Tuesday, April 20, 2010

ആത്മീയവും ലൌകീകവും...

സ്വാമി ഉതിദ് ചൈതന്യയതിയുടെ ഭാഗവത പാരായണം കാസറ്റില്‍ കേട്ടു, പ്രാര്‍ത്ഥിച്ചു, തടികുറയ്ക്കലിന്റെ ആദ്യഭാഗമായി അരമണിക്കൂര്‍ നടന്നു..(അല്ലാ പ്രാവശ്യവും ഈ ആദ്യഭാഗത്തില്‍ തന്നെ പര്യവസാനിക്കയും ചെയ്യുന്ന ഒരു സംരംഭമാണെങ്കിലും.. ഇത്തവണ അല്പം കൂടി
തീരുമാനിച്ചുറച്ച മട്ടിലാണ് ആത്മയുടെ നടപ്പ്!)

അങ്ങിനെ ആത്മ ആത്മീയമായും ലൌകീകമായും ഒക്കെ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കയാണ് എന്ന് വേണമെങ്കില്‍ പറയാം.. പിന്നെ ഒരു വിഷമം ഭൂമിയില്‍ എങ്ങും ഒരു അരക്ഷിതാവസ്ഥ! ആര്‍ക്കും ആരേയും സ്നേഹിക്കാന്‍ പറ്റുന്നില്ല! (ഇന്റര്‍നെറ്റിലൂടെ പാത്തും പതുങ്ങിയും ഒക്കെ പരസ്പരം ഇഷ്ടപ്പെട്ടു സമാധാനിക്കുന്ന കാര്യമല്ല- ഇത് യധാര്‍ത്ഥ ലോകത്തിലെ കാര്യം!). ഇനി ആത്മയ്ക്ക് തോന്നുന്നതാണൊ അതോ ലോകം ഇങ്ങിനെ പോകുന്നതു തന്നെയാണൊ അറിയില്ല..

സ്നേഹം എന്നുദ്ദേശിച്ചത് ഒരു ആണിനു പെണ്ണിനോടു തോന്നുന്നതോ പെണ്ണിനു ആണിനോടു തോന്നുന്നതോ ആയ ഇഷ്ടം മാത്രമല്ല.. പ്രായമായി വരുന്തോറും (വിവാഹം ഒക്കെ കഴിയുമ്പോള്‍) മാതാപിതാക്കള്‍ക്ക് മക്കളെ സ്നേഹിക്കാനാവുന്നില്ല, മക്കള്‍ക്ക് മാതാപിതാക്കളെ സന്തോഷിപ്പിക്കാനാവുന്നില്ല, സഹോദരങ്ങള്‍ തമ്മില്‍ ഒരുപാട് അകല്‍ച്ചകളും ഒക്കെ ഉണ്ടാകുന്നു.. കൂട്ടുകാര്‍ തമ്മിലും വലിയ ആത്മാര്‍ത്ഥത എങ്ങും ഇല്ല. ഈ വര്‍ഷം ബെസ്റ്റ് ഫ്രണ്ട് എന്നു പറഞ്ഞു സ്നേഹിക്കുന്ന സുഹൃത്ത് അടുത്തവര്‍ഷം അന്യനായി നില്‍ക്കുന്ന കാണാം. . ഒരു തരം രാഷ്ട്രീയം പോലെ തോന്നുന്നു കൂട്ടുകെട്ടുകളും..

ഇപ്പോള്‍ ശേഷിക്കുന്ന ഒരേ ഒരു സ്നേഹം ആത്മ നോക്കീട്ട് പ്രകൃതി തന്നെ മനുഷ്യര്‍ക്ക് കല്പിച്ചു നല്‍കിയ ഒന്നുരണ്ട് സ്നേഹങ്ങളേ ഉള്ളൂ.. ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം, പിതാവിന് കുഞ്ഞിനോട് തോന്നാവുന്ന സ്നേഹം.. പിന്നെ സ്ത്രീയും പുരുഷനും അന്യോന്യം ആകൃഷ്ടരാകുന്ന സ്നേഹം.. ഇന്ത്യാക്കാരുടെ ഇടയില്‍ അത് ഇപ്പോഴും പവിത്രമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ചിലര്‍ ഉള്ളിടത്തോളം ആ സനേഹം കാണുമായിരിക്കും അല്ല്യോ,

