Monday, March 29, 2010

പറയാത്തവ...

പുലര്‍കാലേ പൂത്തു വിടര്‍ന്ന പൂക്കളുടെ
കാതില്‍ രഹസ്യമായി ചോദിച്ചു,
നിങ്ങള്‍ എനിക്കായല്ലെ വിടര്‍ന്നത്?
അവ തലകുലുക്കി സമ്മതിച്ചു,
അതെ
പക്ഷെ, വൈകിട്ട് കൊഴിഞ്ഞുവീണു!
ദുഃഖത്തൊടെ നോക്കുമ്പോള്‍
കരഞ്ഞു തളര്‍ന്ന മിഴികളുമായി ഒരു ചിത്രശലഭം പറഞ്ഞു,
ആ പൂവ് തനിക്കുവേണ്ടികൂടിയായിരുന്നു വിടര്‍ന്നത് എന്ന്

രാവിലെ വാനില്‍ കണ്ട സൂര്യനോട് ചോദിച്ചു,
അങ്ങ് എനിക്ക് മാത്രം വെളിച്ചവുമായല്ലെ
എത്തിയത്?
അദ്ദേഹം മനോഹരമായി പുഞ്ചിരിച്ചു നിന്നു
ഒടുവില്‍ വൈകിട്ട് വിടചൊല്ലി പിരിഞ്ഞു
അപ്പോള്‍ വാനത്തുകണ്ട ചന്ദ്രന്‍ പറഞ്ഞു,
സൂര്യന്‍ തനിക്കുവേണ്ടിയാണ് ഉദിക്കുന്നത് എന്ന്!

ഒഴുകുന്ന പുഴയോട് ചോദിച്ചു,
നിങ്ങള്‍ കലപിലയായി ഒഴുകുന്നത്
എന്നെ സന്തൊഷിപ്പിക്കാനല്ലെ എന്ന്
പക്ഷെ ഒടുവില്‍ നദി പറഞ്ഞു,
പുഴ ഒഴുകിയത് തന്നിലേക്കണയാനായിരുന്നു എന്ന്!

വീശുന്ന കുളിര്‍ കാറ്റിനോടും ചോദിച്ചു,
നീ വീശുന്നത് എനിക്കും മാത്രം വേണ്ടിയല്ലെ എന്ന്
കാറ്റു പറഞ്ഞു, തീര്‍ച്ചയായും
പക്ഷെ പിന്നീട് പൂക്കള്‍ പറഞ്ഞു,
കാറ്റു വീശിയത് അവര്‍ക്കു വേണ്ടിയായിരുന്നുവത്രെ!

13 comments:

Kalavallabhan said...

ഈ എഴുത്ത്‌ എനിക്കു കൂടിയല്ലേ ?

ആത്മ said...

അതെ!


കെട്ടുപിണഞ്ഞു കിടക്കുന്ന മനുഷ്യ ബന്ധങ്ങളില്‍ നിന്നും നമുക്കായി മാത്രം ഒന്നെടുക്കാന്‍ ആവില്ലല്ലൊ,

എങ്കിലും വെറുതെ ആശിച്ചുപോകും
എനിക്കായ് മാത്രം
സൂര്യനുദിച്ചെങ്കില്‍..
എനിക്കായമ്പിളീ വിടര്‍ന്നെങ്കില്‍...

ഒടുവില്‍ എനിക്കായി മാത്രം ഉദിച്ചില്ലെങ്കിലും സൂര്യനെ ഒരുനോക്കു കാണാതെ ജീവിക്കാനാവില്ലെന്ന അവസ്ഥ വരും...
ആത്മസമര്‍പ്പണം..! ആത്മസമര്‍പ്പണം!..:)

വല്യമ്മായി said...

മറ്റുള്ളവര്‍ നമുക്കായി ഒന്നും ചെയ്യുന്നില്ലെങ്കിലും അവരെ നോക്കി ചിരിക്കാന്‍ കഴിഞ്ഞാല്‍,അവരെ മനസ്സ് തുറന്ന് സ്നേഹിക്കാന്‍ കഴിഞ്ഞാല്‍, നമ്മള്‍ നമുക്കായല്ല എല്ലാവര്‍ക്കും വേണ്ടിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ എല്ലാം നന്നായി വരും.

വല്യമ്മായി said...

ഇന്നലെ രാത്രി പുറത്ത് പോയി വരുമ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങളൊക്കെ വിട്ടില്‍ കയറിക്കോ ഞാനീ ചന്ദ്രനെ ഇത്തിരി നെരം നോക്കി നിന്നോട്ടെ എന്ന്,പക്ഷെ അവരൊക്കെ എന്റെ കുടെ അവിടെ തന്നെ നിന്നു,എന്നിട്ടൊരാള്‍ പറയുകയാ,ഈ ചന്ദ്രന് പണ്ടത്തേക്കാള്‍ വെളിച്ചം കുടുതലാണല്ലോ എന്ന് :)

മാണിക്യം said...

ആത്മേ പെട്ടന്ന് ഒരു പഴയ പാട്ട് മനസ്സില്‍.ശ്രീകുമാരന്‍ തമ്പി 1970-ല്‍‌ രക്തപുഷ്പം എന്ന ചിത്രത്തിനു വേണ്ടി എഴുതിയത് ..................... “ നീലാകുട നിവര്‍ത്തി വാനം എനിക്കു വേണ്ടി നീളേ പൂ നിരത്തി ഭൂമി എനിക്ക് വേണ്ടി.... എല്ലാം എല്ലാം എനിക്ക് വേണ്ടി. എനിക്ക് വേണ്ടി”. ...................................നല്ല പാട്ട് ആണ്. ................................................................. സ്നന്തം എന്ന പദത്തിനെന്തര്‍‌ത്ഥം? അതു കൊണ്ട് എല്ലാം എല്ലാവരുടെതും ആവട്ടെ അതെ സമയം എന്റെത് എന്ന മായ മനസ്സില്‍ നില്‍ക്കട്ടെ.അല്ലേ? .

SantyWille said...

great imagination! nalla kalpanikatha!

ആത്മ said...

ഈ ചന്ദ്രന്റെ ഒരു കാര്യം..! അല്ലെ, വലിയമ്മായീ..:)

ആത്മ said...

"അതു കൊണ്ട് എല്ലാം എല്ലാവരുടെതും ആവട്ടെ അതെ സമയം എന്റെത് എന്ന മായ മനസ്സില്‍ നില്‍ക്കട്ടെ.അല്ലേ?"

അതെ! :)

ആത്മ said...

SantyWille,

നന്ദി! :)

Raji said...

ചേച്ചിക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ കഴിയുന്നുണ്ടല്ലോ...:)....നല്ല എഴുത്ത്..

ആത്മ said...

നന്ദി! :)

Jishad Cronic™ said...

നന്നായിട്ടുണ്ട്...

ആത്മ said...

പ്രോൽസാഹനത്തിനു വളരെ വളരെ
നന്ദി! :)