Sunday, March 28, 2010

ദൈവത്തിന്റെ വികൃതികൾ!

ഈ കമ്പ്യൂട്ടറിൽ ആണ് ആത്മയ്ക്ക് എഴുത്ത് വരുന്നത്. ഈയ്യിടെയായി ഇത് ചിലപ്പോഴൊക്കെ ഓൺ ആകാൻ കൂട്ടാക്കുന്നില്ല. അതുകൊണ്ട് എഴുത്തും ചുരുങ്ങി വരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഓൺ ആയ കമ്പ്യൂട്ടറിനെ അതുകൊണ്ട് ഓഫ് ആക്കാൻ മടിച്ച് അങ്ങിനെ തന്നെ വച്ചിരുന്നു.. പാവം..

ഇനി എഴുതാൻ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങളൊക്കെ തപ്പിയെടുത്തു നോക്കട്ടെ, ഇന്നലെ ട്വിറ്ററിൽ എഴുതീലേ, അതിനെപ്പറ്റി തന്നെ തുടങ്ങാം..

ഒരപകടം.. അത് അല്പം സീരിയസ്സ് ആയിരുന്നു.. ആത്മ നേരിൽ കണ്ടില്ലെങ്കിലും അത്മ കണ്ണടയ്ക്കുമ്പോഴൊക്കെ ആ സീൻ തന്നെ തെളിയുന്നുണ്ടായിരുന്നു. ഭയപ്പെട്ട് കണ്ണുതുറക്കും.. മറ്റുള്ളവരുടെ സന്തോഷങ്ങൾ അവർക്ക് വിട്ടുകൊടുത്ത് മനസ്സിനെ നിയന്ത്രിച്ചെടുക്കാനാകുമെങ്കിലും ചിലപ്പോഴൊക്കെ അവർക്ക് വിഷമങ്ങളുണ്ടാകുമ്പോൾ അത് തന്റേതാണെന്ന് കരുതി ഞടുങ്ങിപ്പോകുന്നു..! കൂടുതൽ എഴുതാൻ സാധിക്കുന്നില്ല.. അറിയില്ല.. എഴുതുന്നില്ല.. (അത്രക്ക് എന്റേതായിപ്പോയി..)

അടുത്ത വിഷയം..

ആത്മ ആത്മയുടെ ഒരു ഫോട്ടോ ഫേസ് ബുക്കിൽ ഇടാൻ നോക്കി. വർക്കത്തുള്ള ഒറ്റഒരെണ്ണം ഇല്ല! വെളിയിലത്തെ ജീവിതത്തിൽ ഒരുക്കത്തിനൊന്നും പ്രാധാന്യം നൽകാതെ നടക്കുന്ന ആത്മ (പക്ഷെ, നമ്മുടെ പൌലോച്ചായൻ പറഞ്ഞ ലക്ഷണമാണെന്ന് ആത്മ അങ്ങ് തീരുമാനിച്ചു) ഇനി കമ്പ്യൂട്ടറിനെ കാണിക്കാനായി ബ്യൂട്ടിപാർലറിൽ പോണോ?, അതും ഈ വയസ്സിൽ?!

എങ്കിലും..

ആത്മ മനസ്സിൽ കരുതി..

അല്പം തടിയെങ്കിലും കുറയ്ക്കണം അല്ലെങ്കിൽ മഹാ വൃത്തികേട്!

പിന്നെ ഇനി അല്പം കൂടിയൊക്കെ ഒരുങ്ങി നടക്കണം..

വേഷവും അല്പം കൂടി മോഡേൺ ഒക്കെ ആക്കാം..

അങ്ങിനെ ആഗ്രഹങ്ങളുടെ പട്ടിക നീളുമ്പോൾ.. അതാ ‘അത്യാഗ്രഹം’ തലപൊക്കുന്നു..!

എങ്കിപ്പിന്നെ ഒരല്പം പൊക്കം കൂടി..

പിന്നെ കുറച്ച് പ്രായം കൂടി കുറച്ചാലോ..?!, എന്നിങ്ങനെ നീണ്ട് നീണ്ട് പോകുന്നു..

