Tuesday, March 23, 2010

വെറുതെ...

ഇവിടെ ഒരു വെള്ളമടിക്കാത്ത; നമശ്ശിവായ എന്നു പറയുന്ന സായ്‌വ് ഉണ്ട്.. വെള്ളമടിക്കുന്നവരെല്ലാം നല്ലവരല്ലെന്നോ, നമശ്ശിവായ എന്നു പറഞ്ഞുനടക്കുന്നവരെല്ലാം പെർഫക്റ്റ് ആണെന്നോ പറയാനല്ല ഇത് എഴുതിയത്.. പക്ഷെ, ഇദ്ദേഹം നല്ലയാളാണെന്നു തോന്നുന്നു.. ഉദ്ദേശ്യം ഒരു 70,75 നടുത്ത് പ്രായം വരും..

[ചിലപ്പോൾ തുടരും.. (ട്വിറ്ററിൽ എഴുതാൻ നോക്കീട്ട് ഒരുപാട് സമയമെടുക്കുന്നു അതുകൊണ്ട് ഇവിടെ എഴുതിയതാണ്..)

എന്തെങ്കിലും ഒക്കെ എഴുതാൻ തോന്നുന്നെങ്കിൽ വരാം..]


ജോലികള്‍ കൊണ്ട്ട് പൊറുതി മുട്ടുമ്പോള്‍ താല്‍ക്കാലിക ആശ്വാസത്തിനും കൂടിയാണ് ബ്ലോഗ്‌ എഴുതുന്നത്.. പിന്നെ ഒരു നൂറു വയസ്സിനടുത്ത മുത്തശ്ശന്മാരും മുത്തശ്ശിമാരും ചില തീരെ കൊച്ചു കൊച്ചുകുട്ടികളെ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന കണ്ടിട്ടില്ലേ.., വിടപറയാന്‍ കാത്തുനില്‍ക്കുന്ന ജീവന് പുതു ജീവനോടു തോന്നുന്ന ഒരു ആരാധനയാണ് പലരും കളിതമാശകള്‍ പറയുമ്പോഴും നന്നായി ജീവിക്കുന്നു

എന്നൊക്കെയുള്ള വിശേഷങ്ങള്‍ കേള്‍ക്കുമ്പോഴും ഒക്കെ തോന്നാറ് . ആത്മയ്ക്ക് കിട്ടാതെപോയ കിട്ടാനിടയില്ലാത്ത്ത പലതും കാണുമ്പോള്‍ ഒരു സന്തോഷം..

(ബാക്കി മറ്റേ കമ്പ്യൂട്ടര്‍ ഓണ്‍ ആകുമ്പോള്‍..)

അല്ലെങ്കില്‍ ഒരു ഫോട്ടോ കൂടി ചേര്‍ക്കാം.. അല്പം മുന്പ് കടയില്‍ പോയപ്പോള്‍ എടുത്തതാണ് .

ഈ പടത്തിനു നമുക്ക് പല പേരുകള്‍ ഇടാം...
അസ്തമന സൂര്യന്റെ ദുഖം;
ഇലകൊഴിഞ്ഞ മരം
ഒറ്റപ്പെട്ട മരം..

ഫ്ലാറ്റുകളുടെ ഇടയില്‍ മരം തനിച്ച് ...
വിടപറയും സൂര്യനെ നോക്കി വിഷാദത്തോടെ 'ഇനി എത്ര നേരം..?!' എന്ന കേഴുന്ന മരം..
'നാളെ വീണ്ടും കാണാം' എന്ന് പറയുന്ന ഇലകൊഴിഞ്ഞ മരം...
തല്‍ക്കാലം മതിയാക്കുന്നു...
ചിലപ്പോള്‍ തുടരും.. (സമയം കിട്ടുമെങ്കില്‍..)

***
റെയര്‍‌ റോസ്!, വലിയമ്മായി!, രാജി!, തറവാടിജി! ആരൊക്കെയാണ് വന്നത്!

സന്തോഷായി!

ഇന്ന് സമയം ഒരുപാടായി.. നാളെ കമന്റിനു മറുപടി എഴുതാം.., ഇന്ന്

അല്പം ജോലി കൂടുതല്‍ ആയിരുന്നു.. ഇന്ന് എഴുതിയാല്‍ നന്നാവില്ല..

ഒരു വിശേഷം കൂടിയുണ്ട്!