ആത്മ ഇനീം വരും ട്ടൊ,
ഭാഗവതം കഥ കേട്ടെന്നു പറഞ്ഞില്ലേ.., അതൊന്ന് ചുരുക്കി എഴുതീയിട്ട് വരാം..
---
മനസ്സില്‍ ഒരേ ഒരു വടം വലി! ആത്മീയം എഴുതണോ, ലൌകീകം എഴുതണോ എന്ന്!
ആത്മീയം എഴുതണമെങ്കില്‍ ആമ കൈകാലുകളൊക്കെ അകത്തേക്ക് വലിച്ച് ഇരിക്കുന്നപോലെ
പുറത്ത് പലേ കാര്യങ്ങളിലും അലയുന്ന മനസ്സിനെ ശാന്തമാക്കി ഒതുക്കിവച്ച് സ്വസ്ഥനായി
നമ്മുടെ ഉള്ളിലുള്ള ഈശ്വരനെ കണ്ടെത്തി സ്നേഹിക്കണം. .
ലൌകീക അനുഭവങ്ങളെ കുറിച്ച് എഴുതണമെങ്കില്‍ കൈകാലുകളൊക്കെ പുറത്തിട്ട് പതുങ്ങി നടക്കുന്ന ആമയെപ്പോലെ ഓരോ കൊച്ച് കൊച്ച് അനുഭവങ്ങളും ചിന്തകളും ഒക്കെ തിരഞ്ഞുപിടിച്ച്
വായിക്കുന്നവര്‍ക്ക് രസിക്കുന്ന രീതിയില്‍ അവതരിപ്പിക്കണം..
ഇതിനു രണ്ടിന്റേം ഇടയില്‍ കിടക്കുന്നു ആത്മേടെ മനസ്സ്!
പിന്നെ ഒന്നുണ്ട്! ആത്മ ആമയെപ്പോലെ കൈയ്യും കാലുമൊക്കെ പുറത്തിട്ടാലും അധികദൂരമൊന്നും സഞ്ചരിക്കാനാവില്ലാ.. വെരി സെന്‍സിറ്റീവ്..! വെരി വെരി വെന്‍സിറ്റീവ്!
ദൂരെ ഒരു തീ കണ്ടാല്‍ ഇങ്ങ് അത് നോക്കി നില്‍ക്കുന്ന ആത്മയ്ക്ക് പൊള്ളും!
ദൂരെ മഴ കാണുമ്പോള്‍ വീട്ടിനകത്തിരിക്കുന്ന ആത്മ തണുത്തുവിറക്കും..!
പിന്നെ മഴ അടുത്തുവരുമ്പോള്‍ ആത്മ മഴയോട് ഒരു നിസ്സംഗഭാവം കാട്ടി നില്‍ക്കാനേ ആകൂ..
അങ്ങിനെ വളരെ വിചിത്രമാണ് ആത്മേടെ കാര്യങ്ങള്‍..

ചുരുക്കിപ്പറഞ്ഞാല്‍ ആത്മീയമായാലും ശരി ലൌകീകമായാലും ശരി ആത്മ ഒരു നിശ്ചിത പരിധിക്കുള്ളില്‍..(ആമത്തോടിനുള്ളില്‍) ഉള്ള പ്രവര്‍ത്തനങ്ങളേ ഉള്ളൂ..

ഇത് എഴുതാന്‍ വന്നപ്പോഴാണ് ശ്രീ. ശ്രീയസ്സിന്റെ കമന്റ് കണ്ടത്! അപ്പോള്‍ ഒരു ചിന്ത!
ദൈവം എന്റെ ആത്മീയത അക്സപ്റ്റ് ചെയ്യുന്നു എന്നതിന്റെ ഒരു തെളിവല്ലേ ഇത് എന്ന്! അദ്ദേഹത്തിനു പോയി നന്ദി രേഖപ്പെടുത്തീട്ട് വരാം ട്ടൊ,

19 comments:

ശ്രീ (sreyas.in) said...

വളരെ നല്ല സംരംഭം തന്നെ - ഭാഗവതം കിളിപ്പാട്ടും, ഭാഗവത സംഗ്രഹവും ഉപകഥകളും ലഭ്യമാക്കുന്നത്, നിന്നുപോകാതെ തുടര്‍ച്ചയായി താങ്കള്‍ എഴുതണം എന്നാഗ്രഹിക്കുന്നു.

