Thursday, March 11, 2010

ഞാൻ ഞാൻ മാത്രം!

ഇന്നലെ ഈ കമ്പ്യൂട്ടർ പണിമുടക്കിലായിരുന്നു! അത് എന്റെ ജീവിതത്തെ ഒട്ടൊന്നുമല്ല സ്വാധീനിച്ചത്!
പെട്ടെന്ന് നാം ഒരു രാജ്യത്തിൽ നിന്നും നാടുകടത്തപ്പെട്ടവനെപ്പോലെ ഒരു അനുഭവം.
എനിക്കുണ്ടെന്നു ഞാൻ കരുതിയ ഒരു മായാലോകം പെട്ടെന്ന് അപ്രത്യക്ഷമായപോലെ.. ആ മായാ ലോകത്തിൽ എനിക്കാരൊക്കെയോ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നു.. ഞാൻ ആർക്കൊക്കെയോ ആരോ ഒക്കെ ആയിരുന്നു... ഇന്ന് ആ ലോകം എനിക്ക് അപ്രാപ്യമായിരിക്കുന്നു. ലോകത്തിൽ ഞാൻ ഒറ്റപ്പെട്ടപോലെയൊക്കെ ഒരു തോന്നൽ.

ഇന്നലെ വെറുതെ ഒരു ഷോപ്പിംഗ് നടത്തി. വെറുതെ എന്നു പറയാനാവില്ല. പല നാളായി മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു.. പലയിടത്തായി, കിടക്കുന്നു സി. ഡികളെല്ലാം ഒന്നു തിരഞ്ഞെടുത്ത് വേർതിരിച്ച് പ്രത്യേകം പ്രത്യേകം ഫയലിൽ വയ്ക്കുക. പോയി മൂന്നു നാലു തടിച്ച് ഫയലുകൾ വാങ്ങി.. വീട്ടിൽ വന്ന് ജോലിക്കിടയിലും സി. ഡികൾ അടുക്കുന്ന ജോലിയിൽ വ്യാപൃതയുമായിരുന്നു. ഇടയ്ക്കിടെ ബ്ലോഗ് ലോകത്തിൽ പോയി എല്ലാവരും സുഖമായിരിക്കുന്നോ എന്ന് നോക്കി തിരിച്ചു വരും. പരലോകത്തിൽ നിന്നും എത്തി നോക്കുന്ന ഒരു പ്രതീതി. അല്ല ഞാൻ ജീവിച്ചിരിപ്പുണ്ട്. പക്ഷെ, എന്റെ കമ്പ്യൂട്ടർ (മൊഴി കീമാൻ ഉള്ള) പ്രവർത്തനക്ഷമമായാലേ എനിക്ക് ബ്ലോഗുലോകത്തിൽ പ്രവേശിക്കാനാകൂ..

ഇന്ന് അപ്രതീക്ഷിതമായി കമ്പ്യൂട്ടർ പ്രവർത്തനക്ഷമമായി! ഇനി എനിക്ക് തനിച്ച് കിട്ടുന്നത് ആകെ രണ്ട് മണിക്കൂർ കൂടി.. അതുകഴിഞ്ഞാൽ പിന്നെ ഗൃഗനാഥൻ വരും.. പിന്നെ മക്കൾ വരും.. പിന്നെ ഒരു ജോലിക്കാരി വരും. ഈ ജോലിക്കാരി എനിക്കിഷ്ടമുള്ള ആളല്ല. ഞാൻ കണ്ടുപിടിച്ച് ഡീസന്റ് ജോലിക്കാരിയെ ഓടിച്ചിട്ട് ഹൃഹനാഥന്റെ ഒത്താശയോടെ വരുന്ന ഒരു തമിഴത്തിയാണ്. അതെന്നെ വല്ലാതെ നിരാശപ്പെടുത്തുണ്ട്..