ആത്മ ഈ സൈറ്റില്‍ http://www.tavultesoft.com/keyman/downloads/keyboards/details.php?KeyboardID=613&FromKeyman=0 പോയി കീമാന്‍ ഡൌണ്‍ലോഡ് ചെയ്തു!

ഇപ്പോള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നുണ്ട്!..

ബാക്കി നാളെ...

17 comments:

Rare Rose said...

നല്ല ചിത്രം.അതിനൊത്ത ചിന്തകള്‍..
അതിനു പറ്റിയ അടിക്കുറിപ്പ് ‘നാളെ വീണ്ടും കാണാം' എന്ന് പറയുന്ന ഇലകൊഴിഞ്ഞ മരം...’അല്ലേ.അതിനല്ലേ ഒരു ശുഭാപ്തി വിശ്വാസം ഉള്ളത്..:)

വല്യമ്മായി said...

പഴയ പോസ്റ്റില്‍ പോയി ഡും ഡും ആരുമില്ലെ എന്ന് മുട്ടി നോകാന്‍ വന്നപ്പോ ഇതാ പുതിയ പോസ്റ്റ്,സന്തോഷായി.

Raji said...

നല്ല പടം..:)...ഇല കൊഴിഞ്ഞ മരങ്ങള്‍ കാണുമ്പോള്‍ എന്തൊക്കെയോ തോന്നും...
പണ്ട് ആഴ്ചയില്‍ രണ്ട് വട്ടം നടത്തിയിരുന്ന തീവണ്ടി യാത്രകളില്‍ ഇത്തരം മരങ്ങളെ നോക്കി ഇരുന്നിട്ടുണ്ട്..

തറവാടി said...

ഈ ആത്മേച്ചിടെ കാര്യം പറഞ്ഞിവിടെ ഒരു ത്വൈരവുമില്ലല്ലോ ന്റെ റബ്ബേ :)

ശ്രീ said...

ആ മരത്തിന്റെ ചിത്രം ഇഷ്ടമായി... ഇപ്പോള്‍ ഇല കൊഴിഞ്ഞാണ് നില്‍ക്കുന്നതെങ്കിലും അത് ഇനിയും തളിര്‍ക്കും... ഇല്ലേ ചേച്ചീ? നാളെയുടെ പുത്തന്‍ പ്രതീക്ഷകളുമായി...

ആത്മ said...

അതെ!
ഇനീം ഒരുപാട് അടിക്കുറിപ്പുകള്‍ എഴുതണമെന്നുണ്ടായിരുന്നു.. പക്ഷെ
സമയം കിട്ടിയില്ല..
ഇന്നും ആത്മ ആത്മയാകാന്‍ വേണ്ടി ഇത്രേം നേരം പ്രിപ്പയര്‍‌ ചെയ്യുകയായിരുന്നു.
ചിലപ്പോള്‍ തോന്നും ഞാന്‍‍ മറ്റാരോ ആണെന്ന്! എനിക്ക് അപരിചിതയായ
ആരോ ഒരാള്‍!..:)

ആത്മ said...

വല്യമ്മായി,

വല്യമ്മായിയെ കണ്ടപ്പോള്‍ ആത്മയ്ക്കും ഭയങ്കര സന്തോഷമായി!..:)

ആത്മ said...

Raji, :)

പടം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം!

(ആത്മയ്ക്ക് ഇടയ്ക്ക് ഒരു ഫോണ്‍ കാള്‍ വന്നു.. അതാണു എഴുതാന്‍ താമസിച്ചത്..)

ആത്മ said...

തറവാടിജി! :)

ശരിക്കും പറയുകയാ
ണോ?!

വലിയമ്മായീടെ മനസ്സില്‍ ആത്മയ്ക്ക് ഒരിച്ചിരി ഇടം ഉണ്ട് അല്ലെ?!

ആത്മ said...

ശ്രീ,

തളിര്‍ക്കും!.. തളിര്‍ക്കും..!
മണ്ണിന്നടിയില്‍ പോയിട്ട്, പുനര്‍ജ്ജനിച്ച ശേഷവും വേണമെങ്കില്‍ ‘ഇനിയെങ്കിലും തളിര്‍ക്കാമല്ലൊ..,
ഹാവൂ രക്ഷപ്പെട്ടു..‘ എന്നും പറഞ്ഞ്, മുളച്ച് വളര്‍ന്ന്, തളിര്‍ത്ത്..പുഷ്പിക്കും...:)

ആത്മ said...