വ്യവസ്ഥകളില്ലാത്തൊരു വികാരമായിരിക്കണം സ്നേഹം എന്നത്. തിരിച്ചു എന്തെങ്കിലും പ്രതീക്ഷിച്ചു ചെയ്യുന്നത് സ്നേഹം എന്നു പറയാന്‍ കഴിയില്ല. മിക്കവാറും ഭാര്യാഭര്‍തൃബന്ധംപോലും Conditional Love ആണ്. എന്നാല്‍ യഥാര്‍ത്ഥ ഈശ്വരപ്രേമം Unconditional Love ആണ്. Unconditional Love ഉള്ളൊരു മനസ്സിനെ നിഷ്കാമകര്‍മ്മിയാകാന്‍ കഴിയൂ, സ്വയം അറിയാന്‍ കഴിയൂ.

ആത്മ said...

ഈ കമന്റ് തീര്‍ച്ചയായും വളരെ നല്ല ഒരു പ്രോത്സാഹനമാണ്!
വളരെ വളരെ നന്ദി!
എഴുതിയതൊക്കെ കുറച്ചുകൂടി ഭേദഗതി ചെയ്യാനും ഉണ്ട്..

സ്നേഹത്തെപ്പറ്റി എഴുതിയതും ഇഷ്ടമായി!
അതെ! മനസ്സില്‍ മറ്റൊരാളോട് സ്നേഹം ഉദിക്കുന്നതേ നിസ്വാര്‍ദ്ധതയില്‍ നിന്നാണെന്നു തോന്നുന്നു.. നമ്മിലെ നമ്മെ മറന്ന് മറ്റേയാളിലെ നന്മയെ ഇഷ്ടപ്പെടുക എന്നാല്‍, ‘ഞാന്‍’ എന്ന ഭാവം ഇല്ലാതാകുന്ന ഒരാളിനല്ലെ അപ്പോള്‍ മറ്റൊരാളെ അളവില്‍ കവിഞ്ഞ് ഇഷ്ടപ്പെടാനാകൂ..
സ്വാര്‍ത്ഥതെ ഉടലെടുക്കുമ്പോഴാണ് സ്നേഹബന്ധങ്ങള്‍ ശുഷ്ക്കിച്ചു പോകുന്നതെന്നു തോന്നുന്നു.. (വലിയ അനുഭവമല്ല.. സാങ്കല്‍പ്പികാനുഭവങ്ങള്‍..!)

ശ്രീ said...

കറ തീര്‍ന്ന സൌഹൃദങ്ങളും ബന്ധങ്ങളും ഇനിയും നഷ്ടമാകാതെ സൂക്ഷിയ്ക്കുന്നവരും കുറവല്ല കേട്ടോ ചേച്ചീ... എല്ലാവര്‍ക്കും അതിനു സാധിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം

ആത്മ said...

ആത്മ ദിവ്യവും വളരെ നിഷ്ക്കളങ്കവുമായി കാത്തുസൂക്ഷിച്ച പലേ കൂട്ടുകെട്ടുകളും കമ്പ്യൂട്ടര്‍ വൈറസ് ആക്രമിക്കും പോലെ ഏതിലൂടെയെങ്കിലും നുഴഞ്ഞു കയറി കരണ്ട് തിന്നും.. ആത്മ എന്തൊക്കെ ചെയ്താലും തടുക്കാനാവില്ലാ..

ഈ ലോകത്ത് മനസ്സമാധാനമായി ജീവിക്കാനും പരസ്പരം സ്നേഹിക്കാനും ഒക്കെ വളരെ ചുരുക്കം പേര്‍ക്കേ ഭാഗ്യം കിട്ടൂ..
അങ്ങിനെയുള്ള ചുരുക്കം പേരില്‍ ഒരാളാകും ശ്രീ..

hAnLLaLaTh said...

ഇനിയുമെന്തോ പറയാന്‍ ഉണ്ടല്ലൊ എന്ന്
ബാക്കി നിറുത്തുന്ന ഈ പരിപാടി ശരിയല്ല കേട്ടൊ.

ഞാന്‍ പ്രതിഷെധിക്കുന്നു.

(ആത്മീയം ഭൌതികം എന്നിങ്ങനെ
രണ്ട് തലങ്ങള്‍ ഉണ്ടൊ ?
എനിക്കങ്ങനെ തോന്നുന്നില്ല.