ഉച്ച കഴിഞ്ഞ്, അവരുടെയൊക്കെ ആഗ്രഹപ്രകാരം എന്റെ ചിന്തകളും പ്രവർത്തികളും ഒക്കെ മാറ്റിയും മറിച്ചും ഒക്കെ ജീവിക്കണം.. അതിനിടയിൽ ബ്ലോഗിൽ വല്ലതും എഴുതാം എന്നാലോചിക്കുന്നത് വളരെ മന:പ്രയാസം ഉണ്ടാക്കും.. അതുകൊണ്ട് ഇപ്പോൾ തന്നെ ആഗ്രഹങ്ങൾ നിറവേറ്റിയേക്കാം..

ഇടക്ക് ഫോണിൽ വിളിച്ച് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയെ വിളിച്ച് അല്പം സംസാരിച്ചലോ എന്നൊരു ആലോചനയുണ്ടായി. ‘എനിക്ക് ഈ വരുന്ന പുതിയ ജോലിക്കാരിയെ ഇഷ്ടമല്ലാത്തതിനെപ്പറ്റിയും..ആരോ ചേർന്ന് എന്നെ ട്രാപ്പിലാക്കാൻ ചെയ്യുന്ന പ്രവർത്തിയാകുമോ എന്ന ഭയം ഉണ്ടെന്നും.. നാളെ നടക്കുന്ന ഫിലിം ഷോ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും പക്ഷെ, കുട്ടികളെ എന്റെ അഭാവം പ്രതികൂലമായി ബാധിക്കുകയാണെന്നു തോന്നുന്നെങ്കിൽ മിക്കവാ‍റും ഷോ വേണ്ടെന്നു വയ്ക്കേണ്ടിവരും..’ എന്നുമൊക്കെ പറഞ്ഞ് അല്പം വിലപിക്കാം എന്നുമൊക്കെ കരുതി. പിന്നീട് ആ കുട്ടിയുടെ വീട്ടുജോലിക്കു വിഘാതമുണ്ടാക്കുമോ എന്റെ കമ്പ്ലൈന്റുകൾ എന്നു ഭയന്ന് വേണ്ടെന്ന് വച്ചു..

അങ്ങിനെ അനർഘമായ ഈ ഏകാന്തതയെ എങ്ങിനെ ഒരു നുള്ള് എടുത്ത് ഓമനിക്കാം എന്ന് ഓർത്ത് ഒടുവിൽ Paulo Coelho യുടെ 'Like the flowing River' എന്ന ചെറുകഥാ സമാഹാരത്തിൽ ഒരു കൊച്ച് കഥ വായിച്ചു. ഒന്ന് ഇന്നലെ വായിച്ചായിരുന്നു..

ഇന്നലത്തെ കഥയിൽ അദ്ദേഹം തനിക്ക് മൂന്നു ലോകങ്ങളുണ്ടെന്നും.. ധാരാളം ആളുകളുടെ ലോകം(ബുക്ക് ഫെയർ തുടങ്ങിയവയിൽ പങ്കെടുക്കുമ്പോൾ), കുറച്ച് ആൾക്കാരുടെ ലോകം(പ്രിയപ്പെട്ട കൂട്ടുകാരുടെ കണ്ടുമുട്ടലുകൾ), തികച്ചും ഏകാന്തമായ ലോകം (ഗ്രാമത്തിൽ വീട്ടിൽ). അദ്ദേഹം തികച്ചും ഏകാന്തമായ ലോകത്തിൽ പ്രകൃതിയോടിണങ്ങി അങ്ങിനെ ഉലാത്തുമ്പോൾ പെട്ടെന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ എത്തപ്പെടുന്നു. അത് ഓൺ ചെയ്യണോ വേണ്ടേ എന്നൊരുനിമിഷം ആലോചിച്ചു നിൽക്കുന്നു. പിന്നെ തടുക്കാനാവാത്ത ഒരു പ്രേരണയോടെ ഓൺ ചെയ്യുന്നു.. ധാരാളം ആളുകളുള്ള ലോകത്തിലെ കാര്യങ്ങൾ ചെയ്തു തീർക്കുന്നു.. എല്ലാം കഴിഞ്ഞ് കമ്പൂ‍ട്ടർ ഓഫ് ആക്കുമ്പോൾ വീണ്ടും തനിമ! ഈ രണ്ടു ലോകങ്ങളുമായി ഇത്ര പെട്ടെന്ന് തനിക്ക് പൊരുത്തപ്പെടാനാവുന്നതിന്റെ ഒരു ആശ്ചര്യം..