‘ആത്മേ ഇത് യധാർത്ഥജീവിതത്തിലെ കാര്യമണേ! അത് കമ്പ്യൂട്ടറിലെ പോലെ എഡിറ്റിംഗ് പിന്നെ റീഎഡിറ്റിംഗ് ഒന്നും സാധ്യമല്ല.. ദൈവം അതിനൊട്ട് തയ്യാറുമല്ല..’

എങ്കിലും അദ്ദേഹം സ്വപ്നങ്ങളിൽ വന്ന് നല്ല ഡീസന്റ് രീതിയിൽ ഈ എഡിറ്റിംഗും ഒക്കെ ചെയ്യുന്നുണ്ട്.. അല്പം മുൻപ് ആത്മ ബ്ലോഗെഴുതാൻ സാധിക്കാത്തതിന്റെ വിഷമവും, വീട്ടുജോലിയും റെസ്റ്റില്ലായ്മയും എല്ലാം കൂടി തളർത്തി, ചത്തപോലെ കിടക്കുകയായിരുന്നു.. അപ്പോൾ ഒരു സ്വപ്നം കണ്ടു.! ദൈവത്തിന്റെ വീഡിയോ/സ്വപ്ന എഡിറ്റിംഗ് നോക്കൂ..!

ദൈവത്തിനെ വികൃതികൾ..!

സ്വപ്നത്തിലൂടെ ദൈവം ആത്മേം ആത്മേടെ അമ്മയിയും പരിവാരങ്ങളും ഒക്കെയുള്ള ഒരു സീൻ കട്ട് ചെയ്ത് ഒരു ഭാഗം അങ്ങ് ദൂരെ ആത്മ പണ്ട് പഠിച്ച് ഒരു സ്കൂളിന്റെ മുൻപിൽ കൊണ്ട് ചേർത്ത് വച്ചു.! മറ്റേ പകുതിയിൽ ആത്മയുടെ ഒരു പണ്ടത്തെ ടീച്ചറും പിന്നെ ആത്മ മതിക്കുന്ന നല്ല ഒരു പെൺകുട്ടി നല്ല പക്വതയുള്ള ടീച്ചർ ആയി അങ്ങിനെ ഗമയിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ഈ പകുതി പടത്തിലേക്ക് നോക്കി ആത്മയെ തിരിച്ചറിയുന്നു! അവളിലും ഒരു മര്യാദകലർന്ന തിരിച്ചറിവ് ഉണ്ടാകുന്നു.. ആത്മ ആശ്വസിക്കുന്നു.. അപ്പോൾ ആത്മ തീരെ തറയല്ലാ...തീർന്നു! ശുഭം!

ഇനി ദൈവത്തിന്റെ അടുത്ത എഡിറ്റിംഗ്!

ഇപ്രാവശ്യം അദ്ദേഹം വളരെ വിദഗ്ധമായാണ് ആത്മയുടെ സ്വപ്നങ്ങളും യാധാർത്ഥ്യങ്ങളും പാസ്റ്റ് ടെൻസും പ്രസന്റ് ടെൻസും ഒക്കെ കൊണ്ട് ഫോട്ടോ/വീഡിയോ എഡിറ്റിം നടത്തിയത്..!

ആത്മ ഏതോ നല്ല ഒരു സ്ക്കൂളിൽ ജോലി ചെയ്യുകയായിരുന്നു.. അവിടെ നല്ല വിവരമുള്ളവരും ഏഷണിക്കാരും ഒക്കെയുള്ള ടീച്ചേർസ് ഉണ്ട്.. ആത്മയുടെ മകളും അവിടെയാണ് പഠിക്കുന്നത്. മകൾ നന്നായി പഠിക്കുന്നുണ്ട്.. ഒരു ഭയങ്കര ഏഷണിക്കാരി ടീച്ചർ ആത്മയെ കടന്നു പോകുമ്പോൾ പെട്ടെന്ന് വെട്ടി തിരിഞ്ഞ് പറയുന്നു, “ഇത്തവണ മാഗസീനിൽ വന്ന കവിത/കഥ നന്നായിരുന്നു.. (എന്തോ ഫിലോസഫി പോലെ ഒന്നായിരുന്നു. ‘ഇന്നലെയോളമെന്തെന്നറിഞ്ഞീലാ..’ എന്നും.. ‘മാളികമുകളേറിയ മന്നന്റെ എന്നുമൊക്കെയുള്ള..’ ഏതിനും അത് അവർക്ക് നന്നായി ഇഷ്ടമായി!) എന്ന് പറയുന്നു.