ഒരു നല്ല മനുഷ്യനാവുക എന്നത്
ഒരു നല്ല വിശ്വാസിയാവുക എന്നതാണെങ്കില്‍ അല്ലെങ്കില്‍ തിരിച്ചാണെങ്കില്‍
അങ്ങനെ ഒന്ന് മാത്രം ആയാല്‍ പോരെ ?
ഒരു നല്ല വിശ്വാസി.അല്ലെങ്കില്‍ ഒരു നല്ല മനുഷ്യന്‍
രണ്ടും എന്ന് ഒന്നാകുന്നൊ അന്ന് മാത്രമേ മനുഷ്യന്‍ എന്ന പദം പൂര്‍ണ്ണമാകുന്നുള്ളു എന്നാണ് എന്റെ വിശ്വാസം.

ഈ അടുത്ത് ഒരു സന്യാസിയെ രിചയപ്പെട്ടിരുന്നു.
സന്യാസികള്‍ക്കുണ്ടാകുന്ന നിസ്സംഗ ഭാവമാണ് അദ്ദേഹത്തില്‍ ബാഹ്യമായി ഉള്ളതെങ്കിലും
അദ്ദേഹത്തിന്റെ എഴുത്തില്‍ അനീതികള്‍ക്കെതിരെയുള്ള ആത്മരോഷത്തിന്റെ പൊട്ടിത്തെറിയാണ് വായിക്കാന്‍ കഴിഞ്ഞത്.

അദ്ദേഹം ഒരു നല്ല സന്യാസി ആണൊ എന്നെനിക്കറിയില്ല.
ഒന്നറിയാം അദ്ദേഹം ഒരു നല്ല മനുഷ്യനാണ്.
കുംഭമേളയുടെ ഒരുക്കങ്ങളുടെ തിരക്കിനിടയില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത് തന്നെ അത്ഭുതമായിരുന്നു.
എഴുതിയാല്‍ കമന്റില്‍ ഒതുങ്ങില്ല..എന്തൊക്കെയൊ പറയാന്‍ ഉണ്ട്.
നമ്മള്‍ പറഞ്ഞാല്‍ ലോകം നന്നാകില്ലല്ലൊ എന്ന നിരാശ മാത്രം ബാക്കിയാകുന്നു )

ആത്മ said...

അത്മീയതയും ലൌകീകതയും ബാലന്‍സ്ഡ് ആയി കൊണ്ടുപോകാന്‍ കഴിയുന്നവര്‍ക്ക് നല്ല മനുഷ്യരാകാന്‍ കഴിയും എന്നു തന്നെയാണ് ഭാഗവത സന്ദേശവും..
നമ്മുടെ മനസ്സിനെ അലയാന്‍ വിടാം..
പക്ഷെ ഒരു പശുവിനെ എങ്ങിനെ കുറ്റിയില്‍ കെട്ടിയിരിക്കുന്നുവോ അതുപോലെ ഭഗവാനില്‍ കെട്ടിയിട്ടിട്ട്
അലയുക.. അപ്പോള്‍ നമുക്ക് രക്ഷ കിട്ടും എന്നും പിന്നെ

കിളികള്‍ മരത്തില്‍ മുറുകെ പിടിച്ച് ഇരിക്കുന്ന കണ്ടിട്ടില്ലേ, മരം പെട്ടെന്നെങ്ങാനും ഒടിഞ്ഞുവീണാലും കിളിക്കൊന്നും സംഭവിക്കില്ല, അത് ഏതു നിമിഷവും പറന്നുപോകാന്‍ പാകത്തിനാണ് ഇരിക്കുന്നത്..
നമ്മുടെ ലൌകീക സുഖങ്ങളിലുള്ള ആസക്തിയും അതുപോലെയാകണമത്രെ!
മതിമറന്ന് അങ്ങ് മുഴുകിയാല്‍ മരം ഒടിയുമ്പോള്‍ നാമും താഴെ വീഴും..
ഏതുനിമിഷവും തിരിച്ച് ഭഗവാനില്‍ പറന്നണയാന്‍ തയ്യാറായി ജീവിക്കുക.

ഭഗവാനാണ് എല്ലാം എന്നറിഞ്ഞ് ആത്മ്സംയമനത്തൊടെ ലൌകീകതയില്‍ മുഴുകുന്നവര്‍ക്ക് സന്തോഷമായി ജീവിക്കാം എന്നും..
എത്ര വലിയ ദുഃഖത്തില്‍ നിന്നും എളുപ്പം കരകയറാനാവും എന്നുമൊക്കെ ഭാഗവതം പറയുന്നു..

