്ട് അതിനെ ഇഷ്ടപ്പെടാന്‍ ഒരു തോന്നല്‍..
അത്രയേ ഉള്ളൂ..
പിന്നെ ഇവരൊക്കെ വിദേശവാസവും, വിവാഹവും, രണ്ടു സംസ്ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളും പൊരുത്തങ്ങളും അങ്ങിനെ പലതും നേരിട്ടതും അതിജീവിച്ചതും ഒക്കെ അറിയാന്‍ ഒരാഗ്രഹം..
എല്ലാം അറിഞ്ഞിട്ടുവേണം.. ആത്മയ്ക്ക് ആത്മയുടെ ജീവിതം ശരിക്കും എന്തായിരുന്നു എന്ന് വിശകലനം ചെയ്ത് നോക്കാന്‍...
( ഇന്ന് എഴുതാന്‍ ഒരു മൂഡില്ല.. എങ്കിലും വെറുതെ എഴുതിയതാണ്)


13 comments:

വല്യമ്മായി said...

:)

ആത്മ said...

“good night” വലിയമ്മായി!:)

ആത്മചേച്ചി ഉറങ്ങാന്‍ പോകുന്നു ട്ടൊ,
രണ്ട് ഫോട്ടോയും കൂടി ഫോട്ടോ ബക്കറ്റില്‍ ഇട്ടിട്ട്...

മാണിക്യം said...

Ancient Promises ....വായിച്ചു മുഴുവൻ ആക്കുക എല്ലാ സ്ത്രീകളും അഥമാ മനുഷ്യസ്നേഹികൾ എന്ന് അവകാശപ്പെടുന്നവരെല്ലാം വായിചിരിക്കണ്ട ബുക്ക് ...
ഗുണപാഠം പെണ്മക്കൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഒരു ഉദ്യോഗവും നേടി എടുത്തതിനു ശേഷം വേണം വിവാഹിതയാക്കാൻ .. ഒരു പരിധി വരെ സാമ്പത്തീക സ്വാതന്ത്ര്യം ആണു യഥാർത്ഥ സ്വാതന്ത്ര്യം ..എട്ടും പൊട്ടും തിരിയാത്ത കാലത്ത് കല്യാണം ചെയ്തിട്ട് കാലാകാലം ആ ജീവിതം 'വിധി' എന്ന് പറഞ്ഞ് ആർക്കോ വേണ്ടി ജീവിച്ചു തീർത്ത ഒരു പാരമ്പര്യമുണ്ടായിരുന്നു. ഇന്ന് ലോകം ആ ചിന്താഗതിയൽ അല്ല. .. മാനസീക വളർച്ചയില്ലാത്ത ഒരു കുട്ടിയെ വൾർത്തിയെടുക്കാൻ സന്നധത കാണിക്കുന്ന ജാനുവും അവൾക്ക് ഒപ്പം നിൽക്കുന്ന അർജുനും പ്രത്യേക പരാമർശം അർഹിക്കുന്നു....
പ്രീയ എ എസ് എഴുതിയ ജന്മാന്തര വാഗ്ദാനങ്ങൾ ഈ കഥയുടെ പരിഭാഷ ആണെന്നു കേട്ടു ..

ആത്മ said...

അപ്പോള്‍ അര്‍ജ്ജുനനെ വീണ്ടും കാണും അല്ലെ?!
നായിക വിദേശത്തുപോകാന്‍ പ്ലാനിടുന്നവരെയേ എത്തിയുള്ളൂ..
ഇനി എന്തായാലും പൂര്‍ത്തിയാക്കും ട്ടൊ.
പിന്നെ ഈ നായികമാരൊക്കെ ഇന്‍ഡിപ്പെന്റന്റ് ആകുന്നതുകാണുമ്പോള്‍ ആത്മയെക്കൊണ്ട് അങ്ങിനെയൊന്നും പറ്റിയില്ലല്ലൊ എന്ന അസൂയ മുഴുത്തും ചിലപ്പോള്‍ ‘ ഓ നടക്കാത്ത കാര്യങ്ങള്‍..’ എന്നും പറഞ്ഞ് വായന മതിയാക്കിയിട്ടുണ്ട്.
The Immigrant എന്ന ഒരു നോവല്‍ ഇതുപോലെ പകുതി വരെ വായിച്ചു..
പിന്നെ നായിക നോര്‍മ്മലായി ലൈബ്രറിയില്‍ ജോലിയും സോഷ്യല്‍ ലൈഫും ഒക്കെ ആയപ്പോള്‍ അസൂയ പിടിച്ച് മതിയാക്കി..:)

Rare Rose said...