ആത്മയ്ക്ക് അവരെ സന്തോഷിപ്പിക്കാനും ശ്രദ്ധിപ്പിക്കാനും കഴിഞ്ഞ സംതൃപ്തി! അപ്പോൾ എഴുത്തുകൊണ്ട് ഗുണമുണ്ട്! എന്നും പറഞ്ഞ് തിരിച്ച് മകളുടെ ഹോസ്റ്റലിൽ കയറാൻ നോക്കുമ്പോൾ വഴികാണുന്നില്ല.! ഏതൊക്കെയോ വഴികളിലൂടെ കയറി അകത്തു കടന്ന് നോക്കുമ്പോൾ അതൊരു മെൻസ് ഹോസ്റ്റലായിരുന്നു! പുറത്ത് ആൺകുട്ടികളുമായി സല്ലപിച്ചുകൊണ്ട് നിന്നിരുന്ന ഗാർഡ് ആത്മേ കണ്ട് അന്തം വിടുന്നതിനിടയിൽ ‘ന്യൂകമർ’ എന്ന വിഡ്ഢിവേഷം അഭിനയിച്ച് “ അയ്യോ ഇത് ആണുകുട്ടികളുടെ ഹോസ്റ്റലായിരുന്നോ?! എനിക്കെന്റെ മകളുടെ ഹോസ്റ്റലിൽ പോകണമായിരുന്നു..” എന്നൊക്കെയുള്ള ആത്മയുടെ പരിഭ്രാന്ത പ്രകടനത്തിൽ മനം അലിഞ്ഞ അയാൾ ആത്മയെ വേലിചാടി (ചാടാൻ പറ്റുന്ന ഒന്ന്!) പുറത്തുപോകാൻ അനുവദിക്കുന്നു..

പിന്നീടും വഴിതെറ്റലുകളാ‍യിരുന്നു സ്വപ്നം നിറയെ..!

ഏതോ ഒരു അമേരിക്കൻ നടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു ടവറിനു മുകളിൽ തനിച്ച് കയറിപ്പോകുന്ന ഒരു രംഗം സിനിമയിലാക്കാൻ‌വേണ്ടി കഷ്ടപ്പെടുകയായിരുന്നു. സ്വാഭാവികതയ്ക്ക് വേണ്ടി ചുറ്റും സുരക്ഷിതത്വം ഒന്നും ഏർപ്പെടുത്താതെ അവരുടെ ലോലമായ വിരലുകളാൽ അവർ അള്ളിപ്പിടിച്ച് ഏറ്റവും മണ്ടയിൽ എത്തുന്നു. (ഒപ്പം ആത്മേം അവിടേ എത്തി! ആത്മയും അവരുടെ ടെൻഷൻ/ഭയം അനുഭവിക്കുന്നു..! ആത്മ എന്തിനവിടെ എത്തിയതെന്നോ, ഈ എഡിറ്റിം എന്തിനു ചെയ്തതെന്നോ ദൈവം തമ്പുരാനേ അറിയൂ‍..!) അതോടെ പിന്നെ ലൈറ്റ്.. ക്യാമറ.. ആക്ഷൻ.. എല്ലാം തീർന്ന്, അവർ എല്ലാവരും ചേർന്ന് അർമാദിക്കുന്നതാണ് അടുത്ത സീൻ!

ആത്മേ പിന്നെ അവിടെനിന്നും വഴിതെറ്റിച്ച് ദൈവം മറ്റെവിടെയോ കൊണ്ടാക്കി..!