Rare Rose,

അതെ!
ഇനീം ഒരുപാട് അടിക്കുറിപ്പുകള്‍ എഴുതണമെന്നുണ്ടായിരുന്നു.. പക്ഷെ
സമയം കിട്ടിയില്ല..
ഇന്നും ആത്മ ആത്മയാകാന്‍ വേണ്ടി ഇത്രേം നേരം പ്രിപ്പയര്‍‌ ചെയ്യുകയായിരുന്നു.
ചിലപ്പോള്‍ തോന്നും ഞാന്‍‍ മറ്റാരോ ആണെന്ന്! എനിക്ക് അപരിചിതയായ
ആരോ ഒരാള്‍!..:)

[ആദ്യം എഴുതിയതില്‍ പേരു വയ്ക്കാന്‍ മറന്നുപോയി അതുകൊണ്ട് ഒന്നുകൂടി ചേര്‍ക്കുന്നു..)

Diya said...

athmechie..

nalla photo...adikkurippukalum...

ആത്മ said...

ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം!..:)

Typist | എഴുത്തുകാരി said...

ഞാനും വരാറില്ലേ, എന്നിട്ടെന്നെ മറന്നൂല്ലേ? വെറുതെ :)

ആത്മ said...

സോറി ട്ടൊ,
പക്ഷെ, അത് ഈ പോസ്റ്റ് വായിക്കാന്‍ വന്നവരോട് മാത്രമായിരുന്നു പറഞ്ഞത്...! :)

തറവാടി said...

ഓ ചൈനക്കാരും ആത്മേചീടെ ആരാധകരായി ;)

ആത്മ said...

ഈ ചൈനാക്കാരുടെ ഒരു കാര്യം!
അവരിൽ നിന്നും രക്ഷ്പ്പെടാനല്ലെ മലയാളം ഫോണ്ടും
മലയാളവും എഴുത്തും ഒക്കെയായി ആത്മ ഇതിനകത്ത് നുഴഞ്ഞു കയറിയത് അപ്പോൽ ദാ ഇവിടേം..! ങ്ഹാ ങ്ഹീ ങ്ഹൂ എന്നും പറഞ്ഞ്!!!

പിന്നേ തറവാടിജീ, ആത്മയ്ക്ക് അല്പം മുൻപ് ഒരു അബദ്ധം പറ്റി! (എപ്പോഴും അതുതന്നെ എങ്കിലും..)
ആത്മ വലിയ എഴുത്തുകാരുടെയൊക്കെ ഒരു സ്റ്റൈലില് അങ്ങിനെ കമ്പ്യൂട്ടറിന്റെ മുന്നിൽ കുറേ നേരമായി ഇരിക്കുന്നു..
ഫേസ്ബുക്കും ട്വിറ്ററും ഫോട്ടോകളും ഒക്കെയായി ഇരുന്നിരുന്ന് നല്ല ഒരു പോസ്റ്റ് ആലോചനയിൽ വന്നു..
പിന്നെ ആലോചനയായി..
ആത്മ പോസ്റ്റ് നന്നായി എഴുതുന്നു..
വലിയമ്മായിയും അങ്ങിനെ കുറെ നല്ല ആൾക്കാരൊക്കെ വന്ന് കമന്റ് പറയുന്നു..
ആത്മ സന്തോഷിക്കുന്നു...
അങ്ങിനെ ആലോചിച്ചാലോചിച്ചിരിക്കുമ്പോൾ എന്തോ കാര്യത്തിന് അടുക്കളേൽ പോയി..
അപ്പോഴും അങ്ങിനെ കമന്റ് കിട്ടിയ ത്രില്ലിൽ നടക്കുകയായിരുന്നു..
ഒടുവിൽ സ്ഥലകാലബോധമുണ്ടായപ്പോഴാണ് മനസ്സിലായത് പോസ്റ്റ് ഇതുവരെ എഴുതിയില്ല എന്ന്!
ഈ ആത്മേടെ ഒരു കാര്യം!!!
പണ്ട് പോസ്റ്റ് എഴുതീട്ട് കമന്റു കിട്ടി സന്തോഷിക്കലായിരുന്നു പരിപാടി
ഇപ്പോൾ സങ്കല്പത്തിൽ ജീവിച്ച് ജീവിച്ച് പോസ്റ്റെഴുത്തും സങ്കല്പത്തിലായിപ്പോയെന്നു തോന്നുന്നു..

ആ ചൈനീസ് മനുഷ്യൻ പോയിക്കാണുമല്ലൊ അല്ലെ?!