ആത്മേച്ചീ.,കഴിഞ്ഞ പോസ്റ്റിലെ കമന്റ് പെട്ടിയിലെ എല്ലാവരുടെയും വലിയ ചിന്തകള്‍ ഇടയ്ക്കു വീണ്ടും വന്നു വായിച്ചു അത്ഭുതപ്പെട്ടിരുന്നു.

പിന്നെ ജയ്ശ്രീ മിശ്രയുടെ പുസ്തകമല്ലേ അത്. ജന്മാന്തര വാഗ്ദാനങ്ങള്‍ എന്ന പേരിലൊരിക്കല്‍ Ancient Promises പരിഭാഷ എന്റെ സുഹൃത്തൊരിക്കല്‍ വായിക്കാന്‍ തന്നിട്ടുണ്ട്.നല്ലൊരു വായന സമ്മാനിച്ച പുസ്തകമായിരുന്നു.എഴുത്തുകാരിയുടെ ആത്മാംശം ചിതറിക്കിടക്കുന്ന കഥയാണെന്നു അവസാനത്തെ കുറിപ്പില്‍ പറഞ്ഞതായിട്ടാണു എന്റെയോര്‍മ്മ.

വല്യമ്മായി said...

അയ്യോ,എനിക്കിപ്പം വായിക്കണം Ancient Promises :)

ആത്മ said...

Rare Rose, :)

അതെ, ജയശ്രീമിശ്രയുടെ പുസ്തകമാണ്.

റെയര്‍ റോസ് എഴുതിയത് വായിച്ചപ്പോള്‍,മലയാളത്തിലേത് കിട്ടുമ്പോള്‍‌ അതും വായിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നു..

ആത്മ said...

വല്യമ്മായി!

:)

Diya said...

let me also try to get Ancient Promises.. after watching the movie Alice in Wonderland, I was in the children's world and reading those books....:)

ആത്മ said...

:)

വല്യമ്മായി said...

കുറെ ദിവസമായി ഒരനക്കവുമില്ലല്ലോ എന്ന് കരുതി നോക്കാന്‍ വന്നതായിരുന്നു.പഴയ പോസ്റ്റുകളില്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ കമന്റിലുടെ ഒന്നറിയിക്കണേ :)

ആത്മ said...

തീര്‍ച്ചയായും അറിയിക്കാം..:)

ആത്മ പുതിയ പോസ്റ്റ് ഇടുമ്പോള്‍ ആട്ടൊമാറ്റിക് ആയി അറിയിക്കാനായി അമ്മായിയുടെ മെയില്‍ ചേര്‍ക്കട്ടെ?
പക്ഷെ, ഓരോ പുതിയ പോസ്റ്റ് ഇടുമ്പോഴും എഴുതിയത് നല്ലതാണൊ എന്നൊക്കെ കമന്റുകള്‍ കിട്ടിയിട്ടാണ് ആത്മ വിലയിരുത്തുന്നത്.
ഏതിനും അമ്മായിക്ക് ഇനിമുതല്‍ എഴുതിയാലുടന്‍ അയക്കാന്‍ പോവുകയാണു ട്ടൊ,(നല്ലതാണെങ്കിലും അല്ലെങ്കിലും..)

എന്നുകരുതി, വെപ്രാളപ്പെടുകയൊന്നും വേണ്ട..തിരക്കൊക്കെ ഒഴിഞ്ഞ് സ്വസ്ഥമായി ഇരിക്കുമ്പോള്‍ വായിച്ചാല്‍ മതി ട്ടൊ,

ചേച്ചിപ്പെണ്ണ് said...

yet to read ... :(