ഒരപരിചിതമായ സ്ഥലം..! അവിടെയങ്ങിനെ പെട്ടുകിടക്കുമ്പോൾ പെട്ടെന്നതാ മുകളിലത്തെ വീട്ടിലെ തീരെ വയ്യാതെ കിടന്ന ഒരു വയസ്സൻ അങ്കിൾ അദ്ദേഹത്തിന്റെ ‘കരോക്കെ’യുടെ വാദ്യോപകരണങ്ങൾ നിരത്തി എന്റെ മകളെ പാടാൻ വിളിക്കുന്നു. ഒപ്പം അദ്ദേഹവും പാടുന്നു.. അപ്പോൾ അകത്തു നിന്നും തീരെ തളർന്ന് കിടക്കുന്ന വലിയമ്മ/ആന്റി അവരുടെ സഹായ യന്ത്രങ്ങളുമായി (നിവർന്ന് നിൽക്കാനും മറ്റും ഉള്ള) വന്ന് കരോക്കെ ആഘോഷത്തിൽ പങ്കുചേരുന്നു..

ആത്മയ്ക്കും പോയി പാടിയാൽ കൊള്ളാമെന്നുണ്ട്. ( ഈ വലിയമ്മയ്ക്കും വലിയപ്പനും പാടാമെങ്കിൽ പിന്നെ ആത്മയ്ക്കും..) പക്ഷെ, ഈ ചാൻസ്, ഒരു വിധം നന്നായി പാടാൻ കഴിയുന്ന, മകൾക്ക് ഒരു പക്ഷെ ഗുണകരമായേക്കും.. തന്റെ നുഴഞ്ഞുകയറ്റം അവൾക്ക് ദോഷം വരുത്തിയാലോ, എന്നു കരുതി ആത്മയുടെ കരൊക്കെ മോഹം ഉപേക്ഷിക്കുന്നു. (അല്ലെങ്കിലും ഇതിനകം അവിടെ ധാരാളം ആൽക്കാർ കൂടിക്കഴിഞ്ഞിരുന്നു!)

ഇനി അടുത്ത സീൻ..

അടുത്ത സീൻ റിയാലിറ്റിയാണ്! ആത്മ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു..

മി. ആത്മയോട് ചായയിടട്ടെ..? എന്നൊക്കെ ചോദിച്ച് അടുക്കളേലോട്ട് ഓടുന്നു.. തന്റെ സ്വപ്നത്തിന്റെ കാര്യം ഒന്നു വിവരിക്കാമെന്ന് കരുതിയെങ്കിലും ശ്രമം ഉപേക്ഷിക്കുന്നു.. (ചിലപ്പോൾ എല്ലാം ഒരുമിച്ച് തകർത്തുകളയും!) ഈ സമയത്ത് അല്പം ഉറങ്ങാൻ സമ്മതിച്ചതു തന്നെ മഹാഭാഗ്യം! എന്നുകരുതി മാക്സിമം നല്ല വീട്ടമ്മയായി ചായയും പുട്ടും ഒക്കെ കൊടുത്ത് ഗൃഹനാഥൻ പുറത്തു കടന്നതും..‘ദൈവത്തിന്റെ വികൃതികൾ എങ്കിപ്പിന്നെ ഒരു പോസ്റ്റാക്കീട്ട് തന്നെ കാര്യം’ എന്നുകരുതി ആത്മ ദാ ഇവിടെ..

ഇനി തുടരണോ?!

14 comments:

Rare Rose said...

ഇങ്ങനെയൊരാത്മ.:)
ഈ ആത്മേച്ചിക്ക് ഇടയ്ക്കെവിടെയോ എന്റെ സ്വഭാവവും കൂടിക്കലരുന്നോ എന്നായിപ്പോഴെന്റെ സംശയം.ഇങ്ങനെ ദൈവത്തോട് എന്നെ വീണ്ടുമെഡിറ്റിങ്ങ് നടത്തി ഒരല്പം പൊക്കം കൂട്ടി,കുറവൊക്കെ പരിഹരിച്ചു നന്നാക്കിക്കൂടെയെന്നു എന്നും പറഞ്ഞു ഞാനും കലഹിക്കാറുണ്ട്.എന്തു ചെയ്യാന്‍ കലഹം മാത്രം മിച്ചം.:(
പിന്നെ സ്വപ്നങ്ങളിലൂടെ ചുറ്റിച്ചുറ്റിയിങ്ങനെ പോകുന്ന കാണാന്‍ നല്ല രസാരുന്നു.:)

ആത്മ said...

