Thursday, March 4, 2010

ബ്ലോഗ്.. ചെടി.. മനസ്സമാധാനം..

ആത്മ ഒന്നു തീരുമാനിച്ചുറച്ചു! എന്തുവന്നാലും ബ്ലോഗ് എഴുതിക്കൊണ്ടേ ഇരിക്കും എന്ന്..കമന്റ് കിട്ടുമോ ഇല്ലയോ എന്ന ടെൻഷൻ പാടെ ഉപേക്ഷിക്കാൻ പോകുന്നു.. (കമന്റ് കിട്ടുന്നത് ഒക്കെ ഒരു ഭാഗ്യക്കുറി കിട്ടുന്നപോലെ എന്നു കരുതി വല്ലപ്പോഴും ഒക്കെ സന്തോഷിക്കുകയും ചെയ്യാമല്ലൊ!)

ബ്ലോഗ് എന്നും എഴുതും എന്നു തീരുമാനിക്കാൻ കാരണം, ഇപ്പോൾ എല്ലാവരും ട്വിറ്റർ, എന്നൊക്കെ പറഞ്ഞ് കൊച്ചു കൊച്ച് കാര്യങ്ങൾ എഴുതി കൂട്ടുകാരോടൊക്കെ ഷെയർ ചെയ്യുന്നില്ലേ.. അതുപോലെ ആത്മയ്ക്ക് പ്രത്യേകിച്ച് കൂട്ടുകാരില്ലെങ്കിലും അജ്ഞാതരായ ആരെങ്കിലുമൊക്കെ അറിയാനും വായിക്കാനും എന്നപോലെ എഴുതാൻ ഒരു രസം.. ട്വിറ്ററിൽ കുറച്ചല്ലേ എഴുതാൻ പറ്റൂ.. തൽക്കാലം ഈ ബ്ലോഗ് ഒരു വലിയ ട്വിറ്റർ ആയി കണക്കാക്കിയാലും മതി..

ഇന്നലെ തീരെ മനസ്സമാധാനമില്ലായിരുന്നു ബ്ലോഗേ.. കാരണം സ്ഥിരമായി പോയി വായിക്കുന്ന ഒരു പേജ് ഇന്നലെ ശൂന്യമായി കിടക്കുന്നു! എന്തുപറ്റീ എന്നും കരുതി ഇമാജിനേഷനോട് ഇമാജിനേഷൻ.. ഈ ഇമാജിനേഷൻ നടത്താൻ നികുതിയോ ലൈസൻസോ പ്രായപരിധിയോ ഒന്നും ഒന്നും വേണ്ടാത്തതാണ് ഒരു കഷ്ടം! അങ്ങിനെ ആലോചിച്ചാലോചിച്ച് തല പുണ്ണായപ്പോൾ പിന്നെ പോയി കിടന്ന് ഉറങ്ങി..

ഇന്ന് രാവിലെ നല്ല തലവേദന! പക്ഷെ, ബ്ലോഗെഴുതാതെ ജീവിക്കാൻ പറ്റുമോ?! സാധാരണ മനുഷ്യരെ ഒരുദിവസം കണ്ടില്ലെങ്കിലും സഹിക്കാം.. ഒരുദിവസം കുളിച്ചില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും സഹിക്കാം.. ബ്ലോഗിൽ സ്ഥിരമായി സംഭവിക്കുന്നതൊന്നും സംഭവിച്ചില്ലെങ്കിൽ മനസ്സിന് എന്തൊരാക്രാന്തമാണെന്നോ?!

ഇനി അല്പം കഴിഞ്ഞ് ഒരു ചെമ്പകം എടുത്ത് മാറ്റി നടണം. പണ്ട് വളരേ മോഹത്തോടെ പോയി വാങ്ങി നട്ടതാണ്.. ഇന്നാളിൽ ഒരാൾ വീട്ടിൽ വന്ന് പറയുകയാണ്, ചെമ്പകം വീട്ടിൽ നടുന്നത് വീട്ടമ്മയ്ക്ക് ദോഷമാണത്രെ! ഇത്രയും നാൾ, “എന്നു പൂക്കും? എന്നു പൂക്കും? എന്നും ചോദിച്ച് അടുത്ത് ചെന്നിരുന്ന് കിന്നാരം പറഞ്ഞിരുന്ന വീട്ടമ്മ തന്നെ അതിനെ ഇനി മാറ്റി നട്ടും പിഴുതും ഒക്കെ കഷ്ടപ്പെടുത്തണമല്ലൊ എന്ന ദുഃഖം..” പിന്നെ കുറെ സ്വപ്നങ്ങൾ തകർന്നതിന്റെ വിഷമം!