ഇതൊക്കെ മറന്ന് ലൌകീകതയില്‍ മാത്രം മുഴുകി ആര്‍മാദിക്കുമ്പോഴാണ്‍
ദുഃഖങ്ങള്‍ വരുമ്പോള്‍ തളര്‍ന്നുപോകുന്നതത്രെ!

ആത്മയും ചിലപ്പോള്‍ എല്ലാം മറന്ന്
അലസമായിരുന്നിട്ട് പിന്നെ കിടന്ന് കൈയ്യും കാലുമിട്ടടിക്ക്റുണ്ട്..

അതിനാവും മിക്കപേരും ഒരു ആത്മീയഗുരുവിനെ ആശ്രയിക്കുന്നതെന്ന് തോന്നുന്നു..

വല്യമ്മായി said...

പലപ്പോഴും ഈ ബ്ലോഗില്‍ കമന്റിട്ടുള്ളത് പോലെ ഉപാധികളില്ലാതെ സ്നേഹിക്കാന്‍ കഴിയട്ടെ.ശ്രീയോടും ഹന്‍‌ലല്ലത്തിനോടും യോജിക്കുന്നു.

വല്യമ്മായി said...

ശ്രീ@ശ്രേയസിനേയാണ് ഞാന്‍ ഉദ്ദേശിച്ചത് :)

ആത്മ said...

ഉപാധികളില്ലാതെ സ്നേഹിക്കുമ്പോഴാണ് നമുക്ക് സ്നേഹം തിരിച്ചു കിട്ടുന്നതും മനസ്സമാധാനമായി ജീവിക്കാന്‍ പറ്റുന്നതും ഒക്കെ അല്ലെ?,

എങ്കിലും..
നാമറിയാതെ നമ്മുടെ ഉപബോധമനസ്സ്
എല്ലാ ബന്ധങ്ങള്‍ക്കും ഒരു ഉപാധി വച്ചിട്ടുണ്ടെന്ന് തോന്നുന്നു..

അതല്ലെ ഭര്‍ത്താവ് എന്തുകാണിച്ചാലും സഹിക്കാം എന്നൊക്കെ ദൃഢതയോടെ ജീവിക്കുമെങ്കിലും.. ചിലപ്പോള്‍ നമ്മളറിയാതെ ചില പ്രവര്‍ത്തികള്‍ അക്സപ്റ്റ് ചെയ്യാനാകാതെ തളര്‍ന്നു പോകുന്നത്!

കൂട്ടുകാരോടും ഒക്കെ ഇങ്ങിനെ നാമറിയാതെ ചില നിബന്ധനകള്‍ കാണും.. അതല്ലെ, ഒരു വ്യക്തി നാം പ്രതീക്ഷിക്കുന്നതിനു വിപാരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ വിഷമിക്കേണ്ടി വരുന്നത്!

നിസ്വാര്‍ദ്ധമെന്ന് നാം കരുതുന്ന ഓരോ ബന്ധങ്ങളിലും നാം അറിയാതെ കുറെ സ്വാര്‍ദ്ധതകള്‍ ഒളിഞ്ഞിരിപ്പുണ്ടാകും..
നമ്മെ ഇഷ്ടപ്പെടുക, മറ്റുചിലരെ ഇഷ്ടപ്പെടാതിരിക്കുക എന്നിങ്ങനെ .

ഇതില്‍ നിന്നൊക്കെ രക്ഷനേടണമെങ്കില്‍ മനസ്സില്‍ ഈശ്വരനോടുള്ള പ്രേമം നിറയണം
(മനുഷ്യനോടായാലും മതി.. പക്ഷെ ആ പ്രേമം കാലം ചെല്ലുതോറും കുറഞ്ഞുവരില്ലേ.. !-സ്നേഹമല്ല കുറയുന്നത്, പ്രേമം)

ആത്മ എഴുതിയത് കൂടിപ്പോയോ
അമ്മായീ..

രണ്ടുദിവസമായി ആത്മീയവും ചെവിയില്‍ തിരുകിവച്ച് നടന്നതുകൊണ്ടാകും..ഇങ്ങിനെയൊക്കെ..:)

മാണിക്യം said...