Rare Rose!,
കണ്ടതിൽ വളരെ വളരെ സന്തോഷം! പോസ്റ്റ് എഴുതിക്കഴിഞ്ഞയുടൻ തന്നെ പാരിതോക്ഷികം കിട്ടിയ ഒരു പ്രതീതി!.. :) നന്ദി ട്ടൊ,

ശ്രീ said...

സ്വപ്നങ്ങളിലൂടെയുള്ള യാത്ര ശരിയ്ക്കും രസമായിരുന്നു ചേച്ചീ.
ചില സമയങ്ങളില്‍ നാം എന്തൊക്കെയാണ് ഒരു ലോജിക്കുമില്ലാതെ കണ്ടു കൂട്ടുന്നത് എന്നാലോചിച്ച് ഞാനും അത്ഭുതപ്പെടാറുണ്ട് :)

Diya said...

അത്മേച്ച്ചി ബ്ലോഗ്സ് എപിസോഡ് ബൈ എപിസോഡ് എഴുതി എഴുതി ഇപ്പോള്‍ സ്വപ്നവും അങ്ങനെയായി അല്ലെ..
ഈയിടെയായി ഞാനും കുറേ സ്വപ്നം കാണുന്നുണ്ട്...ഇതൊരു സ്വപ്ന സീസണ്‍ ആണെന്ന് തോന്നുന്നു...പക്ഷെ എന്റെ സ്വപ്നങ്ങള്‍ ഓര്‍ക്കാന്‍ പറ്റുന്നില്ല..ധൈര്യമായി തുടരൂ...:)

വല്യമ്മായി said...

ആത്മേച്ചീടെ ഫൊട്ടോ കാണാന്‍ കാത്തിരിക്കുന്നു.സ്വപനങ്ങളപ്പോള്‍ അവിറ്റെയും ആവശ്യത്തിനുണ്ടല്ലെ,ഞാനെന്തോ കുറെ ദിവസങ്ങളായി നല്ല ഭഗിയുള്ള നീല നിറമുള്ള കടലും തീരവും സ്വപ്നം കാണുന്നു :)

Raji said...

ഇന്നലെ രാത്രി കണ്ടതും ഇന്ന് ഉച്ച മയക്കത്തില്‍ കണ്ടതുമായ സ്വപ്‌നങ്ങള്‍ എല്ലാം തന്നെ അസ്വസ്ഥത സമ്മാനിക്കുന്നവയായിരുന്നു..
ഭൂതകാലത്തിലെ അസുഖകരമായ ചില ഓര്‍മ്മകള്‍ വന്നു പോയി..അപ്പോഴതാ ചേച്ചിയുടെ പോസ്റ്റും..കാണാറുള്ള ഏറ്റവും നല്ല സ്വപ്‌നങ്ങള്‍ കൂട്ടുകാരെ കുറിച്ചാണ്...:)

കല്യാണിക്കുട്ടി said...

hii aathmechi,
aadyamaayaanu thaankalude oru blog vaayikkunnathu...nannaayirikkunnu....swapnangaliuloode ulla yaathra serikkum rasakaram thanne...
:-)

ആത്മ said...

അതെ ശ്രീ !, :)

ചിലപ്പോൾ‌ ആത്മ ഭയങ്കര സീരിയസ്സ് ആയിപ്പോകും..
ഒരുതരം ടെൻഷൻ വന്ന് മൂഡും..അപ്പോൾ വന്ന് കമന്റിനു മറുപടി എഴുതിയാൽ ഒരു രസവും കാണില്ല അതുകൊണ്ടാണ് മറുപടി താമസിച്ചത് ട്ടൊ,
പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം ഉണ്ട്! നന്ദി!

ആത്മ said...

Diya,:)
സ്വപ്നസീസണ് ആയിരിക്കും അല്ലെ,
ദിയയുടെ ബ്ലോഗിൽ ഒരു സ്വപ്നത്തെ പറ്റി വായിച്ച ഒരോർമ്മ..

പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി!

ആത്മ said...

വലിയമ്മായി!.. :)
നീലനിറം ശാന്തതയുടെ പ്രതീകം ആണെന്നു തോന്നുന്നു..