ഒരു ചെമ്പകം ഒരു വിധം മരമായി നിൽക്കയാണ് അത് പൂത്തു തുടങ്ങീട്ട് വേണം ‘ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ പണ്ടൊരിക്കലൊരു വീട്ടമ്മ..’ എന്നൊക്കെ പറഞ്ഞ് അതിന്റെ മൂട്ടിൽ ചെന്നിരുന്ന് സ്വപ്നം കണ്ട്.. അതിന്റെ പൂ‍മണത്താൽ ഉന്മത്തയായി സകലതും മറന്ന് ഇരിക്കാൻ, എന്നൊക്കെയുള്ള വ്യർത്ഥമോഹങ്ങൾ തകർന്നതിന്റെ ഒരു വിഷാദം.. അങ്ങിനെ ഒരുപാട് സ്വപ്നങ്ങൾ ഈ ചെമ്പകത്തെ പറ്റി നെയ്തതായിരുന്നു. ചെമ്പകത്തോടൊപ്പം എല്ലാം തകരും...

ഈ പറച്ചിലുകാരെ കൊണ്ട് തൊറ്റു..! ഇന്നാളിൽ ഒരാൾ പറഞ്ഞു, നാരകം നട്ടാൽ ഒരുപക്ഷെ നാരകം പട്ടുപോയാൽ നട്ടയാളും പട്ടുപോകുമത്രെ! പിറ്റേന്ന് തന്നെ നാരകം മൂടോടെ പൊക്കിയെടുത്ത് വെളിയിൽ കൊണ്ടു വച്ചു. സത്യത്തിൽ, ‘ആരും തൊടരുത്.. നടരുത്..’ എന്നൊക്കെ ഒരു പരസ്യം കൊടുക്കേണ്ടതായിരുന്നു. പക്ഷെ, എന്തോ മനസ്സ് കേൾക്കുന്നില്ല അന്ധവിശ്വാസമില്ലാത്തോരെങ്കിലും ജീവിച്ചോട്ടെ എന്നു കരുതിയാകും(?)

പിന്നെ കേട്ടു (ഫെൺഷൂയി), വാഴ നല്ലതല്ല, നെഗറ്റീവ് എനർജി തരും.. കടലാസ് ചെടി നല്ലതല്ല.. റോസ് തുടങ്ങി മുള്ളുചെടികൾ ഒക്കെ മനുഷ്യർക്ക് ദോഷം വരുത്തും അത്രെ! അതു പിന്നെ ശരിയായിരിക്കാം.. മുള്ളുകുത്തുമെന്ന് വീട്ടിലുള്ളവർക്കും പുറത്തുനിന്ന് വരുന്നവർക്കും ഭയക്കേണ്ടല്ലൊ.

പിന്നെ, ഒരു മുരിങ്ങ നടാമെന്നു വച്ചാൽ അതും ദോഷമാണത്രെ! ഇനീം ഉണ്ട്..

ദോഷം പറയുമ്പോൾ ഗുണങ്ങളും പറയണ്ടേ?.. ചെമ്പരത്തി, പിച്ചി, മുല്ല, തുടങ്ങി നിർദോഷമായ ചെടികൾ ധാരാളം ഉണ്ട്...

ഇപ്പോൾ മതിയാക്കുന്നു... പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ലാതെ ബ്ലോഗെഴുതുമ്പോൾ വലയുന്നത് ഒടുവിലാണ്.. തലേക്കെട്ട് ആലോചിച്ച്.. ഇതിനെ തൽക്കാലം നമുക്ക് ബ്ലോഗ് ചെടി മനസ്സമാധാനം എന്നൊക്കെ വിളിക്കാം അല്ലെ,

14 comments:

Raji said...