ആത്മേ ഞാൻ പറഞ്ഞതിനാണൊ ഈ പോസ്റ്റ്? സുല്ല് ഇട്ടു എന്തായാലും നിരൂപണത്തിനു പോലും പഴുതില്ലാത്ത പോസ്റ്റ്! "ആത്മ** എഴുതുന്നപോലെ എഴുതിയാല്‍ മനസ്സ് അടിച്ചു തൂത്തു തീയിട്ടു ശുദ്ധി ചെയ്തപോലെ ആവും..
വെറുതെ മനസ്സില്‍ ഇട്ട് നീറ്റണ്ടല്ലോ ...." ഇതു ഇന്നു ഞാൻ ഇട്ട് പോസ്റ്റിൽ എഴുതി അതുകഴിഞ്ഞു വന്നപ്പോൽ ആണിതുകാണുന്നത് "സ്വാര്‍ത്ഥതെ ഉടലെടുക്കുമ്പോഴാണ് സ്നേഹബന്ധങ്ങള്‍ ശുഷ്ക്കിച്ചു പോകുന്നതെന്നു തോന്നുന്നു.."

വല്യമ്മായി said...

മാണിക്യം ചേച്ചി,സത്യം പറഞ്ഞാല്‍ ആത്മെച്ചി എഴുതുന്നത് കാണുമ്പോള്‍ എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്,ഇങ്ങനെ നിഷ്കളങ്കമായി മനസ്സ് അക്ഷരങ്ങളിലെക്ക് പകര്‍ത്താന്‍ കഴിയുന്നതെങ്ങനെ എന്ന് :)

തറവാടി said...

ഒരു വിമര്‍ശനമുണ്ട്: >>ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം, പിതാവിന് കുഞ്ഞിനോട് തോന്നാവുന്ന സ്നേഹം<< ഈ വരികളില്‍ ചിലതെല്ലാം മറഞ്ഞിരിക്കുന്നല്ലോ!

ബന്ധത്തെപറ്റി:

ഏറ്റവും പാവനമായ ബന്ധം സുഹൃത്‌ബന്ധമാണെന്നാണെന്റെ പക്ഷം, ഹായ്! പൂയ് 'സുഹൃത്' ബന്ധമല്ല വിവക്ഷിച്ചത്. ഈശ്വരനോടുള്ള സ്നേഹം പോലും കണ്ടീഷണലണ്, അപ്പോ പിന്നെ അമ്മ / അച്ഛന്‍ ബന്ധത്തെപറ്റി പറയാനുണ്ടോ! പണ്ടൊരു പോസ്റ്റെഴുതിയിരുന്നു ലിങ്ക് തപ്പട്ടെ ആ കിട്ടി :)

http://enchinthakal.blogspot.com/2008/12/blog-post_11.html

വല്യമ്മായി said...

ഈശ്വരാ എനിക്ക് നല്ലത് മാത്രം വരുത്തണെ എന്നോ എന്റെ ആഗ്രഹം(പണം/ജോലി etc) കിട്ടിയാല്‍ ഞാന്‍ ഈ കാണിക്ക ഇടാം/ഈ ദാനം /ബലി ചെയ്യാം എന്നോ പ്രാര്‍ത്ഥിക്കുന്നിടത്തേ ഈശ്വരനോടുള്ള സ്നേഹം ക്ണ്ടീഷണല്‍ ആകുന്നുള്ളൂ.

തറവാടി said...

സൂചിപ്പിച്ച ഈശ്വര സ്നേഹം ഏറ്റവും അടിത്തട്ടിലുള്ളതാണ്, ഒരു പരിചയക്കാരന്റെ ബന്ധം പോലും അതിലെത്രയോ ഉന്നതിയിലിരിക്കുന്നു.

കണ്ടീ‍ഷണല്‍ അല്ലാത്ത ദൈവ സ്നേഹം അഹം എന്ന അര്‍ത്ഥ/തലത്തിലുള്ളതാവുമ്പോള്‍ മാത്രമുള്ളതാണ്.
(വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്, ഒരു പക്ഷെ ശ്രേയസ്സിന് പറ്റിയേക്കാം), അത് സുഹൃത്ത് ബന്ധത്തേക്കാള്‍ പാവനമാണ്, എന്നാല്‍ ഓര്‍ക്കുക, ഒരു വ്യക്തിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അയാള്‍ തന്നെയാണ്!

Rare Rose said...