ഇന്ന് വായിച്ച കഥ.. (കഥ എന്നു പറയാനാവില്ല അദ്ദേഹത്തിന്റെ ജീവിതത്തിലെ കൊച്ച് കൊച്ച് സംഭവങ്ങൾ ആണ്) അദ്ദേഹം പൂന്തോട്ടത്തിൽ പുല്ലുകളുടെ ഇടയിൽ നിന്നും കള പിഴുതുകളയുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിൽ ഉദിക്കുന്ന ചിന്തകളാണ്.. ‘ശരിക്കും മനുഷ്യർക്ക് ഈ കളയെ പിഴുതു നശിപ്പിക്കുന്നത് ശരിയാണോ..? പുല്ലുകളെപ്പോലെ കളകളും സർവൈവലിനായി പലതും ചെയ്താണ് ജീവൻ നിലനിർത്തുന്നത്. അതിനിടയിൽ പ്രകൃതി വിരുദ്ധമായി പ്രവർത്തിക്കുന്നത് മനുഷ്യൻ മാത്രമാണ്..’ എന്നിങ്ങനെ ഓർത്ത് മടിച്ചു നിൽക്കുന്നു..
പിന്നെ, ഭഗവത് ഗീതയിലെ കൃഷ്ണന്റെ വാക്കുകൾ ഓർമ്മവരുന്നു. “നീ ചെയ്യുന്നു എന്നു തോന്നുന്ന പ്രവർത്തി ശരിക്കും എന്റെ തന്നെ പ്രവർത്തിയാണ്. നീ ആരെയും കൊല്ലുന്നില്ല. നീ ചെയ്യാനുള്ള കർമ്മങ്ങൾ മാത്രം ചെയ്യുകയാണ്...” അതോർത്ത് അദ്ദേഹം വീണ്ടും കളകൾ പിഴുത്, എല്ലാം ദൈവം തന്നെക്കൊണ്ട് ചെയ്യിക്കുന്ന പ്രവർത്തിയാകും എന്ന് സമാധാനിക്കുന്നു.. ഒപ്പം തന്റെ മനസ്സിൽ ഉണ്ടാകുന്ന പാഴ്ചിന്തകൾ കൂടി ഈ വിധം തനിക്ക് പിഴുത് നശിപ്പിക്കാനാകണേ എന്ന് പ്രാർത്ഥിക്കയും ചെയ്യുന്നു..

ഒരു ബുക്ക് വായിച്ചു കഴിയുമ്പോൾ വല്ലാത്ത ചാരിതാർത്ഥ്യമാണ്. എന്തോ നേടിയ പ്രതീതി. ഏതോ പ്രിയപ്പെട്ടവരെ കണ്ട് സംസാരിച്ച്, അവരുടെ ചിന്തകൾ പങ്കുവച്ച പ്രതീതി! ഇന്നത്തെ പ്രതീകൂലവും അനുകൂലവും ആയ പലതും നേരിടാൻ ഈ ഒരു ചില നിമിഷങ്ങൾ മാത്രം മതി! എനിക്ക് ഞാനായി ജീവിക്കാൻ കഴിഞ്ഞ ഈ നിമിഷങ്ങൾ..

-----behind the scene----

ഞാൻ ഞാനായി ജീവിച്ച നിമിഷങ്ങൾ കഴിഞ്ഞൂ...!-

ജോലിക്കാരി പറഞ്ഞപോലെ വന്നു! പക്ഷെ, ആദ്യത്തെ ദിവസം തന്നെ ലേറ്റായി വന്നെങ്കിലും ബോസ്സിനോട് കിളിമൊഴിയിൽ എല്ലാം പറഞ്ഞുറപ്പിച്ച് നടന്നകന്നു..

കഥ വിശദമായി എഴുതണമെന്നുണ്ട്.. പക്ഷെ സന്ദർഭം അനുകൂലമല്ലാത്തതിനാൽ മാറ്റിവയ്ക്കുന്നു...