മുറ്റത്ത്‌ അല്ലേ ചെമ്പകം നട്ടത്...അതുകൊണ്ട് യാതൊരു ദോഷവും വരാനില്ലാ..ആരെങ്കിലും പറയുന്നത് കേട്ടു എന്തിനാ ചെടി പിഴുതു മാറ്റുന്നത്??.

കണ്ണനുണ്ണി said...

ഇങ്ങനെ പരെയുന്നവരെ കൊട്നു വല്യ കഷ്ടാ
ഞാന്‍ വീട്ടു മുട്ടത്തു ഒരു തൊടി ഉണ്ടാക്കി .. അതില്‍ ആമ്പല് വളര്‍ത്തി , ചുറ്റും പുല്ലു പിടിപ്പിച്ചു, അതിനും പുറത്തു ഒരു ചുറ്റു ബന്ഗിയുള്ള ചെടി ഒക്കെ വെച്ച്. ആര് കണ്ടാലും ഒന്ന് നോക്കുന്ന പോലെ ആക്കി ഒരിക്കല്‍..
ഒരാള്‍ അപ്പൊ വന്നു അമ്മേട്‌ പറയ്യാ..വീടിന്റെ തെക്ക് ഭാഗത്ത്‌ ജലാശയം പാടില്യാത്രേ..
പോരെ..എല്ലാം എടുത്തു കളഞ്ഞു..:( ഇപ്പൊ അവിടെ ഒന്നുവില്ലാതെ കിടക്കുന്നു.

മാറുന്ന മലയാളി said...

മനുഷ്യന്‍ തന്നെ ഈ ഭൂലോകത്തിന് നല്ലതല്ല......പിന്നാ ചെമ്പകം.......:)

ആത്മ said...

രാജി, :)
എങ്കിപ്പിന്നെ രാജി പറയുന്നതു കേട്ട് ചെടി അവിടെ തന്നെ നിർത്തിയേക്കട്ടെ?! ആത്മയ്ക്ക് ഒന്നും സംഭവിക്കില്ല എന്ന് രാജിക്ക് ഉറപ്പുണ്ടാവും അല്ലെ,
അതിന് ആത്മ കരുതുന്ന രാജിയാണോ ഈ രാജി എന്നുകൂടി ഇനിയും വ്യക്തമല്ല. പിന്നെ എങ്ങിനെ വന്ന് ചോദിക്കാൻ?! ഏതിനും ചെമ്പകം കുറച്ചുനാൾ കൂടി കഴിഞ്ഞ് മാറ്റാം.. അല്ലെ,

ആത്മ said...

അതെ ജലാശയം ചില വശങ്ങളിലൊക്കെ വച്ചാൽ ഭയങ്കര ദോഷമാണെന്ന് ഫെങ്ങ്ഷൂയ് പറയുന്നു..
ആത്മയ്ക്ക് അതുകൊണ്ട് വെള്ളത്തിന്റെ പടം പോലും വയ്ക്കാൻ ഭയമാണ്..:)

ആത്മ said...

മാറുന്ന മലയാളി, :)
ശരിയാണ്! നല്ലതല്ലെന്ന് കരുതിയാൽ നല്ലതാവില്ല.
നല്ലതാണെന്ന് കരുതിയാൽ നല്ലതായും വരുമായിരിക്കും.. അല്ലെ,

Rare Rose said...

ചെമ്പകപ്പൂമൊട്ടിനുള്ളില്‍ വസന്തം വന്നൂ എന്നൊക്കെ പാടിയിരിക്കാന്‍ നേരം ഒരാള്‍ വന്നു കുറ്റം പറയുമ്പോള്‍ എന്താ ചെയ്യുക അല്ലേ.:(

പിന്നെ റോസാപ്പൂ വരെ പ്രശ്നക്കാരിയാണെന്നു പ്രയുന്നത് ശരിയാണോ.എത്ര വീടുകളിലാണു റോസൊക്കെ വളര്‍ത്തുന്നതു..മുള്ളു പാവത്തിനു പ്രകൃതി കൊടുത്ത ഒരു പ്രതിരോധമല്ലേ.:)

Raji said...

ചേച്ചി ഇഷ്ടമുള്ള പൂച്ചെടികള്‍ ഒക്കെ മുറ്റത്ത്‌ നടൂ.അതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല...ആളുകള്‍ നൂറു അഭിപ്രായം പറയും...മനസ്സിന് സന്തോഷം തരുന്ന, മറ്റുള്ളവര്‍ക്ക് ഉപദ്രവം ആവാത്ത എന്തും ചെയ്യാം എന്നാണ് എന്റെലൈന്‍..