ആത്മേച്ചീ.,വായിക്കുന്നുണ്ടു ഈ വലിയ ചെറിയ കാര്യങ്ങള്‍ അഥവാ ചെറിയ വലിയ കാര്യങ്ങള്‍.അമ്മയും,കുഞ്ഞും തമ്മിലുള്ള ബന്ധമാണെന്നു തോന്നുന്നു സ്നേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും പൂര്‍ണ്ണതയുള്ളത്.ബാക്കിയുള്ള ബന്ധങ്ങളിലൊക്കെ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ചില നിര്‍ബന്ധബുദ്ധി കാണാം.പക്ഷേ വൃദ്ധ സദനത്തിലാക്കി തിരിഞ്ഞു നോക്കാതിരുന്നിട്ടും മക്കളെ കുറ്റപ്പെടുത്താതെ സ്നേഹിക്കുന്ന ചില അമ്മമാരുടെ സ്നേഹം കാണുമ്പോള്‍ തോന്നിപ്പോകുന്ന അത്തരം സ്നേഹത്തിനു ഉപാധികളേയില്ലെന്നു..

ആത്മ said...

മാണിക്ക്യത്തിന്റെ കമന്റും പിന്നെ ബ്ലോഗില്‍ പോയി പോസ്റ്റും ഒക്കെ വായിച്ച് ആത്മ കരച്ചിലോട് കരച്ചിലുമായി ഇരുന്നപ്പോള്‍ അതാ അമ്മായിയും..
ആത്മ വീണ്ടും കരയാന്‍ തുടങ്ങി..
അതാണ് ഈ പോസ്റ്റില്‍ എഴുതിയില്ലേ വെരി വെരി സെന്‍സിറ്റീവ് എന്ന്‌
ഇനി കരഞ്ഞതെന്തിനാണെന്നൊക്കെ മനനം ചെയ്തെടുക്കണം..

അങ്ങിനെ ആലോചിച്ചപ്പോള്‍ ഒരു തമാശ തോന്നി!
വിശന്നിരിക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ മുന്നില്‍ ഒരു മീന്‍ എടുത്തിട്ടുകൊടുത്താല്‍ അത് മ്യാവൂ എന്നും കരഞ്ഞുകൊണ്ട് പോയി ഭക്ഷിക്കാന്‍ ഓടും..
എന്നാല്‍ ഒരു കൊട്ട മീന്‍ മുന്നില്‍ വന്നു വീണാലോ?!
എന്തുചെയ്യണമെന്നറിയാതെ തിരിഞ്ഞോടും പിന്നെ ദൂരെപോയി നിന്ന് മ്യാവൂ എന്നും വിളിച്ച് കുറെ നേരം അന്തം വിട്ട് ഇരിക്കും..
അതുപോലെയൊക്കെയായിരുന്നു ഏകദേശം ആത്മയുടെ ഒരവസ്ഥ..

പിന്നെ ആലോചിക്കാതെ എന്തെങ്കിലും എഴുതിയാല്‍ ഇപ്പോള്‍ തോന്നിയ ഇഷ്ടമൊക്കെ ഇല്ലാതായിപ്പോകുമോ എന്ന ഭയം ഒക്കെയുണ്ടായിരുന്നു..


baakki pinne..

tharavaadijiyude commentum orupaat chinthikkaan vaka thannu!!
alpam kazhinjnj viSaamaayi maRupati ezhuthaam..:)

ആത്മ said...

Rare Rose,

angngineyuLLa 'parental love' okke
vaLare 'rare' aaNu..
ellaayitaththum paraathi.. paribhavangaL..

ente malayalam font entho patti.
samayavum athra anukoolavumalla..
pinneet vann baakki ezhuthaam TTo..:)

തറവാടി said...

ആത്മേച്ചീ, എന്തായാലും മറുപടി പറയാന്‍ പോകുകയല്ലെ, ഈ പോസ്റ്റും കൂടി വായിച്ചോളൂ എന്നിട്ട് ഒരുമിച്ചിങ്ങട്ട് തന്നോളൂ,

തല്ലരുതെന്ന് മാത്രം ;)

http://enchinthakal.blogspot.com/2008/12/blog-post.html

ആത്മ said...

തറവാടിജീ,:)

മറുപടിയെല്ലാം കൂടി അടുത്ത പോസ്റ്റാക്കി ഇട്ടു.. സമയം കിട്ടുമ്പോള്‍ വായിക്കൂ..