വലിയമ്മായിക്ക് റൂമി കവിതകളൊക്കെ വലിയ ഇഷ്ടമല്ലേ, ആത്മ മെനിങ്ങാന്ന് ലൈബ്രറിയിൽ പോയപ്പോൾ റൂമിയുടെയും പാബ്ലോ നെരൂദയുടെയും ഓരോ കളക്ഷൻ എടുത്തുകൊണ്ടു വന്നു. ലൈബ്രറിയിൽ വച്ചു വായിച്ചപോലെ ഇവിടെ വന്ന് വായിക്കാനൊന്നും പറ്റുന്നില്ല. എങ്കിലും വായിക്കണം..:)

ആത്മ said...

രാജി,:)
കാണാൻ ഏറ്റവും ഇഷ്ടമുള്ള സ്വപ്നങ്ങൾ കണ്ടുകൊണ്ടു നടക്കൂ‍.. അപ്പോൾ അസ്വസ്ഥതകളൊക്കെ പതിയെ മായ്ഞ്ഞുപോകും..
സ്വപ്നങ്ങൾ ആർക്കും ദോഷം ചെയ്യുകയില്ലല്ലൊ,

ആത്മ said...

കല്യാണിക്കുട്ടി,:)

കല്യാണിക്കുട്ടിയുടെ ബ്ലോഗിൽ പോയി സ്വപ്നത്തെ കുറിച്ച് എഴുതിയ പോസ്റ്റ് വായിച്ചു. വളരെ നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ.. ഈ പോസ്റ്റ് ആദ്യമേ വായിച്ചായിരുന്നു..

ശരിക്കും സ്വപ്നങ്ങൾ നമ്മെ എന്തുമാത്രം വിചിത്രവും വ്യത്യസ്തവുമായ ലോകങ്ങളിൽ കൂട്ടിക്കൊണ്ട് പോകും അല്ലെ,

ബ്ലോഗിൽ വന്നതിനും, പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി!

മാണിക്യം said...

ആത്മയുടെ ബ്ലോഗ് വായിക്കുമ്പോഴാ എനിക്ക് ഒരു ആ‍ശ്വാസം ..കാരണം ഞാനും ഇതുപോലെ ഒക്കെ ചിന്തിക്കുന്നു പിന്നെ ഒരു പടികൂടി മുകളില്‍ കയറും ഛേയ്! എനിക്ക് വട്ടാണോ അതോ ഭ്രാന്തൊ ഏതാന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോന്ന് ..ഒരു കാര്യം ഉറക്കത്തില്‍ സ്വപനം കാണും ഇടക്കു ഉണരും ഉടനെ വന്നു അതെഴുതി വയ്ക്കും പിന്നെ അതു വായിക്കുമ്പോള്‍ ഞാന്‍ എഴുതിയതാണൊ എന്നു സംശയം.പക്ഷെ ഞാന്‍ ഈയിടെ ആ പണി നിര്‍ത്തി വച്ചു. വിചിത്രമായ പലതും!! അതൊക്കെ കൂടി പൊടി തട്ടി ഒരു പോസ്റ്റ് ആക്കിയാലോ എന്നു ഇപ്പോള്‍ “ ആത്മസ്വപ്നം” വായിച്ചപ്പോള്‍ ഒരു ഭൂതോതയം! ആത്മേ പൊക്കം കൂട്ടണ്ട, പക്ഷെ തടി കുറയ്ക്കുന്നതു നല്ലതാണ്, ദൈവം പലതും പലപ്പോഴും trial & error അല്ലേ പയറ്റുന്നത് എന്നു ഒരു സംശയം! എന്തു ചെയ്യാം The Boss is always right!

ആത്മ said...

മാണിക്ക്യം!,

അതെ എന്തെങ്കിലും പ്രാക്റ്റിക്കലായി ചെയ്യാന്‍ നോക്കണം.. മരിക്കുന്നതിനു മുന്‍പ്..

തടികുറക്കാന്‍ നോക്കാം അല്ലെ,
അറ്റ്ലീസ്റ്റ് ഒരു സ്വപ്നമെങ്കിലും
സാഷാത്കരിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെ മടങ്ങാമല്ലൊ,