18 comments:

Raji said...

ചേച്ചി..ഒരു സംശയം..പൌലോ കൊയ്‌ലോയുടെ ആ ബുക്കിന്റെ പേര് 'Like the river flowing' എന്നോ മറ്റോ ആണോ ?..കഥ സമാഹാരം ആണെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ...
പിന്നെ പഴയ ജോലിക്കാരിയെ എന്തിനാ പറഞ്ഞു വിട്ടത്?...

ആത്മ said...

പെട്ടെന്ന് വന്നെഴുതിയതായതുകൊണ്ട് ബുക്കിന്റെ പേര് നന്നായി ഓർമ്മ വന്നില്ല..ഇപ്പോൾ തിരുത്തി.:)

പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. ഗൃഹനാഥന്റെ പ്രിയപ്പെട്ടവർ ഏർപ്പെടുത്തുന്നതാണ് പുതിയതിനെ.(വേലവയ്ക്കാനാണോ എന്നൊരു ഭയവും ഇല്ലാതില്ല!) പിന്നെ പഴയ ജോലിക്കാരിയെക്കാളും രണ്ടു വെള്ളികൂടി കുറച്ചു കൊടുത്താൽ മതിയത്രെ!

പട്ടേപ്പാടം റാംജി said...

എനിക്ക് ഞാനായി ജീവിക്കാൻ കഴിഞ്ഞ ഈ നിമിഷങ്ങൾ..

ഒരു വിവരണം പോലെ നന്നായി.

ആത്മ said...

നന്ദി!
:)

സു | Su said...

ആത്മേച്ചീ, ഇതൊക്കെയൊരു മായാലോകമാണോ? എല്ലാവരും ശരിക്കും ഉള്ളതല്ലേ. സമയം കിട്ടുമ്പോൾ എല്ലാരും മിണ്ടുന്നു, ചിരിക്കുന്നു, കേൾക്കുന്നു. അല്ലാത്തപ്പോൾ എന്തെങ്കിലുമൊക്കെ തിരക്കിൽ നടക്കുന്നു. ഞാൻ അങ്ങനെയാണേ വിചാരിക്കുന്നത്. ആത്മേച്ചി ഷോപ്പിംഗും വായനയുമൊക്കെയായി തിരക്കിലായിരുന്നു അല്ലേ? ആത്മേച്ചി വായിക്കുന്ന പുസ്തകം ഇനി വാങ്ങി വായിക്കണമെന്നു വിചാരിക്കുന്നു. നല്ല സുഖമില്ലാത്തതുപോലെയുണ്ട്. ജോലിത്തിരക്കുണ്ട്. അങ്ങനെ പോകുന്നു ജീവിതം.

കമ്പ്യൂട്ടർ പണിമുടക്കിലായാൽ ഒറ്റപ്പെട്ടപോലെയൊന്നും തോന്നേണ്ടാ‍ട്ടോ. ഞാൻ ഇവിടെയുണ്ട്. ആത്മേച്ചി ഒറ്റ വിളി വിളിച്ചാൽ മതി.

എനിക്കെന്തോ സങ്കടം വരുന്നു. ഇനി ഒന്നും എഴുതാൻ വയ്യ.

ആത്മ said...

soojee,
enikk mozhi install cheythittum malayalaththil type cheyyaan pattunnilla!
enthaavum kaaraNam?!

pinnE sojee, aathmEchchi paNtum ingineyaayirunnu. uLLathilonnum santhOshikkukayO onnum illa. illaaththathine patti aalOchkkum.. orikkalum kittaaththathine pati veruthe swapnam kaaNum.. onnum serious aayittetukkaNta tto. veruthe aathmaykk samayam pOyikittaanaayirikkum chilappOL igngine maayaalOkam okke patuththuyarththunnath! yaadhaarthhyaththOtatukkumpOL Oti oLikkayum cheyyum.. athaaNu prakR^tham!

soojiyute raNtumoonn postkaLkk comment ezhuthaan vanniTT athinum pattunnillaayirunnu..Ethinum soojiye kaNtallo, samaadhaanamaayi..:)
aathmaykk valiya vishamam onnum illa soojee

pinnE, uRakke viLichchaal kELkkumenn ezhuthiyillE?!, engngOTTu nOkki viLikkaNam?
aakaaSaththEykkO?!

naamokke Sareeram illaaththa aathmaakkaLaayi thOnnum chilappOzhokke..
(athaaNu nallathum.. alle,)
prathyEkichch mozhi upayOgikkaan pattaathaakumbOL..