പിന്നെ, ഞാന്‍ പല തവണ വ്യക്തമാക്കിയതാണല്ലോ..നമ്മള്‍ തമ്മില്‍ നേരിട്ട് പരിചയം ഇല്ല..ബ്ലോഗിലൂടെ അല്ലാതെ..:)...വിശ്വസിക്കൂ ചേച്ചി..

ആത്മ said...

Rare Rose,

ROsaappoo Sariyallennu paRayaan kaaraNamenthaaNennO?, athinu adhikadivasam vitarnnu nilkkaanaavillathre!
pakshe, Orchid inum enthO kuzhappamuNtennu kETTu..!
mansushyaril pOlum ellaam thikanjnjavarilla , pinneyaaNu
paavam chetikaL alle,(katappaad-maarunna malayali)

Rare Rose enna pErine patti ippOzhaaNu Orththath! saaramilla,
namukk ROsaappoovine nalla mitukki kuttiyaayittu karuthaam tto vishamikkaNta..:)

[bhaagyavum bhaagyakkEtum okke ezhuthi, dhaa alpam munp ente computter kEtaayi. pinne ee computteRil vann mozhiyokke install cheythittum malayaLam varunnilla.. athaaNu paRayunnath.. naamonnu ninaykkum dhaivam mattonn vidhikkum...innale 'enthuvannaalum bLOg ezhuthum' ennokke veeravaadham atichchillE..innithaa thappippeRukki ezhuthunnu...)

ആത്മ said...

Raji, :)

aathma enthaayaalum 100% viSwasikkilla. vENamenkil oru 60% viSwasikkaam.. kaaraNam chEchchi ennu viLikkumpOL nEril aarO ingngine viLichchu kETTa pOle. ezhuththil Sabdham illenkilum aathma chilappOzhokke kELkkunnapOle...

"ellaam maayaajaalam..." (cinema paaTT )

ശ്രീ said...

ഇങ്ങനെ ഓരോരുത്തരായി ഓരോന്ന് പറയുന്നത് കേട്ട് അതൊക്കെ ഒഴിവാക്കാന്‍ തുടങ്ങിയാല്‍ പട്ടിണി കിടക്കേണ്ടി വരും ട്ടോ ചേച്ചീ...


[കമന്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഈ ബ്ലോഗ് അഗ്രഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യാറില്ലേ?]

ആത്മ said...

ശരിയാണ് ശ്രീ! :)
പക്ഷെ, എന്തുചെയ്യാൻ ചിലപ്പോഴൊക്കെ അനുസരിക്കാതിരുന്നാലും ഓരോ ഭയങ്ങൾ‌..

എനിക്ക് എന്റെ പോസ്റ്റുകൾ തനി മലയാളം ആഗ്രഗേറ്ററിൽ വരുന്നുണ്ടെന്നറിയാം.. പിന്നെ ഏതു ആഗ്രഗേറ്ററിലാണു വരേണ്ടത്?! ചിന്ത ആഗ്രഗേറ്ററിൽ ഇടാൻ എനിക്ക് അറിയില്ല..

ശ്രീ said...

ചിന്തയില്‍ വരാന്‍ paul@chintha.com ലേയ്ക്ക് ഒരു മെയിലയച്ചാല്‍ മതി ചേച്ചീ...

പിന്നെ, സൈബര്‍ജാലകത്തിലേയ്ക്ക് ദാ ഇതൊന്നു നോക്കൂ.

മാണിക്യം said...

ചമ്പകപുരാണം നന്നായി. മനുഷ്യനോളം ദോഷം ചെമ്പകം ചെയ്യില്ല.....ബോഗ് എഴുതാതെ ജീവിക്കുന്നതിലും വിഷമം ആണു ബ്ലോഗ് വായിക്കതെ കഴിയുന്നത് അത്മേ മനസ്സില്‍ ഒന്നും ഇട്ടു വച്ചേക്കണ്ട സധൈര്യം എഴുതിക്കോ വായിക്കാന്‍ ഞാന്‍ ഇവിടെ ഒക്കെയുണ്ട് ...