ശ്രീ said...

മനസ്സിനിഷ്ടപ്പെടാത്തവ ചുറ്റുപാടും നടക്കുമ്പോള്‍ ഒരു അസ്വസ്ഥത തോന്നുക സ്വാഭാവികമാണ്. അതായിരിയ്ക്കും ഇഷ്ടമില്ലാത്ത വേലക്കാരി കൂടി ഉള്ള സമയം തൃപ്തി തോന്നാത്തത്.

പിന്നെ, കഥയെ പറ്റി പറഞ്ഞതും ചിന്തകള്‍ പങ്കു വച്ചതും ഇഷ്ടായി.

[ഇപ്പോ പോസ്റ്റുകള്‍ സൈബര്‍ ജാലകത്തിലും വരുന്നുണ്ട് ട്ടോ]

ആത്മ said...

പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം!
ശ്രീ പറഞ്ഞപ്രകാരമാണ് സൈബർ ജാലകത്തിൽ പോയി അഡ്രസ്സ് കൊടുത്തത്.. നന്ദി ട്ടൊ,:)

വല്യമ്മായി said...

Paulo Coelho എനിക്കും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ തന്നെ.

സൗഹൃദം പ്രത്യേകിച്ചും Middle ageഇല്‍ അത്യാവശ്യം തന്നെ,എന്ത് പൊട്ടത്തരവും നമ്മള്‍ പറയുമ്പോള്‍ അവരെന്ത് കരുതും എന്ന് കരുതാതെ പറയാന്‍ പറ്റുന്ന ഒരു കൂട്ട്, അതിനാല്‍ കൂട്ടുകാരി ആത്മെച്ചിയെ മനസ്സിലാക്കുന്ന ആളാണെങ്കില്‍ അവരുടെ സമയം നോക്കതെ അപ്പോ തന്നെ വിളിച്ച് ഷെയര്‍ ചെയ്യുക.ഇന്നലെ Its complicated എന്ന സിനിമ കണ്ടു,അതിലെ നായികക്കുണ്ട് ഇത് പോലെ ക്ലൊസ് ആയ ഒരു സുഹൃത്‌വൃന്ദം.

ആത്മ said...

കണ്ടതിൽ വളരെ വളരെ സന്തോഷം!
‘Its complicated’ സി. ഡി എങ്കിലും കാണണം...:)

Diya said...

ഞാൻ ഞാനായി ജീവിച്ച നിമിഷങ്ങൾ കഴിഞ്ഞൂ...!-

അത്മേച്ചി.എപ്പോഴും അത്മേച്ചിയായി തന്നെ ജീവിക്കൂ.
Its Complicated is a good movie .

kannan said...

Athamayude ella blog postum njan vayichu.Ithil otuu mikkyathum ente veetilum kanditullatha. Pakshe inganathey prashnangal kannumbol ente ammaye help cheyyan njan kurachu kusruthikal oppikum. For eg. Joli kariye odikan oru prathividi..ayurvedathiley oru rahasyam manu. Nattil pokumbol, Zentilax enna oru gulika kittum, ayurveda medical storil ninnu. Njan enikku njangaley paravaykunnathum manasinu vishamam undakunnavarey treat cheyyan ithoru ottamooli yani. e gulika podichu rando moono thullikal (allinte shalyam anusarichu) chayayilo bakshanathilo iduka. Ruchi vithyasam onnum ondakukayillla. Totally Safe aanu. Ithu kazhicha joli kari, 1-2 manikkorinakam, oru divasam muyuvan avashayayi toiletil spend cheyyum ennurappu. inganey kurachu divasam rakshapedam.

ആത്മ said...

Diya,
ഞാൻ ഞാനായി ജീവിക്കണമെങ്കിൽ ഈ ഭൂമിയിലെ ചിട്ടവട്ടങ്ങളൊക്കെ ആകെ അഴിച്ചുമാറ്റേണ്ടിവരും..
അങ്ങിനത്തെ തലതിരിഞ്ഞ ചിന്തകളാണ്.. ഇനി എഴുതുന്ന പോസ്റ്റിൽ ആത്മയുടെ വട്ടു ചിന്തകൾ കുറച്ചു ചേർക്കാം..അത് വായിച്ചിട്ട് പറയൂ ആത്മ തിരഞ്ഞെടുത്ത ജീവിതവും ആത്മയുടെ ചിന്തകളും തമ്മിൽ ഈ ജന്മം പൊരുത്തപ്പെടാനാകുമോ എന്ന്!..:)

ആത്മ said...

കണ്ണാ..,
കണ്ണൻ ആളു കൊള്ളാമല്ലോ!
കണ്ണൻ പറയുന്നപോലെ ചെയ്തിട്ട്,ആത്മയെ പോലീസ് പിടിച്ചോണ്ട് പോകുന്നത് കണ്ട് ചിരിക്കാനല്ലേ?! ഹും!

വീ കെ said...

അപ്പൊ വേലക്കാരിയാണ് പ്രശ്നം അല്ലെ...?!

ആത്മ said...

അല്ല! കമ്പ്യൂട്ടറും പിന്നെ മൊഴിയും ആണ് പ്രശ്നം!
കമ്പ്യൂട്ടർ‌ ഇടയ്ക്കിടെ കേടാകുന്നു.. പിന്നെ പുതിയ ഒന്നിൽ മൊഴി ഇൻസ്റ്റാൾ ചെയ്തിട്ട് എഴുതാൻ പറ്റുന്നില്ല, വായിക്കാൻ മാത്രം പറ്റും..! :)

Diya said...

ആത്മയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ശരിക്കും എനിക്ക് വളരെ നന്നായി അറിയുന്നോരാള്‍ എന്നാണ് തോന്നുക.
അതുകൊണ്ട് തന്നെ നന്നായി മനസ്സിലാവാറുണ്ട്. പ്രത്യേകിച്ചും പുറത്തു ജീവിക്കുമ്പോള്‍ ആത്മ പറഞ്ഞ പോലെ സോഷ്യല്‍ ലൈഫ്
തീരെ ഇല്ലാതാവുമ്പോള്‍ ഉള്ള പ്രശ്നങ്ങളും എല്ലാം നന്നായി മനസിലാവുന്നുണ്ട്. അത് ഞങ്ങളും ശരിക്കും ഇടയ്ക്കിടയ്ക്ക് അനുഭവിക്കാറുണ്ട്.
ആത്മയുടെ ചിന്തകള്‍ വട്ടു ചിന്തകള്‍ ആണെന്ന് തോന്നുന്നില്ലാട്ടോ. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മറ്റു ചിലരെയും എനിക്ക് നന്നായി അറിയുന്നത്
കൊണ്ട് തന്നെ തികച്ചും ന്യായീകരിക്കാവുന്ന ചിന്തകള്‍ തന്നയാണ്.

പിന്നെ മൊഴി ഇല്ലെങ്കിലുംTransliteration സെറ്റ് ചെയ്താല്‍ ബ്ളോഗില്‍ നിന്ന് തന്നെ ടൈപ്പ് ചെയ്യാം. മലയാളം ഫോണ്ട് സെലക്ട്‌ ചെയ്താല്‍ മാത്രം മതി.
ഞാന്‍ ഇടയ്ക്കു ജിമെയില്‍-ലും മലയാളം ടൈപ്പ് ചെയ്യാറുണ്ട്.

ആത്മ said...

ദിയ,

ആത്മ പോയി മലയാളം ഓഫ്ലൈന്‍ എന്ന ഒരു പേജില്‍ എത്തിപ്പെട്ടു. അവിടെ ഒരുവിധം നന്നായി എഴുതാന്‍ പറ്റുന്നു..

നന്ദി ട്ടൊ,